2010, ഡിസംബർ 13, തിങ്കളാഴ്‌ച

പശ്ചിമകൊച്ചിക്കു ബോട്ടു തരൂ





നഗരം വളരുന്നു. പശ്ചിമകൊച്ചിയെ തൊടാതെ. എറണാകുളം ജില്ലാ തെക്ക്‌ ചേര്‍ത്തല വരേയും വടക്ക്‌ ചാലക്കുടി വരെയും ഓരോ ദിവസവും വികസിക്കുമ്പോള്‍ കൊച്ചി നഗരം തേവര പാലത്തിനപ്പുറത്തേക്കു വളരുന്നില്ല.
മാത്രമല്ല പശ്ചികൊച്ചിയുടെ അഭിമാനമായി ഇവിടെ ഉണ്ടാായിരുന്നു വിമാനത്താവളം നാവിക സേന സ്വന്തമാക്കി. വില്ലിംഗ്‌ടണ്‍ ഐലന്റ്‌ റെയ്‌ല്‍വേ സ്റ്റേഷന്‍ ആണെങ്കില്‍ പേരിനുമാത്രമായി . ഇവിടെ നിന്നും പശ്ചിമകൊച്ചിക്കാര്‍ക്കു റെയ്‌ല്‍വെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാമെന്നു മാത്രം ട്രെയ്‌നില്‍ കയറണമെങ്കില്‍ രണ്ടു പാലങ്ങളും കടന്നു നോര്‍ത്തിലോ സൗത്തിലോ പോകണം
പശ്ചിമകൊച്ചിയുടെ ഗതാഗത പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി വളര്‍ന്നു വരേണ്ടിിയിരുന്ന ബോട്ട്‌ സര്‍വീസ്‌ ആകട്ടെ ഇല്ലാതാകുന്നു. നഗരത്തില്‍ റോഡ്‌ വികസനം കീറാമുട്ടിയാകുമ്പോള്‍ പകരം നിര്‍ദേശിക്കാനുള്ളത്‌ ജലഗതാഗതത്തെ യാണ്‌. സെമി}ാറുകളിലും പ്രസംഗങ്ങളിലും കേന്ദ്രമന്ത്രിമാര്‍ തൊട്ടു കൗണ്‍സിലര്‍മാര്‍ വരെ പലതവണ പലരും പറയുന്നുെണ്ടങ്കിലും ഇതുവരെ ഒന്നും നടപ്പായിട്ടില്ലെന്നു മാത്രം.അതേസമയം നിലവില്‍ ഉണ്ടായിരുന്ന ബോട്ട്‌ സര്‍വീസുകള്‍ നിര്‍ത്തലാക്കി കൊണ്ടിരിക്കുന്നു. വില്ലിംഗ്‌്‌ടണ്‍ ഐലന്റിലേക്കുള്ള സര്‍വീസും ,സര്‍വീസ്‌ നടത്തിയിരുന്ന ഫോര്‍ഷോര്‍ റോഡിനു സമീപമുള്ള ബോട്ട്‌ ജെട്ടിയും ഇല്ലാതായി.നൂറുകണക്കിനുപേര്‍ ആശ്രയിച്ചിരുന്ന ഫോര്‍ട്ട്‌ കൊച്ചി -എറണാകളം സര്‍വീസും നിര്‍ത്തലാക്കിയവയില്‍ പെടുന്നു.
നേരത്തെ ഫോര്‍ട്ട്‌ കൊച്ചി-വൈപ്പിന്‍ റൂട്ടില്‍ നാലു ബോട്ടുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്‌. ഇപ്പോള്‍ ഇതു ഒരു ബോട്ടും ഒരു ജങ്കാറുമായി കുറഞ്ഞു. കുറഞ്ഞതു രണ്ടു ബോട്ടുകള്‍ എങ്കിലും വേണ്ട നിലയിലാണ്‌ ഒരു ബോട്ടുകൊണ്ടു യാത്രാക്ലേശം പരിഹരിക്കാന്‍ ശ്രമിക്കുന്നത്‌. യാത്രക്കാരെ കുത്തി നിറച്ചുകൊണ്ടു കപ്പല്‍ ചാലിലൂടെ നടത്തുന്ന ഈ ബോട്ട്‌ സര്‍വീസ്‌ അപകടത്തിന്റെ മുള്‍മുനയിലാണ്‌.
അതേ പോലെ മൂന്നു മിനറ്റുകൊണ്ടു്‌ എത്തുന്ന ഫോര്‍ട്ട്‌ കൊച്ചി -വൈപ്പിന്‍ കടത്തിനു രണ്ടുു രൂപയാണ്‌ ഈടാക്കുന്നത്‌.ഇത്‌ വളരെ കൂടുതലാണെന്നും കൊച്ചിന്‍ ഏജന്‍സീസ്‌ എന്ന സ്വകാര്യ ഗ്രൂപ്പിനു തോന്നിയ നിരക്ക്‌ ഈടാക്കാനും അനുവാദം നല്‍കിയിരിക്കുന്നതായി പാസഞ്ചേഴ്‌സ്‌ അസോസിയേഷന്‍ പറയുന്നു.
നേരത്തെ കൊച്ചി നഗരസഭയാണ്‌ ഫോര്‍ട്ട്‌ കൊച്ചി-വൈപ്പിന്‍ ബോട്ട്‌ സര്‍വീസ്‌ നടത്തിക്കൊണ്ടിരുന്നത്‌. 1996 ഒക്‌റ്റോബര്‍ 31നു നഗരസഭ ബോട്ട്‌ സര്‍വീസ്‌ ഉപേക്ഷിച്ചു. തുടര്‍ന്നു സ്വകാര്യ മേഖലയ്‌ക്കു സര്‍വീസ്‌ വിട്ടുകൊടുക്കുകയായിരുന്നു. അതേപോലെ നഗരസഭ നടത്തിവന്നിരുന്ന ജങ്കാറും ലേലത്തിനു സ്വകാര്യമേഖലയ്‌ക്കു കൊടുത്തു വളരെ കാര്യക്ഷമമായി കൊച്ചി നഗരസഭ നടത്തിവന്നിരുന്ന ഈ ബോട്ട്‌ -ജങ്കാര്‍ സര്‍വീസുകള്‍ വളരെ നാടകീയമായാണ്‌ സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ചത്‌. ബോട്ട്‌ നിരക്ക്‌ ഉയര്‍ത്താതെ സര്‍വീസ്‌ നഷ്ടം എന്നാരോപിച്ചായിരുന്നു സ്വകാര്യ മേഖലയ്‌ക്കു വിട്ടുകൊടുത്തത്‌. സര്‍വീസ്‌ നിര്‍ത്തലാക്കി കൊച്ചി നഗരസഭ കൈഒഴിയുമ്പോള്‍ നാലു ബോട്ടുകളും ദിവസക്കൂലിക്കാര്‍ ഉള്‍പ്പെടെ 44പേരും കൊച്ചി നഗരസഭയുടെ ബോട്ട്‌ സര്‍വീസിനു കീഴിലുണ്ടായിരുന്നു. ജീവനക്കാരെ കോര്‍പ്പറേഷന്റെ മേഖലാ ഓഫിസുകളിലേക്കു മാറ്റിക്കൊണ്ടാായിരുന്നു ബോട്ട്‌ സര്‍വീസ്‌ ലിക്വിഡേറ്റ്‌ ചെയ്‌തു സ്വകാര്യ മേഖലയെ ഏല്‍പിക്കുന്നത്‌.
ഫ്‌ളൈ ഓവറുകളുടെയും മെട്രോ റെയ്‌ലനും ആയിരക്കണക്കിനു കോടി രൂപ വേണ്ടിവരുമ്പോള്‍ അതിന്റെ നൂറില്‍ ഒരംശം ചെലവില്ലാതെ, നടപ്പാക്കാവുന്ന ഗതാഗത മേഖലയാണു ജലപാത. കാര്യമായ പണചെലവില്ലാതെയും അതേ സമയം ലഭം കൊണ്ടുവരുന്നതുമായ ജലഗതാഗത സര്‍വീസുകള്‍ കൊച്ചി നഗരസഭ തന്നെ വീണ്ടും ഏറ്റെടുക്കണമെന്നാണു ആവശ്യം ഉയരുന്നത്‌.
നിലവില്‍ ഫോര്‍ട്ട്‌ കൊച്ചിയില്‍ നിന്നും സ്വകാര്യ ബസില്‍ മേ}ക വരെ വന്നെത്തുന്നതിനു ഒരുമണിക്കൂറോളം സമയം വേിവരും. ടിക്കറ്റ്‌ നിരക്ക്‌ 10 രൂപ. മട്ടാഞ്ചേരിയില്‍ നിന്നാണെങ്കില്‍ 8 രൂപ.ഫോര്‍ട്ട്‌ കൊച്ചിയില്‍ നിന്നും ബോട്ടില്‍ എത്താന്‍ വേണ്ടത്‌ 20 മിനിറ്റ്‌ മതി . മട്ടാഞ്ചേരിയില്‍ നിന്നും 12 മിനിറ്റും. ടിക്കറ്റ്‌ നിരക്ക്‌ അകട്ടെ പകുതിപോലും വേണ്‌്‌ടിവരില്ല. അതായത്‌ പകുതിയോളം രൂപയും അതിലിരട്ടി സമയവും ലാഭിക്കാനാകും.ട്രാഫിക്‌ ബ്ലോക്ക്‌ എന്ന നിത്യശാപത്തില്‍ നിന്നും മോചനം നേടാനും ജലഗതാഗത യാത്രക്കാര്‍ക്കു കഴിയും.
ചെല്ലാനം,കണ്ണമാലി,കുമ്പളങ്ങി,പള്ളുരുത്തി,തോപ്പുംപടി,മട്ടാഞ്ചേരി,ഫോര്‍ട്ട്‌ കൊച്ചി ,വില്ലിംഗ്‌്‌ടണ്‍ ഐലന്റ്‌ എന്നിവടങ്ങളില്‍ നിന്നായി ഒരു ദിവസം ഒരു ലക്ഷത്തോളം പേര്‍ നഗത്തില്‍ വന്നു പോകുന്നുവെന്നാണു ഏകദേശ കണക്ക്‌. ഇതില്‍ ഭൂരിഭാഗം ആശ്രയിക്കുന്നതു ബസുകളെയും.ഒരു ദിവസം ലക്ഷക്കണക്കിനു രൂപയാണ്‌ ഇല്ലാത്ത യാത്രയ്‌ക്ക്‌ ജനം സ്വകാര്യ ബസുകള്‍ക്കു നല്‍കുന്നത്‌.
നഗരത്തില്‍ വിജകയരമായി പരീക്ഷിച്ച ജനറം പദ്ധതി പ്രകാരമുള്ള ലോ ഫ്‌ളോര്‍ ബസുകളുടെ മാതൃകയില്‍ ആധൂനിക സൗകര്യം ഒരുക്കിയുള്ള ഹൈടെക്‌ ബോട്ടുകള്‍കൂടി വന്നാല്‍ നിലവിലുള്ള പശ്ചിമകൊച്ചിയുടെ ഗതാഗത പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും. കൂടുതല്‍ ടൂറിസറ്റുുകളെ ആശ്രയിക്കാനും ഇതിനാകും.
നിലവിലുള്ള യാത്രാക്ലേശത്തിനു പരിഹാരമായി നിര്‍ത്തലാക്കിയ കൊച്ചി നഗരസഭയുടെ ബോട്ട്‌ സര്‍വീസുകള്‍ പുനസ്ഥാപിക്കണമെന്നു റിട്ട.ജെട്ടി മാസ്റ്റര്‍ പി.ജെ ആന്‍ഡ്രൂസ്‌ പറഞ്ഞു. അതേപോലെ ഫോര്‍ട്ട്‌ കൊച്ചിയില്‍ നിന്നും എറണാകുളത്തേക്ക്‌ ഉണ്ടാായിരുന്ന ബോട്ട്‌ സര്‍വീസ്‌ അടിയന്തിരമായി നഗരസഭയുടെ കീഴില്‍ പുനരാംഭിക്കുകയും വേണം.നേരത്തെ ഉണ്ടായിരുന്ന കേരള സര്‍ക്കാരിന്റെ കീഴിലുള്ള കിന്‍കോ സര്‍വീസ്‌ യാത്രനിരക്ക്‌ കൂട്ടാതെ നഷ്ടക്കണക്ക്‌ നിരത്തി സര്‍ക്കാര്‍ നിര്‍ത്തിയതിനു പിന്നില്‍ സ്വകാര്യ ബസ്‌ സര്‍വീസുകളുമായി ഉണ്ടാാക്കിയ ധാരണയാണെന്നും ആരോപണമുണ്‌
്‌്‌. മട്ടാഞ്ചേരി ജെട്ടിയില്‍ നിന്നും മാത്രമാണു ഇപ്പോള്‍ നഗരത്തിലേക്കു ബോട്ട്‌ സര്‍വീസ്‌ ഉള്ളത്‌. വിദേശ ടൂറിസ്റ്റുകളെ ഏറെ ആകര്‍ഷിക്കുന്ന സര്‍വീസ്‌ ആണിതെന്ന സവിശേഷയും ഉണ്ട്‌്‌.
സ്വകാര്യ ബോട്ട്‌ -ജങ്കാര്‍ സര്‍വീസകളെ ഒഴിവാക്കി ഫോര്‍ട്ട്‌ കൊച്ചി,മട്ടാഞ്ചേരി,ഐലന്റ്‌ മേഖലകളിലേക്കു നഗരസഭയുടെകീഴില്‍ ബോട്ട്‌ സര്‍വീസ്‌ തുടങ്ങുന്ന കാര്യത്തില്‍ പശ്ചി കൊച്ചിയുടെ തലമുതിര്‍ന്ന കൗണ്‍സിലര്‍മാരായ കെ.ജെ സോഹന്റെയും ശ്യാമള എസ്‌ പ്രഭുവിന്റെയും നേതൃത്വത്തില്‍ ഒരു സമിതിയെ ഇതിനുവേണ്ടി ചുമതലപ്പെടുത്തണമെന്നും പശ്ചിമകൊച്ചി ബോട്ട്‌ പാസഞ്ചേഴ്‌സ്‌ അസേിഷേന്‍ പ്രസിഡന്റ്‌ പത്മനാഭ മല്ലയ്യ നിര്‍ദേശിച്ചു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ