ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പ്രവര്‍ത്തിക്കുന്ന മട്ടി മണല്‍മാഫിയയുടെ ഭാരവാഹനങ്ങള്‍ കൂവപ്പടി പഞ്ചായത്ത് ചൂണ്ടക്കുഴി-കുറച്ചിലക്കോട്-പെരിയാര്‍വാലി കനാല്‍ ബണ്ട് റോഡ് തകര്‍ത്തു. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്.
കൂവപ്പടി ഗ്രാമപഞ്ചായത്തിലെ ചൂണ്ടക്കുഴി,കുറിച്ചിലക്കോട് പെരിയാര്‍ വാലി കനാല്‍ റോഡ് അമിതഭാരം കയറ്റിയ ടിപ്പറുകളെ ഓട്ടം മൂലം തകര്‍ന്നു സഞ്ചായോഗ്യമല്ലാതായി. പെരിയാര്‍ വാലിയിലൂടെ ഭാരവാഹനങ്ങളുടെ ഓട്ടം നിരോധിച്ചിരുന്നു .ഈ നിയമം കാറ്റില്‍പ്പറത്തിയാണ്. ഭാരവാഹനങ്ങള്‍ ഈ റോഡിലൂടെ നിരന്തരം ഓടുന്നത്.
സമീപത്തുള്ള മണല്‍ കേന്ദ്രങ്ങളിലേക്കു ഓടുന്ന ടിപ്പര്‍ ,ടോറസ് ലോറികളാണ് ജനങ്ങളുടെ ജീവനു തന്നെ ഭീഷണിയാകുന്ന വിധം അമിതവേഗതയില്‍ ഈ റോഡിലൂടെ ഓടുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അവധി ദിവസങ്ങള്‍ കേന്ദ്രീകരിച്ച് മണല്‍ മാഫിയകളുടെ വാഹനങ്ങളും യഥേഷ്‌ടം വിഹരിക്കുകയാണ്. ഇതുമൂലം മറ്റു ചെറിയ വാഹനങ്ങള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ധൈര്യമായി യാത്രചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്.. കാര്‍ഷിക മേഖലയായ ഈ ഭാഗത്തുള്ള കൃഷിയിടങ്ങളിലേക്ക് വെള്ളം തിരിച്ചുവിടുന്ന സൂയിസ് കുഴലുകള്‍ ഭാരവാഹനങ്ങളുടെ ഓട്ടം മൂലം തകര്‍ന്ന അവസ്ഥയിലാണ്.ഇത് കൃഷിയേയും സാരമായി ബാധിച്ചു. ഇതുസംബന്ധിച്ചു നാട്ടുകാര്‍ പലവട്ടം ബന്ധപ്പെട്ടവര്‍ക്കു പരാതി നല്‍കിയെങ്കിലും വേണ്ട നടപടി ഒന്നും എടുക്കാന്‍ അധികൃതര്‍ വിസമ്മതിക്കുകയാണ്.
കൂവപ്പടി പഞ്ചായത്തില്‍ അനധികൃത മട്ടിമണല്‍ കേന്ദ്രങ്ങള്‍ പ്രദേശവാസികള്‍ക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്ന പരാതികള്‍ ഏറെയാണ്. ഉദ്യോഗസ്ഥരെയും മറ്റും സ്വാധീനിച്ചും തെറ്റിദ്ധരിപ്പിച്ചും ലൈസന്‍സ് സമ്പാദിക്കുകയും ജനവാസകേന്ദ്രങ്ങളില്‍ മട്ടിമണല്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് ഗ്രാമീണ മേഖലയെ തകര്‍ക്കുന്ന വന്‍ മാഫിയ തന്നെ പ്രവര്‍ത്തിക്കുകയാണ്. അധികൃതര്‍ നടപടികള്‍ എടുത്തില്ലെങ്കില്‍ ശക്തമായ ബഹുജന പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്നു നാട്ടുകാര്‍ പറയുന്നു.മാറിവരുന്ന ഭരണകര്‍ത്താക്കള്‍ സ്വാധീനങ്ങള്‍ക്കു വഴങ്ങുന്ന പ്രവണതയും കണ്ടുവരുന്നതായും പറയുന്നു. ചുണ്ടക്കുഴി,കുറിച്ചിലക്കോട് തുടങ്ങിയ ഉള്‍ഭാഗ പ്രദേശങ്ങളിലാണ് മണല്‍മാഫിയകള്‍ സ്വാധീനമുറപ്പിച്ചിരിക്കുന്നത്. ഇതിനു തടയിടണമെന്ന ആവശ്യം ശക്തമാണെങ്കിലും നിലവിലുള്ള ഭരണാധികാരികളൊന്നും നടപടികള്‍ എടുക്കാന്‍ തയാറാകുന്നില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ