2010, ഡിസംബർ 13, തിങ്കളാഴ്‌ച

ബോള്‍ഗാട്ടി നിവാസികള്‍ ദുരിതത്തില്‍




അശാസ്‌ത്രീയമായ റോഡുപണി കാരണം ബോള്‍ഗാട്ടി നിവാസികള്‍ വെള്ളക്കെട്ടുമൂലം ദുരിതത്തില്‍.ഗോശ്രീ റോഡി}െയും ബോള്‍ഗാട്ടി റോഡിനെയും ബന്ധിപ്പിക്കാന്‍ കെടിഡിസി പുഴയരികില്‍ നിര്‍മിച്ച റോഡാണ്‌ പരിസരവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നത്‌.
കൊച്ചിന്‍ പോര്‍ട്ടിന്റെ അനുമതിയോടെ കെടിഡിസി നിര്‍മിച്ച റോഡിനോടു ചേര്‍ന്ന അശാസത്രീയമായ കാന നിര്‍മാണം ദുരിതത്തിലാക്കിയിരിക്കുന്നത്‌.മലിനജലം ഒഴുകിപ്പോകാന്‍ അനുയോജ്യമല്ലാത്ത വിധത്തില്‍ നിര്‍മിച്ചിരിക്കുന കാന ഇന്ന്‌ മാലിന്യജല സംഭരണിയായി മാറിയിരിക്കുകയാണ്‌.മാലിന്യം കെട്ടിക്കിടക്കുന്നതുമൂലം ഉണ്ടാകുന്ന ദുര്‍ഗന്ധവും കൊതുകുശല്യവും കാരണം പ്രദേശവാസികള്‍ ദുരിതം അനുഭവിക്കുന്നു.അശാസ്‌ത്രീയമായ കാനനിര്‍മാണം കാരണം വെള്ളം ഒഴുകുന്നതു തടസപ്പെട്ടിരിക്കുന്നു. കാ}ക്കുവേണ്ടി മണ്ണ്‌ എടുത്ത ശേഷം കാന ദിശമാറ്റി പണിയുകയും ചെയ്‌തതുമൂലം കാനക്കുവേണ്ടി കുഴിയെടുത്ത സ്ഥലത്ത്‌ കുഴികള്‍ രൂപപ്പെടാന്‍ കാരണം.ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണണമെന്നാവശ്യപ്പെട്ടു നിരവധി തവണ പരാതിയുമായി അധികൃതര്‍ക്കു മുന്നിലെത്തിയെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണു പ്രദേശവാസികള്‍ പറയുന്നത്‌.
ബോള്‍ഗാട്ടി പാലസിനോടു ചേര്‍ന്നു കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിക്കുകയും പഞ്ചനക്ഷത്ര ഹോട്ടലിനു സ്ഥലം വിട്ടുകൊടുത്തിരിക്കുന്ന കെടിഡിസി നാട്ടുകാരുടെ ആവശ്യങ്ങള്‍ക്കു മുന്നില്‍ കണ്ണടച്ചിരിക്കുന്നു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ