വെറുതെ കിട്ടുമെന്നു കരുതി എടുത്തു തിന്നരുത്. അല്ലെങ്കില്‍ ഇതേ പോലിരിക്കും. മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ മഴ പെയ്‌തു തുടങ്ങിയതോടെ വെള്ളെക്കെട്ടാണ്. ആ സമയത്താണ് മെട്രോ റെയിലുകാര്‍ പറയുന്നത് മണ്ണു വേണോ . കേട്ടതു പാതി . പ്രിന്‍സിപ്പാള്‍ ഡോ.ലതാ രാജ് രണ്ടു കയ്യും നീട്ടി സമ്മതിച്ചു. ഡോക്ടറേറ്റ് ഉണ്ടെന്നു പറഞ്ഞിട്ടു കാര്യമില്ല. കാര്യം എന്താണെന്നു അറിയണം. മെട്രോ റെയിലുകാര്‍ കൊണ്ടുവന്നു തരാന്‍ പോകുന്നത് എന്താണെന്നു പിന്നീടാണ് മനസിലായത്. പൈല്‍ ചെയ്യുന്നവര്‍ ഈ ഊറി വരുന്ന ചെളിയ്‌ക്കു പേരും കൊടുത്തിട്ടുണ്ട്. ഇത് ഇട്ടാല്‍ ആ പ്രദേശത്ത് പിന്‌െ ഒന്നും പിടിക്കില്ല. നില്‍ക്കുന്ന മരങ്ങള്‍ പോലും കരിഞ്ഞു പോകും.
കിട്ടിയ അവസരം തന്നെയെന്നു കണക്കാക്കി ചെളിയെല്ലാം രാത്രിയും വെളുപ്പിനുമായി കൊണ്ടുവന്നു അടിച്ചു. അതോടെ പ്രിന്‍സിപ്പാളിന്റെ ഫ്യൂസ് പോയി. ഈ കൂറ ചെളി മഴയത്ത് കോടികള്‍ മുടക്കിയ സിന്തറ്റിക് ഗ്രൗണ്ടിലേക്കു കൂടി ഒലിച്ചുവരാന്‍ തുടങ്‌ഹി. ഇനി ഈ ചെളി ഇവിടെ നിരത്തിയാല്‍ സിന്തറ്റിക് ട്രാക്ക് വെള്ളക്കെട്ടിലാകും. ഈ ചെളിയെടുത്തുകൊണ്ടു പോകാനും പറയാനാവില്ല.
അതാണ് കാരണവന്മാര്‍ പറയുന്നത് വേലിയില്‍ കിടന്ന പാമ്പിനെ... എടുത്ത്.................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ