2010, നവംബർ 3, ബുധനാഴ്‌ച

അഴിമതി = കെ എസ ആര്‍ ടി സി

http://royjournalist.blogspot.com

നഷ്ടം നികത്താനെന്ന പേരില്‍ കൊച്ചി നഗരത്തിലെ കോടികള്‍ വിലമതിക്കുന്ന ഏക്കര്‍ കണക്കിനുള്ള ഭൂമി വില്‍ക്കാന്‍ കെഎസ്‌ആര്‍ടിസി ശ്രമം .
കെഎസ്‌ആര്‍ടിസി ജീവ}ക്കാരുടേയും എംഡിയുടേയും എതിര്‍പ്പിനെ അവഗണിച്ചാണ്‌ നിസാരവിലക്ക്‌ ഭൂമി വില്‍ക്കാനുുള്ള അണിയറ നീക്കങ്ങള്‍ നടത്തുന്നത്‌.ചതുരശ്ര അടിക്കു ആയിരങ്ങള്‍ വിലമതിക്കുന്നതാണീ ഭൂമി.
കെഎസ്‌ ആര്‍ ടിസിയുടെ നഷ്ടക്കണക്കുകള്‍ നിരത്തി ഇതിന്റെ പേരില്‍ ഭൂമി കച്ചവടമാക്കാനുള്ള നീക്കങ്ങളാണു നടത്തുന്നത്‌.
എറണാകുളം കെഎസ്‌ആര്‍ടിസി മെയിന്‍സ്റ്റാന്‍ഡിനോടു ചേര്‍ന്നുള്ള ഗ്യാരേജിനു അടുത്ത്‌ മുല്ലശേരി കനാല്‍ റോഡിലുള്ള ആറ്‌ ഏക്കര്‍ഭൂമിയും തേവരയിലുള്ള രണ്ട്‌ ഏക്കര്‍ ഭൂമിയും വിറ്റ്‌ നഷ്ടം കുറക്കാമെന്നാണ്‌ ധനകാര്യ വകുപ്പിന്റെ കണക്കുകൂട്ടല്‍. സെന്റിനു 15-20 ലക്ഷം വരെ വിലയുള്ള ഭൂമിയാണിത്‌. 1500 കോടിയോളം രൂപ ഇന്നത്തെ നിലയില്‍ ഈ ഭൂമിയ്‌ക്കു വിലമതിക്കും. എന്നാല്‍ ഇതു ചുരുങ്ങിയ വിലക്ക്‌ വില്‍ക്കാനാണു ശ്രമം.
കെഎസ്‌ആര്‍ടിസിയുടെ പേരിലുള്ള സംസ്ഥാ}ത്തെ വിവിധ ഭാഗങ്ങളിലുള്ള സ്വത്തുക്കള്‍ വിറ്റ്‌ കെഎസ്‌ആര്‍ടിസിക്കു മുതല്‍കൂട്ടുക എന്ന നിര്‍ദേശം മുന്നോട്ടുവെക്കുകയും ഇതി}ായി സമ്മര്‍ദ്ദം ചെലുത്തുന്നതും ധ}കാര്യ വകുപ്പാണ്‌. കെഎസ്‌ആര്‍ടിസി സാമ്പത്തിക സഹായം ആവശ്യപ്പെടുമ്പോഴാണ്‌ ഫിനാന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഇത്തരം നിര്‍ദേശം മുന്നോട്ടുവെക്കുന്നത്‌.എന്നാല്‍ കെഎസ്‌ആര്‍ടിസി എംഡി സെന്‍കുമാറിന്റെ കടുത്ത എതിര്‍പ്പി}െ തുടര്‍ന്നാണു സ്ഥലം വില്‍ക്കാ}ുള്ള നടപടികള്‍ നീണ്ടുുപോയത്‌.എന്നാല്‍ എംഡി നീണ്ട അവധി എടുക്കുകയും ഗതാഗത മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ചുമതല ഒഴിഞ്ഞേക്കുമെന്നുള്ള സാഹചര്യത്തില്‍ ഭൂമി വില്‍ക്കാനുള്ള നീക്കം ശക്തമാകുമെന്നു ചൂണ്‌
ിക്കാണിക്കപ്പെടുന്നു.
എറണാകുളം ജട്ടി ബസ്‌ സ്റ്റാന്‍ഡിന്റെ സ്ഥിതിയും ശോചനിീയമാണ്‌. കാലങ്ങളായി കെഎസ്‌ആര്‍ടിസിയും ഗതാഗതവകുപ്പും ബസ്‌്‌സ്റ്റാന്‍ഡിനോടു കടുത്ത അവഗണനയാണു പുലര്‍ത്തുന്നത്‌.ദിവസേന ആയിരത്തോളം സര്‍വീസുകള്‍ ഓപ്പറേറ്റ്‌ ചെയ്യുന്ന ഇവിടെ ബസ്‌ യാത്രക്കാര്‍ക്ക്‌ ബസ്‌ കാത്തുനില്‍ക്കാന്‍ ഷെല്‍ട്ടര്‍ പോലുമില്ല.കംഫര്‍ട്ട്‌ സ്റ്റേഷന്‍ ഇല്ലാത്തതനാല്‍ സ്‌ത്രീകളടക്കമുള്ള യാത്രക്കാരും ബുദ്ധിമുട്ടുകയാണ്‌.അവഗണനയിലൂടെ ജട്ടി സ്റ്റാന്‍ഡ്‌ ഇല്ലാതാക്കുകയും ഇവിടെ നിന്നും ഓപ്പറേറ്റ്‌ ചെയ്യുന്നു ബസുകള്‍ കെഎസ്‌ആര്‍ടിസി മെയിന്‍ ബസ്‌്‌സ്റ്റാന്‍ഡിലേക്കു മാറ്റി ഈ സ്ഥലം മറ്റാവശ്യങ്ങള്‍ക്കു വി}ിയോഗിക്കുമെന്നും സൂചനയുണ്ട്‌്‌.ജട്ടി കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡും വില്‍പനയ്‌ക്കുള്ള നീക്കം ശക്തമായി കഴിഞ്ഞു.
നഷ്ടം നികത്താനുള്ള നീക്കം എന്ന പേരില്‍ കെഎസ്‌ആര്‍ടിസി ഭൂമിവില്‍ക്കാ}ുള്ള നീക്കം അംഗീകരിക്കാ}ാവില്ലെന്നു ബസ്‌ ജീവ}ക്കാര്‍ പറഞ്ഞു.കെഎസ്‌ആര്‍ടിസി മെയിന്‍ സ്‌റ്റാന്‍ഡിനോടു ചേര്‍ന്നുള്ള ആറ്‌ ഏക്കര്‍ ഭൂമി ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ കെഎസ്‌ആര്‍ടിസിയുടെ വികസ}ത്തിനും വിപുലീകരണത്തിനും തന്നെ ഉപയോഗിക്കാമെന്നിരിക്കെയാണ്‌ ഭൂമി വിറ്റു പണം കണെ്‌
ത്താനുള്ള നീക്കം.നഗരഹൃദയത്തില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി കെഎസ്‌ആര്‍ടിസിയുടെ ഓഫിസ്‌ ആവശ്യങ്ങള്‍ക്കു ഉപയോഗിക്കാമെന്നും ഗ്യാരേജ്‌ വികസിപ്പിക്കണമെന്നും തുടങ്ങിയ ആവശ്യങ്ങള്‍ നിലവിലുണ്‌
ഭൂമി.വില്‍പന ശ്രമങ്ങള്‍ ഒരുഭാഗത്തു നടക്കുമ്പോള്‍ എസി ബസുകളുടെ പാര്‍ക്കിങ്ങിനായി ഗ്രാവലും മെറ്റലും ഉപയോഗിച്ചു ഭൂമി നിരപ്പാക്കാനുള്ള പ്രവര്‍ത്ത}ങ്ങളും നടക്കുന്നു.22 ലക്ഷം രൂപ മുടക്കിയുള്ള ഈ താല്‍ക്കാലിക സംവിധാനത്തിലൂടെ കെഎസ്‌ആര്‍ടിസി നഷ്ടപ്പെടുത്തുന്നതു ലക്ഷങ്ങളാണ്‌.കൂടിയ തുകയ്‌ക്കാണു കരാര്‍ നല്‍കിയിട്ടുള്ളതെന്നു യൂണിയന്‍ രംഗത്തുള്ളവര്‍ പറയുന്നു.നഷ്ടക്കണക്കുകള്‍ മുന്നോട്ടു വെച്ചു കുറഞ്ഞ വിലയ്‌ക്കു ഭൂമിവില്‍ക്കാനുള്ള ശ്രമമാണ ്‌നടന്നുവരുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്‌.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ