2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

വാങ്ങുന്ന വില തോന്നുന്നവില, ഹോട്ടലുകള്‍ കഴുത്തറക്കുന്നു

                        കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്കു അമിതവില .
ഏതാനും ചില ഹോട്ടലുകള്‍ ന്യായമായ വില ഈടാക്കുമ്പോള്‍ ഇതിനേക്കാള്‍ പലമടങ്ങ്‌ അധികമാണ്‌ മറ്റു ചില ഹോട്ടലുകളിലെ വില. ഇതു സംബന്ധിച്ചു യാതൊരു നിയന്ത്രണവും ഇല്ലാതെ ഉപഭോക്താക്കളെ ചില ഹോട്ടല്‍ ഉടമകള്‍ കൊള്ളയടിക്കുകയാണെന്നു പരാതി ഉയര്‍ന്നു.
കൊച്ചി }ഗരത്തില്‍ മാത്രമല്ല സമീപ മുനിസിപ്പാലിറ്റികളിലെയും സ്ഥിതി വ്യത്യസ്ഥമല്ല. പല ഹോട്ടലുകളിലും ഭക്ഷണ സാധനങ്ങള്‍ക്ക്‌ തോന്നിയതു പോലെ വില ഈടാക്കുന്നതായി പരാതി വ്യാപകമാണ്‌. കാലങ്ങളായി ഉള്ളതാണ്‌ ഈ പരാതി.
കൊച്ചി നഗര പ്രദേശത്തിന സമാനമായി സമീപപ്രദേശമായ തൃപ്പൂണിത്തുറ ,തൃക്കാക്കര , കളമശേരി മുനിസിപ്പാലിറ്റിയിലും തോന്നിയ വില ഹോട്ടലുകള്‍ ഈടാക്കുന്നതായി പരാതി }േരത്തെയുണ്ട്‌. ഭക്ഷണം കഴിഞ്ഞു ബില്‍ വാങ്ങി നോക്കുന്നവരെ വില ഞെട്ടിക്കുന്നതാണ്‌. സൗകര്യങ്ങളുടേയും രുചിയുടേയും പേരുപറഞ്ഞാണു ഈ പിഴിയല്‍.
കുറഞ്ഞ വിലനോക്കി സാധരണക്കാര്‍ വാങ്ങിക്കഴിക്കുന്ന മുട്ടക്കറിയുടെ വില ഏറ്റവും കുറഞ്ഞത്‌ 35 രൂപയാണ്‌. എന്നാല്‍ ഇതിനു പലയിടത്തും ഇപ്പോള്‍ 40 രൂപയാണ്‌. പൊറോട്ടയ്‌ക്കു പത്തുരൂപ. മൂന്നുരൂപ മാത്രമുള്ള കോഴിമുട്ട ര|െണ്ണം പുഴുങ്ങി കറിയില്‍ ഇട്ടതിനു ശേഷം വാങ്ങുന്ന വില കേട്ടാല്‍ ഇട്ട കോഴിപോലും പൊറുക്കില്ല.
എന്നാല്‍ മുട്ടക്കറി 15രൂപയ്‌ക്കു }ല്‍കുന്ന ഹോട്ടലുകളും ഉണ്ട്‌്‌ എ ക്ലാസ്‌ എന്ന ലേബല്‍ ഇട്ടു മുട്ടക്കറിക്കു 40 രൂപ വാങ്ങുന്ന ഹോട്ടലുകള്‍ ജനത്തെ കൊള്ളയടിക്കുകയാണ്‌.
നഗരത്തില്‍ ഇടത്തരം ഹോട്ടലില്‍ മുട്ടക്കറിക്കു വില 17 രൂപ. വിലയുടെ വ്യത്യാസത്തെക്കുറിച്ചു പരാതിപ്പെട്ടാല്‍ ഉപഭോക്താവിനു കിട്ടുന്നതു കടയുടമയുടെ പരിഹാസം മാത്രം. ഇത്തരം തോന്നിയ തോതില്‍ വില ഈടാക്കുന്ന ഒരേ നിലയിലുള്ള റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു കാരണം നടപടി എടുക്കേണ്ട അധികൃതരുടെ അലംഭാവം തന്നെയാണെന്നു ജനങ്ങള്‍ പറയുന്നു. ഇതു സംബന്ധിച്ചു തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലേക്കു കഴിഞ്ഞ സെപ്‌തംബറില്‍ പരാതി വരെ നല്‍കിയിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത്‌ സിവില്‍ സപ്ലൈസ്‌ വകുപ്പിന്റെ ഭക്ഷ്യ ഉപദേശക സമിതിയാണെന്നാണു മു}ിസിപ്പാലിറ്റി ഈ പരാതിക്കു നല്‍കിയ മറുപടി. ഇക്കാര്യം ഭക്ഷ്യമന്ത്രിക്കു വരെ കൈമാറി.ഇതിനു മന്ത്രാലയം }ല്‍കിയ മറുപടി പരാതിപ്പെട്ട ഹോട്ടല്‍ എ ക്ലാസ്‌ ഹോട്ടല്‍ ആണെന്നാണ്‌. എന്നാല്‍ എ ക്ലാസ്‌ ആണെന്നു തെളിയിക്കുന്നതി}ുള്ള രേഖ ഹാജരാക്കാന്‍ ഹോട്ടലിനു കഴിയാത്തതിനെ തുടര്‍ന്നു വിലക്കുറക്കാന്‍ സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ കര്‍ശനമായി നിര്‍ദ്ദേശിച്ചു. പക്ഷേ ഈ നിര്‍ദ്ദേശം പാടെ അവഗണിച്ച ഹോട്ടല്‍ ഉടമകള്‍ വില ഇതുവരെ കുറച്ചിട്ടില്ല.
ഹോട്ടലുകള്‍ക്ക്‌ അടുത്തിടെ വിലകൂട്ടാനുള്ള വഴി തുറന്നത്‌ സവാളയ്‌ക്കു വിലകൂടിയതോടെയാണ്‌. റെക്കോര്‍ഡും തകര്‍ത്തു കുതിച്ചുയര്‍ന്ന ശേഷം അതേപോലെ കുത്തനെ ഇടിഞ്ഞിട്ടും കൂട്ടിയ വില കുറക്കാന്‍ ഹോട്ടലുകള്‍ തയാറായിട്ടില്ല.മസാല ദോശ വിലയില്‍ സൂപ്പര്‍ സ്റ്റാറായി നിലകൊണ്ടു. പാലാരിവട്ടത്തെ ഒരേപോലുള്ള രണ്ടു വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ രണ്ടുവിലയാണ്‌. മസാലദോശയ്‌ക്കു ഒരിടത്തു 28രൂപ ഈടാക്കുമ്പോള്‍ ര|ാമത്തെ ഹോട്ടലില്‍ 30രൂപയും. ഗീ റോസ്റ്റ്‌ അഥവാ പേപ്പര്‍ റോസ്റ്റിനു 40 രൂപ. സവാള വില കൂടിയതോടെ സവാള പ്രധാ} ചേരുവയായ ഒനിയന്‍ ഊത്തപ്പത്തിനു 35 രൂപയിലെത്തിയ ശേഷം പിന്നെ കുറഞ്ഞിട്ടില്ല. ചായക്കു ഏഴു രൂപയും കോഫിക്കു 10 രൂപയും ഈടാക്കുമ്പോള്‍ ഹോര്‍ലിക്‌സിനു 23 രൂപ. വെജിറ്റേറിയന്‍ സാധാ ഊണിനു 35രൂപ മുതല്‍ തോന്നിയ വിലയാണു ഈടാക്കുന്നത്‌.
പഞ്ചസാരയ്‌ക്കു വിലകൂടിയപ്പോള്‍ മധുരമില്ലാത്ത ചായക്കു പോലും വിലകൂട്ടിയവര്‍ പഞ്ചസാരയ്‌ക്കു വിലകുറഞ്ഞപ്പോള്‍ മധുരമുള്ള ചായയുടെ വിലപോലും കുറച്ചില്ല.ബിരിയാണി വില 40 രൂപയില്‍ തുടങ്ങി 150ല്‍ എത്തിനില്‍ക്കും. ഇടത്തരം റസ്റ്ററന്റുകളിലും ഹോട്ടലുകളിലുമാണ്‌ ഈ വില എന്നോര്‍ക്കുക. തോന്നിയതു പോലെ വില ഈടാക്കാന്‍ ഇവര്‍ക്കാരാണ്‌ അധികാരം നല്‍കിയതെന്നാണു ഉപഭോക്താക്കളുടെ ചോദ്യം.
വില സംബന്ധിച്ച ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃപ്പൂണിത്തുറ മുനിസിപ്പല്‍ സെക്രട്ടറി കൈമാറിയ പരാതി പ്രകാരം താലൂക്ക്‌ സപ്ലൈസ്‌ കര്‍ശന നിര്‍ദ്ദേശംനല്‍കിയ മുനിസിപ്പല്‍ ഓഫീസിനു അടുത്തു തന്നെയുള്ള ഈ റസ്റ്ററന്റ്‌ അഞ്ചു രൂപ വീണ്‌
ും കൂട്ടിയിട്ടും യാതൊരുനടപടിയും എടുക്കാ}ായില്ല. നിലവില്‍ സ്വയം എ ക്ലാസ്‌ ബി ക്ലാസ്‌ എന്നുപേരിട്ടു ഹോട്ടല്‍ ഉടമകള്‍ തോന്നിയ വില ഈടാക്കാം എന്ന നിലയിലാണ്‌.


മെട്രോ റെയ്‌ലിനു പാതയൊരുക്കാന്‍ കുണ്ടും കുഴിയും

                അയ്യായിരം കോടി രൂപയുടെ മെട്രോ റെയ്‌ല്‍ പദ്ധതിയുമായി കൊച്ചി നഗരം മുന്നോട്ടു പോകുമ്പോള്‍ നഗര നിരത്തുകളില്‍ യാത്രചെയ്യാന്‍ പോലുമാകാത്ത നലയിലായി. സുഖമായി യാത്രചെയ്യാന്‍ }ഗരത്തില്‍ ഒരു റോഡ്‌ പോലും ഇല്ല .പേരിനു പറയാനുള്ളത്‌ ഗ്യാരണ്ടിയോടെ ചെയ്‌ത കലൂര്‍-കടവന്ത്ര റോഡ്‌ മാത്രം. ഈറോഡിലും വെള്ളം കെട്ടിക്കിടക്കുന്ന പലയിടത്തും ചെറിയ കുഴികള്‍ നിറഞ്ഞു കഴിഞ്ഞു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയ്‌ക്കു പരിഹാരമായി ഭരണമാറ്റം എന്ന മുദ്രാവാക്യം മുഴക്കി അധികാരത്തില്‍ വന്നിട്ടും റോഡുകളുടെ നിലയില്‍ മാത്രം മാറ്റമില്ല.
നഗരത്തിലെ വാഹ}ങ്ങളെ മുഴുവനും വഹിക്കുന്ന ഹൈക്കോടതി-പാലാരിവട്ടം റോഡ്‌,ചിറ്റൂര്‍ റോഡ്‌,രാജാജി റോഡ്‌,ഷണ്മുഖം റോഡിലെ ബോട്ട്‌ ജെട്ടിമുതല്‍ ഗസ്റ്റ്‌ ഹൗസ്‌ വരെയുള്ള ഭാഗം, ഫോര്‍ഷോര്‍ മുതല്‍ നഗരഹൃദയം എന്നു പറയാവുന്ന ജോസ്‌ ജംക്‌്‌ഷന്‍ വരെയുള്ള ഭാഗം. പത്മ ജംക്‌്‌ഷന്‍ മുതല്‍ പുല്ലേപ്പടി റെയ്‌ല്‍വെ മേല്‍പ്പാലം വരെയുള്ള റോഡ്‌, സെന്റ്‌ വിന്‍സെന്റ്‌ റോഡ്‌, ഹൈക്കോടതിയ്‌ക്കു മുന്‍ഭാഗം, വല്ലാര്‍പാടം കെണ്ടയ്‌നര്‍ റോഡിലേക്കു പ്രവേശിക്കുന്ന ഭാഗം,ചിറ്റൂര്‍ റോഡില്‍ വടുതല ,പച്ചാളം എന്നിവടങ്ങളിലെല്ലാം പാടെ തകര്‍ന്നിരിക്കുന്നു. പശ്ചിമ കൊച്ചിയിലാകട്ടെ തോപ്പുംപടി ജംക്‌്‌ഷന്‍ മുതല്‍ ദുരിതയാത്ര തുടങ്ങുന്നു. തോപ്പുംപടി മുതല്‍ ബിഒടി പാലം വരെയുള്ള ഏറ്റവും തിരക്കേറിയ ഭാഗത്തു മഴതുടങ്ങിയതോടെ രൂപാന്തരപ്പെട്ട കുഴികള്‍ വന്‍ ഗര്‍ത്തങ്ങളായി മാറി. പള്ളുരുത്തി, മട്ടാഞ്ചേരി,ഫോര്‍ട്ട്‌്‌കൊച്ചി ഭാഗങ്ങളിലെല്ലാം റോഡുകളിലെല്ലാം ടാര്‍ചെയ്‌ത ഭാഗത്തേക്കാള്‍ കുഴികളാണു കൂടുതല്‍.
മെട്രോ നഗരമെന്ന പേരുമാത്രമായ നഗരത്തില്‍ രാത്രി വൈകി സ്‌ട്രീറ്റ്‌ ലൈറ്റുകളും ഓഫാകുന്നതോടെ ഈ കുഴികള്‍ മരണഗര്‍ത്തങ്ങളാകുന്നു. പണ്ട്‌ കുഴികള്‍ കോണ്‍ക്രിറ്റും ടാറും ഗ്രാവലും ഇട്ട്‌ അടക്കുന്ന പരിപാടികള്‍ ഉണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ അതുപോലും നടക്കുന്നില്ല. മഴ തുടര്‍ച്ചയായി പെയ്യുന്നതോടെ റോഡും കുഴികളും തിരിച്ചറിയാ}ാവാത്ത നിലയിലാണ്‌. വെള്ളം നിറഞ്ഞു നില്‍ക്കുന്ന കുഴികളില്‍ വീണു ഇരുചക്രവാഹയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതു പതിവായി.
നഗരത്തിലെ ബസ്‌ റൂട്ടുകളുള്ള റോഡുകളേക്കാള്‍ പരിതാപകരമാണു പോക്കറ്റ്‌ റോഡുകള്‍. നോര്‍ത്ത്‌ റെയ്‌ല്‍വെ മേല്‍പ്പാലം പൊളിക്കുന്നതോടെ }ഗരത്തിലെത്തുവാന്‍ ഇരുചക്രവാഹനങ്ങളും ബസുകളും ആശ്രയിക്കേണ്ടി വരുന്ന റോഡുകളും ഇതുവരെ നന്നാക്കാന്‍ കഴിഞ്ഞിട്ടില്ല. മെയര്‍ ടോണി ചമ്മിണിയുടെ ഡിവിഷനില്‍ വരുന്ന തമ്മനം-കതൃക്കടവ്‌ റോഡില്‍ വീണ്ടും കുഴികള്‍ രൂപപ്പെട്ടിരിക്കുന്നു. അടുത്തിടെയാണു റോഡ്‌ വീ|ും നന്നാക്കിയത്‌. പക്ഷെ, റോഡ്‌ നന്നാക്കി മൂന്നു മാസം കഴിയുന്നതിനു മുന്‍പു തന്നെ പഴയ }ിലയിലായി.
ഈ റോഡുകളെ എണ്ണിക്കാണിച്ചു }ോര്‍ത്ത്‌ പാലം പൊളിക്കുകയാണെങ്കില്‍ നഗരത്തിലെ ജനജീവിതം പാടെ സ്‌തംഭിക്കുമെന്നുറപ്പായി.
പാലം പൊളിക്കുന്നതോടെ ഗതാഗതം തിരിച്ചുവിടുന്നതിനായി ചൂണ്ടിക്കാണിച്ചിരിക്കുന്ന ബദല്‍ റോഡുകള്‍ വീതി കുറഞ്ഞതും ഒരേസമയം രണ്ടു ഹെവിവെഹിക്കിളുകള്‍ക്കു കടന്നുപോകാന്‍ കഴിയാത്തതുമാണ്‌. ഈ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. ബസ്‌ സര്‍വീസ്‌ പോലും ഇതുവരെ നടത്താന്‍ കഴിയാത്ത ഈ റോഡുകളിലൂടെ ഇരുചക്രവാഹനങ്ങള്‍ക്കുപോലും പോകാനാവാത്ത നിലയിലാണ്‌.
നഗരത്തിലെ ദുരിതയാത്രയ്‌ക്കു കാരണമായി നഗരസഭയും പൊതുമരാമത്തു വകുപ്പും മുന്‍കാലങ്ങളിലെപ്പോലെ മഴയെ പഴിചാരുകയാണ്‌.ഫലത്തില്‍ ഭരണം മാറിയാലും നഗരത്തിലെ ദുരിതയാത്രയ്‌ക്കു അവസാനമില്ല.



ഇടപ്പള്ളി റെയല്‍വെ മേല്‍പ്പാലം പൂര്‍ത്തിയാകുമ്പോള്‍ നാട്ടുകാര്‍ക്കു ആശങ്ക


                     ആറ്റു നോറ്റു കാത്തിരുന്ന ഇടപ്പള്ളി റെയല്‍വെ മേല്‍പ്പാലം പൂര്‍ത്തിയാകുമ്പോള്‍ നാട്ടുകാര്‍ക്കു ആശങ്ക. മേല്‍പ്പാലം വരുന്നതോടെനിലവിലുള്ള ഇടപ്പള്ളി റെയ്‌്‌ല്‍വെ ഗേറ്റ്‌ ഇല്ലാതാകുകയാണ്‌.
മേല്‍പ്പാലം വന്നാലും റെയ്‌ല്‍വെ ഗേറ്റ്‌ അടക്കരുതെന്നാണു നാട്ടുകാരുടെ പ്രധാന ആവശ്യം. ഇന്നത്ത നിലയില്‍ മേല്‍പ്പാലത്തിന്റെ പണി പൂര്‍ത്തിയായാല്‍ ഇടപ്പള്ളി റെയ്‌ല്‍വെ ഗേറ്റ്‌ എന്ന ശാപം പുതിയ രൂപത്തില്‍ നാട്ടുകാരുടെ മുന്നില്‍ എത്തും . ഗേറ്റ്‌ നാട്ടുകാരുടെ മുന്നില്‍ നോക്കുകുത്തിയാകും.
ഇടപ്പള്ളി അല്‍ അമീന്‍ സ്റ്റോപ്പില്‍ നിന്നും തുടങ്ങുന്ന മേല്‍പ്പാലം അവസാ}ിക്കുന്നതു കുന്നുംപുറം സ്റ്റോപ്പിലാണ്‌. മേല്‍പ്പാലം തുറന്നുകൊടുക്കുന്നതോടെ അല്‍ അമീനും കുന്നുംപുറത്തിനും ഇടയ്‌ക്കുള്ള അഞ്ചോളം ബസ്‌ സ്‌റ്റോപ്പുകളാണു ഇല്ലാതാകുന്നത്‌. പോണേക്കര ,കുന്നുംപുറം ഭാഗങ്ങളിലെ ആയിരക്കണക്കിനാളുകള്‍ക്കു ഇതോടെ പ്രധാനമാര്‍ഗം ഇല്ലാതാകുകയാണ്‌. സ്വന്തമായി വാഹനം ഇല്ലാത്ത സാധാരണക്കാര്‍ക്കു മറ്റു ഗതാഗത മാര്‍ഗങ്ങളെ ആശ്രയിക്കേണ്ടിവരും. അല്ലെങ്കില്‍ കിലോമീറ്ററുകളോളം നടന്നുവേണം ബസ്‌ സ്റ്റോപ്പിലെത്താന്‍.
റെയ്‌ല്‍വെ മേല്‍പ്പാലങ്ങള്‍ക്കു മുകളില്‍ ബസ്‌ സ്‌റ്റോപ്പുകള്‍ അനുവദിക്കുന്നത്‌ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ്‌. അത്തരത്തിലുള്ള സാഹചര്യങ്ങളൊന്നും ഇല്ലാത്തതിനാല്‍ മേല്‍പ്പാലത്തില്‍ ബസ്‌ ബേകളോ ,മേല്‍പ്പാലത്തില്‍ നിന്നും താഴേക്കിറങ്ങാന്‍ വേ| സ്റ്റെപ്പുകളോ ഇല്ല.. മേല്‍പ്പാലം നിര്‍മിച്ച ദേശീയ പാത അഥോറിറ്റിക്കു ഇതിനുള്ള പ്ലാനോ ഇല്ലാതെയാണു മേല്‍പ്പാലം നിര്‍മിച്ചിരിക്കുന്നത്‌.
ഈ സാഹചര്യത്തില്‍ റെയ്‌ല്‍വെ ഗേറ്റ്‌ അടക്കുരുതെന്നും ബസുകള്‍ തുടര്‍ന്നും ഇതുവഴി സര്‍വീസ്‌ നടത്തണമെന്നുമാണു ആവശ്യം.
ഇവിടത്തെ പ്രധാന ജുമാ മസ്‌ജിദിലേക്കു മയ്യിത്ത്‌ കൊ|ു പോകുന്നതിനു പോലും ചുറ്റിക്കൊണു പോകേണ്ടിവരുമെന്നു ആക്‌്‌ഷന്‍ കൗണ്‍സില്‍ ചൂ|ണ്ടിക്കാട്ടുന്നു. അഞ്ചു കിലോമീറ്ററിനുള്ളില്‍ ജുമാ മസ്‌ജിദിനു പുറമെ സര്‍വീസ്‌ സഹകരണ ബാങ്ക്‌,അമൃത ആശുപത്രി ,വില്ലേജ്‌ ഓഫീസ്‌ എന്നിവടങ്ങളിലേക്കു പോകുന്ന ആയിരക്കണക്കി}ാളുകള്‍ക്ക്‌ ഇപ്പോള്‍ റെയ്‌്‌ല്‍വെ ഗേറ്റ്‌ അടച്ചാല്‍ ദുരിതമായിരിക്കും.
മേല്‍പ്പാലം വരുന്നതോടെ റെയല്‍വെ ഗേറ്റ്‌ അടക്കുമെന്നാണു റെയ്‌്‌ല്‍വെ അധികൃതര്‍ നല്‍കുന്ന സൂചന. റെയ്‌ല്‍വ ഗേറ്റ്‌ ിലനിര്‍ത്തേണ്ടി വന്നാല്‍ ഗേറ്റ്‌ കീപ്പര്‍മാരുടെ ശമ്പളം ഉള്‍പ്പെടെ ലക്ഷക്കണക്കിനു രൂപയുടെ അധികബാധിത റെയല്‍വെ ഗേറ്റ്‌ നല്‍നിര്‍ത്തിയാല്‍ വേണ്ടി വരും.ഈ തുക വഹിക്കാന്‍ റെയല്‍വെ തയാറാകുമോയെന്നു അറിയേണ്ടതാണ്‌.
ഇരുപതു വര്‍ഷംനീണ്ട ഇടപ്പള്ളി മേല്‍പ്പാലം എന്ന ആവശ്യം ഒടുവില്‍ സാക്ഷാത്‌കരിക്കാന്‍ അടുക്കുമ്പോള്‍ നാട്ടുകാര്‍ക്കു ആശങ്കയാണു ബാക്കി .