കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്കു അമിതവില .
ഏതാനും ചില ഹോട്ടലുകള്‍ ന്യായമായ വില ഈടാക്കുമ്പോള്‍ ഇതിനേക്കാള്‍ പലമടങ്ങ് അധികമാണ് മറ്റു ചില ഹോട്ടലുകളിലെ വില. ഇതു സംബന്ധിച്ചു യാതൊരു നിയന്ത്രണവും ഇല്ലാതെ ഉപഭോക്താക്കളെ ചില ഹോട്ടല്‍ ഉടമകള്‍ കൊള്ളയടിക്കുകയാണെന്നു പരാതി ഉയര്‍ന്നു.
കൊച്ചി }ഗരത്തില്‍ മാത്രമല്ല സമീപ മുനിസിപ്പാലിറ്റികളിലെയും സ്ഥിതി വ്യത്യസ്ഥമല്ല. പല ഹോട്ടലുകളിലും ഭക്ഷണ സാധനങ്ങള്‍ക്ക് തോന്നിയതു പോലെ വില ഈടാക്കുന്നതായി പരാതി വ്യാപകമാണ്. കാലങ്ങളായി ഉള്ളതാണ് ഈ പരാതി.
കൊച്ചി നഗര പ്രദേശത്തിന സമാനമായി സമീപപ്രദേശമായ തൃപ്പൂണിത്തുറ ,തൃക്കാക്കര , കളമശേരി മുനിസിപ്പാലിറ്റിയിലും തോന്നിയ വില ഹോട്ടലുകള്‍ ഈടാക്കുന്നതായി പരാതി }േരത്തെയുണ്ട്. ഭക്ഷണം കഴിഞ്ഞു ബില്‍ വാങ്ങി നോക്കുന്നവരെ വില ഞെട്ടിക്കുന്നതാണ്. സൗകര്യങ്ങളുടേയും രുചിയുടേയും പേരുപറഞ്ഞാണു ഈ പിഴിയല്‍.
കുറഞ്ഞ വിലനോക്കി സാധരണക്കാര്‍ വാങ്ങിക്കഴിക്കുന്ന മുട്ടക്കറിയുടെ വില ഏറ്റവും കുറഞ്ഞത് 35 രൂപയാണ്. എന്നാല്‍ ഇതിനു പലയിടത്തും ഇപ്പോള്‍ 40 രൂപയാണ്. പൊറോട്ടയ്‌ക്കു പത്തുരൂപ. മൂന്നുരൂപ മാത്രമുള്ള കോഴിമുട്ട ര|െണ്ണം പുഴുങ്ങി കറിയില്‍ ഇട്ടതിനു ശേഷം വാങ്ങുന്ന വില കേട്ടാല്‍ ഇട്ട കോഴിപോലും പൊറുക്കില്ല.
എന്നാല്‍ മുട്ടക്കറി 15രൂപയ്‌ക്കു }ല്‍കുന്ന ഹോട്ടലുകളും ഉണ്ട്‌് എ ക്ലാസ് എന്ന ലേബല്‍ ഇട്ടു മുട്ടക്കറിക്കു 40 രൂപ വാങ്ങുന്ന ഹോട്ടലുകള്‍ ജനത്തെ കൊള്ളയടിക്കുകയാണ്.
നഗരത്തില്‍ ഇടത്തരം ഹോട്ടലില്‍ മുട്ടക്കറിക്കു വില 17 രൂപ. വിലയുടെ വ്യത്യാസത്തെക്കുറിച്ചു പരാതിപ്പെട്ടാല്‍ ഉപഭോക്താവിനു കിട്ടുന്നതു കടയുടമയുടെ പരിഹാസം മാത്രം. ഇത്തരം തോന്നിയ തോതില്‍ വില ഈടാക്കുന്ന ഒരേ നിലയിലുള്ള റസ്റ്റോറന്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കു കാരണം നടപടി എടുക്കേണ്ട അധികൃതരുടെ അലംഭാവം തന്നെയാണെന്നു ജനങ്ങള്‍ പറയുന്നു. ഇതു സംബന്ധിച്ചു തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലേക്കു കഴിഞ്ഞ സെപ്‌തംബറില്‍ പരാതി വരെ നല്‍കിയിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത് സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഭക്ഷ്യ ഉപദേശക സമിതിയാണെന്നാണു മു}ിസിപ്പാലിറ്റി ഈ പരാതിക്കു നല്‍കിയ മറുപടി. ഇക്കാര്യം ഭക്ഷ്യമന്ത്രിക്കു വരെ കൈമാറി.ഇതിനു മന്ത്രാലയം }ല്‍കിയ മറുപടി പരാതിപ്പെട്ട ഹോട്ടല്‍ എ ക്ലാസ് ഹോട്ടല്‍ ആണെന്നാണ്. എന്നാല്‍ എ ക്ലാസ് ആണെന്നു തെളിയിക്കുന്നതി}ുള്ള രേഖ ഹാജരാക്കാന്‍ ഹോട്ടലിനു കഴിയാത്തതിനെ തുടര്‍ന്നു വിലക്കുറക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് കര്‍ശനമായി നിര്‍ദ്ദേശിച്ചു. പക്ഷേ ഈ നിര്‍ദ്ദേശം പാടെ അവഗണിച്ച ഹോട്ടല്‍ ഉടമകള്‍ വില ഇതുവരെ കുറച്ചിട്ടില്ല.
ഹോട്ടലുകള്‍ക്ക് അടുത്തിടെ വിലകൂട്ടാനുള്ള വഴി തുറന്നത് സവാളയ്‌ക്കു വിലകൂടിയതോടെയാണ്. റെക്കോര്‍ഡും തകര്‍ത്തു കുതിച്ചുയര്‍ന്ന ശേഷം അതേപോലെ കുത്തനെ ഇടിഞ്ഞിട്ടും കൂട്ടിയ വില കുറക്കാന്‍ ഹോട്ടലുകള്‍ തയാറായിട്ടില്ല.മസാല ദോശ വിലയില്‍ സൂപ്പര്‍ സ്റ്റാറായി നിലകൊണ്ടു. പാലാരിവട്ടത്തെ ഒരേപോലുള്ള രണ്ടു വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ രണ്ടുവിലയാണ്. മസാലദോശയ്‌ക്കു ഒരിടത്തു 28രൂപ ഈടാക്കുമ്പോള്‍ ര|ാമത്തെ ഹോട്ടലില്‍ 30രൂപയും. ഗീ റോസ്റ്റ് അഥവാ പേപ്പര്‍ റോസ്റ്റിനു 40 രൂപ. സവാള വില കൂടിയതോടെ സവാള പ്രധാ} ചേരുവയായ ഒനിയന്‍ ഊത്തപ്പത്തിനു 35 രൂപയിലെത്തിയ ശേഷം പിന്നെ കുറഞ്ഞിട്ടില്ല. ചായക്കു ഏഴു രൂപയും കോഫിക്കു 10 രൂപയും ഈടാക്കുമ്പോള്‍ ഹോര്‍ലിക്‌സിനു 23 രൂപ. വെജിറ്റേറിയന്‍ സാധാ ഊണിനു 35രൂപ മുതല്‍ തോന്നിയ വിലയാണു ഈടാക്കുന്നത്.
പഞ്ചസാരയ്‌ക്കു വിലകൂടിയപ്പോള്‍ മധുരമില്ലാത്ത ചായക്കു പോലും വിലകൂട്ടിയവര്‍ പഞ്ചസാരയ്‌ക്കു വിലകുറഞ്ഞപ്പോള്‍ മധുരമുള്ള ചായയുടെ വിലപോലും കുറച്ചില്ല.ബിരിയാണി വില 40 രൂപയില്‍ തുടങ്ങി 150ല്‍ എത്തിനില്‍ക്കും. ഇടത്തരം റസ്റ്ററന്റുകളിലും ഹോട്ടലുകളിലുമാണ് ഈ വില എന്നോര്‍ക്കുക. തോന്നിയതു പോലെ വില ഈടാക്കാന്‍ ഇവര്‍ക്കാരാണ് അധികാരം നല്‍കിയതെന്നാണു ഉപഭോക്താക്കളുടെ ചോദ്യം.
വില സംബന്ധിച്ച ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തൃപ്പൂണിത്തുറ മുനിസിപ്പല്‍ സെക്രട്ടറി കൈമാറിയ പരാതി പ്രകാരം താലൂക്ക് സപ്ലൈസ് കര്‍ശന നിര്‍ദ്ദേശംനല്‍കിയ മുനിസിപ്പല്‍ ഓഫീസിനു അടുത്തു തന്നെയുള്ള ഈ റസ്റ്ററന്റ് അഞ്ചു രൂപ വീണ്
ും കൂട്ടിയിട്ടും യാതൊരുനടപടിയും എടുക്കാ}ായില്ല. നിലവില്‍ സ്വയം എ ക്ലാസ് ബി ക്ലാസ് എന്നുപേരിട്ടു ഹോട്ടല്‍ ഉടമകള്‍ തോന്നിയ വില ഈടാക്കാം എന്ന നിലയിലാണ്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ