2011, ജനുവരി 20, വ്യാഴാഴ്ച
2011, ജനുവരി 5, ബുധനാഴ്‌ച
അലങ്കാര മത്സ്യം മുട്ടയിട്ടത് കൗതുക കാഴ്‌ചയായി
വില്‍പനയ്‌ക്കായ്‌ക്കു അഴകായി സൂക്ഷിച്ചിരുന്ന അലങ്കാര മത്സ്യം മുട്ടയിട്ടത് കൗതുക കാഴ്‌ചയായി. ആരോവാണ എന്നു വിളിക്കുന്ന അപൂര്‍വ അലങ്കാര മത്സ്യമാണ് നൂറുകണക്കിനു മുട്ടയിട്ട് കാണികളുടെ കൗതുകമായത്.
പാലാരിവട്ടം പള്ളിനട ജംക്‌്‌ഷനിലെ അറക്കല്‍സ് ഗോള്‍ഡന്‍ അക്വേറിയത്തില്‍ പരിപാലിച്ചിരുന്ന ആരോവാണ നൂറോളം മുട്ടയിടുന്നത് അപൂര്‍വ സംഭവമാണ്.
കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഗോള്‍ഡന്‍ അക്വേറിയത്തിലെ നിറക്കാഴ്‌ചയാണ് ആരോവാണ. ഇതുവഴി കാറില്‍ കടന്നു പോകുന്ന പലരും ഈ മത്സത്തിനെ കണ്ടു കാര്‍ നിര്‍ത്തി ഇതി}െക്കുറിച്ചു ചോദിച്ചു പോകാറൈന്നു കട ഉടമ റോയ് ജോര്‍ജ് പറഞ്ഞു.ഒരിക്കല്‍ വിദേശകള്‍ ഇതേക്കുറിച്ചു പറയുമ്പോഴാണു മത്സ്യത്തിന്റെ അപൂര്‍വത തനിക്കു മ}സിലായതെന്നു റോയ്.
പലരും ആയിരിക്കണക്കിനു രൂപ വാഗ്‌ദാനം ചെയ്‌തു.എന്നാല്‍ കട ഉടമയ്‌ക്കു വില്‍ക്കാന്‍ മനസുവന്നില്ല. വൈറ്റില-തമ്മനം റൂട്ടില്‍ യാത്രചെയ്‌തിട്ടുള്ള എല്ലാവര്‍ക്കും ബസ് സ്റ്റോപ്പിനു സമീപത്തുള്ള അക്വേറിയത്തില്‍ കിടക്കുന്ന ഈ മത്സ്യം ദൃശ്യ വിസ്‌മയമാണ്.
മുട്ടയിടുന്നതിനു മുന്‍പു ഇത് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. വെള്ളത്തില്‍ താഴെയായി കിടന്നിരുന്ന മത്സ്യം അനങ്ങാന്‍ പോലും മടികാട്ടി. ഇടയ്‌്‌ക്ക് തലകുത്തി നില്‍ക്കും. എങ്കിലും മുട്ടയിടുന്നതി}ുള്ള തയാറെടുപ്പ് ആണെന്നു കടയുടമ കരുതിയില്ല. മത്സ്യത്തിനു എന്തെങ്കിലും രോഗം ബാധിച്ചുവെന്നാണ് കരുതിയത്. പിറ്റെദിവസം അതിരാവിലെ തന്നെ മത്സ്യം ജീവ}ോടെ ഉോയെന്നു നോക്കാന്‍ എത്തിയപ്പോഴാണ് മുട്ടകള്‍ കെതെന്നു കടയുടമ പറയുന്നു.150ഓളം മുട്ടകള്‍ ഇതിനകം ഇട്ടുകഴിഞ്ഞു.
ചൈന ഉള്‍പ്പെടെയുള്ള സൗത്ത് ഈസ്റ്റ് ഏഷ്യയിലാണ് ആരോവാണ മത്സ്യത്തിന്റെ ജന്മദേശം.ഇവയുടെ പൂര്‍വികര്‍ ജുറാസിക്ക് കാലഘട്ടം മുതല്‍ തന്നെ ഉണ്ടായിരുന്നു .നാലടി നീളം വരെ ഉണ്ടാാകുന്ന ഇവയെ ബോണി ടങ്‌ഡ് ഫിഷ് എന്ന ഓമ}പ്പേരിലാണു അറിയപ്പെടുന്നത്. നൂറുകണക്കി}ു മുട്ടകള്‍ ഉണ്ടെങ്കിലും ഇവയില്‍ ഒന്നു പോലും വിരിയാന്‍ ഇടയില്ല.കാരണം ബ്രീഡിങ് നടക്കാത്തതാണു കാരണം. ഫലത്തില്‍ ഒരു പൊടികുഞ്ഞിനെപ്പോലും കാണുവാ}ാവില്ലെന്നു ഈ രംഗത്തെ വിദഗ്‌ധര്‍ പറയുന്നു. മീന്‍ കുഞ്ഞുങ്ങളൊന്നും കാണാതെ മുട്ടകള്‍ നശിക്കാനാണു സാധ്യത.
മത്സ്യം മുട്ടയിടുന്നതോടെ കടയില്‍ കാണികളുടെ എണ്ണം വര്‍ധിച്ചു .മുന്‍പ് ഒരു അനുഭവം ഇല്ലാത്തതിനാല്‍ ഏങ്ങ}െ പരിപാലിക്കണമെന്നും വ്യക്തമല്ല. ഏങ്കിലും ഒരു കുഞ്ഞിനെ എങ്കിലും ജീവനോടെ കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കടയുടമ.
ആരോവാണ മത്സ്യത്തിനു ദീര്‍ഘായുസാണ് 50 വര്‍ഷം വരെ ജീവിക്കുമെന്നു കടയുടമ പറയുന്നു. അതായത് 10ാം വയസിലേക്കു കടക്കുന്ന ഈ ആരോവണ യൗവ}ത്തിലേക്കു പിച്ചവെക്കുന്നതേയുള്ളു. മൂന്നു കിലോഗ്രാം എങ്കിലും തൂക്കം വരും. വലിയ കുളങ്ങളിലായിരുന്നുവെങ്കില്‍ ഇതിന്റെ ഇരട്ടിയോളം വരുമായിരുന്നു. ഫലത്തില്‍ മൂന്നു വയസിന്റെ വളര്‍ച്ച മാത്രമെ ഈ മത്സ്യത്തിനുളളുവെന്നും കടയുടമ റോയ് പറയുന്നു.
മറ്റു ചെറിയ അലങ്കാര മത്സ്യങ്ങളായ ഗോള്‍ഡന്‍ ഫിഷ്,ഗപ്പി ,ചെമ്മീന്‍ തുടങ്ങിയവായണ് ഇതിന്റെ ഭക്ഷണം. ഭക്ഷണം കഴിക്കാന്‍ തുടങ്ങിയാല്‍ മൂക്കുമുട്ടെ തിന്നും.15 മുഴുത്ത ചെമ്മീനുകളെ വരെ അകത്താക്കും. അല്ലെങ്കില്‍ പട്ടിണി കിടക്കും. നാലു മാസം വരെ ഭക്ഷണം ഒന്നും കഴിക്കാതെ കഴിഞ്ഞിട്ടുെന്നും റോയ് പറയുന്നു.ഇപ്പോള്‍ ഒരുമാസമായി ഭക്ഷണം ഒന്നു കഴിച്ചിട്ടില്ല.ഭക്ഷണത്തിനായി ഇട്ട ഗോള്‍ഡന്‍ ഫിഷ് കൂടെയുണ്ട്..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)