2010, നവംബർ 17, ബുധനാഴ്‌ച

ഹാര്‍ബര്‍ പാലം ഇനി എത്രനാള്‍ ?





പശ്ചിമ കൊച്ചിയുടെ ട്രേഡ്‌ മാര്‍ക്കായ ബ്രിസ്‌റ്റോ സായിപ്പ്‌ നിര്‍മിച്ച ഇന്നും എന്‍ജിനിയറിങ്ങ്‌ മികവിന്റെ ഉദാഹരണമായ ഹാര്‍ബര്‍ പാലത്തിനു അടിയന്തിരമായി സെക്യുരിറ്റി ഏര്‍പ്പെടുത്തണം .അല്ലെങ്കില്‍ പാലം തന്നെ അടുത്തു തന്നെ അപ്രത്യക്ഷമായേക്കും.
തുറുമുഖത്തു കിടക്കുന്ന കപ്പലുകളുടെ റോപ്പും നങ്കൂരം വരെ അടിച്ചുമാറ്റുന്ന കള്ളന്മാരെ കുറിച്ചാണു ഇതുവരെ കേട്ടിട്ടുള്ളതെങ്കില്‍ ഇതാ ചരിത്രപ്രസിദ്ധമായ ഹാര്‍ബര്‍ പാലം തന്നെ പാര്‍ട്‌സ്‌ പാര്‍ട്‌സായി മുറിച്ചു മാറ്റുകയാണു ചില വിദഗ്‌ധന്മാര്‍.
പാലത്തിനടിയിലായി ഇരുവശങ്ങളും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ഉരുക്കിന്റെ ഏതാനും ആങ്കളയറുകള്‍ മുറിച്ചു കടത്തിയ നിലയിലാണ്‌. ഇതൊരു തുടക്കമാണെന്നു വേണം കരുതാന്‍. ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ ഭാവിയില്‍ പാലത്തിനു ബലക്ഷയം ഉണ്ടാാക്കത്തക്കവിധത്തില്‍ ഉരുക്കിന്റെ ബീമുകള്‍ വരെ മുറിച്ചു കൊണ്ടുപോകാന്‍ സാധ്യതയുണ്ട്‌.
ഹാര്‍ബര്‍ പാലം ഇരുചക്രവാഹ}ങ്ങള്‍ക്കു മാത്രമായി ചുരുക്കിയതോടെ ആള്‍ സഞ്ചാരം കുറഞ്ഞതാണു മോഷ്ടാക്കള്‍ക്കു രാപ്പകല്‍ വിഹരിക്കാന്‍ വഴിയൊരുക്കിയിരിക്കുന്നത്‌. പട്ടാപ്പകല്‍ പോലും ആരും അറിയില്ല എന്നതാണ്‌ വാസ്‌തവം. ഗ്യാസ്‌ കട്ടര്‍ ഉപയോഗിച്ചാണു അങ്കളയറുകള്‍ മുറിച്ചു മാറ്റിയതെന്നു അനുമാനിക്കണം.
ഹാര്‍ബര്‍ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുകയാണെന്നു മാത്രമെ കരുതുകയുള്ളു. കഴിഞ്ഞയാഴ്‌ച പൊലീസും സംഘവും മയക്കു മരുന്നു സംഘങ്ങളെ തേടി പാലത്തിനടിയില്‍ റെയ്‌ഡ്‌ നടത്തിയപ്പോഴാണ്‌ മോഷണ വിവരം ശ്രദ്ധയില്‍പ്പെട്ടത്‌.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ