വേണ്ട നടപടികള്‍ ആരോഗ്യ വകുപ്പില്‍ നിന്നും എടുക്കാത്തതില്‍ പ്രതിഷേധം ഉയരുന്നു.
ചെറളായി ടി.ഡി ക്ഷേത്രപരിസരം ,കൂവപ്പാടം എന്നിവടങ്ങളിലാണ് രാക്ഷസ ഒച്ചുകള്‍ എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ ഒച്ചുകളുടെ വിളയാട്ടം രൂക്ഷമായിരിക്കുന്നത്. മൂന്നു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണു മട്ടാഞ്ചേരി - ഫോര്‍ട്ട് കൊച്ചി മേഖലയില്‍ രാക്ഷസ ഒച്ചിന്റെ ആക്രമണം രൂക്ഷമായിരിക്കുന്നത്. ചതുപ്പു പ്രദേശങ്ങളും ഒഴിഞ്ഞു കിടക്കുന്ന കാടുപിടിച്ച പറമ്പുകളുമാണ് ആഫ്രിക്കന്‍ ഒച്ചിന്റെ വിഹാര കേന്ദ്രങ്ങള്‍.
സന്ധ്യയാകുന്നതോടെ ഒച്ചുകള്‍ പരിസര പ്രദേശങ്ങളിലെ വീടുകളില്‍ എത്തുന്നു എന്നതാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്.ഇതിനു പുറമെ കൃഷിയിടങ്ങളും ആഫ്രിക്കന്‍ ഒച്ചിന്റെ ആക്രമണങ്ങള്‍ക്കു ഇരയാകുന്നുണ്ട്‌്.
തെങ്ങിന്റെ ഓലയിലും മറ്റും തൂങ്ങിക്കിടക്കുന്ന ഒച്ചുകള്‍ മറ്റു സസ്യങ്ങളുടെ ഇലകളും തിന്നു നശിപ്പിക്കുന്നു. പലയിടത്തും ഒച്ചുകള്‍ വീടിന്റെ അകത്തുവരെയും എത്തുന്നു.
കോര്‍പ്പറേഷന്‍ അധികൃതര്‍ താല്‍ക്കാലിക നടപടിയായി ഉപ്പുവാരി വിതറി നോക്കിയെങ്കിലും ഫലം ഒന്നും ഉണ്ടായിട്ടില്ല. രാത്രി ഏഴുമണിയോടെയാണു ഇതു വീടുകളിലേക്കു കയറി വരുന്നത്.മഴയുള്ളപ്പോഴാണ് ഇവയുടെ വരവ് കൂടുതലാകുന്നത്.
ചെടികളും പച്ചക്കറികളും തിന്നു നശിപ്പിക്കുന്ന ഒച്ചുകളെ നിര്‍മാര്‍ജ}ം ചെയ്യാന്‍ കഴിയാതെ പ്രദേശവാസികള്‍ കുഴങ്ങുകയാണ്. ആഫ്രിക്കന്‍ ഒച്ചുകളുടെ സാന്നിധ്യം മസ്‌തിഷ്‌ക ജ്വരം പടരാന്‍ ഇടയാകുമെന്നാണു ആരോഗ്യ രംഗത്തെ വിദഗ്‌ധര്‍ പറയുന്നത്. ഇവയെ തൊട്ടാല്‍ ചൊറിച്ചിലിനും തടിച്ചു പൊങ്ങുന്നതിനും കാരണമാകുമെന്നു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉപ്പ് ഉപയോഗിച്ചാണു ഇവയെ നശിപ്പിക്കുന്നത് .എന്നാല്‍ എണ്ണം വര്‍ധിച്ചതോടെ ഇതിനും കഴിയാത്ത അവസ്ഥയിലായിട്ടുണ്ട്. ആഫ്രിക്കന്‍ ഒച്ചുകളെ നശിപ്പിക്കാന്‍ ആരോഗ്യ വകുപ്പു ഇടപെടണമെന്നാണു പശ്ചിമകൊച്ചിയിലെ ജനപ്രതിനിധികള്‍ ആവശ്യപ്പെടുന്നത്.
ഇതിനു മുന്‍പ് 2007 സെപ്‌തംബറിലാണ് പശ്ചിമ കൊച്ചിയില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമായത്.തുടര്‍ച്ചയായി മൂന്നു വര്‍ഷം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മാത്രമെ ഇതിന്റെ ശല്യം പൂര്‍ണമായി അവസാനിപ്പിക്കാന്‍ കഴിയുകയുള്ളുവെന്നാണ് ഇതിനെക്കുറിച്ചു പഠനം നടത്തിയവര്‍ പറയു്‌്‌ന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ