2010, ഒക്‌ടോബർ 20, ബുധനാഴ്‌ച

ഇത്‌ കേരളത്തിന്റെ സ്വന്തം ക്യുറേറ്റര്‍


ഇത്‌ ............രാമചന്ദ്രന്‍ .........
കേരള ക്രിക്കറ്റിന്റെ സ്വന്തം ക്യുറേറ്റര്‍. ബാറ്റ്‌സ്‌മാന്മാരുടെ പറുദീസയാകുന്ന വിക്കറ്റുകള്‍ ഒരുക്കുന്ന ഈ വിദഗ്‌ദനു ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബാറ്റിങ്ങിനു കഴിയാതെ പോയ പിച്ചില്‍ ആകുമ്പോള്‍ പ്രത്യേകിച്ചും ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തില്‍ സച്ചിന്‍ തെണ്ടൂല്‍ക്കര്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ്ങ്‌ പ്രകടനവും ഇവിടെയാണ്‌ നേടിയത്‌. ബാറ്റിങ്ങില്‍ തിളങ്ങാന്‍ കഴിയാതെ പോയെങ്കിലും ബൗളിങ്ങില്‍ അദ്ദേഹത്തി}ു കസറാന്‍ കഴിഞ്ഞതുകൊണ്ടാണ്‌ അദ്ദേഹത്തിന്റെ പ്രശംസ അവിസ്‌മരണീയമെന്നും രാമചന്ദ്രന്‍കഴിയുമെങ്കില്‍ പിച്ച്‌ ചുരുട്ടി എടുത്ത്‌ എല്ലായിടത്തും കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്നു സച്ചിന്‍ പറഞ്ഞത്‌ ഒരു ക്യുറേറ്റര്‍ എന്ന നിലയില്‍ തനിക്കു ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണെന്നും രാമചന്ദ്രന്‍ പറഞ്ഞു. സച്ചിന്‍ ആദ്യമായി കൊച്ചിയിലെത്തിയ മത്സരത്തില്‍ സച്ചിനോടൊപ്പം കനിത്‌കറും മറ്റൊരു കളിക്കാരനും പിച്ച്‌ നോക്കാന്‍ വന്നു.പിച്ച്‌ തൊട്ടുനോക്കിയശേഷം മൂന്നാമന്‍ സോഫ്‌റ്റാണെന്നു കമന്റുപറഞ്ഞു.എന്നാല്‍ സച്ചിന്‍ അതുതള്ളിക്കളഞ്ഞുകൊണ്ടു തന്റെ ബൂട്ടിന്റെ സ്‌പൈക്കു കൊണ്ടു പിച്ചിന്റെ ഏറ്റവും അറ്റത്ത്‌ അമര്‍ത്തി കാണിച്ചുകൊടുത്തു.പിച്ചില്‍ പാട്‌ വീഴാതിരിക്കുന്നതു സച്ചിന്‍ കാണിച്ചുകൊടുത്ത നിിമിഷം അടുത്തു നിന്ന തനിക്കു ചാരിതാര്‍ഥ്യം ഉണ്ടാാക്കിയെന്നു രാമചന്ദ്രന്‍.സച്ചിന്‍ മാത്രമല്ല രാമചന്ദ്രന്റെ കഴിവുകളെ അഭിനന്ദിച്ചുകൊണ്ട്‌ അജയ്‌ ജഡേജയും കപില്‍ദേവുമൊക്കെ ഈ നിരയില്‍ ചിലര്‍ മാത്രം. അജയ്‌ ജഡേജയുടെ അഭിനന്ദം കൊച്ചിയില്‍ സെഞ്ചുറിനേടിയപ്പോള്‍ ആയിരുന്നുവെങ്കില്‍ പാക്കിസ്ഥാനെ തോല്‍പിച്ച ഇന്ത്യന്‍ ടീമിന്റെപരിശീലകന്‍ എന്ന നിലയിലായിരുന്നു കപില്‍ ദേവ്‌ കേരള ക്രിക്കറ്റിന്റെ സ്വന്തം ക്യുറേറ്ററെ ഡ്രസിങ്ങ്‌ റൂമില്‍ വിളിച്ചുവരുത്തി പ്രശംസ ചൊരിഞ്ഞത്‌.ഷോണ്‍ പൊള്ളോക്കായിരുന്നു മറ്റൊരാള്‍.വളരെ നാടകീയമായി താന്‍ സച്ചിനെ പുറത്താക്കിയതിന്റെ കമന്റിയായിരുന്നു ഷോണ്‍ പൊള്ളോക്കിന്റേതെന്നും രാമചന്ദ്രന്‍ ഓര്‍ക്കുന്നു.ഇത്‌ എട്ടാം തവണയാണ്‌ രാമചന്ദ്രന്‍ കൊച്ചിയില്‍ പിച്ച്‌ ഒരുക്കുന്നത്‌.1974ല്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലിക്കു ചേര്‍ന്ന രാമചന്ദ്രന്‍.കഴിഞ്ഞ ഒക്‌റ്റോബറില്‍ പോസ്റ്റ്‌മാസ്റ്റര്‍ ജനറല്‍ ഓഫിസില്‍ സുപ്രവൈസറായി റിട്ടയര്‍ ചെയ്‌തു.?ാര്യ രാജലക്ഷ്‌മി. തിരുവാങ്കുളത്തു ഗവണ്മന്റ്‌ സ്‌കൂളിലെ അധ്യാപിക.ഡിപ്പാര്‍ട്ട്‌മെന്റ്‌ ടീമിനുവേണ്ടി 1979 മുതല്‍കളിച്ചിരുന്നു. അതിനു മുന്‍പ്‌ തൃപ്പൂണിത്തുറ ക്രിക്കറ്റ്‌ ക്ലബിനു വേണ്ടി കളിച്ചിരുന്നു. കെസിഎ യുടെ സ്റ്റേറ്റ്‌ പാനല്‍ അംപയറായിരുന്നു.മുന്‍ ബിസിസിഐ ട്രഷറര്‍ എസ്‌ കരുണാകരന്‍ നായരാണു ക്യുറേറ്റര്‍ എന്നനലയിലേക്കു കൊണ്ടുവന്നത്‌.1984ല്‍ തിരുവ}ന്തപുരത്ത്‌ ഇന്ത്യ - വെസ്റ്റ്‌ ഇന്‍ഡീസ്‌ ഏകദിനം നടക്കുന്ന സമയത്ത്‌ ബിസിസിഐയുടെ ക്യുറേറ്റര്‍ കസ്‌തൂരിരംഗന്റെ കീഴില്‍ പിച്ച്‌ നിര്‍മാണത്തിന്റെ രഹസ്യസൂത്രം അ?്യസിച്ചു.എന്നാല്‍ പഠിച്ച വിദ്യ പരീക്ഷിച്ചത്‌ തൃപ്പൂണിത്തുറ പാലസ്‌ ഓവലില്‍ കെസിഎയുടെ വേനല്‍കാല ക്യാമ്പിനു വേണ്ടി പിച്ച്‌ തയാറാക്കുന്നതിലായിരുന്നു.അതിനുശേഷം പാലക്കാട്‌ വിക്‌റ്റോറിയ കോളെജ്‌ മൈതാനത്തായിരുന്നു ആദ്യമായി രഞ്‌ജി ട്രോഫി മത്സരത്തിനുവേണ്ടി പിച്ച്‌ തയാറാക്കിയത്‌. അതുവരെ മാറ്റില്‍ നടത്തിയിരുന്ന രഞ്‌ജിട്രോഫി പൂര്‍ണമായും ടര്‍ഫിലേക്കു മാറ്റിയതും പിച്ച്‌ തയാറാക്കുന്നതിനു കെസിഎയെ പ്രേരിപ്പിച്ചു.തമിഴ്‌നാടിനെതിരായ ഈ മത്സരമായിരുന്നു രാമചന്ദ്രന്‍ ഒരു പ്രധാന മത്സരത്തിനുുവേണ്ടി തയാറാക്കിയ ആദ്യത്തെ പിച്ച്‌.ആദ്യം തയാറാക്കിയ പിച്ചില്‍ എതിരാളികളായ തമിഴ്‌നാട്‌ ജയിച്ചെങ്കിലും നല്ല മത്സരം ഈ പിച്ചില്‍ നടന്നതും രാമചന്ദ്രനു തുടര്‍ന്നു പിച്ച്‌ നിര്‍മിക്കുന്നതിനു പ്രേരണയായി .അതിനുശേഷം രണ്ടുുവര്‍ഷം കഴിഞ്ഞു പാലക്കാട്‌ തന്നെ വീണ്ടും 1987ല്‍ രഞ്‌ജി ട്രോഫി വന്നപ്പോഴും നറുക്കുവീണത്‌ രാമചന്ദ്രനു തന്നെ.എന്നാല്‍ ആ മത്സരം കേരളത്തിനു അനുകൂലമായെന്നു മാത്രമല്ല കേരളം ആദ്യമായി രഞ്‌ജി ട്രോഫിയുടെ നോക്കൗട്ട്‌ റൗണ്ടില്‍ കടന്നുവെന്ന സവിശേഷതയും ആ മത്സരത്തിനുണ്ടായി.അതിനുശേഷവും വീണ്ടുും കര്‍ണാടകയുമായും ഗോവയുമായും മത്സരംവന്നു രണ്ടിലും ജയിച്ചു യോഗ്യതയും നേടി. ഇതോടെ കേരളത്തിന്റെ ജയം ഒരുക്കുന്ന ക്യുറേറ്റര്‍ ആയി രാമചന്ദ്രന്‍ മാറി.കേരളത്തിന്റെ പ്രകടനം മെച്ചമാകണമെങ്കില്‍ രാമചന്ദ്രന്‍ തന്നെ പിച്ച്‌ ഒരുക്കണമെന്ന നിലയിലായി.അതിനുശേഷമായിരുന്നു തൃപ്പൂണിത്തുറ ക്രിക്കറ്റ്‌ ക്ലബിന്റെ ധനശേഖരാര്‍ഥം എറണാകുളം അംബേദകര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചോയിസ്‌ കപ്പ്‌.കപില്‍ദേവ്‌,മൊഹീന്ദര്‍ അമര്‍നാഥ്‌ ,ഗവാസ്‌കര്‍,കിര്‍മാനി,വിനോദ്‌ കാംബ്ലി തുടങ്ങിയ പ്രമുഖര്‍ അണിനിരന്ന ഏകദിന മത്സരം. ഇന്ത്യയില്‍ ഏകദിന ക്രിക്കറ്റിനു പ്രചാരം ലഭിച്ചുവരുന്ന കാലഘട്ടത്തിലായിരുന്നു ചോയിസ്‌ കപ്പ്‌. കസ്‌തൂരിരംഗന്‍ തന്നെ വന്നായിരുന്നു പിച്ച്‌ തയാറാക്കിയത്‌. സഹായത്തിനു രാമചന്ദ്രനും ഈ വരവിലാണ്‌്‌ പിച്ച്‌ തയാറാക്കുന്നതിലെ രാമചന്ദ്രന്റെ വൈദഗ്‌ധ്യം കസ്‌തൂരിരംഗന്‍ മ}സിലാക്കുന്നത്‌.രാജ്യാന്തരതാരങ്ങള്‍ക്കു വേണ്ടി ആദ്യമായി രാമചന്ദ്രന്‍ പിച്ച്‌ തയാറാക്കിയതും 1989ലെ ചോയിസ്‌ കപ്പായിരുന്നു.ആ മത്സരത്തിലെ അംപയറുടെ റോളും രാമചന്ദ്രനായിരുന്നു.കൊച്ചിയിലെ ആദ്യത്തെ ഏകദിന മത്സരം എന്നു തന്നെ ഈ മത്സരത്തിനെ വിശേഷിപ്പിക്കാം. വര്‍ഷങ്ങള്‍ക്കു ശേഷം കലൂരില്‍ ജവഹര്‍ലാല്‍ നെഹ്‌്‌റു സ്റ്റേഡിയം വന്നതോടെ ആദ്യം വന്ന കര്‍ണാടക-സൗത്ത്‌ ആഫ്രിക്ക ത്രിദിനമത്സരത്തില്‍കസ്‌തൂരി രംഗന്റെ മേല്‍നോട്ടത്തില്‍ രാമചന്ദ്രനായിരുന്നു പിച്ചിന്റെ ചുമതല അതിനുശേഷം പാര്‍ത്ഥസാരഥിയ്‌ക്കായിരുന്നു കൊച്ചിയിലെ ക്രിക്കറ്റ്‌ മത്സരങ്ങള്‍ക്കു വേണ്ടി പിച്ച്‌ നിര്‍മിക്കുന്നതിനുള്ള മേല്‍നോട്ടം. അനുഭവ സമ്പത്ത്‌ പങ്കിട്ട പാര്‍ഥസാരഥിയുടെ കീഴിലായിരുന്നു പിച്ച്‌ നിര്‍മാണത്തിലെ അടുത്ത ഘട്ടം . പ്രായോഗിക പരിജ്ഞാനം കൂടുതല്‍ ലഭിച്ചത്‌.ഏകദിന ക്രിക്കറ്റിനുള്ള പിച്ച്‌ തയാറാക്കുന്നതിലെ വിദഗ്‌ധനായി അറിയപ്പെടുന്നു പാര്‍ഥസാരഥിയാണു രാമചന്ദ്ര}െ ഏകദിന സ്‌പെഷ്യലിസ്റ്റായി മാറ്റിയത്‌.കസ്‌തുരി രംഗന്‍ പിച്ച്‌ നിര്‍മാണത്തിന്റെ തിയറിയില്‍ വിദഗ്‌ദനണെങ്കില്‍ പാര്‍ഥസാരഥി പ്രക്‌്‌ടിക്കല്‍ ആണെന്നു രാമചന്ദ്രന്‍ പറയുന്നു. പരീക്ഷണം നത്തുന്നതിനും തെറ്റുകുറ്റങ്ങള്‍ പറഞ്ഞുതരുന്നതും പാര്‍ഥസാരഥിയാണെങ്കില്‍ കസ്‌തൂരി രംഗന്‍ ഗുരുസ്ഥാനിയാണെന്നും പാര്‍ഥസാരഥി സുഹൃത്തിനെപ്പോലെയാണെന്നും രാമചന്ദ്രന്‍.കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌്‌റു സ്റ്റേഡിയത്തില്‍ നടന്ന എല്ലാ മത്സരങ്ങളുടെയും പിച്ച്‌ നിര്‍മാണം രാമചന്ദ്രനു മാത്രമായിരുന്നു.ആറു ഏകദിനമത്സരങ്ങളും രണ്ടു ത്രിദിന മത്സരങ്ങളിലും പിച്ച്‌ തയാറാക്കി.ഇതില്‍ വെല്ലുവിളിയായിരുന്നത്‌ രണ്ടു മത്സരങ്ങളായിരുന്നു..ഒന്ന്‌ പാക്കിസ്ഥാനെതിരെ നടന്ന മത്സരം.കാരണം അതിനു മുന്‍പ്‌ നടന്ന മത്സരത്തില്‍ സിംബാവെയോട്‌ തോറ്റ മത്സരത്തിനുശേഷം കുറെ പഴികേള്‍ക്കേണ്ടി വന്നിരുന്നു. ( ഇന്നും രാമചന്ദ്രനു പേടിസ്വപ്‌നമായി അവശേഷിക്കുകയാണ്‌ ഈ മത്സരം ). അതുകൊണ്ടു പാക്കിസ്ഥാനെതിരായ മത്സരം എല്ലാവരും ഉത്‌കണ്‌ഠയോടെയാണു നോക്കിയത്‌.എന്നാല്‍ ആ മത്സരം വിജയകരമായി.ദ്രാവിഡും സെവാഗും സെഞ്ചുറി അടിച്ചു .ഇന്ത്യ ജയിച്ചു.അതോടെ ക്യുറേറ്റര്‍ സ്ഥാനം തിരിച്ചുകിട്ടി..അതിനുശേഷം വെല്ലുവിളിയായിരുന്നത്‌ 2007ലെ ഇന്ത്യ-ഓസ്‌ട്രേലിയ മത്സരം ആയിരുന്നു.മഴയായിരുന്നു ഈ മത്സരത്തില്‍ വെല്ലുവിളി.തലേദിവസം വരെ മത്സരം നടക്കുമോയെന്ന ആശങ്കയായിരുന്നു.എന്നാല്‍ ഒരു മഹാത്ഭുതം പോലെ മഴ നില്‍ക്കുകയും അല്‍പം വൈകിയെങ്കിലും മുഴുവന്‍ ഓവറുകളും തീര്‍ത്തുകൊണ്ട്‌ മത്സരം നടക്കുകയും ചെയ്‌തു.ഇപ്പോഴത്തെ മത്സരവും ഈ വെല്ലുവിളി തന്നെ ഉയര്‍ത്തുകയാണ്‌.ആരോഗ്യത്തിന്റെ നല്ലൊരു വശം ആ മത്സരം കൊണ്ടുപോയതാണ്‌.ഇത്തവണയും അതുതന്നെ.എങ്കിലും മത്സരം നടക്കുമെന്നുതന്നെയാണു വിശ്വാസം.(അഭിമുഖം മഴ മത്സരം ഉപേക്ഷിച്ചതിനു മുന്‍പ്‌)ഈ വര്‍ഷം പിച്ച്‌ തയാറാക്കിയത്‌ പഴയപോലെയല്ല. പൂര്‍ണമായും പഴയപിച്ച്‌ കുത്തിയിളക്കി കളഞ്ഞതിനുശേഷം ഉറപ്പിനുവേണ്ടി ആറ്‌ എംഎം മെറ്റല്‍ ഇട്ട്‌ അതിനുമുകളില്‍ പുഴ മണലും വിരിച്ചശേഷം അതിനുമുകളില്‍ ചുമന്ന കളിമണ്‍ ഇട്ട്‌ ഹാര്‍ഡ്‌ ആക്കി അതിനുമുകളില്‍ വീണ്ടുും വടകരയില്‍ നിന്നും കൊണ്ടുുവന്ന ചുമന്ന കളിമണ്‍ ഇട്ട്‌ പുല്ല്‌ പിടിപ്പിച്ചാണു പിച്ച്‌ തയാറാക്കിയത്‌.അതിനുശേഷം റോള്‍ ചെയ്‌തു ഉറപ്പിക്കുന്ന രീതിയാണു നടത്തിയത്‌.ആദ്യഘട്ടത്തിനു ഒരുമാസം വേണ്ടി വന്നു. പുല്ല്‌ പിടിച്ചുകിട്ടാന്‍ 45ദിവസവും ..കൊച്ചിയില്‍ നടന്ന മത്സരങ്ങളേറെയും കടുത്ത വേനല്‍ക്കാലത്തായിരുന്നു. എത്ര വെള്ളം സ്‌പ്രേചെയ്‌താലും ഉച്ചയോടെ പിച്ച്‌ ഉണങ്ങും അതനാലാണു രണ്‌ാമത്‌ ബാറ്റ്‌ ചെയ്യുമ്പോള്‍ പിച്ച്‌ സ്ലോയാകുന്നതെന്നും കഴിഞ്ഞ മത്സരങ്ങളിലെ പിച്ചിന്റെ സ്വ?ാവം വിലയിരിത്തിക്കൊണ്ട്‌ രാമചന്ദ്രന്‍ പറയുന്നു.ഒരു തവണമാത്രമാണു ഇന്ത്യ രണ്ടാാമത്‌ ബാറ്റ്‌ചെയ്‌തു 300റണ്‍സിനപ്പുറം നേടി ജയിച്ചത്‌ (കോഴയുടെ മണം ഉണ്ടായിരുന്ന ഹാന്‍സി ക്രോണ്യയുടെ ദക്ഷിണാഫ്രിക്കയുമായി നടന്ന മത്സരത്തില്‍).കൊച്ചിയില്‍ സ്‌കോര്‍ ചെയ്‌തിരിക്കുന്നവരില്‍ പ്രധാനി വിരേന്ദ്ര സെവാഗാണ്‌. അസ്‌ഹറുദ്ദീന്‍ രണ്ടു മത്സരങ്ങളിലും സ്‌കോര്‍ചെയ്‌തു.അടുത്തത്‌ അജയ്‌ ജഡേജയും.ക്രിക്കറ്റ്‌ കഴിഞ്ഞാല്‍ താല്‌പര്യം പഴയ മലയാളം സിനിമ ഗാനങ്ങള്‍ കേള്‍ക്കുകയാണ്‌.യേശുദാസ്‌,ജാനകി,കമുകറ എന്നിവരുടെ ആരാധകനാണ്‌ രാമചന്ദ്രന്‍.ഇടക്കൊച്ചിയില്‍ വരുന്ന കെസിഎയുടെ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ സ്ഥിരം സംവിധാനത്തോടെയുള്ള പിച്ച്‌ നിര്‍മിക്കുകയായിരിക്കും രാമചന്ദ്രന്റെ അടുത്ത സ്വപ്‌നം. പിച്ച്‌ നിര്‍മിക്കാന്‍ ലോകത്തിലെ ക്രിക്കറ്റ്‌ സ്‌റ്റേഡിയങ്ങളില്‍ വിവിധ രീതികളാണുള്ളതെന്നും വിശദീകരിക്കുന്നു. ഗോവയില്‍ ചിതല്‍പ്പുറ്റിലെ മണ്ണാണു ഉപയോഗിക്കുന്നത്‌.കിട്ടാമെങ്കില്‍ ഏറ്റവും മികച്ചതും ചിതല്‍പ്പുറ്റില്‍ നിന്നും എടുക്കുന്ന മണ്ണായിരിക്കും. പുല്ല്‌ വളരുവാനും ഉറപ്പുംകൂടതല്‍ ഉണ്ടെന്നതാണ്‌ ഇതിന്റെ സവിശേഷത.തനിക്കു ഏറ്റവും പ്രിയപ്പെട്ട മെല്‍ബോണ്‍ ക്രിക്കറ്റ്‌ ഗ്രൗണ്ടിന്റെ മാതൃകയാക്കാനാണു താല്‍പര്യം. പുതിയ സ്റ്റേഡിയത്തില്‍ എട്ടു പിച്ചുകളെങ്കിലും നിര്‍മിക്കണമെന്നു പറയുമ്പോള്‍ പുതിയ തലമുറയില്‍ നിന്നും ക്യുറേറ്റര്‍മാരായി ആരും വരുന്നില്ലെന്ന പരിഭവവും ബാക്കി.

2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച


വഞ്ചിക്കപ്പെട്ടത്‌ ക്രിക്കറ്റ്‌ പ്രേമികള്‍
കൊച്ചി ഏകദിനം സംബന്ധിച്ചുയര്‍ന്ന വിമര്‍ശനങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ ശ്രമം തുടങ്ങി. മുന്‍ കെസിഎ സെക്രട്ടറിമാര്‍ സഹിതം കൊച്ചി ഏകദിനം മഴയില്‍ ഒലിച്ചു പോയതിനെച്ചൊല്ലി കടുത്ത ഭാഷയില്‍ തന്നെ ചാനലുകളിലൂടെ രംഗത്തു വന്നതോടെ സംഘടനയ്‌ക്ക്‌ അകത്തും പുറത്തും നിലനില്‍ക്കുന്ന അപസ്വരങ്ങള്‍ മറനീക്കി പുറത്തു വന്നിരിക്കുകയാണ്‌.
മത്സരം നടക്കുയില്ലെന്നു നേരത്തെ തന്നെ സംഘാടകര്‍ക്കു ബോധ്യമായിരുന്നു. ഒരു ചാറ്റല്‍ മഴ മാത്രം മതിയായിരുന്നു കളി ഉപേക്ഷിക്കാന്‍.ചില കെസിഎ ഭാരവാഹികള്‍ തന്നെ ഇക്കാര്യം രഹസ്യമായി വ്യക്തമാക്കിയിരുന്നു. ഗ്രൗണ്ടിന്റെ മോശം അവസ്ഥ പുറത്തറിയാതിരിക്കാന്‍ മാധ്യമങ്ങളെ രണ്ടു ദിവസം മുന്‍പു തന്നെ ഗ്രൗണ്ടിനകത്തു കയറുന്നതില്‍ നിന്നും വിലക്കിയതും ഇതിന്റെ ഭാഗമായിട്ടായിരുന്നു. പിച്ച്‌ മോശമാകാതിരിക്കാന്‍ എന്ന പേരിലായിരുന്നു മാധ്യമങ്ങളുടെ പേരില്‍ നിയന്ത്രണം അടിച്ചേല്‍പ്പിച്ചത്‌.അതേ സമയം രഹസ്യം പുറത്തു വിടില്ലെന്നുറപ്പായ ചില ചാനലുകളെ അകത്തു കയറാന്‍ അനുുവദിക്കുകയും ചെയ്‌തു.
മത്സര ദിവസം പ്രസ്‌ റൂമില്‍ സ്ഥിരമായി ചെയ്‌തിരുന്ന തായ്യാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ല. കളി ഉപേക്ഷിക്കേണ്ടി വരുമെന്നു ആദ്യം തന്നെ സംഘാടകര്‍ക്കു ബോധ്യപ്പെട്ടിരുന്നു.
മത്സരം ഉപേക്ഷിക്കുമ്പോള്‍ ആകട്ടെ 30 വാര അകത്തുപോലും കാല്‍കുത്താനാവാത്ത നിലയിലേക്കു ഗ്രൗണ്ട്‌്‌ മാറുകയും ചെയ്‌തു. ഒരു ചാറ്റല്‍ മഴപോലും താങ്ങാ}ാവത്ത ഗ്രൗണ്ടില്‍ കളി നടത്താന്‍ തീരുമാനിച്ച കെസിഎ ലക്ഷക്കണക്കിനു ക്രിക്കറ്റ്‌ പ്രേമികളെ വഞ്ചിച്ചിരിക്കുകയാണ്‌. സ്റ്റേഡിയത്തില്‍ എത്തിയ അരലക്ഷത്തോളം വരുന്ന കാണികള്‍ വളരെ മാന്യമായാണു സ്ഥലം ഒഴിഞ്ഞത്‌. മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപനം നടത്തി സ്റ്റേഡിയത്തില്‍ നിന്നും കാണികളെ നീക്കാനായിരുന്നു തിടുക്കം ഏറെ ഉണ്ടായത്‌.കുഞ്ഞുങ്ങളുമായി എത്തിയവരെപ്പോലും ധൃതിപിടിച്ചു നീക്കം ചെയ്യുന്നുണ്ടായിരുന്നു.
പുലര്‍ച്ചെ നാലുമണിയോടെ തന്നെ ഡ്യൂട്ടിയില്‍ എത്തിയ പലര്‍ക്കും ഭക്ഷണം പോലും നല്‍കാന്‍ വൈകി. പൊലീസുകാര്‍ക്കു പലതരത്തിലായിരുന്നു ഭക്ഷണം. പുലര്‍ച്ച നലുമണിയോടെ തന്നെ ദൂരസ്ഥലങ്ങളില്‍നിന്നും ഡ്യുട്ടിയ്‌ക്ക്‌ എത്തിയ പലീസുകാര്‍ക്കും സെക്യുരിറ്റിയായി സ്റ്റേഡിയത്തിനകത്തു നിര്‍ത്തിയിരുന്നവര്‍ക്കും ഭക്ഷണം പേരിനായിരുന്നു. മത്സരം ഉപേക്ഷിച്ച ശേഷം ആരും തിരിഞ്ഞു നോാക്കാന്‍ പോലും ഇല്ലായിരുന്നു. ഒടുവില്‍ ബഹളം ഉണ്ടായതോടെ ബ്രഡും അപ്പവും വെളളവും കൊണ്ടുവന്നു വിതരണം ചെയ്‌തുതടിതപ്പി. 150 രൂപ വാഗ്‌ധാനം ചെയ്‌തായിരുന്നു 300 ഓളം വരുന്ന സെകുരിറ്റിക്കാരെ നിയമിച്ചത്‌.എന്നാല്‍ മത്സരം കഴിഞ്ഞപ്പോള്‍ വച്ചു നീട്ടിയത്‌ 25 രൂപ മാത്രം ഇതു നഗരത്തില്‍ ഒരു ഊണിനു പോലും തികയില്ലെന്നു പലരും ചൂണ്ടിക്കാട്ടി .എന്നാല്‍ ഇതൊന്നും കേള#്‌ക്കാന്‍ ആരും ഉണ്ടായിരുന്നില്ല..അതേസമയം സംഘാടകര്‍ക്കു വിളമ്പിയത ്‌നക്ഷത്ര ഹോട്ടലില്‍ നിന്നുള്ള ഭക്ഷണവും.
ഓസ്‌ പാസ്‌ നല്‍കില്ലെന്നു പലതവണ പറഞ്ഞ കെസിഎ നഗരസഭ, റവന്‌്യു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും സംഘാടകരുടെ വേണ്ടപ്പെട്ടവര്‍ക്കും ആവശ്യത്തിനുകോംപ്ലിമെന്ററി പാസുകള്‍ വിതരണം ചെയ്‌തതും വിവാദമായിരിക്കുകയാണ്‌. സംഘാടകര്‍ തന്നെ പരസ്യമായി പ്രസ്‌ ബോക്‌സിനകത്തുവെച്ചു തന്നെ കോംപ്ലിമെന്ററി പാസ്‌ വിതരണം നടത്തുന്നുണ്ടായിരുന്നു. എന്തായാലും ഇതോടെ കെസിഎ യ്‌ക്കു ഇനിഷ്ടത്തിന്റെ കഥകള്‍ നിരത്തി വിവാദങ്ങളുടെ വാമൂടിക്കെട്ടാന്‍ അവസരം കൈവന്നിരിക്കുയാണ്‌.വഞ്ചിക്കപ്പെടുന്നത്‌ ക്രിക്കറ്റ്‌ പ്രേമികളും മത്സരത്തിനുുവേണ്ടി മാസങ്ങളോളം ആഹോരാത്രം ഊണും ഉറക്കവും ഉപേക്ഷിച്ചു കഷ്ടപ്പെട്ടവരും.


കൊച്ചി ഏക ദിനം ഒരുക്കങ്ങള്‍






പെരുമഴക്കാലം കൊച്ചി ഏകദിന ക്രിക്കറ്റിനു ഭീഷണിയായി തുടരുന്നു.17നു നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരത്തിന്റെ തയാറെടുപ്പുകള്‍ പരിശോധിക്കാന്‍ ബിസിസിഐയുടെ ദക്ഷിണമേഖല ക്യുറേറ്റര്‍ ജി.വിശ്വനാഥന്‍ എത്തി.പിച്ചും ഔട്ട്‌ ഫീല്‍ഡും സ്റ്റേഡിയവും വിലയിരുത്തിയ വിശ്വാനാഥന്‍ സംതൃപ്‌തി രേഖപ്പടുത്തി. മഴ തുടര്‍ച്ചയായി പെയ്യുന്നതുമൂലം പിച്ചും ഔട്ട്‌ഫീല്‍ഡും വേണ്ടവിധം ഒരുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അടുത്ത ആഴ്‌ച നാലു ദിവസം വെയില്‍ ലഭിച്ചാല്‍ ഗ്രൗണ്ട്‌ മത്സരത്തിനു യോഗ്യമാക്കിയെടുക്കാനാകും.എന്നാല്‍ തുടര്‍ച്ചയായി പെയ്യുന്ന മഴമുലം ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ചെന്നൈയിലെ ടെസ്റ്റ്‌ വേദിയായ ചെപ്പോക്ക്‌ സ്റ്റേഡിയത്തില്‍ നിന്നുള്ള വിദഗ്‌ധ സംഘത്തെ ബിസിസിഐ കൊച്ചിയിലെത്തിച്ചിട്ടുണ്ട്‌. കേരള ക്രിക്കറ്റ്‌ അസോസിയേഷന്റെ അഭ്യര്‍ഥനയെ തുടര്‍ന്നു തമിഴ്‌നാടി ക്രിക്കറ്റ്‌ അസോസിയേഷന്‍ ടീമിനെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്‌. എന്നാല്‍മഴ പ്രതികൂലമായി നില്‍ക്കുകയാണ്‌. കാലാവസ്ഥ അനുകൂലമാകാന്‍ പ്രാര്‍ഥിക്കുക. വിശ്വനാഥന്‍ പറഞ്ഞു.പിച്ചും ഔട്ട്‌ ഫീല്‍ഡിലെ വെള്ളം കെട്ടിക്കിടക്കുന്ന സ്റ്റേഡിയത്തിന്റെ കിഴക്കു ഭാഗത്തും കവര്‍ വിരിച്ചിട്ടുണ്ട്‌.ഇന്നലെ രാവിലെ ഒന്‍പതു മണയോടെ സ്റ്റേഡിയത്തിലെത്തി വിശ്വനാഥനോടൊപ്പെ ഗ്രൗണ്ടിന്റെ ചുമതലവഹിക്കുന്ന കെസിഎ ക്യുറേറ്റര്‍ രാമചന്ദ്രന്‍,ഗ്രൗണ്ട്‌സ്‌ കമ്മിറ്റി കണ്‍വീനര്‍ എഡ്വിന്‍ ജോസഫ്‌,.കെസിഎ അസി.സെക്രട്ടറി ഡോ.അനില്‍ എന്നിവരുമുണ്ടായിരുന്നു.തുടര്‍ച്ചയായി പെയ്യുന്ന മഴ മൂലം ഇന്നലെ ഗ്രൗണ്ടില്‍ പണികളൊന്നും നടത്താന്‍ ആയില്ല.സ്റ്റേഡിയത്തിനകത്തെ പണികളെല്ലാം പൂര്‍ത്തിയായി വരുന്നു. കാണികള്‍ കുപ്പികളും മറ്റും വലിച്ചെറിയുന്നതു തടയാന്‍ വല പൂര്‍ണമായും വിരിച്ചുകഴിഞ്ഞു.
ജലയാത്രയ്‌ക്ക്‌ ജാക്കറ്റ്‌ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ്‌ ജലരേഖയായി മാറുന്നു. യാത്രാ ബോട്ടുകളില്‍ അടക്കം ലൈഫ്‌ ജാക്കറ്റുകള്‍ ധരിക്കാതെയാണ്‌ നല്ലൊരു ശതമാനം ആളുകളും യാത്ര ചെയ്യുന്നത്‌.തട്ടേക്കാട്‌ ബോട്ട്‌ അപകടത്തെ തുടര്‍ന്നാണ്‌ ടൂറിസ്റ്റ്‌ ബോട്ടുകളിലും യാത്രാ ബോട്ടുകളിലും യാത്ര ചെയ്യുമ്പോള്‍ നിര്‍ബന്ധമായി ലൈഫ്‌ ജാക്കറ്റുകള്‍ ധരിച്ചിരിക്കണമെന്നും ലൈഫ്‌ ബോയികള്‍ കരുതണമെന്നുമുള്ള കര്‍ശന നിബന്ധന കൊണ്ടുവന്നത്‌. ഇതേ തുടര്‍ന്നു ടൂറിസ്റ്റ്‌ ബോട്ടുകളില്‍ എല്ലാം പരമാവധി കയറാവുന്ന ആളുകളുടെ എണ്ണത്തിനനുസരിച്ച്‌ ലൈഫ്‌ ജാക്കറ്റുകള്‍ എത്തിച്ചെങ്കിലും ഇവ ധരിക്കാതെയാണ്‌ ടൂറിസ്റ്റുകള്‍ എല്ലാം ബോട്ടിനു മുകള്‍ ഭാഗത്ത്‌ ഇരുന്നും ചെറിയ കടത്തു ബോട്ടുകളിലും യാത്രചെയ്യുന്നത്‌. സംസ്ഥാന ജലഗതാഗതവകുപ്പിന്റെ യാത്രാ ബോട്ടില്‍ ലൈഫ്‌ ജാക്കറ്റുകള്‍ ധരിക്കണമെന്ന നിബന്ധന പൂര്‍ണമായും ലംഘിക്കപ്പെടുകയാണ്‌. കോസ്റ്റല്‍ പൊലീസും സിഎസ്‌എഫും പരിശോധനയ്‌ക്കായി സ്‌പീഡ്‌ ബോട്ടുകളില്‍ എത്തുന്നത്‌ അകലെ നിന്നു കാണുമ്പോള്‍ മാത്രമാണ്‌ പലപ്പോഴും ലൈഫ്‌ ജാക്കറ്റുകള്‍ ധരിക്കുത്‌. അസൗകര്യത്തിന്റെ പേരില്‍ എത്ര നിര്‍ബന്ധിച്ചാലും ലൈഫ്‌ ജാക്കറ്റുകള്‍ ധരിക്കാന്‍ യാത്രക്കാരില്‍ പലരും തയാറാകുില്ലെന്നു ടൂറിസ്റ്റ്‌ ബോട്ട്‌ ജീവനക്കാര്‍ പറയുന്നു.ടൂറിസ്റ്റ്‌ ബോട്ടില്‍ യാത്രക്കാര്‍ കയറുന്ന ഉടനെ തന്നെ ലൈഫ്‌ ജാക്കറ്റ്‌ എല്ലാവര്‍ക്കും നല്‍കും. കൊടുത്തു ധരിപ്പിച്ചുകഴിഞ്ഞു മാത്രമെ ബോട്ട്‌ വിടുകയുള്ളു. പക്ഷേ ഒരു മണിക്കൂര്‍ യാത്രയില്‍ 10-15 മിനിറ്റ്‌ കഴിയുമ്പോള്‍ യാത്രക്കാര്‍ അഴിച്ചുമാറ്റുകയാണ്‌ ??പതിവെന്നും ടൂറിസ്റ്റ്‌ ബോട്ടിലെ ജീവനക്കാരന്‍ പറഞ്ഞു. ഈ സമയത്തായിരിക്കും സ്‌പീഡ്‌ ബോട്ടില്‍ പരിശോധനയ്‌ക്കു വരുന്നത്‌. വന്നു പിടിക്കുന്നതും യാത്രക്കാരുടെ കുറ്റത്തിനും പിഴ ഈടാക്കുന്നതു ബോട്ടുകാരില്‍ നിന്നാണ്‌.മുഹമ്മ ,തേക്കടി , തട്ടേക്കാട്‌ ബോട്ട്‌ അപകടങ്ങളില്‍ നിരവധിപേര്‍ക്ക്‌ ജീവന്‍ നഷ്ടപ്പെട്ടപ്പോഴാണ്‌ ജലയാത്ര കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി അധികൃതര്‍ ആലോചിച്ചത്‌.എന്നാല്‍ തേക്കടി ദുരന്തത്തിനു ശേഷമാണ്‌ ലൈഫ്‌ ജാക്കറ്റുകള്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവുകള്‍ ഇറക്കിയത്‌. ലൈഫ്‌ ജാക്കറ്റുകള്‍ ധരിക്കാത്തതിന്റെ പേരില്‍ പിഴ ചുമത്തുന്നതിനോ നടപടികള്‍ എടുക്കുതിനോ ഉള്ള ശക്തമായ നിയമങ്ങള്‍ നിലവില്‍ ഇല്ലാത്തതാണ്‌ മറ്റൊരു പോരായ്‌മ. .സംസ്ഥാന ജലഗതാഗത വകുപ്പിന്റെ യാത്രാബോ`ുകള്‍ ഇപ്പോഴും സര്‍വീസ്‌ നടത്തുന്നത്‌. ലൈഫ്‌ ജാക്കറ്റുകള്‍ ഇല്ലാതെ വിരലില്‍ എണ്ണാവുന്ന ലൈബോയികളുമായാണ്‌.ബോട്ട്‌ യാത്രക്കാരുടെ ജീവനു സര്‍ക്കാര്‍ കല്‍പിക്കുന്ന വിലയാണ്‌ ഇതു വെളിവാക്കുത്‌. നൂറോളം ടുറിസ്റ്റ്‌ ബോട്ടുകള്‍ മറൈന്‍ഡ്രൈവ്‌ ഭാഗത്തു നിന്നും മാത്രം കൊച്ചികായലില്‍ സര്‍വീസ്‌ നടത്തുന്നത്‌. 30 പേര്‍ മുതല്‍ 100 പേര്‍ക്കുവരെ കയറാവുന്ന ഈ ബോട്ടുകളില്‍ ലൈഫ്‌ ജാക്കറ്റുകള്‍ ധരിക്കാതെയുള്ള ടൂറിസ്റ്റുകളുടെ യാത്ര അപകടഭീതിയാണ്‌ എല്ലാവരിലും ഉയര്‍ത്തുന്നത്‌.എല്ലാ ബോട്ട്‌ അപകടങ്ങള്‍ക്കും ശേഷം ഏതായാലും ഉദ്യോഗസ്ഥന്മാരെയും ചില ബോട്ട്‌ ജീവനക്കാരും മാത്രം ബലിയാടക്കി ഉത്തരവാദിത്തമുള്ളവര്‍ രക്ഷപ്പെടുകയാണ്‌ പതിവ്‌. ജീവന്റെ വില മാറ്റിവെച്ച്‌ താല്‍ക്കാലിക അസൗകര്യത്തിന്റെ പേരില്‍ ലൈഫ്‌ ജാക്കറ്റ്‌ ധരിക്കാന്‍ തയാറാകാത്ത ടൂറിസ്റ്റുകളും ഉത്തരവുകള്‍ കാറ്റില്‍ പറത്തി സര്‍വീസ്‌ നടത്തുന്ന സംസ്ഥാന ജലഗതാഗത വകുപ്പും ദുരന്തത്തിലേക്കുള്ള വഴി തെളിക്കുകയാണ്‌ .നേവിയും കോസ്റ്റ്‌ഗാര്‍ഡുകളും പരിശോധന കര്‍ശനമായി നടത്തുന്നുവെന്നു അവകാശപ്പെടുമ്പോള്‍ കൊച്ചിയില്‍ കായല്‍തീരങ്ങളിലൂടെയുള്ള യാത്ര സുരക്ഷിതമാണോയെന്ന ചോദ്യം ബാക്കിയാകുന്നു.