എറണാകുളം സൗത്ത് ഓവര്‍ബ്രിഡ്‌ജിനു മുകളിലെ കാല്‍നടയാത്രക്കാര്‍ക്കുള്ള ഫുട്‌പാത്തുകള്‍ തകര്‍ന്നു യാത്രചെയ്യാനവാത്ത നിലയില്‍. മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ ഇതു കണ്ടിില്ലെന്നു നടിക്കുകയാണ്.
http://nerumnerium.blogspot.com
എറണാകുളം സൗത്ത് ഓവര്‍ബ്രിഡ്‌ജിനു മുകളിലൂടെ കാല്‍നടയാത്രക്കാര്‍ക്കു വിലക്ക്.ഫുട് പാത്ത് കേബിളിടുന്നതിനായി പൊളിച്ച അധികൃതര്‍ ആറുമാസത്തിലേറെ കഴിഞ്ഞിട്ടും കണ്ടില്ലെന്ന മട്ടാണ്.ഇതോടെ കാല്‍നട യാത്രക്കാര്‍ക്ക് ഓവര്‍ബ്രിഡ്‌ജിനു മുകളിലുടെ മറുവശത്തേക്കു പോകാനാവാതെയായി.
കൊച്ചി നഗരത്തിലെ തകര്‍ന്ന ഫുട്‌പാത്തുകള്‍ കാല്‍നടയാത്രക്കാര്‍ക്കു ഒരുക്കുന്നത് അപകടക്കെണികള്‍. കാനകള്‍ക്കു മുകളിലെ തകര്‍ന്ന കവറിങ്ങ് സ്ലാബുകള്‍ പരാതി കിട്ടി 24 മണിക്കൂറിനകം മാറ്റിയിടുമെന്ന കഴിഞ്ഞ നഗരസഭ ബജറ്റ് പ്രസംഗത്തിലെ പ്രസംഗം ഇന്നും കടലാസില്‍ ഒതുങ്ങുകയാണ്.
കാല്‍നടയാത്രക്കാര്‍ക്കു അപകടകെണികള്‍ ഒരുക്കുന്ന വിധം പൊട്ടിതകര്‍ന്നു കുഴികളായി രൂപാന്തരപ്പെട്ട നിരവധി ഫുട്‌പാത്ത് സ്ലാബുകള്‍ കൊച്ചി നഗരത്തിലെ പ്രധാന റോഡുകളോട് ചേര്‍ന്നു എല്ലാമുണ്ട് ജിസിഡിഎ,പിഡബ്ലിയുഡി എന്നിവയുടെ സഹായത്തോടെയും എംഎല്‍എ ഫണ്
്‌് ഉപയോഗിച്ചും നഗരത്തിലെ പ്രധാന റോഡുകളില്‍ ഫുട്‌പാത്തുകള്‍ യൂണികോണ്‍ ടൈല്‍സ് വിരിച്ചു മനോഹരമാക്കിയെന്നു നഗരസഭ അവകാശപ്പെടുമ്പോഴാണ് ഫുട്‌പാത്തുകളുടെ ദുരവസ്ഥ .
എറണാകുളം സൗത്ത് ഓവര്‍ബ്രിഡ്‌ജിലെ ഫുട്‌പാത്ത് സ്ലാബുകള്‍ പൊട്ടിതകര്‍ന്നിട്ടു മാസങ്ങള്‍ കഴിഞ്ഞു. ഇതില്‍ നല്ലൊരുഭാഗം അധികൃതരും പൊളിച്ചിട്ടുണ്ട്. ഒരുഭാഗത്തു ഫുട്‌പാത്ത് ആക്കി റോഡിനു വീതി കൂട്ടണമെന്ന നിര്‍ദേശവും സൗത്ത് ഓവര്‍ ബ്രിഡ്‌ജിലെ ഫുട്‌പാത്തിലെ നിലവിലെ അവസ്ഥ ശോചനീയമായി തുടരുകയാണ്. തകര്‍ന്ന സ്ലാബുകള്‍ പരാതി കിട്ടുന്നതിനനുസരിച്ചു മാറ്റിയിടാന്‍ കൊച്ചി നഗരസഭയുടെ എല്ലാ സോണല്‍ ഓഫീസുകളിലും കവറിങ്ങ് സ്ലാബുകള്‍ വാര്‍ത്തവെച്ചിട്ടുെണ്ടെന്നു ബജറ്റ് പ്രസംഗത്തില്‍ പറയുന്നു എന്നാല്‍ നഗരത്തിലെ ഫുട്‌പാത്തുകള്‍ അപകടകെണികള്‍ ഒരുക്കി തകര്‍ന്നിരിക്കുന്നതായും ഇതു ഉടന്‍ മാറ്റി പുതിയ സ്ലാബുകള്‍ ഇടുവാ}ുള്ള നടപടി സ്വീകരിക്കണമെന്നും റെസിഡന്‍സ് അസോസിയേഷ}ുകള്‍ ആവശ്യപ്പെട്ടു.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നൂറുകണക്കിനു ആളുകള്‍ ദിവസവും യാത്രചെയ്യുന്ന നഗരത്തിലെ ഫുട്‌പാത്തുകളില്‍ രൂപപ്പെട്ട വലിയ ദ്വാരങ്ങള്‍ നിരവധി അപകടങ്ങള്‍ക്കും വഴിവെക്കുകയാണ്. മഴക്കാലമായതിനാല്‍ കുഴയില്‍ വെള്ളം കെട്ടിക്കിടക്കുന്നതോടെ അപകടക്കെണികള്‍ കാല്‍നടയാത്രക്കാര്‍ക്കു മനസിലാക്കാനും കഴിയുന്നില്ല. സ്ലാബുകള്‍ക്കിടയിലും സ്ലാബിലെ തകര്‍ന്ന ഭാഗങ്ങളിലും കാലുകള്‍ കുടുങ്ങുന്നതും നിരപ്പായ ഭാഗത്ത് ചില ഭാഗങ്ങളില്‍ നിരത്തിവെച്ചിരിക്കുന്ന സ്ലാബില്‍ തട്ടി ആളുകള്‍ വീഴുന്നതും പതിവായിട്ടുണ്ട്. ചെയ്‌തു തീര്‍ത്ത വര്‍ക്കുകളുടെ തുക }ഗരസഭ കോണ്‍ട്രാക്‌റ്റര്‍മാര്‍ക്കു കുടിശിക ആയതി}ാല്‍ ഫുട്‌പാത്തുകളുടെ ഉള്‍പ്പെടെ പുതിയ വര്‍ക്കുകള്‍ ഒന്നും കോണ്‍ട്രാക്‌റ്റര്‍മാര്‍ ഏറ്റെടുക്കുന്നില്ല.
പോട്ടിപ്പൊളിഞ്ഞ റോഡുകളുടെ കാര്യത്തില്‍ പൊതുമരാമത്ത് മന്ത്രി പ്രഖ്യാപിച്ചതുപോലെ തകര്‍ന്ന സ്ലാബുകളെക്കുറിച്ചുള്ള പരാതികളും ജ}ങ്ങള്‍ക്കു അറിയിക്കാന്‍ പ്രത്യേക പരാതി പരിഹാര ഫോണ്‍ നമ്പരുകള്‍ പ്രസിദ്ധപ്പെടുത്തുകയും പരാതി കിട്ടിയാല്‍ സമയബന്ധിതമായി തകര്‍ന്ന സ്ലാബുകള്‍ മാറ്റിയിടാനുള്ള നടപടി സ്വീകരിക്കുകയും വേണം.
തകര്‍ന്നു കിടക്കുന്ന കാനകള്‍ക്കു മുകളിലെ സ്ലാബുകള്‍ നഗരത്തിനു നല്‍കുന്നതു അവികസിത മുഖഛായയാണ്.ഒപ്പം കാല്‍നാടയാത്രക്കാര്‍ക്ക് അപകടം കാത്തുവെച്ചു കെണികള്‍ കൂടിയായി മാറുകയാണീ തകര്‍ന്ന ഫുട്‌പാത്തുകള്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ