2011, ഓഗസ്റ്റ് 27, ശനിയാഴ്‌ച

മെട്രോ റെയ്‌ലിനു പാതയൊരുക്കാന്‍ കുണ്ടും കുഴിയും

                അയ്യായിരം കോടി രൂപയുടെ മെട്രോ റെയ്‌ല്‍ പദ്ധതിയുമായി കൊച്ചി നഗരം മുന്നോട്ടു പോകുമ്പോള്‍ നഗര നിരത്തുകളില്‍ യാത്രചെയ്യാന്‍ പോലുമാകാത്ത നലയിലായി. സുഖമായി യാത്രചെയ്യാന്‍ }ഗരത്തില്‍ ഒരു റോഡ്‌ പോലും ഇല്ല .പേരിനു പറയാനുള്ളത്‌ ഗ്യാരണ്ടിയോടെ ചെയ്‌ത കലൂര്‍-കടവന്ത്ര റോഡ്‌ മാത്രം. ഈറോഡിലും വെള്ളം കെട്ടിക്കിടക്കുന്ന പലയിടത്തും ചെറിയ കുഴികള്‍ നിറഞ്ഞു കഴിഞ്ഞു. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയ്‌ക്കു പരിഹാരമായി ഭരണമാറ്റം എന്ന മുദ്രാവാക്യം മുഴക്കി അധികാരത്തില്‍ വന്നിട്ടും റോഡുകളുടെ നിലയില്‍ മാത്രം മാറ്റമില്ല.
നഗരത്തിലെ വാഹ}ങ്ങളെ മുഴുവനും വഹിക്കുന്ന ഹൈക്കോടതി-പാലാരിവട്ടം റോഡ്‌,ചിറ്റൂര്‍ റോഡ്‌,രാജാജി റോഡ്‌,ഷണ്മുഖം റോഡിലെ ബോട്ട്‌ ജെട്ടിമുതല്‍ ഗസ്റ്റ്‌ ഹൗസ്‌ വരെയുള്ള ഭാഗം, ഫോര്‍ഷോര്‍ മുതല്‍ നഗരഹൃദയം എന്നു പറയാവുന്ന ജോസ്‌ ജംക്‌്‌ഷന്‍ വരെയുള്ള ഭാഗം. പത്മ ജംക്‌്‌ഷന്‍ മുതല്‍ പുല്ലേപ്പടി റെയ്‌ല്‍വെ മേല്‍പ്പാലം വരെയുള്ള റോഡ്‌, സെന്റ്‌ വിന്‍സെന്റ്‌ റോഡ്‌, ഹൈക്കോടതിയ്‌ക്കു മുന്‍ഭാഗം, വല്ലാര്‍പാടം കെണ്ടയ്‌നര്‍ റോഡിലേക്കു പ്രവേശിക്കുന്ന ഭാഗം,ചിറ്റൂര്‍ റോഡില്‍ വടുതല ,പച്ചാളം എന്നിവടങ്ങളിലെല്ലാം പാടെ തകര്‍ന്നിരിക്കുന്നു. പശ്ചിമ കൊച്ചിയിലാകട്ടെ തോപ്പുംപടി ജംക്‌്‌ഷന്‍ മുതല്‍ ദുരിതയാത്ര തുടങ്ങുന്നു. തോപ്പുംപടി മുതല്‍ ബിഒടി പാലം വരെയുള്ള ഏറ്റവും തിരക്കേറിയ ഭാഗത്തു മഴതുടങ്ങിയതോടെ രൂപാന്തരപ്പെട്ട കുഴികള്‍ വന്‍ ഗര്‍ത്തങ്ങളായി മാറി. പള്ളുരുത്തി, മട്ടാഞ്ചേരി,ഫോര്‍ട്ട്‌്‌കൊച്ചി ഭാഗങ്ങളിലെല്ലാം റോഡുകളിലെല്ലാം ടാര്‍ചെയ്‌ത ഭാഗത്തേക്കാള്‍ കുഴികളാണു കൂടുതല്‍.
മെട്രോ നഗരമെന്ന പേരുമാത്രമായ നഗരത്തില്‍ രാത്രി വൈകി സ്‌ട്രീറ്റ്‌ ലൈറ്റുകളും ഓഫാകുന്നതോടെ ഈ കുഴികള്‍ മരണഗര്‍ത്തങ്ങളാകുന്നു. പണ്ട്‌ കുഴികള്‍ കോണ്‍ക്രിറ്റും ടാറും ഗ്രാവലും ഇട്ട്‌ അടക്കുന്ന പരിപാടികള്‍ ഉണ്ടായിരുന്നു.എന്നാല്‍ ഇപ്പോള്‍ അതുപോലും നടക്കുന്നില്ല. മഴ തുടര്‍ച്ചയായി പെയ്യുന്നതോടെ റോഡും കുഴികളും തിരിച്ചറിയാ}ാവാത്ത നിലയിലാണ്‌. വെള്ളം നിറഞ്ഞു നില്‍ക്കുന്ന കുഴികളില്‍ വീണു ഇരുചക്രവാഹയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നതു പതിവായി.
നഗരത്തിലെ ബസ്‌ റൂട്ടുകളുള്ള റോഡുകളേക്കാള്‍ പരിതാപകരമാണു പോക്കറ്റ്‌ റോഡുകള്‍. നോര്‍ത്ത്‌ റെയ്‌ല്‍വെ മേല്‍പ്പാലം പൊളിക്കുന്നതോടെ }ഗരത്തിലെത്തുവാന്‍ ഇരുചക്രവാഹനങ്ങളും ബസുകളും ആശ്രയിക്കേണ്ടി വരുന്ന റോഡുകളും ഇതുവരെ നന്നാക്കാന്‍ കഴിഞ്ഞിട്ടില്ല. മെയര്‍ ടോണി ചമ്മിണിയുടെ ഡിവിഷനില്‍ വരുന്ന തമ്മനം-കതൃക്കടവ്‌ റോഡില്‍ വീണ്ടും കുഴികള്‍ രൂപപ്പെട്ടിരിക്കുന്നു. അടുത്തിടെയാണു റോഡ്‌ വീ|ും നന്നാക്കിയത്‌. പക്ഷെ, റോഡ്‌ നന്നാക്കി മൂന്നു മാസം കഴിയുന്നതിനു മുന്‍പു തന്നെ പഴയ }ിലയിലായി.
ഈ റോഡുകളെ എണ്ണിക്കാണിച്ചു }ോര്‍ത്ത്‌ പാലം പൊളിക്കുകയാണെങ്കില്‍ നഗരത്തിലെ ജനജീവിതം പാടെ സ്‌തംഭിക്കുമെന്നുറപ്പായി.
പാലം പൊളിക്കുന്നതോടെ ഗതാഗതം തിരിച്ചുവിടുന്നതിനായി ചൂണ്ടിക്കാണിച്ചിരിക്കുന്ന ബദല്‍ റോഡുകള്‍ വീതി കുറഞ്ഞതും ഒരേസമയം രണ്ടു ഹെവിവെഹിക്കിളുകള്‍ക്കു കടന്നുപോകാന്‍ കഴിയാത്തതുമാണ്‌. ഈ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. ബസ്‌ സര്‍വീസ്‌ പോലും ഇതുവരെ നടത്താന്‍ കഴിയാത്ത ഈ റോഡുകളിലൂടെ ഇരുചക്രവാഹനങ്ങള്‍ക്കുപോലും പോകാനാവാത്ത നിലയിലാണ്‌.
നഗരത്തിലെ ദുരിതയാത്രയ്‌ക്കു കാരണമായി നഗരസഭയും പൊതുമരാമത്തു വകുപ്പും മുന്‍കാലങ്ങളിലെപ്പോലെ മഴയെ പഴിചാരുകയാണ്‌.ഫലത്തില്‍ ഭരണം മാറിയാലും നഗരത്തിലെ ദുരിതയാത്രയ്‌ക്കു അവസാനമില്ല.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ