2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച
ജലയാത്രയ്‌ക്ക് ജാക്കറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ജലരേഖയായി മാറുന്നു. യാത്രാ ബോട്ടുകളില്‍ അടക്കം ലൈഫ് ജാക്കറ്റുകള്‍ ധരിക്കാതെയാണ് നല്ലൊരു ശതമാനം ആളുകളും യാത്ര ചെയ്യുന്നത്.തട്ടേക്കാട് ബോട്ട് അപകടത്തെ തുടര്‍ന്നാണ് ടൂറിസ്റ്റ് ബോട്ടുകളിലും യാത്രാ ബോട്ടുകളിലും യാത്ര ചെയ്യുമ്പോള്‍ നിര്‍ബന്ധമായി ലൈഫ് ജാക്കറ്റുകള്‍ ധരിച്ചിരിക്കണമെന്നും ലൈഫ് ബോയികള്‍ കരുതണമെന്നുമുള്ള കര്‍ശന നിബന്ധന കൊണ്ടുവന്നത്. ഇതേ തുടര്‍ന്നു ടൂറിസ്റ്റ് ബോട്ടുകളില്‍ എല്ലാം പരമാവധി കയറാവുന്ന ആളുകളുടെ എണ്ണത്തിനനുസരിച്ച് ലൈഫ് ജാക്കറ്റുകള്‍ എത്തിച്ചെങ്കിലും ഇവ ധരിക്കാതെയാണ് ടൂറിസ്റ്റുകള്‍ എല്ലാം ബോട്ടിനു മുകള്‍ ഭാഗത്ത് ഇരുന്നും ചെറിയ കടത്തു ബോട്ടുകളിലും യാത്രചെയ്യുന്നത്. സംസ്ഥാന ജലഗതാഗതവകുപ്പിന്റെ യാത്രാ ബോട്ടില്‍ ലൈഫ് ജാക്കറ്റുകള്‍ ധരിക്കണമെന്ന നിബന്ധന പൂര്‍ണമായും ലംഘിക്കപ്പെടുകയാണ്. കോസ്റ്റല്‍ പൊലീസും സിഎസ്‌എഫും പരിശോധനയ്‌ക്കായി സ്‌പീഡ് ബോട്ടുകളില്‍ എത്തുന്നത് അകലെ നിന്നു കാണുമ്പോള്‍ മാത്രമാണ് പലപ്പോഴും ലൈഫ് ജാക്കറ്റുകള്‍ ധരിക്കുത്. അസൗകര്യത്തിന്റെ പേരില്‍ എത്ര നിര്‍ബന്ധിച്ചാലും ലൈഫ് ജാക്കറ്റുകള്‍ ധരിക്കാന്‍ യാത്രക്കാരില്‍ പലരും തയാറാകുില്ലെന്നു ടൂറിസ്റ്റ് ബോട്ട് ജീവനക്കാര്‍ പറയുന്നു.ടൂറിസ്റ്റ് ബോട്ടില്‍ യാത്രക്കാര്‍ കയറുന്ന ഉടനെ തന്നെ ലൈഫ് ജാക്കറ്റ് എല്ലാവര്‍ക്കും നല്‍കും. കൊടുത്തു ധരിപ്പിച്ചുകഴിഞ്ഞു മാത്രമെ ബോട്ട് വിടുകയുള്ളു. പക്ഷേ ഒരു മണിക്കൂര്‍ യാത്രയില്‍ 10-15 മിനിറ്റ് കഴിയുമ്പോള്‍ യാത്രക്കാര്‍ അഴിച്ചുമാറ്റുകയാണ് ??പതിവെന്നും ടൂറിസ്റ്റ് ബോട്ടിലെ ജീവനക്കാരന്‍ പറഞ്ഞു. ഈ സമയത്തായിരിക്കും സ്‌പീഡ് ബോട്ടില്‍ പരിശോധനയ്‌ക്കു വരുന്നത്. വന്നു പിടിക്കുന്നതും യാത്രക്കാരുടെ കുറ്റത്തിനും പിഴ ഈടാക്കുന്നതു ബോട്ടുകാരില്‍ നിന്നാണ്.മുഹമ്മ ,തേക്കടി , തട്ടേക്കാട് ബോട്ട് അപകടങ്ങളില്‍ നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടപ്പോഴാണ് ജലയാത്ര കൂടുതല്‍ സുരക്ഷിതമാക്കുന്നതിനായി അധികൃതര്‍ ആലോചിച്ചത്.എന്നാല്‍ തേക്കടി ദുരന്തത്തിനു ശേഷമാണ് ലൈഫ് ജാക്കറ്റുകള്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവുകള്‍ ഇറക്കിയത്. ലൈഫ് ജാക്കറ്റുകള്‍ ധരിക്കാത്തതിന്റെ പേരില്‍ പിഴ ചുമത്തുന്നതിനോ നടപടികള്‍ എടുക്കുതിനോ ഉള്ള ശക്തമായ നിയമങ്ങള്‍ നിലവില്‍ ഇല്ലാത്തതാണ് മറ്റൊരു പോരായ്‌മ. .സംസ്ഥാന ജലഗതാഗത വകുപ്പിന്റെ യാത്രാബോ`ുകള്‍ ഇപ്പോഴും സര്‍വീസ് നടത്തുന്നത്. ലൈഫ് ജാക്കറ്റുകള്‍ ഇല്ലാതെ വിരലില്‍ എണ്ണാവുന്ന ലൈബോയികളുമായാണ്.ബോട്ട് യാത്രക്കാരുടെ ജീവനു സര്‍ക്കാര്‍ കല്‍പിക്കുന്ന വിലയാണ് ഇതു വെളിവാക്കുത്. നൂറോളം ടുറിസ്റ്റ് ബോട്ടുകള്‍ മറൈന്‍ഡ്രൈവ് ഭാഗത്തു നിന്നും മാത്രം കൊച്ചികായലില്‍ സര്‍വീസ് നടത്തുന്നത്. 30 പേര്‍ മുതല്‍ 100 പേര്‍ക്കുവരെ കയറാവുന്ന ഈ ബോട്ടുകളില്‍ ലൈഫ് ജാക്കറ്റുകള്‍ ധരിക്കാതെയുള്ള ടൂറിസ്റ്റുകളുടെ യാത്ര അപകടഭീതിയാണ് എല്ലാവരിലും ഉയര്‍ത്തുന്നത്.എല്ലാ ബോട്ട് അപകടങ്ങള്‍ക്കും ശേഷം ഏതായാലും ഉദ്യോഗസ്ഥന്മാരെയും ചില ബോട്ട് ജീവനക്കാരും മാത്രം ബലിയാടക്കി ഉത്തരവാദിത്തമുള്ളവര്‍ രക്ഷപ്പെടുകയാണ് പതിവ്. ജീവന്റെ വില മാറ്റിവെച്ച് താല്‍ക്കാലിക അസൗകര്യത്തിന്റെ പേരില്‍ ലൈഫ് ജാക്കറ്റ് ധരിക്കാന്‍ തയാറാകാത്ത ടൂറിസ്റ്റുകളും ഉത്തരവുകള്‍ കാറ്റില്‍ പറത്തി സര്‍വീസ് നടത്തുന്ന സംസ്ഥാന ജലഗതാഗത വകുപ്പും ദുരന്തത്തിലേക്കുള്ള വഴി തെളിക്കുകയാണ് .നേവിയും കോസ്റ്റ്‌ഗാര്‍ഡുകളും പരിശോധന കര്‍ശനമായി നടത്തുന്നുവെന്നു അവകാശപ്പെടുമ്പോള്‍ കൊച്ചിയില്‍ കായല്‍തീരങ്ങളിലൂടെയുള്ള യാത്ര സുരക്ഷിതമാണോയെന്ന ചോദ്യം ബാക്കിയാകുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ