ഇത് ............രാമചന്ദ്രന്‍ .........
കേരള ക്രിക്കറ്റിന്റെ സ്വന്തം ക്യുറേറ്റര്‍. ബാറ്റ്‌സ്‌മാന്മാരുടെ പറുദീസയാകുന്ന വിക്കറ്റുകള്‍ ഒരുക്കുന്ന ഈ വിദഗ്‌ദനു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബാറ്റിങ്ങിനു കഴിയാതെ പോയ പിച്ചില്‍ ആകുമ്പോള്‍ പ്രത്യേകിച്ചും ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തില്‍ സച്ചിന്‍ തെണ്ടൂല്‍ക്കര്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ്ങ് പ്രകടനവും ഇവിടെയാണ് നേടിയത്. ബാറ്റിങ്ങില്‍ തിളങ്ങാന്‍ കഴിയാതെ പോയെങ്കിലും ബൗളിങ്ങില്‍ അദ്ദേഹത്തി}ു കസറാന്‍ കഴിഞ്ഞതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രശംസ അവിസ്‌മരണീയമെന്നും രാമചന്ദ്രന്‍കഴിയുമെങ്കില്‍ പിച്ച് ചുരുട്ടി എടുത്ത് എല്ലായിടത്തും കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്നു സച്ചിന്‍ പറഞ്ഞത് ഒരു ക്യുറേറ്റര്‍ എന്ന നിലയില്‍ തനിക്കു ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്നും രാമചന്ദ്രന്‍ പറഞ്ഞു. സച്ചിന്‍ ആദ്യമായി കൊച്ചിയിലെത്തിയ മത്സരത്തില്‍ സച്ചിനോടൊപ്പം കനിത്‌കറും മറ്റൊരു കളിക്കാരനും പിച്ച് നോക്കാന്‍ വന്നു.പിച്ച് തൊട്ടുനോക്കിയശേഷം മൂന്നാമന്‍ സോഫ്‌റ്റാണെന്നു കമന്റുപറഞ്ഞു.എന്നാല്‍ സച്ചിന്‍ അതുതള്ളിക്കളഞ്ഞുകൊണ്ടു തന്റെ ബൂട്ടിന്റെ സ്‌പൈക്കു കൊണ്ടു പിച്ചിന്റെ ഏറ്റവും അറ്റത്ത് അമര്‍ത്തി കാണിച്ചുകൊടുത്തു.പിച്ചില്‍ പാട് വീഴാതിരിക്കുന്നതു സച്ചിന്‍ കാണിച്ചുകൊടുത്ത നിിമിഷം അടുത്തു നിന്ന തനിക്കു ചാരിതാര്‍ഥ്യം ഉണ്ടാാക്കിയെന്നു രാമചന്ദ്രന്‍.സച്ചിന്‍ മാത്രമല്ല രാമചന്ദ്രന്റെ കഴിവുകളെ അഭിനന്ദിച്ചുകൊണ്ട് അജയ് ജഡേജയും കപില്‍ദേവുമൊക്കെ ഈ നിരയില്‍ ചിലര്‍ മാത്രം. അജയ് ജഡേജയുടെ അഭിനന്ദം കൊച്ചിയില്‍ സെഞ്ചുറിനേടിയപ്പോള്‍ ആയിരുന്നുവെങ്കില്‍ പാക്കിസ്ഥാനെ തോല്‍പിച്ച ഇന്ത്യന്‍ ടീമിന്റെപരിശീലകന്‍ എന്ന നിലയിലായിരുന്നു കപില്‍ ദേവ് കേരള ക്രിക്കറ്റിന്റെ സ്വന്തം ക്യുറേറ്ററെ ഡ്രസിങ്ങ് റൂമില്‍ വിളിച്ചുവരുത്തി പ്രശംസ ചൊരിഞ്ഞത്.ഷോണ്‍ പൊള്ളോക്കായിരുന്നു മറ്റൊരാള്‍.വളരെ നാടകീയമായി താന്‍ സച്ചിനെ പുറത്താക്കിയതിന്റെ കമന്റിയായിരുന്നു ഷോണ്‍ പൊള്ളോക്കിന്റേതെന്നും രാമചന്ദ്രന്‍ ഓര്‍ക്കുന്നു.ഇത് എട്ടാം തവണയാണ് രാമചന്ദ്രന്‍ കൊച്ചിയില്‍ പിച്ച് ഒരുക്കുന്നത്.1974ല്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിക്കു ചേര്‍ന്ന രാമചന്ദ്രന്‍.കഴിഞ്ഞ ഒക്‌റ്റോബറില്‍ പോസ്റ്റ്‌മാസ്റ്റര്‍ ജനറല്‍ ഓഫിസില്‍ സുപ്രവൈസറായി റിട്ടയര്‍ ചെയ്‌തു.?ാര്യ രാജലക്ഷ്‌മി. തിരുവാങ്കുളത്തു ഗവണ്മന്റ് സ്‌കൂളിലെ അധ്യാപിക.ഡിപ്പാര്‍ട്ട്‌മെന്റ് ടീമിനുവേണ്ടി 1979 മുതല്‍കളിച്ചിരുന്നു. അതിനു മുന്‍പ് തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിനു വേണ്ടി കളിച്ചിരുന്നു. കെസിഎ യുടെ സ്റ്റേറ്റ് പാനല്‍ അംപയറായിരുന്നു.മുന്‍ ബിസിസിഐ ട്രഷറര്‍ എസ് കരുണാകരന്‍ നായരാണു ക്യുറേറ്റര്‍ എന്നനലയിലേക്കു കൊണ്ടുവന്നത്.1984ല്‍ തിരുവ}ന്തപുരത്ത് ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് ഏകദിനം നടക്കുന്ന സമയത്ത് ബിസിസിഐയുടെ ക്യുറേറ്റര്‍ കസ്‌തൂരിരംഗന്റെ കീഴില്‍ പിച്ച് നിര്‍മാണത്തിന്റെ രഹസ്യസൂത്രം അ?്യസിച്ചു.എന്നാല്‍ പഠിച്ച വിദ്യ പരീക്ഷിച്ചത് തൃപ്പൂണിത്തുറ പാലസ് ഓവലില്‍ കെസിഎയുടെ വേനല്‍കാല ക്യാമ്പിനു വേണ്ടി പിച്ച് തയാറാക്കുന്നതിലായിരുന്നു.അതിനുശേഷം പാലക്കാട് വിക്‌റ്റോറിയ കോളെജ് മൈതാനത്തായിരുന്നു ആദ്യമായി രഞ്‌ജി ട്രോഫി മത്സരത്തിനുവേണ്ടി പിച്ച് തയാറാക്കിയത്. അതുവരെ മാറ്റില്‍ നടത്തിയിരുന്ന രഞ്‌ജിട്രോഫി പൂര്‍ണമായും ടര്‍ഫിലേക്കു മാറ്റിയതും പിച്ച് തയാറാക്കുന്നതിനു കെസിഎയെ പ്രേരിപ്പിച്ചു.തമിഴ്‌നാടിനെതിരായ ഈ മത്സരമായിരുന്നു രാമചന്ദ്രന്‍ ഒരു പ്രധാന മത്സരത്തിനുുവേണ്ടി തയാറാക്കിയ ആദ്യത്തെ പിച്ച്.ആദ്യം തയാറാക്കിയ പിച്ചില്‍ എതിരാളികളായ തമിഴ്‌നാട് ജയിച്ചെങ്കിലും നല്ല മത്സരം ഈ പിച്ചില്‍ നടന്നതും രാമചന്ദ്രനു തുടര്‍ന്നു പിച്ച് നിര്‍മിക്കുന്നതിനു പ്രേരണയായി .അതിനുശേഷം രണ്ടുുവര്‍ഷം കഴിഞ്ഞു പാലക്കാട് തന്നെ വീണ്ടും 1987ല്‍ രഞ്‌ജി ട്രോഫി വന്നപ്പോഴും നറുക്കുവീണത് രാമചന്ദ്രനു തന്നെ.എന്നാല്‍ ആ മത്സരം കേരളത്തിനു അനുകൂലമായെന്നു മാത്രമല്ല കേരളം ആദ്യമായി രഞ്‌ജി ട്രോഫിയുടെ നോക്കൗട്ട് റൗണ്ടില്‍ കടന്നുവെന്ന സവിശേഷതയും ആ മത്സരത്തിനുണ്ടായി.അതിനുശേഷവും വീണ്ടുും കര്‍ണാടകയുമായും ഗോവയുമായും മത്സരംവന്നു രണ്ടിലും ജയിച്ചു യോഗ്യതയും നേടി. ഇതോടെ കേരളത്തിന്റെ ജയം ഒരുക്കുന്ന ക്യുറേറ്റര്‍ ആയി രാമചന്ദ്രന്‍ മാറി.കേരളത്തിന്റെ പ്രകടനം മെച്ചമാകണമെങ്കില്‍ രാമചന്ദ്രന്‍ തന്നെ പിച്ച് ഒരുക്കണമെന്ന നിലയിലായി.അതിനുശേഷമായിരുന്നു തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബിന്റെ ധനശേഖരാര്‍ഥം എറണാകുളം അംബേദകര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചോയിസ് കപ്പ്.കപില്‍ദേവ്,മൊഹീന്ദര്‍ അമര്‍നാഥ് ,ഗവാസ്‌കര്‍,കിര്‍മാനി,വിനോദ് കാംബ്ലി തുടങ്ങിയ പ്രമുഖര്‍ അണിനിരന്ന ഏകദിന മത്സരം. ഇന്ത്യയില്‍ ഏകദിന ക്രിക്കറ്റിനു പ്രചാരം ലഭിച്ചുവരുന്ന കാലഘട്ടത്തിലായിരുന്നു ചോയിസ് കപ്പ്. കസ്‌തൂരിരംഗന്‍ തന്നെ വന്നായിരുന്നു പിച്ച് തയാറാക്കിയത്. സഹായത്തിനു രാമചന്ദ്രനും ഈ വരവിലാണ്‌് പിച്ച് തയാറാക്കുന്നതിലെ രാമചന്ദ്രന്റെ വൈദഗ്‌ധ്യം കസ്‌തൂരിരംഗന്‍ മ}സിലാക്കുന്നത്.രാജ്യാന്തരതാരങ്ങള്‍ക്കു വേണ്ടി ആദ്യമായി രാമചന്ദ്രന്‍ പിച്ച് തയാറാക്കിയതും 1989ലെ ചോയിസ് കപ്പായിരുന്നു.ആ മത്സരത്തിലെ അംപയറുടെ റോളും രാമചന്ദ്രനായിരുന്നു.കൊച്ചിയിലെ ആദ്യത്തെ ഏകദിന മത്സരം എന്നു തന്നെ ഈ മത്സരത്തിനെ വിശേഷിപ്പിക്കാം. വര്‍ഷങ്ങള്‍ക്കു ശേഷം കലൂരില്‍ ജവഹര്‍ലാല്‍ നെഹ്‌്‌റു സ്റ്റേഡിയം വന്നതോടെ ആദ്യം വന്ന കര്‍ണാടക-സൗത്ത് ആഫ്രിക്ക ത്രിദിനമത്സരത്തില്‍കസ്‌തൂരി രംഗന്റെ മേല്‍നോട്ടത്തില്‍ രാമചന്ദ്രനായിരുന്നു പിച്ചിന്റെ ചുമതല അതിനുശേഷം പാര്‍ത്ഥസാരഥിയ്‌ക്കായിരുന്നു കൊച്ചിയിലെ ക്രിക്കറ്റ് മത്സരങ്ങള്‍ക്കു വേണ്ടി പിച്ച് നിര്‍മിക്കുന്നതിനുള്ള മേല്‍നോട്ടം. അനുഭവ സമ്പത്ത് പങ്കിട്ട പാര്‍ഥസാരഥിയുടെ കീഴിലായിരുന്നു പിച്ച് നിര്‍മാണത്തിലെ അടുത്ത ഘട്ടം . പ്രായോഗിക പരിജ്ഞാനം കൂടുതല്‍ ലഭിച്ചത്.ഏകദിന ക്രിക്കറ്റിനുള്ള പിച്ച് തയാറാക്കുന്നതിലെ വിദഗ്‌ധനായി അറിയപ്പെടുന്നു പാര്‍ഥസാരഥിയാണു രാമചന്ദ്ര}െ ഏകദിന സ്‌പെഷ്യലിസ്റ്റായി മാറ്റിയത്.കസ്‌തുരി രംഗന്‍ പിച്ച് നിര്‍മാണത്തിന്റെ തിയറിയില്‍ വിദഗ്‌ദനണെങ്കില്‍ പാര്‍ഥസാരഥി പ്രക്‌്‌ടിക്കല്‍ ആണെന്നു രാമചന്ദ്രന്‍ പറയുന്നു. പരീക്ഷണം നത്തുന്നതിനും തെറ്റുകുറ്റങ്ങള്‍ പറഞ്ഞുതരുന്നതും പാര്‍ഥസാരഥിയാണെങ്കില്‍ കസ്‌തൂരി രംഗന്‍ ഗുരുസ്ഥാനിയാണെന്നും പാര്‍ഥസാരഥി സുഹൃത്തിനെപ്പോലെയാണെന്നും രാമചന്ദ്രന്‍.കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌്‌റു സ്റ്റേഡിയത്തില്‍ നടന്ന എല്ലാ മത്സരങ്ങളുടെയും പിച്ച് നിര്‍മാണം രാമചന്ദ്രനു മാത്രമായിരുന്നു.ആറു ഏകദിനമത്സരങ്ങളും രണ്ടു ത്രിദിന മത്സരങ്ങളിലും പിച്ച് തയാറാക്കി.ഇതില്‍ വെല്ലുവിളിയായിരുന്നത് രണ്ടു മത്സരങ്ങളായിരുന്നു..ഒന്ന് പാക്കിസ്ഥാനെതിരെ നടന്ന മത്സരം.കാരണം അതിനു മുന്‍പ് നടന്ന മത്സരത്തില്‍ സിംബാവെയോട് തോറ്റ മത്സരത്തിനുശേഷം കുറെ പഴികേള്‍ക്കേണ്ടി വന്നിരുന്നു. ( ഇന്നും രാമചന്ദ്രനു പേടിസ്വപ്‌നമായി അവശേഷിക്കുകയാണ് ഈ മത്സരം ). അതുകൊണ്ടു പാക്കിസ്ഥാനെതിരായ മത്സരം എല്ലാവരും ഉത്‌കണ്‌ഠയോടെയാണു നോക്കിയത്.എന്നാല്‍ ആ മത്സരം വിജയകരമായി.ദ്രാവിഡും സെവാഗും സെഞ്ചുറി അടിച്ചു .ഇന്ത്യ ജയിച്ചു.അതോടെ ക്യുറേറ്റര്‍ സ്ഥാനം തിരിച്ചുകിട്ടി..അതിനുശേഷം വെല്ലുവിളിയായിരുന്നത് 2007ലെ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം ആയിരുന്നു.മഴയായിരുന്നു ഈ മത്സരത്തില്‍ വെല്ലുവിളി.തലേദിവസം വരെ മത്സരം നടക്കുമോയെന്ന ആശങ്കയായിരുന്നു.എന്നാല്‍ ഒരു മഹാത്ഭുതം പോലെ മഴ നില്‍ക്കുകയും അല്‍പം വൈകിയെങ്കിലും മുഴുവന്‍ ഓവറുകളും തീര്‍ത്തുകൊണ്ട് മത്സരം നടക്കുകയും ചെയ്‌തു.ഇപ്പോഴത്തെ മത്സരവും ഈ വെല്ലുവിളി തന്നെ ഉയര്‍ത്തുകയാണ്.ആരോഗ്യത്തിന്റെ നല്ലൊരു വശം ആ മത്സരം കൊണ്ടുപോയതാണ്.ഇത്തവണയും അതുതന്നെ.എങ്കിലും മത്സരം നടക്കുമെന്നുതന്നെയാണു വിശ്വാസം.(അഭിമുഖം മഴ മത്സരം ഉപേക്ഷിച്ചതിനു മുന്‍പ്)ഈ വര്‍ഷം പിച്ച് തയാറാക്കിയത് പഴയപോലെയല്ല. പൂര്‍ണമായും പഴയപിച്ച് കുത്തിയിളക്കി കളഞ്ഞതിനുശേഷം ഉറപ്പിനുവേണ്ടി ആറ് എംഎം മെറ്റല്‍ ഇട്ട് അതിനുമുകളില്‍ പുഴ മണലും വിരിച്ചശേഷം അതിനുമുകളില്‍ ചുമന്ന കളിമണ്‍ ഇട്ട് ഹാര്‍ഡ് ആക്കി അതിനുമുകളില്‍ വീണ്ടുും വടകരയില്‍ നിന്നും കൊണ്ടുുവന്ന ചുമന്ന കളിമണ്‍ ഇട്ട് പുല്ല് പിടിപ്പിച്ചാണു പിച്ച് തയാറാക്കിയത്.അതിനുശേഷം റോള്‍ ചെയ്‌തു ഉറപ്പിക്കുന്ന രീതിയാണു നടത്തിയത്.ആദ്യഘട്ടത്തിനു ഒരുമാസം വേണ്ടി വന്നു. പുല്ല് പിടിച്ചുകിട്ടാന്‍ 45ദിവസവും ..കൊച്ചിയില്‍ നടന്ന മത്സരങ്ങളേറെയും കടുത്ത വേനല്‍ക്കാലത്തായിരുന്നു. എത്ര വെള്ളം സ്‌പ്രേചെയ്‌താലും ഉച്ചയോടെ പിച്ച് ഉണങ്ങും അതനാലാണു രണ്‌ാമത് ബാറ്റ് ചെയ്യുമ്പോള്‍ പിച്ച് സ്ലോയാകുന്നതെന്നും കഴിഞ്ഞ മത്സരങ്ങളിലെ പിച്ചിന്റെ സ്വ?ാവം വിലയിരിത്തിക്കൊണ്ട് രാമചന്ദ്രന്‍ പറയുന്നു.ഒരു തവണമാത്രമാണു ഇന്ത്യ രണ്ടാാമത് ബാറ്റ്‌ചെയ്‌തു 300റണ്‍സിനപ്പുറം നേടി ജയിച്ചത് (കോഴയുടെ മണം ഉണ്ടായിരുന്ന ഹാന്‍സി ക്രോണ്യയുടെ ദക്ഷിണാഫ്രിക്കയുമായി നടന്ന മത്സരത്തില്‍).കൊച്ചിയില്‍ സ്‌കോര്‍ ചെയ്‌തിരിക്കുന്നവരില്‍ പ്രധാനി വിരേന്ദ്ര സെവാഗാണ്. അസ്‌ഹറുദ്ദീന്‍ രണ്ടു മത്സരങ്ങളിലും സ്‌കോര്‍ചെയ്‌തു.അടുത്തത് അജയ് ജഡേജയും.ക്രിക്കറ്റ് കഴിഞ്ഞാല്‍ താല്‌പര്യം പഴയ മലയാളം സിനിമ ഗാനങ്ങള്‍ കേള്‍ക്കുകയാണ്.യേശുദാസ്,ജാനകി,കമുകറ എന്നിവരുടെ ആരാധകനാണ് രാമചന്ദ്രന്‍.ഇടക്കൊച്ചിയില്‍ വരുന്ന കെസിഎയുടെ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ സ്ഥിരം സംവിധാനത്തോടെയുള്ള പിച്ച് നിര്‍മിക്കുകയായിരിക്കും രാമചന്ദ്രന്റെ അടുത്ത സ്വപ്‌നം. പിച്ച് നിര്‍മിക്കാന്‍ ലോകത്തിലെ ക്രിക്കറ്റ് സ്‌റ്റേഡിയങ്ങളില്‍ വിവിധ രീതികളാണുള്ളതെന്നും വിശദീകരിക്കുന്നു. ഗോവയില്‍ ചിതല്‍പ്പുറ്റിലെ മണ്ണാണു ഉപയോഗിക്കുന്നത്.കിട്ടാമെങ്കില്‍ ഏറ്റവും മികച്ചതും ചിതല്‍പ്പുറ്റില്‍ നിന്നും എടുക്കുന്ന മണ്ണായിരിക്കും. പുല്ല് വളരുവാനും ഉറപ്പുംകൂടതല്‍ ഉണ്ടെന്നതാണ് ഇതിന്റെ സവിശേഷത.തനിക്കു ഏറ്റവും പ്രിയപ്പെട്ട മെല്‍ബോണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ മാതൃകയാക്കാനാണു താല്‍പര്യം. പുതിയ സ്റ്റേഡിയത്തില്‍ എട്ടു പിച്ചുകളെങ്കിലും നിര്‍മിക്കണമെന്നു പറയുമ്പോള്‍ പുതിയ തലമുറയില്‍ നിന്നും ക്യുറേറ്റര്‍മാരായി ആരും വരുന്നില്ലെന്ന പരിഭവവും ബാക്കി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ