പെരുമഴക്കാലം കൊച്ചി ഏകദിന ക്രിക്കറ്റിനു ഭീഷണിയായി തുടരുന്നു.17നു നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരത്തിന്റെ തയാറെടുപ്പുകള്‍ പരിശോധിക്കാന്‍ ബിസിസിഐയുടെ ദക്ഷിണമേഖല ക്യുറേറ്റര്‍ ജി.വിശ്വനാഥന്‍ എത്തി.പിച്ചും ഔട്ട് ഫീല്‍ഡും സ്റ്റേഡിയവും വിലയിരുത്തിയ വിശ്വാനാഥന്‍ സംതൃപ്‌തി രേഖപ്പടുത്തി. മഴ തുടര്‍ച്ചയായി പെയ്യുന്നതുമൂലം പിച്ചും ഔട്ട്‌ഫീല്‍ഡും വേണ്ടവിധം ഒരുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും അടുത്ത ആഴ്‌ച നാലു ദിവസം വെയില്‍ ലഭിച്ചാല്‍ ഗ്രൗണ്ട് മത്സരത്തിനു യോഗ്യമാക്കിയെടുക്കാനാകും.എന്നാല്‍ തുടര്‍ച്ചയായി പെയ്യുന്ന മഴമുലം ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ചെന്നൈയിലെ ടെസ്റ്റ് വേദിയായ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നിന്നുള്ള വിദഗ്‌ധ സംഘത്തെ ബിസിസിഐ കൊച്ചിയിലെത്തിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ അഭ്യര്‍ഥനയെ തുടര്‍ന്നു തമിഴ്‌നാടി ക്രിക്കറ്റ് അസോസിയേഷന്‍ ടീമിനെ കൊച്ചിയിലെത്തിച്ചിട്ടുണ്ട്. എന്നാല്‍മഴ പ്രതികൂലമായി നില്‍ക്കുകയാണ്. കാലാവസ്ഥ അനുകൂലമാകാന്‍ പ്രാര്‍ഥിക്കുക. വിശ്വനാഥന്‍ പറഞ്ഞു.പിച്ചും ഔട്ട് ഫീല്‍ഡിലെ വെള്ളം കെട്ടിക്കിടക്കുന്ന സ്റ്റേഡിയത്തിന്റെ കിഴക്കു ഭാഗത്തും കവര്‍ വിരിച്ചിട്ടുണ്ട്.ഇന്നലെ രാവിലെ ഒന്‍പതു മണയോടെ സ്റ്റേഡിയത്തിലെത്തി വിശ്വനാഥനോടൊപ്പെ ഗ്രൗണ്ടിന്റെ ചുമതലവഹിക്കുന്ന കെസിഎ ക്യുറേറ്റര്‍ രാമചന്ദ്രന്‍,ഗ്രൗണ്ട്‌സ് കമ്മിറ്റി കണ്‍വീനര്‍ എഡ്വിന്‍ ജോസഫ്,.കെസിഎ അസി.സെക്രട്ടറി ഡോ.അനില്‍ എന്നിവരുമുണ്ടായിരുന്നു.തുടര്‍ച്ചയായി പെയ്യുന്ന മഴ മൂലം ഇന്നലെ ഗ്രൗണ്ടില്‍ പണികളൊന്നും നടത്താന്‍ ആയില്ല.സ്റ്റേഡിയത്തിനകത്തെ പണികളെല്ലാം പൂര്‍ത്തിയായി വരുന്നു. കാണികള്‍ കുപ്പികളും മറ്റും വലിച്ചെറിയുന്നതു തടയാന്‍ വല പൂര്‍ണമായും വിരിച്ചുകഴിഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ