2010, ഡിസംബർ 13, തിങ്കളാഴ്‌ച

നഗരത്തില്‍ ഇനി ഒരു സിന്തറ്റിക്‌ ട്രാക്ക്‌ കൂടി




നഗരത്തില്‍ ഇനി ഒരു സിന്തറ്റിക്‌ ട്രാക്ക്‌ കൂടി. 200 മീറ്റര്‍ മാത്രം നീളം വരുന്ന മി}ി സിന്തറ്റിക്‌ ട്രാക്കിന്റെ അവസാ} ഘട്ട പണികള്‍ കടവന്ത്ര റീജണല്‍ സ്‌പോര്‍ട്‌സ്‌ സെന്ററില്‍ പുരോഗമിക്കുന്നു.
വിദേശത്തു നിന്നും ഇറക്കുമതി ചെയ്‌ത സിന്തറ്റിക്‌ ഗ്രാന്യൂളുകള്‍ വിരിച്ചു മിനുക്കുപണികള്‍ തുടങ്ങി.
മലേഷ്യയില്‍ നിന്നെത്തിയ വിദഗ്‌ധ സംഘം ആണു ഗ്രാന്യുളുകള്‍ വിരിക്കുന്നത്‌. മഴമൂലം പണികള്‍ വേഗത്തില്‍ പുരോഗമിക്കാന്‍ തടസം നേരിടുന്നുണ്ട്‌്‌. പ്രത്യേക സംവിധാനം ഉപയോഗിച്ചു ഗ്രാന്യൂളുകള്‍ സ്‌പ്രേ ചെയ്‌തു പിടിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ആറുമാസം നീണ്ടപണികള്‍ക്കു ശേഷമാണു ട്രാക്കിന്റെ അടിത്തറ നിര്‍മാണം പൂര്‍ത്തിയായത്‌. ജോഗിങ്ങ്‌ ട്രാക്കിനുവേണ്ടി മണ്ണിട്ട്‌ ഒരടി പൊക്കിയശേഷം ബേസ്‌ ഇട്ടശേഷം ബിറ്റുമിന്‍ വിരിക്കുകയായിരുന്നു.അതിനു ശേഷം മുകളില്‍ ചുവന്ന മണ്ണ്‌ വിരിച്ച ശേഷം ഹെവി റോളര്‍ ഉപയോഗിച്ചു റോഡ്‌ പോലെ ഉറപ്പാക്കി.മണ്ണിലൂടെ വെള്ളം ചോര്‍ന്നു പോകുന്നതിനുവേണ്ട ഡ്രെയ്‌നേജ്‌ സംവിധാനങ്ങളും ഒരുക്കി ബേസ്‌ ഉറപ്പിച്ചശേഷം അതിനുശേഷമാണ്‌ ടര്‍ഫ്‌ വിരിച്ചത്‌.മാജിക്‌ ടര്‍ഫ്‌ എന്നു വിളിക്കുന്നാതാണീ സിന്തറ്റിക്‌ ട്രാക്‌.മഴപെയ്‌താല്‍ 19 മിനിറ്റിനകം വെള്ളം പൂര്‍ണമായും വാര്‍ന്നുപോകുന്ന രീതിയിലാണു ഡ്രെയ്‌നേജ്‌ ഒരുക്കിയിരിക്കുന്നത്‌.
200 മീറ്റര്‍ ട്രാക്കില്‍ നാലുവരി സ്‌പ്രിന്റ്‌ ട്രാക്കും മുന്നുവരി റൗണ്ട്‌ ട്രാക്കുമാണ്‌ നിര്‍മിക്കുന്നത്‌. രണ്ടുതട്ടായി 14 മില്ലിമീറ്റര്‍ ക}ത്തിലാണ്‌ ഗ്രാന്യുളുകള്‍ വിരിക്കുന്നത്‌.
ജോഗിങ്‌ ട്രാക്കിനു പുറമെ ഫുട്‌സാല്‍ മത്സരങ്ങള്‍ നടത്താന്‍ കഴിയുന്ന ഫ്‌ളഡ്‌ലിറ്റ്‌ സൗകര്യത്തോടുകൂടിയ ഫുട്‌ബോള്‍ ടര്‍ഫും ഇതോടൊപ്പം }ിര്‍മിക്കുന്നുണ്ട്‌്‌. ഇതോടെ ട്രാക്കും ടര്‍ഫും രാത്രിയും പകലും മത്സരങ്ങള്‍ക്കു പ്രയോജ}പ്പെടുത്താ}ാകും. സിന്തറ്റിക്‌ ജോഗിങ്ങ്‌ ട്രാക്കിനകത്താണ്‌ ആര്‍ട്ടിഫിഷ്യല്‍ ഫുട്‌ബോള്‍ ടര്‍ഫും സ്ഥാപിക്കുന്നത്‌. ഇതോടെ റീജ്യണല്‍ സ്‌പോര്‍ട്‌സ്‌ സെന്ററില്‍ മണല്‍ സ്‌പര്‍ശം ഇല്ലാതാകും. ഒന്നേകാല്‍ കോടി രൂപ മുടക്കിയാണ്‌ സിന്തറ്റിക്‌ ട്രാക്കിന്റെയും കൃത്രിമ പുല്‍ത്തകിടിയുടേയും പണികള്‍ പൂര്‍ത്തിയാകുക.
ഇറ്റലിയില്‍ നിന്നും ഇറക്കുമതി ചെയ്‌ത ലിമാന്‍ഡ എന്ന കൃത്രിമ പുല്ലാണ്‌ ടര്‍ഫായി വെച്ച്‌ുപിടിപ്പിക്കുന്നത്‌. അറ്റകുറ്റപ്പണികള്‍ വേണ്ട്‌ എന്നതാണിതിന്റെ പ്രത്യേകത. 15 വര്‍ഷമാണ്‌ സിന്തറ്റിക്‌ ട്രാക്കിനും കൃത്രിമ പുല്‍ത്തകിടിയ്‌ക്കും വാഗ്‌ദാ}ം ചെയ്‌തിരിക്കുന്നത്‌.കൃത്രിമ പുല്‍ത്തകിടി വിരിക്കാനുള്ള വിദഗ്‌ധ സംഘം ഇറ്റലിയില്‍ നിന്നും എത്തും.
ഇതിനു പുറമെ `ഗോള്‍ഫ്‌ പട്ടിങ്ങ്‌ ' പരിശീലനത്തിനുള്ള കോഴ്‌സും ഒരുക്കുന്നുണ്ട്‌,പവര്‍ലിഫ്‌റ്റിങ്ങില്‍ ആധൂനിക സംവിധാനങ്ങളും റൈഫിള്‍ ഷൂട്ടിങ്‌ അക്കാദമിയും ആര്‍എസ്‌്‌സിയുടെ ഭാഗമായി സജ്ജമാക്കുന്നുണ്ട്‌്‌. കേരളം ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസിലെ നിരവധി മത്സരങ്ങള്‍കൂടി ലക്ഷ്യമാക്കിയാണ്‌ ടര്‍ഫും ട്രാക്കും ഒരുക്കിയിരിക്കുന്നത്‌.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ