2010, നവംബർ 10, ബുധനാഴ്‌ച

ഇടക്കൊച്ചി സ്‌റ്റേഡിയം കെസിഎ പരിസ്ഥിതി സ്‌നേഹികളുടെ വെട്ടിലായി


ടക്കൊച്ചി പാമ്പായി മൂലയിലെ നിര്‍ദിഷ്‌ട ക്രിക്കറ്റ്‌ സ്റ്റേഡിയവും അതോടൊപ്പം പണിയുന്ന കായിക സമുച്ചയത്തിനു കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടിയില്ലെങ്കില്‍ കെസിഎയ്‌ക്കു കോടികളുടെ നഷ്ടം സംഭവിക്കും.
മഴമൂലം ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന മത്സരം ഉപേക്ഷിക്കേണ്ടി വന്നതോടെ കോടികളുടെ നഷ്‌ടം സംഭവിച്ച കെസിഎയ്‌ക്കു സ്റ്റേഡിയം പദ്ധതി കൂടി ഉപേക്ഷിക്കേണ്ടി വന്നാല്‍ വന്‍ നഷ്ടം നേരിടേണ്ടി വരും.
കെസിഎ യുടെ ഭരണ സമിതിയില്‍ ഇപ്പോള്‍ തന്നെ നിരവധി അഴിമതി ആരോപണങ്ങള്‍ ടി.സി മാത്യുവിനെതിരെ ഉയര്‍ന്നു കഴിഞ്ഞു.അതുകൊണ്ടു തന്നെ പദ്ധതി നടപ്പിലാക്കുവാന്‍ വേണ്ടി തയാറെടുപ്പുകളുമായിട്ടായിരുന്നു കെസിഎ ഇന്നലെ വിദഗ്‌ധ സംഘവുമായി ഇടക്കൊച്ചിയില്‍ എത്തിയത്‌. പദ്ധതിയുടെ ദോഷവശങ്ങളെക്കുറിച്ചു സംസാരിക്കാന്‍ ശ്രമിച്ചവരെ കയ്യേറ്റം ചെയ്യുന്നതിനു വരെ തയാറായി. സ്റ്റേഡിയം വരുമെന്ന പ്രതീക്ഷയില്‍ ഇവിടെ ഭൂമി വാങ്ങിക്കൂടിയവരും ആളുകളെ കൂട്ടി രംഗത്തെത്തിയിരുന്നു.
ഇടക്കൊച്ചിയിലെ സ്ഥലം നിരന്തരം വേലിയേറ്റവും വേലിയിറക്കവും അനുഭവപ്പെടുന്ന തീരദേശ നിയമത്തിലെ സിആര്‍ഇസെഡ്‌ ഒന്ന്‌ കാറ്റഗറിയില്‍ പെടുന്ന കല്‍കാടുകളുള്ള പ്രദേശമാണെന്നു പരിസ്ഥിതി സ്‌}േഹികള്‍ ചൂണ്ടിിക്കാണിക്കുന്നു. കേരള സംസ്ഥാനജൈവ വൈവിധ്യ സംരക്ഷണ നിയമ പ്രകാരം കണ്ടല്‍ചെടികള്‍ വെട്ടി നശിപ്പിക്കുന്നതിനു മുന്‍പ്‌ അനുവാദം വാങ്ങിയിരിക്കണം. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ്‌ ഇടക്കൊച്ചിയില്‍ കണ്ടല്‍കാടുകള്‍ നശിപ്പിച്ചതെന്നു ചൂണ്ടിിക്കാണിച്ചാണ്‌ ആലുവയിലെ പരിസ്ഥിതി പ്രവര്‍ത്തകനായ എസ്‌.സീതാരമന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു പരാതി നല്‍കിയത്‌അതേസമയം തങ്ങള്‍ സ്വകാര്യ വ്യക്തിയില്‍ നിന്നാണു സ്ഥലം വാങ്ങിയതെന്നും 15 വര്‍ഷമായി ഇവിടെ കൃഷി നടന്നിട്ടില്ലെന്നും കെസിഎ അവകാശപ്പെടുന്നു.

കണ്ടല്‍ക്കാട്‌ നശിപ്പിച്ചെന്ന പരാതിയെക്കുറിച്ചു അന്വേഷണം നടത്തുന്നതിനായി വിദഗ്‌ധ സംഘം ഇടക്കൊച്ചിയിലെ നിര്‍ദിഷ്ട ക്രിക്കറ്റ്‌ സ്റ്റേഡിയം നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലം സന്ദര്‍ശിച്ചു.
ഡോ.സുസര്‍ലയുടെ നേതൃത്വത്തിലുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നിയോഗിച്ച വിദഗ്‌ധ സംഘത്തിനൊപ്പം സ്ഥലം എംഎല്‍എ ദിനേശ്‌ മണി,എഡിഎം കെ.എന്‍ രാജി,തഹസില്‍ദാര്‍ സി.എ തോമസ്‌,ഡോ.തോമസ്‌ ,ആര്‍ഡിഒ മോഹന്‍ദാസ്‌ പിള്ള ,ഡിഎഫ്‌ഒ സാജു ,മലിനീകരണനിയന്ത്രണ ബോര്‍ഡ്‌ അംഗം മൈഥിലി എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
സ്ഥല പരിശോധനയ്‌ക്കു ശേഷം സംഘം തെളിവെടുപ്പു നടത്തി.സംസ്ഥാന ജനകീയ സമിതിയുടെ പ്രതിനിധി കെ.കെ മുരളിധരന്‍ കണ്ടല്‍ചെടികള്‍ സംരക്ഷിക്കപ്പെടണമെന്നാവശ്യം ഉയര്‍ത്തിയത്‌ നേരിയ തോതില്‍ സംഘര്‍ഷത്തിനിടയാക്കി. മുരളീധരനെ ചിലര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. വന്‍ പൊലീസ്‌ സംഘവും സ്ഥലത്ത്‌ നിലയുറപ്പിച്ചിരുന്നു.
രാവിലെ പതിനൊന്നു മണിയോടെയാണു സംഘം ഇടക്കൊച്ചി വില്ലേജിലെ കണ്ണങ്കാട്ട്‌ ചക്കനാട്ടുക്കരയിലെത്തിയത്‌.വന്‍ ജനക്കൂട്ടവും സ്ഥലത്തെത്തിയിരുന്നു. കേരള ക്രിക്കറ്റ്‌ അസോസിയേഷന്‍ വാങ്ങിയ 25 ഏക്കര്‍ 95 സെന്റ്‌ സംഥലത്തിന്റെ പകുതിയോളം ഭാഗം സംഘം സന്ദര്‍ശിച്ചു തെളിവെടുപ്പു നടത്തി.
തുടര്‍ന്നു നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്റ്റേഡിയം സമുച്ചയത്തെക്കുറിച്ചു കെസിഎ സെക്രട്ടറി ടി.സി മാത്യു വിശദീകരിച്ചു. കണ്ടല്‍ചെടികള്‍ ഇല്ലെന്നു ബോധ്യപ്പെട്ടതിനു ശേഷമാണ്‌ സ്ഥലം വാങ്ങിയതെന്നു അദ്ദേഹം പറഞ്ഞു. ഇവിട കണ്ടലുകള്‍ ഉണ്ടെങ്കില്‍ അതിനു പകരമായി കണ്ടല്‍ വെച്ചു പിടിപ്പിക്കുവാന്‍ കെസിഎ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
48 ഏക്കര്‍ സ്ഥലത്ത്‌ പകരമായി കണ്ടല്‍ ചെടികള്‍ വെച്ചുപിടിപ്പിക്കാന്‍ തയാറാണെന്നു കെസിഎ അറിയിച്ചു .എന്നാല്‍ സ്വാഭാവികമായി വളരുന്ന കണ്ടല്‍ചെടികള്‍ നട്ടുവളര്‍ത്താന്‍ പ്രയാസമുള്ള കാര്യമാണ്‌.ചില പ്രത്യേക സ്ഥലങ്ങളില്‍ മാത്രമെ കണ്ടലുകള്‍ വളരുകയുള്ളു. തമിഴ്‌}ാട്‌,ആന്ധ്ര,ഓറിസ തീരങ്ങളില്‍ മരണം വിതച്ച സുനാമി തിരകള്‍ ആഞ്ഞുവീശിയപ്പോള്‍ കേരളത്തിലെ നിരവധി തിരമേഖലകളെ കണ്ടല്‍ചെടികളാണ്‌ രക്ഷപ്പെടുത്തയത്‌. തീരക്കടല്‍ ആവാസവ്യവസ്ഥയുടെ സംരക്ഷണം ഈ കണ്ടല്‍ചെടികളാണ്‌. കലുകള്‍ ഇല്ലാതാകുന്നതോടെ മത്സ്യസമ്പത്തിന്റെ വന്‍ സമ്പത്തായിരിക്കും ഇല്ലാതാകുന്നത്‌.
നിര്‍ദിഷ്ട സ്ഥലത്ത്‌ കണ്ടല്‍ചെടികളാണോ വളര്‍ന്നു നില്‍ക്കുന്നതെന്നു തനിക്കറിയില്ലെന്നു ഡോ.സുസര്‍ല പറഞ്ഞുകണ്ടല്‍ചെടികള്‍ പാരിസ്ഥിതിക പ്രാധാന്യമുള്ളവയായതുകൊൃണ്ടു സംരക്ഷിക്കപ്പെടണമെന്നാണു സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഇടക്കൊച്ചി സ്റ്റേഡിയം നഗരം നിര്‍മിക്കുന്നത്‌ ചട്ടങ്ങള്‍ ലംഘിച്ചുകൊാണെന്ന പരാതിയിലാണ്‌ സ്ഥലം പരിശോധനയ്‌ക്കു വിധേയമാക്കിയത്‌. സ്ഥലത്ത്‌ പരിസ്ഥിതി ആഘാത പഠനം നടത്താതെ നിര്‍മാണം തുടങ്ങിയെന്നാണ്‌ പരിസ്ഥിതി സ്‌നേഹികള്‍ ആരോപിക്കുന്നു.എന്നാല്‍ ഇതുവരെ കെസിഎ ഒരു നിര്‍മാണ പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും ടി.സി മാത്യു പറഞ്ഞു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കലക്‌റ്റര്‍ ഇടപെട്ടു നിര്‍ത്തിവെപ്പിക്കുകയായിരുന്നു. തീരദേശ സംരക്ഷണ നിയമം ലംഘിച്ചതിനു കോസ്റ്റല്‍ റെഗുലേഷന്‍ അഥോറിറ്റി ഡയറക്‌റ്റര്‍ ഡോ.സി.ടി.എസ്‌ നായര്‍ കെസിഎയോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ