2010, നവംബർ 5, വെള്ളിയാഴ്‌ച

കായലോന്നു ചിരിച്ചാല്‍












കേരള വാട്ടര്‍ സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ സെയ്‌ലിങ്ങ്‌ ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യാട്ടിങ്‌ ട്രെയ്‌നിങ്ങ്‌ ക്യാപ്‌സ്യുള്‍ എന്ന പരിശീല പരിപാടി യുകെയില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്കു കൗതുകമായി.
യുകെയിലെ ടൗണ്‍ ബ്രിഡ്‌ജ്‌ സ്‌കൂളില്‍ നിന്നുള്ള 17ഓളം വിദ്യാര്‍ഥികളാണ്‌ തേവര സേക്രഡ്‌ ഹാര്‍ട്ട്‌ കോളെജില്‍ നടന്ന യാട്ടിങ്‌ പരിശീലന പരിപാടിയില്‍ പങ്കെടുത്തത്‌. സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി വിദ്യാഭവനില്‍ എത്തിയ വിദേശ വിദ്യാര്‍ഥികള്‍ക്കു കായലിലെ യോട്ടിങ്ങിന്റെ ബാലപാഠങ്ങള്‍ ശ്രദ്ധയോടെ ചോദിച്ചു മനസിലാക്കി. കേരള വാട്ടര്‍ സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ സെയ്‌ലിങ്ങ്‌ ഓര്‍ഗനൈസേഷന്റെ ക്യാപ്‌റ്റന്‍ ജോളി തോമസാണ്‌ കുട്ടികള്‍ക്കു പരിശീലനത്തിനു നേതൃത്വം നല്‍കുന്നത്‌. ഇന്ത്യന്‍ നേവിയിലെ യോട്ടിങ്‌ പരിശീലകരായ മിഥുന്‍,അജയ്‌കുമാര്‍ എന്നിവരും ക്ലാസുകള്‍ നയിക്കുന്നു. ഇന്ത്യയിലേയും വിദേശത്തു നിന്നുള്ള സ്‌കൂളുകളിലെ രണ്ടു കൂട്ടികള്‍ക്കു വിതം സൗജന്യ പരിശീലനം നല്‍കുവാന്‍ തീരുമാനിച്ചതായി ജോളി തോമസ്‌ അറിയിച്ചു.
ഇന്നലെ ആരംഭിച്ച പരിശീലനപരിപാടിയില്‍ 25 വിദേശ വിദ്യാര്‍ഥികള്‍ അടക്കം 35 കുട്ടികളാണു പങ്കെടുക്കന്നത്‌.ഇതിനകം 40ഓളം കുട്ടികള്‍ യോട്ടിങ്ങ്‌ പരിശീലനം നേടി. വരുന്ന ദേശീയ ഗെയിംസില്‍ കേരളത്തിനു മെഡല്‍ നേടിക്കൊടുക്കുക കൂടി ലക്ഷ്യമാക്കിയാണ്‌ പരിശീലനം. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും കുട്ടികള്‍ക്കു പരിശീലനം നല്‍കും.ഒരു സ്‌കൂളില്‍ നിന്നും എഴു വയസിനു മുകളില്‍ പ്രായമുള്ളരണ്ടുു കുട്ടികള്‍ക്കു വീതമാണ്‌ പരിശീലനം. 30മണിക്കൂര്‍ കായലിലും 30 മണിക്കൂര്‍ തീയറി ക്ലാസുമാണ്‌ നല്‍കുക. ദേശീയ ഗെയിംസിനു മുന്‍പ്‌ 500ഓളം കുട്ടികള്‍ക്കു പരിശീലനം നല്‍കുവാനും അതില്‍ നിന്നും 50ഓളം കുട്ടികളെ വിദഗ്‌ധ പരിശീല}ത്തിനു തെരഞ്ഞെടുക്കാനുമാണ്‌ ലക്ഷ്യമാക്കുന്നത്‌.
തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക്‌ ഇന്ത്യയിലെ വിവിധ യോട്ടിങ്‌ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരമൊരുക്കും. യോട്ടിങ്ങിനു ഉപയോഗിക്കുന്ന കുട്ടികളുടെ പരിശീല}ത്തിനുവേണ്ട ഉപകരണങ്ങളും ചെറു പായ വഞ്ചികള്‍ അടക്കമുള്ളവ വാങ്ങുന്നതിനും സ്‌പോണ്‍സര്‍മാരെ തേടുന്നതായി ജോളി തോമസ്‌.
കേരളം ആതിഥേയത്വം വഹിക്കുന്ന മുപ്പത്തിഅഞ്ചാമത്‌ ദേശീയ ഗെയിംസ്‌ ലക്ഷ്യമാക്കിയാണു പരിശീലന പരിപാടികള്‍ക്കു തുടക്കം കുറിച്ചിരിക്കുന്നത്‌. ലേസര്‍ റേഡിയല്‍ ക്ലാസില്‍ വരുന്ന പായവഞ്ചികള്‍ ആദ്യമായി ദേശീയ ഗെയിംസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതു പ്രയോജ നപ്പെടുത്തുവാന്‍ കഴിയുമെന്നും ജോളി തോമസ്‌ പറഞ്ഞു.കായിക ഇനമായി കേരളത്തില്‍ യോട്ടിങിനു വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ല.സംസ്ഥാനകായിക മന്ത്രാലയം,സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ എന്നിവയ്‌ക്കു പുറമെ സംസ്ഥാനത്തെ പ്രമുഖ കമ്പനികളെയും സമീപിച്ചിട്ടുണ്ട്‌
ദേശിയ യാട്ടിങ്ങില്‍ വോള്‍വോ,കിംഗ്‌ ഫിഷര്‍ തുടങ്ങിയ 21ഓളം സ്‌പോണ്‍സര്‍മാരാണു രംഗത്തുള്ളത്‌. വഞ്ചി തുഴച്ചിലിനു പ്രചാരമുള്ള കേരളത്തില്‍ നിന്നും യാട്ടിങ്ങില്‍ മികച്ച താരങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ കേരള വാട്ടര്‍ സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ സെയ്‌ലിങ്ങ്‌ ഓര്‍ഗനൈസേഷന്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ