വഞ്ചിക്കപ്പെട്ടത് ക്രിക്കറ്റ് പ്രേമികള്‍
കൊച്ചി ഏകദിനം സംബന്ധിച്ചുയര്‍ന്ന വിമര്‍ശനങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ശ്രമം തുടങ്ങി. മുന്‍ കെസിഎ സെക്രട്ടറിമാര്‍ സഹിതം കൊച്ചി ഏകദിനം മഴയില്‍ ഒലിച്ചു പോയതിനെച്ചൊല്ലി കടുത്ത ഭാഷയില്‍ തന്നെ ചാനലുകളിലൂടെ രംഗത്തു വന്നതോടെ സംഘടനയ്‌ക്ക് അകത്തും പുറത്തും നിലനില്‍ക്കുന്ന അപസ്വരങ്ങള്‍ മറനീക്കി പുറത്തു വന്നിരിക്കുകയാണ്.
മത്സരം നടക്കുയില്ലെന്നു നേരത്തെ തന്നെ സംഘാടകര്‍ക്കു ബോധ്യമായിരുന്നു. ഒരു ചാറ്റല്‍ മഴ മാത്രം മതിയായിരുന്നു കളി ഉപേക്ഷിക്കാന്‍.ചില കെസിഎ ഭാരവാഹികള്‍ തന്നെ ഇക്കാര്യം രഹസ്യമായി വ്യക്തമാക്കിയിരുന്നു. ഗ്രൗണ്ടിന്റെ മോശം അവസ്ഥ പുറത്തറിയാതിരിക്കാന്‍ മാധ്യമങ്ങളെ രണ്ടു ദിവസം മുന്‍പു തന്നെ ഗ്രൗണ്ടിനകത്തു കയറുന്നതില്‍ നിന്നും വിലക്കിയതും ഇതിന്റെ ഭാഗമായിട്ടായിരുന്നു. പിച്ച് മോശമാകാതിരിക്കാന്‍ എന്ന പേരിലായിരുന്നു മാധ്യമങ്ങളുടെ പേരില്‍ നിയന്ത്രണം അടിച്ചേല്‍പ്പിച്ചത്.അതേ സമയം രഹസ്യം പുറത്തു വിടില്ലെന്നുറപ്പായ ചില ചാനലുകളെ അകത്തു കയറാന്‍ അനുുവദിക്കുകയും ചെയ്‌തു.
മത്സര ദിവസം പ്രസ് റൂമില്‍ സ്ഥിരമായി ചെയ്‌തിരുന്ന തായ്യാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ല. കളി ഉപേക്ഷിക്കേണ്ടി വരുമെന്നു ആദ്യം തന്നെ സംഘാടകര്‍ക്കു ബോധ്യപ്പെട്ടിരുന്നു.
മത്സരം ഉപേക്ഷിക്കുമ്പോള്‍ ആകട്ടെ 30 വാര അകത്തുപോലും കാല്‍കുത്താനാവാത്ത നിലയിലേക്കു ഗ്രൗണ്ട്‌് മാറുകയും ചെയ്‌തു. ഒരു ചാറ്റല്‍ മഴപോലും താങ്ങാ}ാവത്ത ഗ്രൗണ്ടില്‍ കളി നടത്താന്‍ തീരുമാനിച്ച കെസിഎ ലക്ഷക്കണക്കിനു ക്രിക്കറ്റ് പ്രേമികളെ വഞ്ചിച്ചിരിക്കുകയാണ്. സ്റ്റേഡിയത്തില്‍ എത്തിയ അരലക്ഷത്തോളം വരുന്ന കാണികള്‍ വളരെ മാന്യമായാണു സ്ഥലം ഒഴിഞ്ഞത്. മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപനം നടത്തി സ്റ്റേഡിയത്തില്‍ നിന്നും കാണികളെ നീക്കാനായിരുന്നു തിടുക്കം ഏറെ ഉണ്ടായത്.കുഞ്ഞുങ്ങളുമായി എത്തിയവരെപ്പോലും ധൃതിപിടിച്ചു നീക്കം ചെയ്യുന്നുണ്ടായിരുന്നു.
പുലര്‍ച്ചെ നാലുമണിയോടെ തന്നെ ഡ്യൂട്ടിയില്‍ എത്തിയ പലര്‍ക്കും ഭക്ഷണം പോലും നല്‍കാന്‍ വൈകി. പൊലീസുകാര്‍ക്കു പലതരത്തിലായിരുന്നു ഭക്ഷണം. പുലര്‍ച്ച നലുമണിയോടെ തന്നെ ദൂരസ്ഥലങ്ങളില്‍നിന്നും ഡ്യുട്ടിയ്‌ക്ക് എത്തിയ പലീസുകാര്‍ക്കും സെക്യുരിറ്റിയായി സ്റ്റേഡിയത്തിനകത്തു നിര്‍ത്തിയിരുന്നവര്‍ക്കും ഭക്ഷണം പേരിനായിരുന്നു. മത്സരം ഉപേക്ഷിച്ച ശേഷം ആരും തിരിഞ്ഞു നോാക്കാന്‍ പോലും ഇല്ലായിരുന്നു. ഒടുവില്‍ ബഹളം ഉണ്ടായതോടെ ബ്രഡും അപ്പവും വെളളവും കൊണ്ടുവന്നു വിതരണം ചെയ്‌തുതടിതപ്പി. 150 രൂപ വാഗ്‌ധാനം ചെയ്‌തായിരുന്നു 300 ഓളം വരുന്ന സെകുരിറ്റിക്കാരെ നിയമിച്ചത്.എന്നാല്‍ മത്സരം കഴിഞ്ഞപ്പോള്‍ വച്ചു നീട്ടിയത് 25 രൂപ മാത്രം ഇതു നഗരത്തില്‍ ഒരു ഊണിനു പോലും തികയില്ലെന്നു പലരും ചൂണ്ടിക്കാട്ടി .എന്നാല്‍ ഇതൊന്നും കേള#്‌ക്കാന്‍ ആരും ഉണ്ടായിരുന്നില്ല..അതേസമയം സംഘാടകര്‍ക്കു വിളമ്പിയത ്‌നക്ഷത്ര ഹോട്ടലില്‍ നിന്നുള്ള ഭക്ഷണവും.
ഓസ് പാസ് നല്‍കില്ലെന്നു പലതവണ പറഞ്ഞ കെസിഎ നഗരസഭ, റവന്‌്യു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കും സംഘാടകരുടെ വേണ്ടപ്പെട്ടവര്‍ക്കും ആവശ്യത്തിനുകോംപ്ലിമെന്ററി പാസുകള്‍ വിതരണം ചെയ്‌തതും വിവാദമായിരിക്കുകയാണ്. സംഘാടകര്‍ തന്നെ പരസ്യമായി പ്രസ് ബോക്‌സിനകത്തുവെച്ചു തന്നെ കോംപ്ലിമെന്ററി പാസ് വിതരണം നടത്തുന്നുണ്ടായിരുന്നു. എന്തായാലും ഇതോടെ കെസിഎ യ്‌ക്കു ഇനിഷ്ടത്തിന്റെ കഥകള്‍ നിരത്തി വിവാദങ്ങളുടെ വാമൂടിക്കെട്ടാന്‍ അവസരം കൈവന്നിരിക്കുയാണ്.വഞ്ചിക്കപ്പെടുന്നത് ക്രിക്കറ്റ് പ്രേമികളും മത്സരത്തിനുുവേണ്ടി മാസങ്ങളോളം ആഹോരാത്രം ഊണും ഉറക്കവും ഉപേക്ഷിച്ചു കഷ്ടപ്പെട്ടവരും.
2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ