രാജ്യത്തെ ജനങ്ങളില്‍ 40 ശതമാനം പേരും
ആരോഗ്യസംരക്ഷണത്തിനായി ഏതെങ്കിലും ഒരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരാണ്.
ഇന്ത്യാക്കാരില്‍ 85 ശതമാനവും ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുന്നവരുമാണ്.
ലോക
പോഷകാഹാര ദിനത്തോടനുബന്ധിച്ച് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ്
നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ജയപ്പൂര്‍,
അഹമ്മദാബാദ്, ബംഗളരു, ലക്‌്‌നോ, കോയമ്പത്തൂര്‍, ഇന്‍ഡോര്‍ തുടങ്ങിയ നഗരങ്ങളിലെ
1500 പേരുടെ ഇടയില്‍ നടത്തിയ സര്‍വേയിലാണ് ഈ
കണ്ടെത്തല്‍.
ആരോഗ്യസംരക്ഷണത്തെക്കുറിച്ചുള്ള ജനങ്ങളുടെ അവബോധവും അതിനായി അവര്‍
ദിവസവും നടത്തുന്ന പ്രവൃത്തികളെക്കുറിച്ചും മനസിലാക്കുകയെന്ന
ലക്ഷ്യത്തോടെയായിരുന്നു സര്‍വേ നടത്തിയത്. ഇന്ത്യക്കാര്‍ ബഹുമുഖ
ഉത്തരവാദിത്വങ്ങളോടെ വളരെ തിരക്കേറിയ ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്.
ഇതിനിടയില്‍ ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍
ആവശ്യത്തിനു സമയം ലഭിക്കുന്നില്ല. എങ്കിലും 40 ശതമാനം പേരും ആരോഗ്യസംരക്ഷണത്തിനായി
ഏതെങ്കിലും ഒരു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുവെന്നാണ്
കണ്ടെത്തല്‍.
സര്‍വേയിലെ മറ്റു കണ്ടെത്തലുകള്‍
നാല്‌പതു ശതമാനം പേര്‍
ആേരാഗ്യസംരക്ഷണത്തിനായി ഏതെങ്കിലും പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുമ്പോള്‍ 47 ശതമാനം
ആരോഗ്യകരമല്ലാത്ത ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചു പരിതപിക്കുന്നവരാണ്. പോഷാകാഹാരം
വേണ്ടതിനെക്കുറിച്ചും അവര്‍ ബോധവാന്മാരാണ്. എല്ലാ വിഭാഗത്തിലും പെട്ടവരില്‍ 91
ശതമാനവും അവരുടെ ശരീരഭാരത്തെക്കുറിച്ചു ജാഗ്രതയുള്ളവരും കൂടക്കൂടെ അതു
പരിശോധിക്കുന്നവരുമാണ്.
ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നവര്‍ അതോടൊപ്പം
സന്തുലിത ഭക്ഷണക്രമം നയിക്കാനും ശ്രദ്ധിക്കുന്നു. യോഗയും ധ്യാനവുമൊന്നും ഇപ്പോഴും
ഇന്ത്യക്കാരുടെ ജീവിതത്തിലേക്ക് കാര്യമായി പ്രവേശിച്ചിട്ടില്ല. എങ്കിലും യോഗയും
ജിം എന്നിവയോടൊപ്പം സന്തുലിത ഭക്ഷണവും ആരോഗ്യസംരക്ഷണപ്രവര്‍ത്തനത്തില്‍ പ്രധാന
പങ്കുവഹിക്കുന്നുണ്ട്. സന്തുലിതമായ ഭക്ഷണക്രമത്തിന്റെ ആവശ്യകത അറിയാമെങ്കിലും വളരെ
കുറച്ച് ആളുകളെ അത് നേടുന്നുള്ളു.
സ്‌ത്രീകളേക്കാള്‍ പുരുഷന്മാരാണ്
ആരോഗ്യസംരക്ഷണത്തില്‍ കൂടുതല്‍ താല്‌പര്യം കാണിക്കുന്നത്. ആരോഗ്യസംരക്ഷണത്തില്‍
ശ്രദ്ധിക്കുന്ന, 35 വയസിനു താഴെ പ്രായമുള്ളവരില്‍ നല്ലൊരു പങ്കിന്റെയും ഇതിനായുള്ള
വിവരസ്രോതസ് അച്ചടി മാധ്യമങ്ങളാണ്. പ്രത്യേകിച്ചും ഇന്‍ഡോര്‍, ലക്‌നോ പോലുള്ള
മെട്രോയിതര നഗരങ്ങളില്‍.
ആരോഗ്യ പ്രവര്‍ത്തനങ്ങില്‍ ഏര്‍പ്പെട്ടിരിക്കുന്ന
നല്ലൊരു പങ്കും ആരോഗ്യത്തോടെ ഇരിക്കുന്നതിനുള്ള ആരോഗ്യകരമായ വഴിയായി ആരോഗ്യ
ഇന്‍ഷുറന്‍സ് പോളിസി വാങ്ങുന്നതിനെ കാണുന്നു. ഇന്‍ഷുറന്‍സ് കമ്പനികള്‍
ആരോഗ്യപ്രവര്‍ത്തന പദ്ധതികള്‍ വാഗ്‌ദാനം ചെയ്യുന്നതിനെ 50 ശതമാനം പേരും തുറന്ന
മനസോടെയാണ് കാണുന്നത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 69 ശതമാനംപേരും മെഡിക്കല്‍
ചെലവുകള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കുന്നവരാണ്. 66 ശതമാനം പേര്‍
ചികിത്സാച്ചെലവുകള്‍ക്കായി ക്രമമായി പണം മാറ്റി വയ്‌ക്കുന്നു. മെട്രോ നഗരങ്ങളില്‍
ഇത് യഥാക്രമം 77 ശതമാനവും 75 ശതമാനവും വീതമാണ്. ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെട്ടിരിക്കുന്നവരില്‍ 79 ശതമാനത്തിനും ആരോഗ്യ പോളിസിയുണ്ട്. 69 ശതമാനവും
ക്രമമായി പണം നീക്കി വയ്‌ക്കുകയും ചെയ്യുന്നു. ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍
ഏര്‍പ്പെടാത്തവരില്‍ 63 ശതമാനത്തിനേ പോളിസിയുള്ളു. പണം നീക്കിവയ്‌ക്കുന്നവര്‍ 64
ശതമാനവും.
ഇന്‍ഷുറന്‍സ് കമ്പനികള്‍ അവരുടെ ഇടപാടുകാരെ ആരോഗ്യകരമായ ജീവിതശൈലി
പിന്തുടരാന്‍ പ്രേരിപ്പിക്കുന്ന നടപടികള്‍ എടുക്കുന്നതില്‍ ഒരു ചുവടു മുമ്പിലാണ്.
അതുകൊണ്ടാണ് ജിം, യോഗ തുടങ്ങിയ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കു ഐസിഐസിഐ ലൊംബാര്‍ഡ്
റീഇംബേഴ്‌സ്‌മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
മെച്ചപ്പെട്ട ആരോഗ്യം
രോഗിയാകാനുള്ള സാധ്യതകള്‍ കുറയ്‌ക്കുന്നു. ഡോക്ടര്‍മാരെ കാണുന്നതിനും മറ്റു
ചികിത്സയ്‌ക്കുള്ള ചെലവുകളും ഇതു കുറയ്‌ക്കുന്നു. അതുകൊണ്ടു പ്രയാസമാണെങ്കിലും
ആരോഗ്യം മെച്ചപ്പെടുത്താനുള്ള നടപടികള്‍ എടുക്കക.