2010, ഡിസംബർ 13, തിങ്കളാഴ്‌ച

പശ്ചിമകൊച്ചിക്കു ബോട്ടു തരൂ





നഗരം വളരുന്നു. പശ്ചിമകൊച്ചിയെ തൊടാതെ. എറണാകുളം ജില്ലാ തെക്ക്‌ ചേര്‍ത്തല വരേയും വടക്ക്‌ ചാലക്കുടി വരെയും ഓരോ ദിവസവും വികസിക്കുമ്പോള്‍ കൊച്ചി നഗരം തേവര പാലത്തിനപ്പുറത്തേക്കു വളരുന്നില്ല.
മാത്രമല്ല പശ്ചികൊച്ചിയുടെ അഭിമാനമായി ഇവിടെ ഉണ്ടാായിരുന്നു വിമാനത്താവളം നാവിക സേന സ്വന്തമാക്കി. വില്ലിംഗ്‌ടണ്‍ ഐലന്റ്‌ റെയ്‌ല്‍വേ സ്റ്റേഷന്‍ ആണെങ്കില്‍ പേരിനുമാത്രമായി . ഇവിടെ നിന്നും പശ്ചിമകൊച്ചിക്കാര്‍ക്കു റെയ്‌ല്‍വെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാമെന്നു മാത്രം ട്രെയ്‌നില്‍ കയറണമെങ്കില്‍ രണ്ടു പാലങ്ങളും കടന്നു നോര്‍ത്തിലോ സൗത്തിലോ പോകണം
പശ്ചിമകൊച്ചിയുടെ ഗതാഗത പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി വളര്‍ന്നു വരേണ്ടിിയിരുന്ന ബോട്ട്‌ സര്‍വീസ്‌ ആകട്ടെ ഇല്ലാതാകുന്നു. നഗരത്തില്‍ റോഡ്‌ വികസനം കീറാമുട്ടിയാകുമ്പോള്‍ പകരം നിര്‍ദേശിക്കാനുള്ളത്‌ ജലഗതാഗതത്തെ യാണ്‌. സെമി}ാറുകളിലും പ്രസംഗങ്ങളിലും കേന്ദ്രമന്ത്രിമാര്‍ തൊട്ടു കൗണ്‍സിലര്‍മാര്‍ വരെ പലതവണ പലരും പറയുന്നുെണ്ടങ്കിലും ഇതുവരെ ഒന്നും നടപ്പായിട്ടില്ലെന്നു മാത്രം.അതേസമയം നിലവില്‍ ഉണ്ടായിരുന്ന ബോട്ട്‌ സര്‍വീസുകള്‍ നിര്‍ത്തലാക്കി കൊണ്ടിരിക്കുന്നു. വില്ലിംഗ്‌്‌ടണ്‍ ഐലന്റിലേക്കുള്ള സര്‍വീസും ,സര്‍വീസ്‌ നടത്തിയിരുന്ന ഫോര്‍ഷോര്‍ റോഡിനു സമീപമുള്ള ബോട്ട്‌ ജെട്ടിയും ഇല്ലാതായി.നൂറുകണക്കിനുപേര്‍ ആശ്രയിച്ചിരുന്ന ഫോര്‍ട്ട്‌ കൊച്ചി -എറണാകളം സര്‍വീസും നിര്‍ത്തലാക്കിയവയില്‍ പെടുന്നു.
നേരത്തെ ഫോര്‍ട്ട്‌ കൊച്ചി-വൈപ്പിന്‍ റൂട്ടില്‍ നാലു ബോട്ടുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്‌. ഇപ്പോള്‍ ഇതു ഒരു ബോട്ടും ഒരു ജങ്കാറുമായി കുറഞ്ഞു. കുറഞ്ഞതു രണ്ടു ബോട്ടുകള്‍ എങ്കിലും വേണ്ട നിലയിലാണ്‌ ഒരു ബോട്ടുകൊണ്ടു യാത്രാക്ലേശം പരിഹരിക്കാന്‍ ശ്രമിക്കുന്നത്‌. യാത്രക്കാരെ കുത്തി നിറച്ചുകൊണ്ടു കപ്പല്‍ ചാലിലൂടെ നടത്തുന്ന ഈ ബോട്ട്‌ സര്‍വീസ്‌ അപകടത്തിന്റെ മുള്‍മുനയിലാണ്‌.
അതേ പോലെ മൂന്നു മിനറ്റുകൊണ്ടു്‌ എത്തുന്ന ഫോര്‍ട്ട്‌ കൊച്ചി -വൈപ്പിന്‍ കടത്തിനു രണ്ടുു രൂപയാണ്‌ ഈടാക്കുന്നത്‌.ഇത്‌ വളരെ കൂടുതലാണെന്നും കൊച്ചിന്‍ ഏജന്‍സീസ്‌ എന്ന സ്വകാര്യ ഗ്രൂപ്പിനു തോന്നിയ നിരക്ക്‌ ഈടാക്കാനും അനുവാദം നല്‍കിയിരിക്കുന്നതായി പാസഞ്ചേഴ്‌സ്‌ അസോസിയേഷന്‍ പറയുന്നു.
നേരത്തെ കൊച്ചി നഗരസഭയാണ്‌ ഫോര്‍ട്ട്‌ കൊച്ചി-വൈപ്പിന്‍ ബോട്ട്‌ സര്‍വീസ്‌ നടത്തിക്കൊണ്ടിരുന്നത്‌. 1996 ഒക്‌റ്റോബര്‍ 31നു നഗരസഭ ബോട്ട്‌ സര്‍വീസ്‌ ഉപേക്ഷിച്ചു. തുടര്‍ന്നു സ്വകാര്യ മേഖലയ്‌ക്കു സര്‍വീസ്‌ വിട്ടുകൊടുക്കുകയായിരുന്നു. അതേപോലെ നഗരസഭ നടത്തിവന്നിരുന്ന ജങ്കാറും ലേലത്തിനു സ്വകാര്യമേഖലയ്‌ക്കു കൊടുത്തു വളരെ കാര്യക്ഷമമായി കൊച്ചി നഗരസഭ നടത്തിവന്നിരുന്ന ഈ ബോട്ട്‌ -ജങ്കാര്‍ സര്‍വീസുകള്‍ വളരെ നാടകീയമായാണ്‌ സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചത്‌. ബോട്ട്‌ നിരക്ക്‌ ഉയര്‍ത്താതെ സര്‍വീസ്‌ നഷ്ടം എന്നാരോപിച്ചായിരുന്നു സ്വകാര്യ മേഖലയ്‌ക്കു വിട്ടുകൊടുത്തത്‌. സര്‍വീസ്‌ നിര്‍ത്തലാക്കി കൊച്ചി നഗരസഭ കൈഒഴിയുമ്പോള്‍ നാലു ബോട്ടുകളും ദിവസക്കൂലിക്കാര്‍ ഉള്‍പ്പെടെ 44പേരും കൊച്ചി നഗരസഭയുടെ ബോട്ട്‌ സര്‍വീസിനു കീഴിലുണ്ടായിരുന്നു. ജീവനക്കാരെ കോര്‍പ്പറേഷന്റെ മേഖലാ ഓഫിസുകളിലേക്കു മാറ്റിക്കൊണ്ടാായിരുന്നു ബോട്ട്‌ സര്‍വീസ്‌ ലിക്വിഡേറ്റ്‌ ചെയ്‌തു സ്വകാര്യ മേഖലയെ ഏല്‍പിക്കുന്നത്‌.
ഫ്‌ളൈ ഓവറുകളുടെയും മെട്രോ റെയ്‌ലനും ആയിരക്കണക്കിനു കോടി രൂപ വേണ്ടിവരുമ്പോള്‍ അതിന്റെ നൂറില്‍ ഒരംശം ചെലവില്ലാതെ, നടപ്പാക്കാവുന്ന ഗതാഗത മേഖലയാണു ജലപാത. കാര്യമായ പണചെലവില്ലാതെയും അതേ സമയം ലഭം കൊണ്ടുവരുന്നതുമായ ജലഗതാഗത സര്‍വീസുകള്‍ കൊച്ചി നഗരസഭ തന്നെ വീണ്ടും ഏറ്റെടുക്കണമെന്നാണു ആവശ്യം ഉയരുന്നത്‌.
നിലവില്‍ ഫോര്‍ട്ട്‌ കൊച്ചിയില്‍ നിന്നും സ്വകാര്യ ബസില്‍ മേ}ക വരെ വന്നെത്തുന്നതിനു ഒരുമണിക്കൂറോളം സമയം വേിവരും. ടിക്കറ്റ്‌ നിരക്ക്‌ 10 രൂപ. മട്ടാഞ്ചേരിയില്‍ നിന്നാണെങ്കില്‍ 8 രൂപ.ഫോര്‍ട്ട്‌ കൊച്ചിയില്‍ നിന്നും ബോട്ടില്‍ എത്താന്‍ വേണ്ടത്‌ 20 മിനിറ്റ്‌ മതി . മട്ടാഞ്ചേരിയില്‍ നിന്നും 12 മിനിറ്റും. ടിക്കറ്റ്‌ നിരക്ക്‌ അകട്ടെ പകുതിപോലും വേണ്‌്‌ടിവരില്ല. അതായത്‌ പകുതിയോളം രൂപയും അതിലിരട്ടി സമയവും ലാഭിക്കാനാകും.ട്രാഫിക്‌ ബ്ലോക്ക്‌ എന്ന നിത്യശാപത്തില്‍ നിന്നും മോചനം നേടാനും ജലഗതാഗത യാത്രക്കാര്‍ക്കു കഴിയും.
ചെല്ലാനം,കണ്ണമാലി,കുമ്പളങ്ങി,പള്ളുരുത്തി,തോപ്പുംപടി,മട്ടാഞ്ചേരി,ഫോര്‍ട്ട്‌ കൊച്ചി ,വില്ലിംഗ്‌്‌ടണ്‍ ഐലന്റ്‌ എന്നിവടങ്ങളില്‍ നിന്നായി ഒരു ദിവസം ഒരു ലക്ഷത്തോളം പേര്‍ നഗത്തില്‍ വന്നു പോകുന്നുവെന്നാണു ഏകദേശ കണക്ക്‌. ഇതില്‍ ഭൂരിഭാഗം ആശ്രയിക്കുന്നതു ബസുകളെയും.ഒരു ദിവസം ലക്ഷക്കണക്കിനു രൂപയാണ്‌ ഇല്ലാത്ത യാത്രയ്‌ക്ക്‌ ജനം സ്വകാര്യ ബസുകള്‍ക്കു നല്‍കുന്നത്‌.
നഗരത്തില്‍ വിജകയരമായി പരീക്ഷിച്ച ജനറം പദ്ധതി പ്രകാരമുള്ള ലോ ഫ്‌ളോര്‍ ബസുകളുടെ മാതൃകയില്‍ ആധൂനിക സൗകര്യം ഒരുക്കിയുള്ള ഹൈടെക്‌ ബോട്ടുകള്‍കൂടി വന്നാല്‍ നിലവിലുള്ള പശ്ചിമകൊച്ചിയുടെ ഗതാഗത പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും. കൂടുതല്‍ ടൂറിസറ്റുുകളെ ആശ്രയിക്കാനും ഇതിനാകും.
നിലവിലുള്ള യാത്രാക്ലേശത്തിനു പരിഹാരമായി നിര്‍ത്തലാക്കിയ കൊച്ചി നഗരസഭയുടെ ബോട്ട്‌ സര്‍വീസുകള്‍ പുനസ്ഥാപിക്കണമെന്നു റിട്ട.ജെട്ടി മാസ്റ്റര്‍ പി.ജെ ആന്‍ഡ്രൂസ്‌ പറഞ്ഞു. അതേപോലെ ഫോര്‍ട്ട്‌ കൊച്ചിയില്‍ നിന്നും എറണാകുളത്തേക്ക്‌ ഉണ്ടാായിരുന്ന ബോട്ട്‌ സര്‍വീസ്‌ അടിയന്തിരമായി നഗരസഭയുടെ കീഴില്‍ പുനരാംഭിക്കുകയും വേണം.നേരത്തെ ഉണ്ടായിരുന്ന കേരള സര്‍ക്കാരിന്റെ കീഴിലുള്ള കിന്‍കോ സര്‍വീസ്‌ യാത്രനിരക്ക്‌ കൂട്ടാതെ നഷ്ടക്കണക്ക്‌ നിരത്തി സര്‍ക്കാര്‍ നിര്‍ത്തിയതിനു പിന്നില്‍ സ്വകാര്യ ബസ്‌ സര്‍വീസുകളുമായി ഉണ്ടാാക്കിയ ധാരണയാണെന്നും ആരോപണമുണ്‌
്‌്‌. മട്ടാഞ്ചേരി ജെട്ടിയില്‍ നിന്നും മാത്രമാണു ഇപ്പോള്‍ നഗരത്തിലേക്കു ബോട്ട്‌ സര്‍വീസ്‌ ഉള്ളത്‌. വിദേശ ടൂറിസ്റ്റുകളെ ഏറെ ആകര്‍ഷിക്കുന്ന സര്‍വീസ്‌ ആണിതെന്ന സവിശേഷയും ഉണ്ട്‌്‌.
സ്വകാര്യ ബോട്ട്‌ -ജങ്കാര്‍ സര്‍വീസകളെ ഒഴിവാക്കി ഫോര്‍ട്ട്‌ കൊച്ചി,മട്ടാഞ്ചേരി,ഐലന്റ്‌ മേഖലകളിലേക്കു നഗരസഭയുടെകീഴില്‍ ബോട്ട്‌ സര്‍വീസ്‌ തുടങ്ങുന്ന കാര്യത്തില്‍ പശ്ചി കൊച്ചിയുടെ തലമുതിര്‍ന്ന കൗണ്‍സിലര്‍മാരായ കെ.ജെ സോഹന്റെയും ശ്യാമള എസ്‌ പ്രഭുവിന്റെയും നേതൃത്വത്തില്‍ ഒരു സമിതിയെ ഇതിനുവേണ്ടി ചുമതലപ്പെടുത്തണമെന്നും പശ്ചിമകൊച്ചി ബോട്ട്‌ പാസഞ്ചേഴ്‌സ്‌ അസേിഷേന്‍ പ്രസിഡന്റ്‌ പത്മനാഭ മല്ലയ്യ നിര്‍ദേശിച്ചു.


നഗരത്തില്‍ ഇനി ഒരു സിന്തറ്റിക്‌ ട്രാക്ക്‌ കൂടി




നഗരത്തില്‍ ഇനി ഒരു സിന്തറ്റിക്‌ ട്രാക്ക്‌ കൂടി. 200 മീറ്റര്‍ മാത്രം നീളം വരുന്ന മി}ി സിന്തറ്റിക്‌ ട്രാക്കിന്റെ അവസാ} ഘട്ട പണികള്‍ കടവന്ത്ര റീജണല്‍ സ്‌പോര്‍ട്‌സ്‌ സെന്ററില്‍ പുരോഗമിക്കുന്നു.
വിദേശത്തു നിന്നും ഇറക്കുമതി ചെയ്‌ത സിന്തറ്റിക്‌ ഗ്രാന്യൂളുകള്‍ വിരിച്ചു മിനുക്കുപണികള്‍ തുടങ്ങി.
മലേഷ്യയില്‍ നിന്നെത്തിയ വിദഗ്‌ധ സംഘം ആണു ഗ്രാന്യുളുകള്‍ വിരിക്കുന്നത്‌. മഴമൂലം പണികള്‍ വേഗത്തില്‍ പുരോഗമിക്കാന്‍ തടസം നേരിടുന്നുണ്ട്‌്‌. പ്രത്യേക സംവിധാനം ഉപയോഗിച്ചു ഗ്രാന്യൂളുകള്‍ സ്‌പ്രേ ചെയ്‌തു പിടിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ആറുമാസം നീണ്ടപണികള്‍ക്കു ശേഷമാണു ട്രാക്കിന്റെ അടിത്തറ നിര്‍മാണം പൂര്‍ത്തിയായത്‌. ജോഗിങ്ങ്‌ ട്രാക്കിനുവേണ്ടി മണ്ണിട്ട്‌ ഒരടി പൊക്കിയശേഷം ബേസ്‌ ഇട്ടശേഷം ബിറ്റുമിന്‍ വിരിക്കുകയായിരുന്നു.അതിനു ശേഷം മുകളില്‍ ചുവന്ന മണ്ണ്‌ വിരിച്ച ശേഷം ഹെവി റോളര്‍ ഉപയോഗിച്ചു റോഡ്‌ പോലെ ഉറപ്പാക്കി.മണ്ണിലൂടെ വെള്ളം ചോര്‍ന്നു പോകുന്നതിനുവേണ്ട ഡ്രെയ്‌നേജ്‌ സംവിധാനങ്ങളും ഒരുക്കി ബേസ്‌ ഉറപ്പിച്ചശേഷം അതിനുശേഷമാണ്‌ ടര്‍ഫ്‌ വിരിച്ചത്‌.മാജിക്‌ ടര്‍ഫ്‌ എന്നു വിളിക്കുന്നാതാണീ സിന്തറ്റിക്‌ ട്രാക്‌.മഴപെയ്‌താല്‍ 19 മിനിറ്റിനകം വെള്ളം പൂര്‍ണമായും വാര്‍ന്നുപോകുന്ന രീതിയിലാണു ഡ്രെയ്‌നേജ്‌ ഒരുക്കിയിരിക്കുന്നത്‌.
200 മീറ്റര്‍ ട്രാക്കില്‍ നാലുവരി സ്‌പ്രിന്റ്‌ ട്രാക്കും മുന്നുവരി റൗണ്ട്‌ ട്രാക്കുമാണ്‌ നിര്‍മിക്കുന്നത്‌. രണ്ടുതട്ടായി 14 മില്ലിമീറ്റര്‍ ക}ത്തിലാണ്‌ ഗ്രാന്യുളുകള്‍ വിരിക്കുന്നത്‌.
ജോഗിങ്‌ ട്രാക്കിനു പുറമെ ഫുട്‌സാല്‍ മത്സരങ്ങള്‍ നടത്താന്‍ കഴിയുന്ന ഫ്‌ളഡ്‌ലിറ്റ്‌ സൗകര്യത്തോടുകൂടിയ ഫുട്‌ബോള്‍ ടര്‍ഫും ഇതോടൊപ്പം }ിര്‍മിക്കുന്നുണ്ട്‌്‌. ഇതോടെ ട്രാക്കും ടര്‍ഫും രാത്രിയും പകലും മത്സരങ്ങള്‍ക്കു പ്രയോജ}പ്പെടുത്താ}ാകും. സിന്തറ്റിക്‌ ജോഗിങ്ങ്‌ ട്രാക്കിനകത്താണ്‌ ആര്‍ട്ടിഫിഷ്യല്‍ ഫുട്‌ബോള്‍ ടര്‍ഫും സ്ഥാപിക്കുന്നത്‌. ഇതോടെ റീജ്യണല്‍ സ്‌പോര്‍ട്‌സ്‌ സെന്ററില്‍ മണല്‍ സ്‌പര്‍ശം ഇല്ലാതാകും. ഒന്നേകാല്‍ കോടി രൂപ മുടക്കിയാണ്‌ സിന്തറ്റിക്‌ ട്രാക്കിന്റെയും കൃത്രിമ പുല്‍ത്തകിടിയുടേയും പണികള്‍ പൂര്‍ത്തിയാകുക.
ഇറ്റലിയില്‍ നിന്നും ഇറക്കുമതി ചെയ്‌ത ലിമാന്‍ഡ എന്ന കൃത്രിമ പുല്ലാണ്‌ ടര്‍ഫായി വെച്ച്‌ുപിടിപ്പിക്കുന്നത്‌. അറ്റകുറ്റപ്പണികള്‍ വേണ്ട്‌ എന്നതാണിതിന്റെ പ്രത്യേകത. 15 വര്‍ഷമാണ്‌ സിന്തറ്റിക്‌ ട്രാക്കിനും കൃത്രിമ പുല്‍ത്തകിടിയ്‌ക്കും വാഗ്‌ദാ}ം ചെയ്‌തിരിക്കുന്നത്‌.കൃത്രിമ പുല്‍ത്തകിടി വിരിക്കാനുള്ള വിദഗ്‌ധ സംഘം ഇറ്റലിയില്‍ നിന്നും എത്തും.
ഇതിനു പുറമെ `ഗോള്‍ഫ്‌ പട്ടിങ്ങ്‌ ' പരിശീലനത്തിനുള്ള കോഴ്‌സും ഒരുക്കുന്നുണ്ട്‌,പവര്‍ലിഫ്‌റ്റിങ്ങില്‍ ആധൂനിക സംവിധാനങ്ങളും റൈഫിള്‍ ഷൂട്ടിങ്‌ അക്കാദമിയും ആര്‍എസ്‌്‌സിയുടെ ഭാഗമായി സജ്ജമാക്കുന്നുണ്ട്‌്‌. കേരളം ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസിലെ നിരവധി മത്സരങ്ങള്‍കൂടി ലക്ഷ്യമാക്കിയാണ്‌ ടര്‍ഫും ട്രാക്കും ഒരുക്കിയിരിക്കുന്നത്‌.


kochi vaartha: ബോള്‍ഗാട്ടി നിവാസികള്‍ ദുരിതത്തില്‍

kochi vaartha: ബോള്‍ഗാട്ടി നിവാസികള്‍ ദുരിതത്തില്‍

ബോള്‍ഗാട്ടി നിവാസികള്‍ ദുരിതത്തില്‍




അശാസ്‌ത്രീയമായ റോഡുപണി കാരണം ബോള്‍ഗാട്ടി നിവാസികള്‍ വെള്ളക്കെട്ടുമൂലം ദുരിതത്തില്‍.ഗോശ്രീ റോഡി}െയും ബോള്‍ഗാട്ടി റോഡിനെയും ബന്ധിപ്പിക്കാന്‍ കെടിഡിസി പുഴയരികില്‍ നിര്‍മിച്ച റോഡാണ്‌ പരിസരവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നത്‌.
കൊച്ചിന്‍ പോര്‍ട്ടിന്റെ അനുമതിയോടെ കെടിഡിസി നിര്‍മിച്ച റോഡിനോടു ചേര്‍ന്ന അശാസത്രീയമായ കാന നിര്‍മാണം ദുരിതത്തിലാക്കിയിരിക്കുന്നത്‌.മലിനജലം ഒഴുകിപ്പോകാന്‍ അനുയോജ്യമല്ലാത്ത വിധത്തില്‍ നിര്‍മിച്ചിരിക്കുന കാന ഇന്ന്‌ മാലിന്യജല സംഭരണിയായി മാറിയിരിക്കുകയാണ്‌.മാലിന്യം കെട്ടിക്കിടക്കുന്നതുമൂലം ഉണ്ടാകുന്ന ദുര്‍ഗന്ധവും കൊതുകുശല്യവും കാരണം പ്രദേശവാസികള്‍ ദുരിതം അനുഭവിക്കുന്നു.അശാസ്‌ത്രീയമായ കാനനിര്‍മാണം കാരണം വെള്ളം ഒഴുകുന്നതു തടസപ്പെട്ടിരിക്കുന്നു. കാ}ക്കുവേണ്ടി മണ്ണ്‌ എടുത്ത ശേഷം കാന ദിശമാറ്റി പണിയുകയും ചെയ്‌തതുമൂലം കാനക്കുവേണ്ടി കുഴിയെടുത്ത സ്ഥലത്ത്‌ കുഴികള്‍ രൂപപ്പെടാന്‍ കാരണം.ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ടു നിരവധി തവണ പരാതിയുമായി അധികൃതര്‍ക്കു മുന്നിലെത്തിയെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണു പ്രദേശവാസികള്‍ പറയുന്നത്‌.
ബോള്‍ഗാട്ടി പാലസിനോടു ചേര്‍ന്നു കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിക്കുകയും പഞ്ചനക്ഷത്ര ഹോട്ടലിനു സ്ഥലം വിട്ടുകൊടുത്തിരിക്കുന്ന കെടിഡിസി നാട്ടുകാരുടെ ആവശ്യങ്ങള്‍ക്കു മുന്നില്‍ കണ്ണടച്ചിരിക്കുന്നു.


2010, നവംബർ 17, ബുധനാഴ്‌ച

നഗരത്തില്‍ ഇനി ഒരു സിന്തറ്റിക്‌ ട്രാക്ക്‌ കൂടി.


റീജണല്‍ സ്‌പോര്‍ട്‌ സെന്ററില്‍ മിനി സിന്തറ്റിക്‌ ട്രാക്ക്‌ അവസാനഘട്ടത്തില്‍ നഗരത്തില്‍ ഇനി ഒരു സിന്തറ്റിക്‌ ട്രാക്ക്‌ കൂടി. 200 മീറ്റര്‍ മാത്രം നീളം വരുന്ന മിനി സിന്തറ്റിക്‌ ട്രാക്കിന്റെ അവസാ} ഘട്ട പണികള്‍ കടവന്ത്ര റീജണല്‍ സ്‌പോര്‍ട്‌സ്‌ സെന്ററില്‍ പുരോഗമിക്കുന്നു.
വിദേശത്തു നിന്നും ഇറക്കുമതി ചെയ്‌ത സിന്തറ്റിക്‌ ഗ്രാന്യൂളുകള്‍ വിരിച്ചു മിനുക്കുപണികള്‍ തുടങ്ങി.
മലേഷ്യയില്‍ നിന്നെത്തിയ വിദഗ്‌ധ സംഘം ആണു ഗ്രാന്യുളുകള്‍ വിരിക്കുന്നത്‌. മഴമൂലം പണികള്‍ വേഗത്തില്‍ പുരോഗമിക്കാന്‍ തടസം നേരിടുന്നുണ്ട്‌. പ്രത്യേക സംവിധാ}ം ഉപയോഗിച്ചു ഗ്രാന്യൂളുകള്‍ സ്‌പ്രേ ചെയ്‌തു പിടിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ആറുമാസം നീണ്ട പണികള്‍ക്കു ശേഷമാണു ട്രാക്കിന്റെ അടിത്തറ നിര്‍മാണം പൂര്‍ത്തിയായത്‌. ജോഗിങ്ങ്‌ ട്രാക്കിനുവേണ്ടി മണ്ണിട്ട്‌ ഒരടി പൊക്കിയശേഷം ബേസ്‌ ഇട്ടശേഷം ബിറ്റുമിന്‍ വിരിക്കുകയായിരുന്നു.അതിനു ശേഷം മുകളില്‍ ചുവന്ന മണ്ണ്‌ വിരിച്ച ശേഷം ഹെവി റോളര്‍ ഉപയോഗിച്ചു റോഡ്‌ പോലെ ഉറപ്പാക്കി.മണ്ണിലൂടെ വെള്ളം ചോര്‍ന്നു പോകുന്നതിനുവേണ്ടി ഡ്രെയ്‌നേജ്‌ സംവിധാനങ്ങളും ഒരുക്കി ബേസ്‌ ഉറപ്പിച്ചശേഷം അതിനുശേഷമാണ്‌ ടര്‍ഫ്‌ വിരിച്ചത്‌.മാജിക്‌ ടര്‍ഫ്‌ എന്നു വിളിക്കുന്നാതാണീ സിന്തറ്റിക്‌ ട്രാക്‌.മഴപെയ്‌താല്‍ 19 മിനിറ്റിനകം വെള്ളം പൂര്‍ണമായും വാര്‍ന്നുപോകുന്ന രീതിയിലാണു ഡ്രെയ്‌നേജ്‌ ഒരുക്കിയിരിക്കുന്നത്‌.
200 മീറ്റര്‍ ട്രാക്കില്‍ നാലുവരി സ്‌പ്രിന്റ്‌ ട്രാക്കും മുന്നുവരി റൗണ്ട്‌ ട്രാക്കുമാണ്‌ നിര്‍മിക്കുന്നത്‌. രണ്ടുതട്ടായി 14 മില്ലിമീറ്റര്‍ ക}ത്തിലാണ്‌ ഗ്രാന്യുളുകള്‍ വിരിക്കുന്നത്‌.
ജോഗിങ്‌ ട്രാക്കിനു പുറമെ ഫുട്‌സാല്‍ മത്സരങ്ങള്‍ നടത്താന്‍ കഴിയുന്ന ഫ്‌ളഡ്‌ലിറ്റ്‌ സൗകര്യത്തോടുകൂടിയ ഫുട്‌ബോള്‍ ടര്‍ഫും ഇതോടൊപ്പം നിര്‍മിക്കുന്നുണ്ട്‌്‌. ഇതോടെ ട്രാക്കും ടര്‍ഫും രാത്രിയും പകലും മത്സരങ്ങള്‍ക്കു പ്രയോജനപ്പെടുത്താ}ാകും. സിന്തറ്റിക്‌ ജോഗിങ്ങ്‌ ട്രാക്കി}കത്താണ്‌ ആര്‍ട്ടിഫിഷ്യല്‍ ഫുട്‌ബോള്‍ ടര്‍ഫും സ്ഥാപിക്കുന്നത്‌. ഇതോടെ റീജ്യണല്‍ സ്‌പോര്‍ട്‌സ്‌ സെന്ററില്‍ മണല്‍ സ്‌പര്‍ശം ഇല്ലാതാകും. ഒന്നേകാല്‍ കോടി രൂപ മുടക്കിയാണ്‌ സിന്തറ്റിക്‌ ട്രാക്കിന്റെയും കൃത്രിമ പുല്‍ത്തകിടിയുടേയും പണികള്‍ പൂര്‍ത്തിയാകുക.
ഇറ്റലിയില്‍ നിന്നും ഇറക്കുമതി ചെയ്‌ത ലിമാന്‍ഡ എന്ന കൃത്രിമ പുല്ലാണ്‌ ടര്‍ഫായി വെച്ച്‌ുപിടിപ്പിക്കുന്നത്‌. അറ്റകുറ്റപ്പണികള്‍ വേണ്ട എന്നതാണിതിന്റെ പ്രത്യേകത. 15 വര്‍ഷമാണ്‌ സിന്തറ്റിക്‌ ട്രാക്കി}ും കൃത്രിമ പുല്‍ത്തകിടിയ്‌ക്കും വാഗ്‌ധാനം ചെയ്‌തിരിക്കുന്നത്‌.കൃത്രിമ പുല്‍ത്തകിടി വിരിക്കാ}ുള്ള വിദഗ്‌ധ സംഘം ഇറ്റലിയില്‍ നിന്നും എത്തും.
ഇതി}ു പുറമെ `ഗോള്‍ഫ്‌ പട്ടിങ്ങ്‌ ' പരിശീല}ത്തിനുള്ള കോഴ്‌സും ഒരുക്കുന്നുണ്ട്‌,പവര്‍ലിഫ്‌റ്റിങ്ങില്‍ ആധൂനിക സംവിധാനങ്ങളും റൈഫിള്‍ ഷൂട്ടിങ്‌ അക്കാദമിയും ആര്‍എസ്‌്‌സിയുടെ ഭാഗമായി സജ്ജമാക്കുന്നുണ്ട്‌. കേരളം ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസിലെ നിരവധി മത്സരങ്ങള്‍കൂടി ലക്ഷ്യമാക്കിയാണ്‌ ടര്‍ഫും ട്രാക്കും ഒരുക്കിയിരിക്കുന്നത്‌.



ഹാര്‍ബര്‍ പാലം ഇനി എത്രനാള്‍ ?





പശ്ചിമ കൊച്ചിയുടെ ട്രേഡ്‌ മാര്‍ക്കായ ബ്രിസ്‌റ്റോ സായിപ്പ്‌ നിര്‍മിച്ച ഇന്നും എന്‍ജിനിയറിങ്ങ്‌ മികവിന്റെ ഉദാഹരണമായ ഹാര്‍ബര്‍ പാലത്തിനു അടിയന്തിരമായി സെക്യുരിറ്റി ഏര്‍പ്പെടുത്തണം .അല്ലെങ്കില്‍ പാലം തന്നെ അടുത്തു തന്നെ അപ്രത്യക്ഷമായേക്കും.
തുറുമുഖത്തു കിടക്കുന്ന കപ്പലുകളുടെ റോപ്പും നങ്കൂരം വരെ അടിച്ചുമാറ്റുന്ന കള്ളന്മാരെ കുറിച്ചാണു ഇതുവരെ കേട്ടിട്ടുള്ളതെങ്കില്‍ ഇതാ ചരിത്രപ്രസിദ്ധമായ ഹാര്‍ബര്‍ പാലം തന്നെ പാര്‍ട്‌സ്‌ പാര്‍ട്‌സായി മുറിച്ചു മാറ്റുകയാണു ചില വിദഗ്‌ധന്മാര്‍.
പാലത്തിനടിയിലായി ഇരുവശങ്ങളും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ഉരുക്കിന്റെ ഏതാനും ആങ്കളയറുകള്‍ മുറിച്ചു കടത്തിയ നിലയിലാണ്‌. ഇതൊരു തുടക്കമാണെന്നു വേണം കരുതാന്‍. ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ ഭാവിയില്‍ പാലത്തിനു ബലക്ഷയം ഉണ്ടാാക്കത്തക്കവിധത്തില്‍ ഉരുക്കിന്റെ ബീമുകള്‍ വരെ മുറിച്ചു കൊണ്ടുപോകാന്‍ സാധ്യതയുണ്ട്‌.
ഹാര്‍ബര്‍ പാലം ഇരുചക്രവാഹ}ങ്ങള്‍ക്കു മാത്രമായി ചുരുക്കിയതോടെ ആള്‍ സഞ്ചാരം കുറഞ്ഞതാണു മോഷ്ടാക്കള്‍ക്കു രാപ്പകല്‍ വിഹരിക്കാന്‍ വഴിയൊരുക്കിയിരിക്കുന്നത്‌. പട്ടാപ്പകല്‍ പോലും ആരും അറിയില്ല എന്നതാണ്‌ വാസ്‌തവം. ഗ്യാസ്‌ കട്ടര്‍ ഉപയോഗിച്ചാണു അങ്കളയറുകള്‍ മുറിച്ചു മാറ്റിയതെന്നു അനുമാനിക്കണം.
ഹാര്‍ബര്‍ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുകയാണെന്നു മാത്രമെ കരുതുകയുള്ളു. കഴിഞ്ഞയാഴ്‌ച പൊലീസും സംഘവും മയക്കു മരുന്നു സംഘങ്ങളെ തേടി പാലത്തിനടിയില്‍ റെയ്‌ഡ്‌ നടത്തിയപ്പോഴാണ്‌ മോഷണ വിവരം ശ്രദ്ധയില്‍പ്പെട്ടത്‌.


2010, നവംബർ 10, ബുധനാഴ്‌ച

ഇടക്കൊച്ചി സ്‌റ്റേഡിയം കെസിഎ പരിസ്ഥിതി സ്‌നേഹികളുടെ വെട്ടിലായി


ടക്കൊച്ചി പാമ്പായി മൂലയിലെ നിര്‍ദിഷ്‌ട ക്രിക്കറ്റ്‌ സ്റ്റേഡിയവും അതോടൊപ്പം പണിയുന്ന കായിക സമുച്ചയത്തിനു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടിയില്ലെങ്കില്‍ കെസിഎയ്‌ക്കു കോടികളുടെ നഷ്ടം സംഭവിക്കും.
മഴമൂലം ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരം ഉപേക്ഷിക്കേണ്ടി വന്നതോടെ കോടികളുടെ നഷ്‌ടം സംഭവിച്ച കെസിഎയ്‌ക്കു സ്റ്റേഡിയം പദ്ധതി കൂടി ഉപേക്ഷിക്കേണ്ടി വന്നാല്‍ വന്‍ നഷ്ടം നേരിടേണ്ടി വരും.
കെസിഎ യുടെ ഭരണ സമിതിയില്‍ ഇപ്പോള്‍ തന്നെ നിരവധി അഴിമതി ആരോപണങ്ങള്‍ ടി.സി മാത്യുവിനെതിരെ ഉയര്‍ന്നു കഴിഞ്ഞു.അതുകൊണ്ടു തന്നെ പദ്ധതി നടപ്പിലാക്കുവാന്‍ വേണ്ടി തയാറെടുപ്പുകളുമായിട്ടായിരുന്നു കെസിഎ ഇന്നലെ വിദഗ്‌ധ സംഘവുമായി ഇടക്കൊച്ചിയില്‍ എത്തിയത്‌. പദ്ധതിയുടെ ദോഷവശങ്ങളെക്കുറിച്ചു സംസാരിക്കാന്‍ ശ്രമിച്ചവരെ കയ്യേറ്റം ചെയ്യുന്നതിനു വരെ തയാറായി. സ്റ്റേഡിയം വരുമെന്ന പ്രതീക്ഷയില്‍ ഇവിടെ ഭൂമി വാങ്ങിക്കൂടിയവരും ആളുകളെ കൂട്ടി രംഗത്തെത്തിയിരുന്നു.
ഇടക്കൊച്ചിയിലെ സ്ഥലം നിരന്തരം വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്ന തീരദേശ നിയമത്തിലെ സിആര്‍ഇസെഡ്‌ ഒന്ന്‌ കാറ്റഗറിയില്‍ പെടുന്ന കല്‍കാടുകളുള്ള പ്രദേശമാണെന്നു പരിസ്ഥിതി സ്‌}േഹികള്‍ ചൂണ്ടിിക്കാണിക്കുന്നു. കേരള സംസ്ഥാനജൈവ വൈവിധ്യ സംരക്ഷണ നിയമ പ്രകാരം കണ്ടല്‍ചെടികള്‍ വെട്ടി നശിപ്പിക്കുന്നതിനു മുന്‍പ്‌ അനുവാദം വാങ്ങിയിരിക്കണം. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ്‌ ഇടക്കൊച്ചിയില്‍ കണ്ടല്‍കാടുകള്‍ നശിപ്പിച്ചതെന്നു ചൂണ്ടിിക്കാണിച്ചാണ്‌ ആലുവയിലെ പരിസ്ഥിതി പ്രവര്‍ത്തകനായ എസ്‌.സീതാരമന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു പരാതി നല്‍കിയത്‌അതേസമയം തങ്ങള്‍ സ്വകാര്യ വ്യക്തിയില്‍ നിന്നാണു സ്ഥലം വാങ്ങിയതെന്നും 15 വര്‍ഷമായി ഇവിടെ കൃഷി നടന്നിട്ടില്ലെന്നും കെസിഎ അവകാശപ്പെടുന്നു.

കണ്ടല്‍ക്കാട്‌ നശിപ്പിച്ചെന്ന പരാതിയെക്കുറിച്ചു അന്വേഷണം നടത്തുന്നതിനായി വിദഗ്‌ധ സംഘം ഇടക്കൊച്ചിയിലെ നിര്‍ദിഷ്ട ക്രിക്കറ്റ്‌ സ്റ്റേഡിയം നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിച്ചു.
ഡോ.സുസര്‍ലയുടെ നേതൃത്വത്തിലുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്‌ധ സംഘത്തിനൊപ്പം സ്ഥലം എംഎല്‍എ ദിനേശ്‌ മണി,എഡിഎം കെ.എന്‍ രാജി,തഹസില്‍ദാര്‍ സി.എ തോമസ്‌,ഡോ.തോമസ്‌ ,ആര്‍ഡിഒ മോഹന്‍ദാസ്‌ പിള്ള ,ഡിഎഫ്‌ഒ സാജു ,മലിനീകരണനിയന്ത്രണ ബോര്‍ഡ്‌ അംഗം മൈഥിലി എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
സ്ഥല പരിശോധനയ്‌ക്കു ശേഷം സംഘം തെളിവെടുപ്പു നടത്തി.സംസ്ഥാന ജനകീയ സമിതിയുടെ പ്രതിനിധി കെ.കെ മുരളിധരന്‍ കണ്ടല്‍ചെടികള്‍ സംരക്ഷിക്കപ്പെടണമെന്നാവശ്യം ഉയര്‍ത്തിയത്‌ നേരിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി. മുരളീധരനെ ചിലര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. വന്‍ പൊലീസ്‌ സംഘവും സ്ഥലത്ത്‌ നിലയുറപ്പിച്ചിരുന്നു.
രാവിലെ പതിനൊന്നു മണിയോടെയാണു സംഘം ഇടക്കൊച്ചി വില്ലേജിലെ കണ്ണങ്കാട്ട്‌ ചക്കനാട്ടുക്കരയിലെത്തിയത്‌.വന്‍ ജനക്കൂട്ടവും സ്ഥലത്തെത്തിയിരുന്നു. കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ വാങ്ങിയ 25 ഏക്കര്‍ 95 സെന്റ്‌ സംഥലത്തിന്റെ പകുതിയോളം ഭാഗം സംഘം സന്ദര്‍ശിച്ചു തെളിവെടുപ്പു നടത്തി.
തുടര്‍ന്നു നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്റ്റേഡിയം സമുച്ചയത്തെക്കുറിച്ചു കെസിഎ സെക്രട്ടറി ടി.സി മാത്യു വിശദീകരിച്ചു. കണ്ടല്‍ചെടികള്‍ ഇല്ലെന്നു ബോധ്യപ്പെട്ടതിനു ശേഷമാണ്‌ സ്ഥലം വാങ്ങിയതെന്നു അദ്ദേഹം പറഞ്ഞു. ഇവിട കണ്ടലുകള്‍ ഉണ്ടെങ്കില്‍ അതിനു പകരമായി കണ്ടല്‍ വെച്ചു പിടിപ്പിക്കുവാന്‍ കെസിഎ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
48 ഏക്കര്‍ സ്ഥലത്ത്‌ പകരമായി കണ്ടല്‍ ചെടികള്‍ വെച്ചുപിടിപ്പിക്കാന്‍ തയാറാണെന്നു കെസിഎ അറിയിച്ചു .എന്നാല്‍ സ്വാഭാവികമായി വളരുന്ന കണ്ടല്‍ചെടികള്‍ നട്ടുവളര്‍ത്താന്‍ പ്രയാസമുള്ള കാര്യമാണ്‌.ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമെ കണ്ടലുകള്‍ വളരുകയുള്ളു. തമിഴ്‌}ാട്‌,ആന്ധ്ര,ഓറിസ തീരങ്ങളില്‍ മരണം വിതച്ച സുനാമി തിരകള്‍ ആഞ്ഞുവീശിയപ്പോള്‍ കേരളത്തിലെ നിരവധി തിരമേഖലകളെ കണ്ടല്‍ചെടികളാണ്‌ രക്ഷപ്പെടുത്തയത്‌. തീരക്കടല്‍ ആവാസവ്യവസ്ഥയുടെ സംരക്ഷണം ഈ കണ്ടല്‍ചെടികളാണ്‌. കലുകള്‍ ഇല്ലാതാകുന്നതോടെ മത്സ്യസമ്പത്തിന്റെ വന്‍ സമ്പത്തായിരിക്കും ഇല്ലാതാകുന്നത്‌.
നിര്‍ദിഷ്ട സ്ഥലത്ത്‌ കണ്ടല്‍ചെടികളാണോ വളര്‍ന്നു നില്‍ക്കുന്നതെന്നു തനിക്കറിയില്ലെന്നു ഡോ.സുസര്‍ല പറഞ്ഞുകണ്ടല്‍ചെടികള്‍ പാരിസ്ഥിതിക പ്രാധാന്യമുള്ളവയായതുകൊൃണ്ടു സംരക്ഷിക്കപ്പെടണമെന്നാണു സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇടക്കൊച്ചി സ്റ്റേഡിയം നഗരം നിര്‍മിക്കുന്നത്‌ ചട്ടങ്ങള്‍ ലംഘിച്ചുകൊാണെന്ന പരാതിയിലാണ്‌ സ്ഥലം പരിശോധനയ്‌ക്കു വിധേയമാക്കിയത്‌. സ്ഥലത്ത്‌ പരിസ്ഥിതി ആഘാത പഠനം നടത്താതെ നിര്‍മാണം തുടങ്ങിയെന്നാണ്‌ പരിസ്ഥിതി സ്‌നേഹികള്‍ ആരോപിക്കുന്നു.എന്നാല്‍ ഇതുവരെ കെസിഎ ഒരു നിര്‍മാണ പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും ടി.സി മാത്യു പറഞ്ഞു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്‌റ്റര്‍ ഇടപെട്ടു നിര്‍ത്തിവെപ്പിക്കുകയായിരുന്നു. തീരദേശ സംരക്ഷണ നിയമം ലംഘിച്ചതിനു കോസ്റ്റല്‍ റെഗുലേഷന്‍ അഥോറിറ്റി ഡയറക്‌റ്റര്‍ ഡോ.സി.ടി.എസ്‌ നായര്‍ കെസിഎയോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു.



2010, നവംബർ 9, ചൊവ്വാഴ്ച

ഫുട്‌പാത്തുകള്‍ ,അപകടക്കെണികള്‍


എറണാകുളം സൗത്ത്‌ ഓവര്‍ബ്രിഡ്‌ജിനു മുകളിലെ കാല്‍നടയാത്രക്കാര്‍ക്കുള്ള ഫുട്‌പാത്തുകള്‍ തകര്‍ന്നു യാത്രചെയ്യാനവാത്ത നിലയില്‍. മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ ഇതു കണ്ടിില്ലെന്നു നടിക്കുകയാണ്‌.
http://nerumnerium.blogspot.com





റണാകുളം സൗത്ത്‌ ഓവര്‍ബ്രിഡ്‌ജിനു മുകളിലൂടെ കാല്‍നടയാത്രക്കാര്‍ക്കു വിലക്ക്‌.ഫുട്‌ പാത്ത്‌ കേബിളിടുന്നതിനായി പൊളിച്ച അധികൃതര്‍ ആറുമാസത്തിലേറെ കഴിഞ്ഞിട്ടും കണ്ടില്ലെന്ന മട്ടാണ്‌.ഇതോടെ കാല്‍നട യാത്രക്കാര്‍ക്ക്‌ ഓവര്‍ബ്രിഡ്‌ജിനു മുകളിലുടെ മറുവശത്തേക്കു പോകാനാവാതെയായി.
കൊച്ചി നഗരത്തിലെ തകര്‍ന്ന ഫുട്‌പാത്തുകള്‍ കാല്‍നടയാത്രക്കാര്‍ക്കു ഒരുക്കുന്നത്‌ അപകടക്കെണികള്‍. കാനകള്‍ക്കു മുകളിലെ തകര്‍ന്ന കവറിങ്ങ്‌ സ്ലാബുകള്‍ പരാതി കിട്ടി 24 മണിക്കൂറിനകം മാറ്റിയിടുമെന്ന കഴിഞ്ഞ നഗരസഭ ബജറ്റ്‌ പ്രസംഗത്തിലെ പ്രസംഗം ഇന്നും കടലാസില്‍ ഒതുങ്ങുകയാണ്‌.
കാല്‍നടയാത്രക്കാര്‍ക്കു അപകടകെണികള്‍ ഒരുക്കുന്ന വിധം പൊട്ടിതകര്‍ന്നു കുഴികളായി രൂപാന്തരപ്പെട്ട നിരവധി ഫുട്‌പാത്ത്‌ സ്ലാബുകള്‍ കൊച്ചി നഗരത്തിലെ പ്രധാന റോഡുകളോട്‌ ചേര്‍ന്നു എല്ലാമുണ്ട്‌ ജിസിഡിഎ,പിഡബ്ലിയുഡി എന്നിവയുടെ സഹായത്തോടെയും എംഎല്‍എ ഫണ്‌
്‌്‌ ഉപയോഗിച്ചും നഗരത്തിലെ പ്രധാന റോഡുകളില്‍ ഫുട്‌പാത്തുകള്‍ യൂണികോണ്‍ ടൈല്‍സ്‌ വിരിച്ചു മനോഹരമാക്കിയെന്നു നഗരസഭ അവകാശപ്പെടുമ്പോഴാണ്‌ ഫുട്‌പാത്തുകളുടെ ദുരവസ്ഥ .
എറണാകുളം സൗത്ത്‌ ഓവര്‍ബ്രിഡ്‌ജിലെ ഫുട്‌പാത്ത്‌ സ്ലാബുകള്‍ പൊട്ടിതകര്‍ന്നിട്ടു മാസങ്ങള്‍ കഴിഞ്ഞു. ഇതില്‍ നല്ലൊരുഭാഗം അധികൃതരും പൊളിച്ചിട്ടുണ്ട്‌. ഒരുഭാഗത്തു ഫുട്‌പാത്ത്‌ ആക്കി റോഡിനു വീതി കൂട്ടണമെന്ന നിര്‍ദേശവും സൗത്ത്‌ ഓവര്‍ ബ്രിഡ്‌ജിലെ ഫുട്‌പാത്തിലെ നിലവിലെ അവസ്ഥ ശോചനീയമായി തുടരുകയാണ്‌. തകര്‍ന്ന സ്ലാബുകള്‍ പരാതി കിട്ടുന്നതിനനുസരിച്ചു മാറ്റിയിടാന്‍ കൊച്ചി നഗരസഭയുടെ എല്ലാ സോണല്‍ ഓഫീസുകളിലും കവറിങ്ങ്‌ സ്ലാബുകള്‍ വാര്‍ത്തവെച്ചിട്ടുെണ്ടെന്നു ബജറ്റ്‌ പ്രസംഗത്തില്‍ പറയുന്നു എന്നാല്‍ നഗരത്തിലെ ഫുട്‌പാത്തുകള്‍ അപകടകെണികള്‍ ഒരുക്കി തകര്‍ന്നിരിക്കുന്നതായും ഇതു ഉടന്‍ മാറ്റി പുതിയ സ്ലാബുകള്‍ ഇടുവാ}ുള്ള നടപടി സ്വീകരിക്കണമെന്നും റെസിഡന്‍സ്‌ അസോസിയേഷ}ുകള്‍ ആവശ്യപ്പെട്ടു.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നൂറുകണക്കിനു ആളുകള്‍ ദിവസവും യാത്രചെയ്യുന്ന നഗരത്തിലെ ഫുട്‌പാത്തുകളില്‍ രൂപപ്പെട്ട വലിയ ദ്വാരങ്ങള്‍ നിരവധി അപകടങ്ങള്‍ക്കും വഴിവെക്കുകയാണ്‌. മഴക്കാലമായതിനാല്‍ കുഴയില്‍ വെള്ളം കെട്ടിക്കിടക്കുന്നതോടെ അപകടക്കെണികള്‍ കാല്‍നടയാത്രക്കാര്‍ക്കു മനസിലാക്കാനും കഴിയുന്നില്ല. സ്ലാബുകള്‍ക്കിടയിലും സ്ലാബിലെ തകര്‍ന്ന ഭാഗങ്ങളിലും കാലുകള്‍ കുടുങ്ങുന്നതും നിരപ്പായ ഭാഗത്ത്‌ ചില ഭാഗങ്ങളില്‍ നിരത്തിവെച്ചിരിക്കുന്ന സ്ലാബില്‍ തട്ടി ആളുകള്‍ വീഴുന്നതും പതിവായിട്ടുണ്ട്‌. ചെയ്‌തു തീര്‍ത്ത വര്‍ക്കുകളുടെ തുക }ഗരസഭ കോണ്‍ട്രാക്‌റ്റര്‍മാര്‍ക്കു കുടിശിക ആയതി}ാല്‍ ഫുട്‌പാത്തുകളുടെ ഉള്‍പ്പെടെ പുതിയ വര്‍ക്കുകള്‍ ഒന്നും കോണ്‍ട്രാക്‌റ്റര്‍മാര്‍ ഏറ്റെടുക്കുന്നില്ല.
പോട്ടിപ്പൊളിഞ്ഞ റോഡുകളുടെ കാര്യത്തില്‍ പൊതുമരാമത്ത്‌ മന്ത്രി പ്രഖ്യാപിച്ചതുപോലെ തകര്‍ന്ന സ്ലാബുകളെക്കുറിച്ചുള്ള പരാതികളും ജ}ങ്ങള്‍ക്കു അറിയിക്കാന്‍ പ്രത്യേക പരാതി പരിഹാര ഫോണ്‍ നമ്പരുകള്‍ പ്രസിദ്ധപ്പെടുത്തുകയും പരാതി കിട്ടിയാല്‍ സമയബന്ധിതമായി തകര്‍ന്ന സ്ലാബുകള്‍ മാറ്റിയിടാനുള്ള നടപടി സ്വീകരിക്കുകയും വേണം.
തകര്‍ന്നു കിടക്കുന്ന കാനകള്‍ക്കു മുകളിലെ സ്ലാബുകള്‍ നഗരത്തിനു നല്‍കുന്നതു അവികസിത മുഖഛായയാണ്‌.ഒപ്പം കാല്‍നാടയാത്രക്കാര്‍ക്ക്‌ അപകടം കാത്തുവെച്ചു കെണികള്‍ കൂടിയായി മാറുകയാണീ തകര്‍ന്ന ഫുട്‌പാത്തുകള്‍.


2010, നവംബർ 5, വെള്ളിയാഴ്‌ച

കൊച്ചി ......ഒച്ചുകളുടെ പഗോഡ ?


http://royjournalist.blogspot.com
പശ്ചിമ കൊച്ചിയില്‍
ആഫ്രിക്കന്‍ ഒച്ചിന്റെ വിളയാട്ടം.

വേണ്ട നടപടികള്‍ ആരോഗ്യ വകുപ്പില്‍ നിന്നും എടുക്കാത്തതില്‍ പ്രതിഷേധം ഉയരുന്നു.

ചെറളായി ടി.ഡി ക്ഷേത്രപരിസരം ,കൂവപ്പാടം എന്നിവടങ്ങളിലാണ്‌ രാക്ഷസ ഒച്ചുകള്‍ എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ ഒച്ചുകളുടെ വിളയാട്ടം രൂക്ഷമായിരിക്കുന്നത്‌. മൂന്നു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണു മട്ടാഞ്ചേരി - ഫോര്‍ട്ട്‌ കൊച്ചി മേഖലയില്‍ രാക്ഷസ ഒച്ചിന്റെ ആക്രമണം രൂക്ഷമായിരിക്കുന്നത്‌. ചതുപ്പു പ്രദേശങ്ങളും ഒഴിഞ്ഞു കിടക്കുന്ന കാടുപിടിച്ച പറമ്പുകളുമാണ്‌ ആഫ്രിക്കന്‍ ഒച്ചിന്റെ വിഹാര കേന്ദ്രങ്ങള്‍.
സന്ധ്യയാകുന്നതോടെ ഒച്ചുകള്‍ പരിസര പ്രദേശങ്ങളിലെ വീടുകളില്‍ എത്തുന്നു എന്നതാണ്‌ പ്രശ്‌നം സൃഷ്ടിക്കുന്നത്‌.ഇതിനു പുറമെ കൃഷിയിടങ്ങളും ആഫ്രിക്കന്‍ ഒച്ചിന്റെ ആക്രമണങ്ങള്‍ക്കു ഇരയാകുന്നുണ്ട്‌്‌.
തെങ്ങിന്റെ ഓലയിലും മറ്റും തൂങ്ങിക്കിടക്കുന്ന ഒച്ചുകള്‍ മറ്റു സസ്യങ്ങളുടെ ഇലകളും തിന്നു നശിപ്പിക്കുന്നു. പലയിടത്തും ഒച്ചുകള്‍ വീടിന്റെ അകത്തുവരെയും എത്തുന്നു.
കോര്‍പ്പറേഷന്‍ അധികൃതര്‍ താല്‍ക്കാലിക നടപടിയായി ഉപ്പുവാരി വിതറി നോക്കിയെങ്കിലും ഫലം ഒന്നും ഉണ്ടായിട്ടില്ല. രാത്രി ഏഴുമണിയോടെയാണു ഇതു വീടുകളിലേക്കു കയറി വരുന്നത്‌.മഴയുള്ളപ്പോഴാണ്‌ ഇവയുടെ വരവ്‌ കൂടുതലാകുന്നത്‌.
ചെടികളും പച്ചക്കറികളും തിന്നു നശിപ്പിക്കുന്ന ഒച്ചുകളെ നിര്‍മാര്‍ജ}ം ചെയ്യാന്‍ കഴിയാതെ പ്രദേശവാസികള്‍ കുഴങ്ങുകയാണ്‌. ആഫ്രിക്കന്‍ ഒച്ചുകളുടെ സാന്നിധ്യം മസ്‌തിഷ്‌ക ജ്വരം പടരാന്‍ ഇടയാകുമെന്നാണു ആരോഗ്യ രംഗത്തെ വിദഗ്‌ധര്‍ പറയുന്നത്‌. ഇവയെ തൊട്ടാല്‍ ചൊറിച്ചിലിനും തടിച്ചു പൊങ്ങുന്നതിനും കാരണമാകുമെന്നു മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ഉപ്പ്‌ ഉപയോഗിച്ചാണു ഇവയെ നശിപ്പിക്കുന്നത്‌ .എന്നാല്‍ എണ്ണം വര്‍ധിച്ചതോടെ ഇതിനും കഴിയാത്ത അവസ്ഥയിലായിട്ടുണ്ട്‌. ആഫ്രിക്കന്‍ ഒച്ചുകളെ നശിപ്പിക്കാന്‍ ആരോഗ്യ വകുപ്പു ഇടപെടണമെന്നാണു പശ്ചിമകൊച്ചിയിലെ ജനപ്രതിനിധികള്‍ ആവശ്യപ്പെടുന്നത്‌.
ഇതിനു മുന്‍പ്‌ 2007 സെപ്‌തംബറിലാണ്‌ പശ്ചിമ കൊച്ചിയില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമായത്‌.തുടര്‍ച്ചയായി മൂന്നു വര്‍ഷം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മാത്രമെ ഇതിന്റെ ശല്യം പൂര്‍ണമായി അവസാനിപ്പിക്കാന്‍ കഴിയുകയുള്ളുവെന്നാണ്‌ ഇതിനെക്കുറിച്ചു പഠനം നടത്തിയവര്‍ പറയു്‌്‌ന്നത്‌.


kochi vaartha: കായലോന്നു ചിരിച്ചാല്‍

kochi vaartha: കായലോന്നു ചിരിച്ചാല്‍

കായലോന്നു ചിരിച്ചാല്‍












കേരള വാട്ടര്‍ സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ സെയ്‌ലിങ്ങ്‌ ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യാട്ടിങ്‌ ട്രെയ്‌നിങ്ങ്‌ ക്യാപ്‌സ്യുള്‍ എന്ന പരിശീല പരിപാടി യുകെയില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്കു കൗതുകമായി.
യുകെയിലെ ടൗണ്‍ ബ്രിഡ്‌ജ്‌ സ്‌കൂളില്‍ നിന്നുള്ള 17ഓളം വിദ്യാര്‍ഥികളാണ്‌ തേവര സേക്രഡ്‌ ഹാര്‍ട്ട്‌ കോളെജില്‍ നടന്ന യാട്ടിങ്‌ പരിശീലന പരിപാടിയില്‍ പങ്കെടുത്തത്‌. സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി വിദ്യാഭവനില്‍ എത്തിയ വിദേശ വിദ്യാര്‍ഥികള്‍ക്കു കായലിലെ യോട്ടിങ്ങിന്റെ ബാലപാഠങ്ങള്‍ ശ്രദ്ധയോടെ ചോദിച്ചു മനസിലാക്കി. കേരള വാട്ടര്‍ സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ സെയ്‌ലിങ്ങ്‌ ഓര്‍ഗനൈസേഷന്റെ ക്യാപ്‌റ്റന്‍ ജോളി തോമസാണ്‌ കുട്ടികള്‍ക്കു പരിശീലനത്തിനു നേതൃത്വം നല്‍കുന്നത്‌. ഇന്ത്യന്‍ നേവിയിലെ യോട്ടിങ്‌ പരിശീലകരായ മിഥുന്‍,അജയ്‌കുമാര്‍ എന്നിവരും ക്ലാസുകള്‍ നയിക്കുന്നു. ഇന്ത്യയിലേയും വിദേശത്തു നിന്നുള്ള സ്‌കൂളുകളിലെ രണ്ടു കൂട്ടികള്‍ക്കു വിതം സൗജന്യ പരിശീലനം നല്‍കുവാന്‍ തീരുമാനിച്ചതായി ജോളി തോമസ്‌ അറിയിച്ചു.
ഇന്നലെ ആരംഭിച്ച പരിശീലനപരിപാടിയില്‍ 25 വിദേശ വിദ്യാര്‍ഥികള്‍ അടക്കം 35 കുട്ടികളാണു പങ്കെടുക്കന്നത്‌.ഇതിനകം 40ഓളം കുട്ടികള്‍ യോട്ടിങ്ങ്‌ പരിശീലനം നേടി. വരുന്ന ദേശീയ ഗെയിംസില്‍ കേരളത്തിനു മെഡല്‍ നേടിക്കൊടുക്കുക കൂടി ലക്ഷ്യമാക്കിയാണ്‌ പരിശീലനം. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും കുട്ടികള്‍ക്കു പരിശീലനം നല്‍കും.ഒരു സ്‌കൂളില്‍ നിന്നും എഴു വയസിനു മുകളില്‍ പ്രായമുള്ളരണ്ടുു കുട്ടികള്‍ക്കു വീതമാണ്‌ പരിശീലനം. 30മണിക്കൂര്‍ കായലിലും 30 മണിക്കൂര്‍ തീയറി ക്ലാസുമാണ്‌ നല്‍കുക. ദേശീയ ഗെയിംസിനു മുന്‍പ്‌ 500ഓളം കുട്ടികള്‍ക്കു പരിശീലനം നല്‍കുവാനും അതില്‍ നിന്നും 50ഓളം കുട്ടികളെ വിദഗ്‌ധ പരിശീല}ത്തിനു തെരഞ്ഞെടുക്കാനുമാണ്‌ ലക്ഷ്യമാക്കുന്നത്‌.
തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക്‌ ഇന്ത്യയിലെ വിവിധ യോട്ടിങ്‌ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരമൊരുക്കും. യോട്ടിങ്ങിനു ഉപയോഗിക്കുന്ന കുട്ടികളുടെ പരിശീല}ത്തിനുവേണ്ട ഉപകരണങ്ങളും ചെറു പായ വഞ്ചികള്‍ അടക്കമുള്ളവ വാങ്ങുന്നതിനും സ്‌പോണ്‍സര്‍മാരെ തേടുന്നതായി ജോളി തോമസ്‌.
കേരളം ആതിഥേയത്വം വഹിക്കുന്ന മുപ്പത്തിഅഞ്ചാമത്‌ ദേശീയ ഗെയിംസ്‌ ലക്ഷ്യമാക്കിയാണു പരിശീലന പരിപാടികള്‍ക്കു തുടക്കം കുറിച്ചിരിക്കുന്നത്‌. ലേസര്‍ റേഡിയല്‍ ക്ലാസില്‍ വരുന്ന പായവഞ്ചികള്‍ ആദ്യമായി ദേശീയ ഗെയിംസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതു പ്രയോജ നപ്പെടുത്തുവാന്‍ കഴിയുമെന്നും ജോളി തോമസ്‌ പറഞ്ഞു.കായിക ഇനമായി കേരളത്തില്‍ യോട്ടിങിനു വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ല.സംസ്ഥാനകായിക മന്ത്രാലയം,സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ എന്നിവയ്‌ക്കു പുറമെ സംസ്ഥാനത്തെ പ്രമുഖ കമ്പനികളെയും സമീപിച്ചിട്ടുണ്ട്‌
ദേശിയ യാട്ടിങ്ങില്‍ വോള്‍വോ,കിംഗ്‌ ഫിഷര്‍ തുടങ്ങിയ 21ഓളം സ്‌പോണ്‍സര്‍മാരാണു രംഗത്തുള്ളത്‌. വഞ്ചി തുഴച്ചിലിനു പ്രചാരമുള്ള കേരളത്തില്‍ നിന്നും യാട്ടിങ്ങില്‍ മികച്ച താരങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ കേരള വാട്ടര്‍ സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ സെയ്‌ലിങ്ങ്‌ ഓര്‍ഗനൈസേഷന്‍.

2010, നവംബർ 3, ബുധനാഴ്‌ച

അഴിമതി = കെ എസ ആര്‍ ടി സി

http://royjournalist.blogspot.com

നഷ്ടം നികത്താനെന്ന പേരില്‍ കൊച്ചി നഗരത്തിലെ കോടികള്‍ വിലമതിക്കുന്ന ഏക്കര്‍ കണക്കിനുള്ള ഭൂമി വില്‍ക്കാന്‍ കെഎസ്‌ആര്‍ടിസി ശ്രമം .
കെഎസ്‌ആര്‍ടിസി ജീവ}ക്കാരുടേയും എംഡിയുടേയും എതിര്‍പ്പിനെ അവഗണിച്ചാണ്‌ നിസാരവിലക്ക്‌ ഭൂമി വില്‍ക്കാനുുള്ള അണിയറ നീക്കങ്ങള്‍ നടത്തുന്നത്‌.ചതുരശ്ര അടിക്കു ആയിരങ്ങള്‍ വിലമതിക്കുന്നതാണീ ഭൂമി.
കെഎസ്‌ ആര്‍ ടിസിയുടെ നഷ്ടക്കണക്കുകള്‍ നിരത്തി ഇതിന്റെ പേരില്‍ ഭൂമി കച്ചവടമാക്കാനുള്ള നീക്കങ്ങളാണു നടത്തുന്നത്‌.
എറണാകുളം കെഎസ്‌ആര്‍ടിസി മെയിന്‍സ്റ്റാന്‍ഡിനോടു ചേര്‍ന്നുള്ള ഗ്യാരേജിനു അടുത്ത്‌ മുല്ലശേരി കനാല്‍ റോഡിലുള്ള ആറ്‌ ഏക്കര്‍ഭൂമിയും തേവരയിലുള്ള രണ്ട്‌ ഏക്കര്‍ ഭൂമിയും വിറ്റ്‌ നഷ്ടം കുറക്കാമെന്നാണ്‌ ധനകാര്യ വകുപ്പിന്റെ കണക്കുകൂട്ടല്‍. സെന്റിനു 15-20 ലക്ഷം വരെ വിലയുള്ള ഭൂമിയാണിത്‌. 1500 കോടിയോളം രൂപ ഇന്നത്തെ നിലയില്‍ ഈ ഭൂമിയ്‌ക്കു വിലമതിക്കും. എന്നാല്‍ ഇതു ചുരുങ്ങിയ വിലക്ക്‌ വില്‍ക്കാനാണു ശ്രമം.
കെഎസ്‌ആര്‍ടിസിയുടെ പേരിലുള്ള സംസ്ഥാ}ത്തെ വിവിധ ഭാഗങ്ങളിലുള്ള സ്വത്തുക്കള്‍ വിറ്റ്‌ കെഎസ്‌ആര്‍ടിസിക്കു മുതല്‍കൂട്ടുക എന്ന നിര്‍ദേശം മുന്നോട്ടുവെക്കുകയും ഇതി}ായി സമ്മര്‍ദ്ദം ചെലുത്തുന്നതും ധ}കാര്യ വകുപ്പാണ്‌. കെഎസ്‌ആര്‍ടിസി സാമ്പത്തിക സഹായം ആവശ്യപ്പെടുമ്പോഴാണ്‌ ഫിനാന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഇത്തരം നിര്‍ദേശം മുന്നോട്ടുവെക്കുന്നത്‌.എന്നാല്‍ കെഎസ്‌ആര്‍ടിസി എംഡി സെന്‍കുമാറിന്റെ കടുത്ത എതിര്‍പ്പി}െ തുടര്‍ന്നാണു സ്ഥലം വില്‍ക്കാ}ുള്ള നടപടികള്‍ നീണ്ടുുപോയത്‌.എന്നാല്‍ എംഡി നീണ്ട അവധി എടുക്കുകയും ഗതാഗത മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ചുമതല ഒഴിഞ്ഞേക്കുമെന്നുള്ള സാഹചര്യത്തില്‍ ഭൂമി വില്‍ക്കാനുള്ള നീക്കം ശക്തമാകുമെന്നു ചൂണ്‌
ിക്കാണിക്കപ്പെടുന്നു.
എറണാകുളം ജട്ടി ബസ്‌ സ്റ്റാന്‍ഡിന്റെ സ്ഥിതിയും ശോചനിീയമാണ്‌. കാലങ്ങളായി കെഎസ്‌ആര്‍ടിസിയും ഗതാഗതവകുപ്പും ബസ്‌്‌സ്റ്റാന്‍ഡിനോടു കടുത്ത അവഗണനയാണു പുലര്‍ത്തുന്നത്‌.ദിവസേന ആയിരത്തോളം സര്‍വീസുകള്‍ ഓപ്പറേറ്റ്‌ ചെയ്യുന്ന ഇവിടെ ബസ്‌ യാത്രക്കാര്‍ക്ക്‌ ബസ്‌ കാത്തുനില്‍ക്കാന്‍ ഷെല്‍ട്ടര്‍ പോലുമില്ല.കംഫര്‍ട്ട്‌ സ്റ്റേഷന്‍ ഇല്ലാത്തതനാല്‍ സ്‌ത്രീകളടക്കമുള്ള യാത്രക്കാരും ബുദ്ധിമുട്ടുകയാണ്‌.അവഗണനയിലൂടെ ജട്ടി സ്റ്റാന്‍ഡ്‌ ഇല്ലാതാക്കുകയും ഇവിടെ നിന്നും ഓപ്പറേറ്റ്‌ ചെയ്യുന്നു ബസുകള്‍ കെഎസ്‌ആര്‍ടിസി മെയിന്‍ ബസ്‌്‌സ്റ്റാന്‍ഡിലേക്കു മാറ്റി ഈ സ്ഥലം മറ്റാവശ്യങ്ങള്‍ക്കു വി}ിയോഗിക്കുമെന്നും സൂചനയുണ്ട്‌്‌.ജട്ടി കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡും വില്‍പനയ്‌ക്കുള്ള നീക്കം ശക്തമായി കഴിഞ്ഞു.
നഷ്ടം നികത്താനുള്ള നീക്കം എന്ന പേരില്‍ കെഎസ്‌ആര്‍ടിസി ഭൂമിവില്‍ക്കാ}ുള്ള നീക്കം അംഗീകരിക്കാ}ാവില്ലെന്നു ബസ്‌ ജീവ}ക്കാര്‍ പറഞ്ഞു.കെഎസ്‌ആര്‍ടിസി മെയിന്‍ സ്‌റ്റാന്‍ഡിനോടു ചേര്‍ന്നുള്ള ആറ്‌ ഏക്കര്‍ ഭൂമി ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ കെഎസ്‌ആര്‍ടിസിയുടെ വികസ}ത്തിനും വിപുലീകരണത്തിനും തന്നെ ഉപയോഗിക്കാമെന്നിരിക്കെയാണ്‌ ഭൂമി വിറ്റു പണം കണെ്‌
ത്താനുള്ള നീക്കം.നഗരഹൃദയത്തില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി കെഎസ്‌ആര്‍ടിസിയുടെ ഓഫിസ്‌ ആവശ്യങ്ങള്‍ക്കു ഉപയോഗിക്കാമെന്നും ഗ്യാരേജ്‌ വികസിപ്പിക്കണമെന്നും തുടങ്ങിയ ആവശ്യങ്ങള്‍ നിലവിലുണ്‌
ഭൂമി.വില്‍പന ശ്രമങ്ങള്‍ ഒരുഭാഗത്തു നടക്കുമ്പോള്‍ എസി ബസുകളുടെ പാര്‍ക്കിങ്ങിനായി ഗ്രാവലും മെറ്റലും ഉപയോഗിച്ചു ഭൂമി നിരപ്പാക്കാനുള്ള പ്രവര്‍ത്ത}ങ്ങളും നടക്കുന്നു.22 ലക്ഷം രൂപ മുടക്കിയുള്ള ഈ താല്‍ക്കാലിക സംവിധാനത്തിലൂടെ കെഎസ്‌ആര്‍ടിസി നഷ്ടപ്പെടുത്തുന്നതു ലക്ഷങ്ങളാണ്‌.കൂടിയ തുകയ്‌ക്കാണു കരാര്‍ നല്‍കിയിട്ടുള്ളതെന്നു യൂണിയന്‍ രംഗത്തുള്ളവര്‍ പറയുന്നു.നഷ്ടക്കണക്കുകള്‍ മുന്നോട്ടു വെച്ചു കുറഞ്ഞ വിലയ്‌ക്കു ഭൂമിവില്‍ക്കാനുള്ള ശ്രമമാണ ്‌നടന്നുവരുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്‌.



2010, നവംബർ 2, ചൊവ്വാഴ്ച

കൊച്ചിയുടെ നിത്യ ശാപമായ ഇടപ്പള്ളി ഗേറ്റ് വീണ്ടും അടഞ്ഞു



ദേശീയ പാത 17ലെ ഇടപ്പള്ളി റെയ്‌ല്‍വെ ഗേറ്റിന്റെ തകരാര്‍ പരിഹരിച്ചു. നൂറുകണക്കിനു വാഹനങ്ങളെ കുടുക്കിയ തകരാര്‍ മണിക്കൂറുകള്‍ക്കു ശേഷമാണു പരിഹരിക്കാനായത്‌.
ഇതോടെ തടസപ്പെട്ട വാഹനഗതാഗതം പുനഃസ്ഥാപിച്ചു. തിങ്കളാഴ്‌ച രാത്രി ഒന്‍പതുമണിയോടെയാണു നൂറുകണക്കിനു വാഹനങ്ങളെയും യാത്രക്കരെയും ദുരിതത്തിലാക്കി ഗേറ്റ്‌ പണിമുടക്കിയത്‌. ഇതേ തുടര്‍ന്നു ഗേറ്റിനിരുവശവും വാഹനങ്ങള്‍ തിങ്ങിനിറഞ്ഞു.ഇടപ്പള്ളി ട്രാഫിക്‌ സ്റ്റേഷനില്‍ നിന്നും പൊലീസ്‌ എത്തിയാണ്‌ ഗതാഗതം തിരിച്ചുവിട്ടത്‌. ഗതാഗതക്കുരുക്കിനിടയില്‍പ്പെട്ട്‌ യാത്രക്കാരും വാഹനങ്ങളുംനട്ടംതിരിഞ്ഞു.
ഇവിടെ ആഴ്‌ചയില്‍ ഒരു തവണയെങ്കിലും ഏതെങ്കിലും കാരണത്താല്‍ ഗേറ്റ്‌ പ്രവര്‍ത്തന രഹിതമാകുന്നതു പതിവായിരിക്കുകയാണ്‌. മണിക്കൂറുകളാണു ഇതോടെ യാത്രക്കാര്‍ കുരുക്കിലാകുന്നത്‌. ആലുവയില്‍ നിന്നും എത്തിയ റെയ്‌ല്‍വെ എന്‍ജിനിയറിങ്ങ്‌ ജീവനക്കാരാണ്‌ രാത്രി വൈകി ഗേറ്റിന്റെ തകരാര്‍ പരിഹരിച്ചത്‌
.

2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

ഇത്‌ കേരളത്തിന്റെ സ്വന്തം ക്യുറേറ്റര്‍


ഇത്‌ ............രാമചന്ദ്രന്‍ .........
കേരള ക്രിക്കറ്റിന്റെ സ്വന്തം ക്യുറേറ്റര്‍. ബാറ്റ്‌സ്‌മാന്മാരുടെ പറുദീസയാകുന്ന വിക്കറ്റുകള്‍ ഒരുക്കുന്ന ഈ വിദഗ്‌ദനു ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബാറ്റിങ്ങിനു കഴിയാതെ പോയ പിച്ചില്‍ ആകുമ്പോള്‍ പ്രത്യേകിച്ചും ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തില്‍ സച്ചിന്‍ തെണ്ടൂല്‍ക്കര്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ്ങ്‌ പ്രകടനവും ഇവിടെയാണ്‌ നേടിയത്‌. ബാറ്റിങ്ങില്‍ തിളങ്ങാന്‍ കഴിയാതെ പോയെങ്കിലും ബൗളിങ്ങില്‍ അദ്ദേഹത്തി}ു കസറാന്‍ കഴിഞ്ഞതുകൊണ്ടാണ്‌ അദ്ദേഹത്തിന്റെ പ്രശംസ അവിസ്‌മരണീയമെന്നും രാമചന്ദ്രന്‍കഴിയുമെങ്കില്‍ പിച്ച്‌ ചുരുട്ടി എടുത്ത്‌ എല്ലായിടത്തും കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്നു സച്ചിന്‍ പറഞ്ഞത്‌ ഒരു ക്യുറേറ്റര്‍ എന്ന നിലയില്‍ തനിക്കു ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്നും രാമചന്ദ്രന്‍ പറഞ്ഞു. സച്ചിന്‍ ആദ്യമായി കൊച്ചിയിലെത്തിയ മത്സരത്തില്‍ സച്ചിനോടൊപ്പം കനിത്‌കറും മറ്റൊരു കളിക്കാരനും പിച്ച്‌ നോക്കാന്‍ വന്നു.പിച്ച്‌ തൊട്ടുനോക്കിയശേഷം മൂന്നാമന്‍ സോഫ്‌റ്റാണെന്നു കമന്റുപറഞ്ഞു.എന്നാല്‍ സച്ചിന്‍ അതുതള്ളിക്കളഞ്ഞുകൊണ്ടു തന്റെ ബൂട്ടിന്റെ സ്‌പൈക്കു കൊണ്ടു പിച്ചിന്റെ ഏറ്റവും അറ്റത്ത്‌ അമര്‍ത്തി കാണിച്ചുകൊടുത്തു.പിച്ചില്‍ പാട്‌ വീഴാതിരിക്കുന്നതു സച്ചിന്‍ കാണിച്ചുകൊടുത്ത നിിമിഷം അടുത്തു നിന്ന തനിക്കു ചാരിതാര്‍ഥ്യം ഉണ്ടാാക്കിയെന്നു രാമചന്ദ്രന്‍.സച്ചിന്‍ മാത്രമല്ല രാമചന്ദ്രന്റെ കഴിവുകളെ അഭിനന്ദിച്ചുകൊണ്ട്‌ അജയ്‌ ജഡേജയും കപില്‍ദേവുമൊക്കെ ഈ നിരയില്‍ ചിലര്‍ മാത്രം. അജയ്‌ ജഡേജയുടെ അഭിനന്ദം കൊച്ചിയില്‍ സെഞ്ചുറിനേടിയപ്പോള്‍ ആയിരുന്നുവെങ്കില്‍ പാക്കിസ്ഥാനെ തോല്‍പിച്ച ഇന്ത്യന്‍ ടീമിന്റെപരിശീലകന്‍ എന്ന നിലയിലായിരുന്നു കപില്‍ ദേവ്‌ കേരള ക്രിക്കറ്റിന്റെ സ്വന്തം ക്യുറേറ്ററെ ഡ്രസിങ്ങ്‌ റൂമില്‍ വിളിച്ചുവരുത്തി പ്രശംസ ചൊരിഞ്ഞത്‌.ഷോണ്‍ പൊള്ളോക്കായിരുന്നു മറ്റൊരാള്‍.വളരെ നാടകീയമായി താന്‍ സച്ചിനെ പുറത്താക്കിയതിന്റെ കമന്റിയായിരുന്നു ഷോണ്‍ പൊള്ളോക്കിന്റേതെന്നും രാമചന്ദ്രന്‍ ഓര്‍ക്കുന്നു.ഇത്‌ എട്ടാം തവണയാണ്‌ രാമചന്ദ്രന്‍ കൊച്ചിയില്‍ പിച്ച്‌ ഒരുക്കുന്നത്‌.1974ല്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിക്കു ചേര്‍ന്ന രാമചന്ദ്രന്‍.കഴിഞ്ഞ ഒക്‌റ്റോബറില്‍ പോസ്റ്റ്‌മാസ്റ്റര്‍ ജനറല്‍ ഓഫിസില്‍ സുപ്രവൈസറായി റിട്ടയര്‍ ചെയ്‌തു.?ാര്യ രാജലക്ഷ്‌മി. തിരുവാങ്കുളത്തു ഗവണ്മന്റ്‌ സ്‌കൂളിലെ അധ്യാപിക.ഡിപ്പാര്‍ട്ട്‌മെന്റ്‌ ടീമിനുവേണ്ടി 1979 മുതല്‍കളിച്ചിരുന്നു. അതിനു മുന്‍പ്‌ തൃപ്പൂണിത്തുറ ക്രിക്കറ്റ്‌ ക്ലബിനു വേണ്ടി കളിച്ചിരുന്നു. കെസിഎ യുടെ സ്റ്റേറ്റ്‌ പാനല്‍ അംപയറായിരുന്നു.മുന്‍ ബിസിസിഐ ട്രഷറര്‍ എസ്‌ കരുണാകരന്‍ നായരാണു ക്യുറേറ്റര്‍ എന്നനലയിലേക്കു കൊണ്ടുവന്നത്‌.1984ല്‍ തിരുവ}ന്തപുരത്ത്‌ ഇന്ത്യ - വെസ്റ്റ്‌ ഇന്‍ഡീസ്‌ ഏകദിനം നടക്കുന്ന സമയത്ത്‌ ബിസിസിഐയുടെ ക്യുറേറ്റര്‍ കസ്‌തൂരിരംഗന്റെ കീഴില്‍ പിച്ച്‌ നിര്‍മാണത്തിന്റെ രഹസ്യസൂത്രം അ?്യസിച്ചു.എന്നാല്‍ പഠിച്ച വിദ്യ പരീക്ഷിച്ചത്‌ തൃപ്പൂണിത്തുറ പാലസ്‌ ഓവലില്‍ കെസിഎയുടെ വേനല്‍കാല ക്യാമ്പിനു വേണ്ടി പിച്ച്‌ തയാറാക്കുന്നതിലായിരുന്നു.അതിനുശേഷം പാലക്കാട്‌ വിക്‌റ്റോറിയ കോളെജ്‌ മൈതാനത്തായിരുന്നു ആദ്യമായി രഞ്‌ജി ട്രോഫി മത്സരത്തിനുവേണ്ടി പിച്ച്‌ തയാറാക്കിയത്‌. അതുവരെ മാറ്റില്‍ നടത്തിയിരുന്ന രഞ്‌ജിട്രോഫി പൂര്‍ണമായും ടര്‍ഫിലേക്കു മാറ്റിയതും പിച്ച്‌ തയാറാക്കുന്നതിനു കെസിഎയെ പ്രേരിപ്പിച്ചു.തമിഴ്‌നാടിനെതിരായ ഈ മത്സരമായിരുന്നു രാമചന്ദ്രന്‍ ഒരു പ്രധാന മത്സരത്തിനുുവേണ്ടി തയാറാക്കിയ ആദ്യത്തെ പിച്ച്‌.ആദ്യം തയാറാക്കിയ പിച്ചില്‍ എതിരാളികളായ തമിഴ്‌നാട്‌ ജയിച്ചെങ്കിലും നല്ല മത്സരം ഈ പിച്ചില്‍ നടന്നതും രാമചന്ദ്രനു തുടര്‍ന്നു പിച്ച്‌ നിര്‍മിക്കുന്നതിനു പ്രേരണയായി .അതിനുശേഷം രണ്ടുുവര്‍ഷം കഴിഞ്ഞു പാലക്കാട്‌ തന്നെ വീണ്ടും 1987ല്‍ രഞ്‌ജി ട്രോഫി വന്നപ്പോഴും നറുക്കുവീണത്‌ രാമചന്ദ്രനു തന്നെ.എന്നാല്‍ ആ മത്സരം കേരളത്തിനു അനുകൂലമായെന്നു മാത്രമല്ല കേരളം ആദ്യമായി രഞ്‌ജി ട്രോഫിയുടെ നോക്കൗട്ട്‌ റൗണ്ടില്‍ കടന്നുവെന്ന സവിശേഷതയും ആ മത്സരത്തിനുണ്ടായി.അതിനുശേഷവും വീണ്ടുും കര്‍ണാടകയുമായും ഗോവയുമായും മത്സരംവന്നു രണ്ടിലും ജയിച്ചു യോഗ്യതയും നേടി. ഇതോടെ കേരളത്തിന്റെ ജയം ഒരുക്കുന്ന ക്യുറേറ്റര്‍ ആയി രാമചന്ദ്രന്‍ മാറി.കേരളത്തിന്റെ പ്രകടനം മെച്ചമാകണമെങ്കില്‍ രാമചന്ദ്രന്‍ തന്നെ പിച്ച്‌ ഒരുക്കണമെന്ന നിലയിലായി.അതിനുശേഷമായിരുന്നു തൃപ്പൂണിത്തുറ ക്രിക്കറ്റ്‌ ക്ലബിന്റെ ധനശേഖരാര്‍ഥം എറണാകുളം അംബേദകര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചോയിസ്‌ കപ്പ്‌.കപില്‍ദേവ്‌,മൊഹീന്ദര്‍ അമര്‍നാഥ്‌ ,ഗവാസ്‌കര്‍,കിര്‍മാനി,വിനോദ്‌ കാംബ്ലി തുടങ്ങിയ പ്രമുഖര്‍ അണിനിരന്ന ഏകദിന മത്സരം. ഇന്ത്യയില്‍ ഏകദിന ക്രിക്കറ്റിനു പ്രചാരം ലഭിച്ചുവരുന്ന കാലഘട്ടത്തിലായിരുന്നു ചോയിസ്‌ കപ്പ്‌. കസ്‌തൂരിരംഗന്‍ തന്നെ വന്നായിരുന്നു പിച്ച്‌ തയാറാക്കിയത്‌. സഹായത്തിനു രാമചന്ദ്രനും ഈ വരവിലാണ്‌്‌ പിച്ച്‌ തയാറാക്കുന്നതിലെ രാമചന്ദ്രന്റെ വൈദഗ്‌ധ്യം കസ്‌തൂരിരംഗന്‍ മ}സിലാക്കുന്നത്‌.രാജ്യാന്തരതാരങ്ങള്‍ക്കു വേണ്ടി ആദ്യമായി രാമചന്ദ്രന്‍ പിച്ച്‌ തയാറാക്കിയതും 1989ലെ ചോയിസ്‌ കപ്പായിരുന്നു.ആ മത്സരത്തിലെ അംപയറുടെ റോളും രാമചന്ദ്രനായിരുന്നു.കൊച്ചിയിലെ ആദ്യത്തെ ഏകദിന മത്സരം എന്നു തന്നെ ഈ മത്സരത്തിനെ വിശേഷിപ്പിക്കാം. വര്‍ഷങ്ങള്‍ക്കു ശേഷം കലൂരില്‍ ജവഹര്‍ലാല്‍ നെഹ്‌്‌റു സ്റ്റേഡിയം വന്നതോടെ ആദ്യം വന്ന കര്‍ണാടക-സൗത്ത്‌ ആഫ്രിക്ക ത്രിദിനമത്സരത്തില്‍കസ്‌തൂരി രംഗന്റെ മേല്‍നോട്ടത്തില്‍ രാമചന്ദ്രനായിരുന്നു പിച്ചിന്റെ ചുമതല അതിനുശേഷം പാര്‍ത്ഥസാരഥിയ്‌ക്കായിരുന്നു കൊച്ചിയിലെ ക്രിക്കറ്റ്‌ മത്സരങ്ങള്‍ക്കു വേണ്ടി പിച്ച്‌ നിര്‍മിക്കുന്നതിനുള്ള മേല്‍നോട്ടം. അനുഭവ സമ്പത്ത്‌ പങ്കിട്ട പാര്‍ഥസാരഥിയുടെ കീഴിലായിരുന്നു പിച്ച്‌ നിര്‍മാണത്തിലെ അടുത്ത ഘട്ടം . പ്രായോഗിക പരിജ്ഞാനം കൂടുതല്‍ ലഭിച്ചത്‌.ഏകദിന ക്രിക്കറ്റിനുള്ള പിച്ച്‌ തയാറാക്കുന്നതിലെ വിദഗ്‌ധനായി അറിയപ്പെടുന്നു പാര്‍ഥസാരഥിയാണു രാമചന്ദ്ര}െ ഏകദിന സ്‌പെഷ്യലിസ്റ്റായി മാറ്റിയത്‌.കസ്‌തുരി രംഗന്‍ പിച്ച്‌ നിര്‍മാണത്തിന്റെ തിയറിയില്‍ വിദഗ്‌ദനണെങ്കില്‍ പാര്‍ഥസാരഥി പ്രക്‌്‌ടിക്കല്‍ ആണെന്നു രാമചന്ദ്രന്‍ പറയുന്നു. പരീക്ഷണം നത്തുന്നതിനും തെറ്റുകുറ്റങ്ങള്‍ പറഞ്ഞുതരുന്നതും പാര്‍ഥസാരഥിയാണെങ്കില്‍ കസ്‌തൂരി രംഗന്‍ ഗുരുസ്ഥാനിയാണെന്നും പാര്‍ഥസാരഥി സുഹൃത്തിനെപ്പോലെയാണെന്നും രാമചന്ദ്രന്‍.കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌്‌റു സ്റ്റേഡിയത്തില്‍ നടന്ന എല്ലാ മത്സരങ്ങളുടെയും പിച്ച്‌ നിര്‍മാണം രാമചന്ദ്രനു മാത്രമായിരുന്നു.ആറു ഏകദിനമത്സരങ്ങളും രണ്ടു ത്രിദിന മത്സരങ്ങളിലും പിച്ച്‌ തയാറാക്കി.ഇതില്‍ വെല്ലുവിളിയായിരുന്നത്‌ രണ്ടു മത്സരങ്ങളായിരുന്നു..ഒന്ന്‌ പാക്കിസ്ഥാനെതിരെ നടന്ന മത്സരം.കാരണം അതിനു മുന്‍പ്‌ നടന്ന മത്സരത്തില്‍ സിംബാവെയോട്‌ തോറ്റ മത്സരത്തിനുശേഷം കുറെ പഴികേള്‍ക്കേണ്ടി വന്നിരുന്നു. ( ഇന്നും രാമചന്ദ്രനു പേടിസ്വപ്‌നമായി അവശേഷിക്കുകയാണ്‌ ഈ മത്സരം ). അതുകൊണ്ടു പാക്കിസ്ഥാനെതിരായ മത്സരം എല്ലാവരും ഉത്‌കണ്‌ഠയോടെയാണു നോക്കിയത്‌.എന്നാല്‍ ആ മത്സരം വിജയകരമായി.ദ്രാവിഡും സെവാഗും സെഞ്ചുറി അടിച്ചു .ഇന്ത്യ ജയിച്ചു.അതോടെ ക്യുറേറ്റര്‍ സ്ഥാനം തിരിച്ചുകിട്ടി..അതിനുശേഷം വെല്ലുവിളിയായിരുന്നത്‌ 2007ലെ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം ആയിരുന്നു.മഴയായിരുന്നു ഈ മത്സരത്തില്‍ വെല്ലുവിളി.തലേദിവസം വരെ മത്സരം നടക്കുമോയെന്ന ആശങ്കയായിരുന്നു.എന്നാല്‍ ഒരു മഹാത്ഭുതം പോലെ മഴ നില്‍ക്കുകയും അല്‍പം വൈകിയെങ്കിലും മുഴുവന്‍ ഓവറുകളും തീര്‍ത്തുകൊണ്ട്‌ മത്സരം നടക്കുകയും ചെയ്‌തു.ഇപ്പോഴത്തെ മത്സരവും ഈ വെല്ലുവിളി തന്നെ ഉയര്‍ത്തുകയാണ്‌.ആരോഗ്യത്തിന്റെ നല്ലൊരു വശം ആ മത്സരം കൊണ്ടുപോയതാണ്‌.ഇത്തവണയും അതുതന്നെ.എങ്കിലും മത്സരം നടക്കുമെന്നുതന്നെയാണു വിശ്വാസം.(അഭിമുഖം മഴ മത്സരം ഉപേക്ഷിച്ചതിനു മുന്‍പ്‌)ഈ വര്‍ഷം പിച്ച്‌ തയാറാക്കിയത്‌ പഴയപോലെയല്ല. പൂര്‍ണമായും പഴയപിച്ച്‌ കുത്തിയിളക്കി കളഞ്ഞതിനുശേഷം ഉറപ്പിനുവേണ്ടി ആറ്‌ എംഎം മെറ്റല്‍ ഇട്ട്‌ അതിനുമുകളില്‍ പുഴ മണലും വിരിച്ചശേഷം അതിനുമുകളില്‍ ചുമന്ന കളിമണ്‍ ഇട്ട്‌ ഹാര്‍ഡ്‌ ആക്കി അതിനുമുകളില്‍ വീണ്ടുും വടകരയില്‍ നിന്നും കൊണ്ടുുവന്ന ചുമന്ന കളിമണ്‍ ഇട്ട്‌ പുല്ല്‌ പിടിപ്പിച്ചാണു പിച്ച്‌ തയാറാക്കിയത്‌.അതിനുശേഷം റോള്‍ ചെയ്‌തു ഉറപ്പിക്കുന്ന രീതിയാണു നടത്തിയത്‌.ആദ്യഘട്ടത്തിനു ഒരുമാസം വേണ്ടി വന്നു. പുല്ല്‌ പിടിച്ചുകിട്ടാന്‍ 45ദിവസവും ..കൊച്ചിയില്‍ നടന്ന മത്സരങ്ങളേറെയും കടുത്ത വേനല്‍ക്കാലത്തായിരുന്നു. എത്ര വെള്ളം സ്‌പ്രേചെയ്‌താലും ഉച്ചയോടെ പിച്ച്‌ ഉണങ്ങും അതനാലാണു രണ്‌ാമത്‌ ബാറ്റ്‌ ചെയ്യുമ്പോള്‍ പിച്ച്‌ സ്ലോയാകുന്നതെന്നും കഴിഞ്ഞ മത്സരങ്ങളിലെ പിച്ചിന്റെ സ്വ?ാവം വിലയിരിത്തിക്കൊണ്ട്‌ രാമചന്ദ്രന്‍ പറയുന്നു.ഒരു തവണമാത്രമാണു ഇന്ത്യ രണ്ടാാമത്‌ ബാറ്റ്‌ചെയ്‌തു 300റണ്‍സിനപ്പുറം നേടി ജയിച്ചത്‌ (കോഴയുടെ മണം ഉണ്ടായിരുന്ന ഹാന്‍സി ക്രോണ്യയുടെ ദക്ഷിണാഫ്രിക്കയുമായി നടന്ന മത്സരത്തില്‍).കൊച്ചിയില്‍ സ്‌കോര്‍ ചെയ്‌തിരിക്കുന്നവരില്‍ പ്രധാനി വിരേന്ദ്ര സെവാഗാണ്‌. അസ്‌ഹറുദ്ദീന്‍ രണ്ടു മത്സരങ്ങളിലും സ്‌കോര്‍ചെയ്‌തു.അടുത്തത്‌ അജയ്‌ ജഡേജയും.ക്രിക്കറ്റ്‌ കഴിഞ്ഞാല്‍ താല്‌പര്യം പഴയ മലയാളം സിനിമ ഗാനങ്ങള്‍ കേള്‍ക്കുകയാണ്‌.യേശുദാസ്‌,ജാനകി,കമുകറ എന്നിവരുടെ ആരാധകനാണ്‌ രാമചന്ദ്രന്‍.ഇടക്കൊച്ചിയില്‍ വരുന്ന കെസിഎയുടെ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ സ്ഥിരം സംവിധാനത്തോടെയുള്ള പിച്ച്‌ നിര്‍മിക്കുകയായിരിക്കും രാമചന്ദ്രന്റെ അടുത്ത സ്വപ്‌നം. പിച്ച്‌ നിര്‍മിക്കാന്‍ ലോകത്തിലെ ക്രിക്കറ്റ്‌ സ്‌റ്റേഡിയങ്ങളില്‍ വിവിധ രീതികളാണുള്ളതെന്നും വിശദീകരിക്കുന്നു. ഗോവയില്‍ ചിതല്‍പ്പുറ്റിലെ മണ്ണാണു ഉപയോഗിക്കുന്നത്‌.കിട്ടാമെങ്കില്‍ ഏറ്റവും മികച്ചതും ചിതല്‍പ്പുറ്റില്‍ നിന്നും എടുക്കുന്ന മണ്ണായിരിക്കും. പുല്ല്‌ വളരുവാനും ഉറപ്പുംകൂടതല്‍ ഉണ്ടെന്നതാണ്‌ ഇതിന്റെ സവിശേഷത.തനിക്കു ഏറ്റവും പ്രിയപ്പെട്ട മെല്‍ബോണ്‍ ക്രിക്കറ്റ്‌ ഗ്രൗണ്ടിന്റെ മാതൃകയാക്കാനാണു താല്‍പര്യം. പുതിയ സ്റ്റേഡിയത്തില്‍ എട്ടു പിച്ചുകളെങ്കിലും നിര്‍മിക്കണമെന്നു പറയുമ്പോള്‍ പുതിയ തലമുറയില്‍ നിന്നും ക്യുറേറ്റര്‍മാരായി ആരും വരുന്നില്ലെന്ന പരിഭവവും ബാക്കി.

2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച


വഞ്ചിക്കപ്പെട്ടത്‌ ക്രിക്കറ്റ്‌ പ്രേമികള്‍
കൊച്ചി ഏകദിനം സംബന്ധിച്ചുയര്‍ന്ന വിമര്‍ശനങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ ശ്രമം തുടങ്ങി. മുന്‍ കെസിഎ സെക്രട്ടറിമാര്‍ സഹിതം കൊച്ചി ഏകദിനം മഴയില്‍ ഒലിച്ചു പോയതിനെച്ചൊല്ലി കടുത്ത ഭാഷയില്‍ തന്നെ ചാനലുകളിലൂടെ രംഗത്തു വന്നതോടെ സംഘടനയ്‌ക്ക്‌ അകത്തും പുറത്തും നിലനില്‍ക്കുന്ന അപസ്വരങ്ങള്‍ മറനീക്കി പുറത്തു വന്നിരിക്കുകയാണ്‌.
മത്സരം നടക്കുയില്ലെന്നു നേരത്തെ തന്നെ സംഘാടകര്‍ക്കു ബോധ്യമായിരുന്നു. ഒരു ചാറ്റല്‍ മഴ മാത്രം മതിയായിരുന്നു കളി ഉപേക്ഷിക്കാന്‍.ചില കെസിഎ ഭാരവാഹികള്‍ തന്നെ ഇക്കാര്യം രഹസ്യമായി വ്യക്തമാക്കിയിരുന്നു. ഗ്രൗണ്ടിന്റെ മോശം അവസ്ഥ പുറത്തറിയാതിരിക്കാന്‍ മാധ്യമങ്ങളെ രണ്ടു ദിവസം മുന്‍പു തന്നെ ഗ്രൗണ്ടിനകത്തു കയറുന്നതില്‍ നിന്നും വിലക്കിയതും ഇതിന്റെ ഭാഗമായിട്ടായിരുന്നു. പിച്ച്‌ മോശമാകാതിരിക്കാന്‍ എന്ന പേരിലായിരുന്നു മാധ്യമങ്ങളുടെ പേരില്‍ നിയന്ത്രണം അടിച്ചേല്‍പ്പിച്ചത്‌.അതേ സമയം രഹസ്യം പുറത്തു വിടില്ലെന്നുറപ്പായ ചില ചാനലുകളെ അകത്തു കയറാന്‍ അനുുവദിക്കുകയും ചെയ്‌തു.
മത്സര ദിവസം പ്രസ്‌ റൂമില്‍ സ്ഥിരമായി ചെയ്‌തിരുന്ന തായ്യാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ല. കളി ഉപേക്ഷിക്കേണ്ടി വരുമെന്നു ആദ്യം തന്നെ സംഘാടകര്‍ക്കു ബോധ്യപ്പെട്ടിരുന്നു.
മത്സരം ഉപേക്ഷിക്കുമ്പോള്‍ ആകട്ടെ 30 വാര അകത്തുപോലും കാല്‍കുത്താനാവാത്ത നിലയിലേക്കു ഗ്രൗണ്ട്‌്‌ മാറുകയും ചെയ്‌തു. ഒരു ചാറ്റല്‍ മഴപോലും താങ്ങാ}ാവത്ത ഗ്രൗണ്ടില്‍ കളി നടത്താന്‍ തീരുമാനിച്ച കെസിഎ ലക്ഷക്കണക്കിനു ക്രിക്കറ്റ്‌ പ്രേമികളെ വഞ്ചിച്ചിരിക്കുകയാണ്‌. സ്റ്റേഡിയത്തില്‍ എത്തിയ അരലക്ഷത്തോളം വരുന്ന കാണികള്‍ വളരെ മാന്യമായാണു സ്ഥലം ഒഴിഞ്ഞത്‌. മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപനം നടത്തി സ്റ്റേഡിയത്തില്‍ നിന്നും കാണികളെ നീക്കാനായിരുന്നു തിടുക്കം ഏറെ ഉണ്ടായത്‌.കുഞ്ഞുങ്ങളുമായി എത്തിയവരെപ്പോലും ധൃതിപിടിച്ചു നീക്കം ചെയ്യുന്നുണ്ടായിരുന്നു.
പുലര്‍ച്ചെ നാലുമണിയോടെ തന്നെ ഡ്യൂട്ടിയില്‍ എത്തിയ പലര്‍ക്കും ഭക്ഷണം പോലും നല്‍കാന്‍ വൈകി. പൊലീസുകാര്‍ക്കു പലതരത്തിലായിരുന്നു ഭക്ഷണം. പുലര്‍ച്ച നലുമണിയോടെ തന്നെ ദൂരസ്ഥലങ്ങളില്‍നിന്നും ഡ്യുട്ടിയ്‌ക്ക്‌ എത്തിയ പലീസുകാര്‍ക്കും സെക്യുരിറ്റിയായി സ്റ്റേഡിയത്തിനകത്തു നിര്‍ത്തിയിരുന്നവര്‍ക്കും ഭക്ഷണം പേരിനായിരുന്നു. മത്സരം ഉപേക്ഷിച്ച ശേഷം ആരും തിരിഞ്ഞു നോാക്കാന്‍ പോലും ഇല്ലായിരുന്നു. ഒടുവില്‍ ബഹളം ഉണ്ടായതോടെ ബ്രഡും അപ്പവും വെളളവും കൊണ്ടുവന്നു വിതരണം ചെയ്‌തുതടിതപ്പി. 150 രൂപ വാഗ്‌ധാനം ചെയ്‌തായിരുന്നു 300 ഓളം വരുന്ന സെകുരിറ്റിക്കാരെ നിയമിച്ചത്‌.എന്നാല്‍ മത്സരം കഴിഞ്ഞപ്പോള്‍ വച്ചു നീട്ടിയത്‌ 25 രൂപ മാത്രം ഇതു നഗരത്തില്‍ ഒരു ഊണിനു പോലും തികയില്ലെന്നു പലരും ചൂണ്ടിക്കാട്ടി .എന്നാല്‍ ഇതൊന്നും കേള#്‌ക്കാന്‍ ആരും ഉണ്ടായിരുന്നില്ല..അതേസമയം സംഘാടകര്‍ക്കു വിളമ്പിയത ്‌നക്ഷത്ര ഹോട്ടലില്‍ നിന്നുള്ള ഭക്ഷണവും.
ഓസ്‌ പാസ്‌ നല്‍കില്ലെന്നു പലതവണ പറഞ്ഞ കെസിഎ നഗരസഭ, റവന്‌്യു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും സംഘാടകരുടെ വേണ്ടപ്പെട്ടവര്‍ക്കും ആവശ്യത്തിനുകോംപ്ലിമെന്ററി പാസുകള്‍ വിതരണം ചെയ്‌തതും വിവാദമായിരിക്കുകയാണ്‌. സംഘാടകര്‍ തന്നെ പരസ്യമായി പ്രസ്‌ ബോക്‌സിനകത്തുവെച്ചു തന്നെ കോംപ്ലിമെന്ററി പാസ്‌ വിതരണം നടത്തുന്നുണ്ടായിരുന്നു. എന്തായാലും ഇതോടെ കെസിഎ യ്‌ക്കു ഇനിഷ്ടത്തിന്റെ കഥകള്‍ നിരത്തി വിവാദങ്ങളുടെ വാമൂടിക്കെട്ടാന്‍ അവസരം കൈവന്നിരിക്കുയാണ്‌.വഞ്ചിക്കപ്പെടുന്നത്‌ ക്രിക്കറ്റ്‌ പ്രേമികളും മത്സരത്തിനുുവേണ്ടി മാസങ്ങളോളം ആഹോരാത്രം ഊണും ഉറക്കവും ഉപേക്ഷിച്ചു കഷ്ടപ്പെട്ടവരും.


കൊച്ചി ഏക ദിനം ഒരുക്കങ്ങള്‍






പെരുമഴക്കാലം കൊച്ചി ഏകദിന ക്രിക്കറ്റിനു ഭീഷണിയായി തുടരുന്നു.17നു നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരത്തിന്റെ തയാറെടുപ്പുകള്‍ പരിശോധിക്കാന്‍ ബിസിസിഐയുടെ ദക്ഷിണമേഖല ക്യുറേറ്റര്‍ ജി.വിശ്വനാഥന്‍ എത്തി.പിച്ചും ഔട്ട്‌ ഫീല്‍ഡും സ്റ്റേഡിയവും വിലയിരുത്തിയ വിശ്വാനാഥന്‍ സംതൃപ്‌തി രേഖപ്പടുത്തി. മഴ തുടര്‍ച്ചയായി പെയ്യുന്നതുമൂലം പിച്ചും ഔട്ട്‌ഫീല്‍ഡും വേണ്ടവിധം ഒരുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അടുത്ത ആഴ്‌ച നാലു ദിവസം വെയില്‍ ലഭിച്ചാല്‍ ഗ്രൗണ്ട്‌ മത്സരത്തിനു യോഗ്യമാക്കിയെടുക്കാനാകും.എന്നാല്‍ തുടര്‍ച്ചയായി പെയ്യുന്ന മഴമുലം ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ചെന്നൈയിലെ ടെസ്റ്റ്‌ വേദിയായ ചെപ്പോക്ക്‌ സ്റ്റേഡിയത്തില്‍ നിന്നുള്ള വിദഗ്‌ധ സംഘത്തെ ബിസിസിഐ കൊച്ചിയിലെത്തിച്ചിട്ടുണ്ട്‌. കേരള ക്രിക്കറ്റ്‌ അസോസിയേഷന്റെ അഭ്യര്‍ഥനയെ തുടര്‍ന്നു തമിഴ്‌നാടി ക്രിക്കറ്റ്‌ അസോസിയേഷന്‍ ടീമിനെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്‌. എന്നാല്‍മഴ പ്രതികൂലമായി നില്‍ക്കുകയാണ്‌. കാലാവസ്ഥ അനുകൂലമാകാന്‍ പ്രാര്‍ഥിക്കുക. വിശ്വനാഥന്‍ പറഞ്ഞു.പിച്ചും ഔട്ട്‌ ഫീല്‍ഡിലെ വെള്ളം കെട്ടിക്കിടക്കുന്ന സ്റ്റേഡിയത്തിന്റെ കിഴക്കു ഭാഗത്തും കവര്‍ വിരിച്ചിട്ടുണ്ട്‌.ഇന്നലെ രാവിലെ ഒന്‍പതു മണയോടെ സ്റ്റേഡിയത്തിലെത്തി വിശ്വനാഥനോടൊപ്പെ ഗ്രൗണ്ടിന്റെ ചുമതലവഹിക്കുന്ന കെസിഎ ക്യുറേറ്റര്‍ രാമചന്ദ്രന്‍,ഗ്രൗണ്ട്‌സ്‌ കമ്മിറ്റി കണ്‍വീനര്‍ എഡ്വിന്‍ ജോസഫ്‌,.കെസിഎ അസി.സെക്രട്ടറി ഡോ.അനില്‍ എന്നിവരുമുണ്ടായിരുന്നു.തുടര്‍ച്ചയായി പെയ്യുന്ന മഴ മൂലം ഇന്നലെ ഗ്രൗണ്ടില്‍ പണികളൊന്നും നടത്താന്‍ ആയില്ല.സ്റ്റേഡിയത്തിനകത്തെ പണികളെല്ലാം പൂര്‍ത്തിയായി വരുന്നു. കാണികള്‍ കുപ്പികളും മറ്റും വലിച്ചെറിയുന്നതു തടയാന്‍ വല പൂര്‍ണമായും വിരിച്ചുകഴിഞ്ഞു.
ജലയാത്രയ്‌ക്ക്‌ ജാക്കറ്റ്‌ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ്‌ ജലരേഖയായി മാറുന്നു. യാത്രാ ബോട്ടുകളില്‍ അടക്കം ലൈഫ്‌ ജാക്കറ്റുകള്‍ ധരിക്കാതെയാണ്‌ നല്ലൊരു ശതമാനം ആളുകളും യാത്ര ചെയ്യുന്നത്‌.തട്ടേക്കാട്‌ ബോട്ട്‌ അപകടത്തെ തുടര്‍ന്നാണ്‌ ടൂറിസ്റ്റ്‌ ബോട്ടുകളിലും യാത്രാ ബോട്ടുകളിലും യാത്ര ചെയ്യുമ്പോള്‍ നിര്‍ബന്ധമായി ലൈഫ്‌ ജാക്കറ്റുകള്‍ ധരിച്ചിരിക്കണമെന്നും ലൈഫ്‌ ബോയികള്‍ കരുതണമെന്നുമുള്ള കര്‍ശന നിബന്ധന കൊണ്ടുവന്നത്‌. ഇതേ തുടര്‍ന്നു ടൂറിസ്റ്റ്‌ ബോട്ടുകളില്‍ എല്ലാം പരമാവധി കയറാവുന്ന ആളുകളുടെ എണ്ണത്തിനനുസരിച്ച്‌ ലൈഫ്‌ ജാക്കറ്റുകള്‍ എത്തിച്ചെങ്കിലും ഇവ ധരിക്കാതെയാണ്‌ ടൂറിസ്റ്റുകള്‍ എല്ലാം ബോട്ടിനു മുകള്‍ ഭാഗത്ത്‌ ഇരുന്നും ചെറിയ കടത്തു ബോട്ടുകളിലും യാത്രചെയ്യുന്നത്‌. സംസ്ഥാന ജലഗതാഗതവകുപ്പിന്റെ യാത്രാ ബോട്ടില്‍ ലൈഫ്‌ ജാക്കറ്റുകള്‍ ധരിക്കണമെന്ന നിബന്ധന പൂര്‍ണമായും ലംഘിക്കപ്പെടുകയാണ്‌. കോസ്റ്റല്‍ പൊലീസും സിഎസ്‌എഫും പരിശോധനയ്‌ക്കായി സ്‌പീഡ്‌ ബോട്ടുകളില്‍ എത്തുന്നത്‌ അകലെ നിന്നു കാണുമ്പോള്‍ മാത്രമാണ്‌ പലപ്പോഴും ലൈഫ്‌ ജാക്കറ്റുകള്‍ ധരിക്കുത്‌. അസൗകര്യത്തിന്റെ പേരില്‍ എത്ര നിര്‍ബന്ധിച്ചാലും ലൈഫ്‌ ജാക്കറ്റുകള്‍ ധരിക്കാന്‍ യാത്രക്കാരില്‍ പലരും തയാറാകുില്ലെന്നു ടൂറിസ്റ്റ്‌ ബോട്ട്‌ ജീവനക്കാര്‍ പറയുന്നു.ടൂറിസ്റ്റ്‌ ബോട്ടില്‍ യാത്രക്കാര്‍ കയറുന്ന ഉടനെ തന്നെ ലൈഫ്‌ ജാക്കറ്റ്‌ എല്ലാവര്‍ക്കും നല്‍കും. കൊടുത്തു ധരിപ്പിച്ചുകഴിഞ്ഞു മാത്രമെ ബോട്ട്‌ വിടുകയുള്ളു. പക്ഷേ ഒരു മണിക്കൂര്‍ യാത്രയില്‍ 10-15 മിനിറ്റ്‌ കഴിയുമ്പോള്‍ യാത്രക്കാര്‍ അഴിച്ചുമാറ്റുകയാണ്‌ ??പതിവെന്നും ടൂറിസ്റ്റ്‌ ബോട്ടിലെ ജീവനക്കാരന്‍ പറഞ്ഞു. ഈ സമയത്തായിരിക്കും സ്‌പീഡ്‌ ബോട്ടില്‍ പരിശോധനയ്‌ക്കു വരുന്നത്‌. വന്നു പിടിക്കുന്നതും യാത്രക്കാരുടെ കുറ്റത്തിനും പിഴ ഈടാക്കുന്നതു ബോട്ടുകാരില്‍ നിന്നാണ്‌.മുഹമ്മ ,തേക്കടി , തട്ടേക്കാട്‌ ബോട്ട്‌ അപകടങ്ങളില്‍ നിരവധിപേര്‍ക്ക്‌ ജീവന്‍ നഷ്ടപ്പെട്ടപ്പോഴാണ്‌ ജലയാത്ര കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി അധികൃതര്‍ ആലോചിച്ചത്‌.എന്നാല്‍ തേക്കടി ദുരന്തത്തിനു ശേഷമാണ്‌ ലൈഫ്‌ ജാക്കറ്റുകള്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവുകള്‍ ഇറക്കിയത്‌. ലൈഫ്‌ ജാക്കറ്റുകള്‍ ധരിക്കാത്തതിന്റെ പേരില്‍ പിഴ ചുമത്തുന്നതിനോ നടപടികള്‍ എടുക്കുതിനോ ഉള്ള ശക്തമായ നിയമങ്ങള്‍ നിലവില്‍ ഇല്ലാത്തതാണ്‌ മറ്റൊരു പോരായ്‌മ. .സംസ്ഥാന ജലഗതാഗത വകുപ്പിന്റെ യാത്രാബോ`ുകള്‍ ഇപ്പോഴും സര്‍വീസ്‌ നടത്തുന്നത്‌. ലൈഫ്‌ ജാക്കറ്റുകള്‍ ഇല്ലാതെ വിരലില്‍ എണ്ണാവുന്ന ലൈബോയികളുമായാണ്‌.ബോട്ട്‌ യാത്രക്കാരുടെ ജീവനു സര്‍ക്കാര്‍ കല്‍പിക്കുന്ന വിലയാണ്‌ ഇതു വെളിവാക്കുത്‌. നൂറോളം ടുറിസ്റ്റ്‌ ബോട്ടുകള്‍ മറൈന്‍ഡ്രൈവ്‌ ഭാഗത്തു നിന്നും മാത്രം കൊച്ചികായലില്‍ സര്‍വീസ്‌ നടത്തുന്നത്‌. 30 പേര്‍ മുതല്‍ 100 പേര്‍ക്കുവരെ കയറാവുന്ന ഈ ബോട്ടുകളില്‍ ലൈഫ്‌ ജാക്കറ്റുകള്‍ ധരിക്കാതെയുള്ള ടൂറിസ്റ്റുകളുടെ യാത്ര അപകടഭീതിയാണ്‌ എല്ലാവരിലും ഉയര്‍ത്തുന്നത്‌.എല്ലാ ബോട്ട്‌ അപകടങ്ങള്‍ക്കും ശേഷം ഏതായാലും ഉദ്യോഗസ്ഥന്മാരെയും ചില ബോട്ട്‌ ജീവനക്കാരും മാത്രം ബലിയാടക്കി ഉത്തരവാദിത്തമുള്ളവര്‍ രക്ഷപ്പെടുകയാണ്‌ പതിവ്‌. ജീവന്റെ വില മാറ്റിവെച്ച്‌ താല്‍ക്കാലിക അസൗകര്യത്തിന്റെ പേരില്‍ ലൈഫ്‌ ജാക്കറ്റ്‌ ധരിക്കാന്‍ തയാറാകാത്ത ടൂറിസ്റ്റുകളും ഉത്തരവുകള്‍ കാറ്റില്‍ പറത്തി സര്‍വീസ്‌ നടത്തുന്ന സംസ്ഥാന ജലഗതാഗത വകുപ്പും ദുരന്തത്തിലേക്കുള്ള വഴി തെളിക്കുകയാണ്‌ .നേവിയും കോസ്റ്റ്‌ഗാര്‍ഡുകളും പരിശോധന കര്‍ശനമായി നടത്തുന്നുവെന്നു അവകാശപ്പെടുമ്പോള്‍ കൊച്ചിയില്‍ കായല്‍തീരങ്ങളിലൂടെയുള്ള യാത്ര സുരക്ഷിതമാണോയെന്ന ചോദ്യം ബാക്കിയാകുന്നു.