കൊച്ചി
കെഎസ്‌ആര്‍ടിസി ബസുകള്‍ സ്വകാര്യ പെട്രോല്‍ ബങ്കുകളില്‍ നിന്നും ഇന്ധനം നിരക്കാന് തുടങ്ങിയതോടെ ഇന്ധന നീക്കത്തിന് കെഎസ് ആരടിസിക്ക് ഉണ്ടായിരുന്ന ടാങ്കര്‍ ലോറികള്‍ കട്ടപ്പുറത്ത് കിടന്നു നശിക്കുന്നു.. മുന്‍പ് ഉണ്ടായിരുന്ന കരാര്‍ തുടര്‍ന്നുകൊണ്ട് ഐഒസിക്കു തന്നെ വാടക ഈടാക്കി ടാങ്കര്‍ ലോറികള്‍ നല്‍കണമെന്ന ആവശ്യം ഉയരുകയാണ്.
സബ്‌സിഡി നിര്‍ത്തലാക്കിയതോടെയാണ് കെഎസ് ആര്‍ടിസി ടാങ്കര്‍ ലോറികള്‍ കട്ടപ്പുറത്തായത്. ഇപ്പോള്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ സ്വകാര്യ ബങ്കുകളില്‍ നിന്നാണ് ഇന്ധനം നിറക്കുന്നത്..കെഎസ് ആര്‍ടിസിക്കുള്ള ഇന്ധന സബ്‌സിഡി എടുത്തുമാറ്റിയതോടെ ഒരു മാസമായി സ്വകാര്യ പമ്പുകളെ ആശ്രയിക്കുകയാണ്. .ഇതോടു കൂടി കെഎസ്‌ആര്‍ടിസിയുടെ പമ്പുകളില്‍ ഇന്ധനം നിറക്കല്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. ബസുകള്‍ കെഎസ്‌ആര്‍ടിസി പമ്പുകളില്‍ നിന്നും മാറി സ്വകാര്യ പമ്പുകളെ ആശ്രിച്ചു തുടങ്ങിയതോടെ കെഎസ്‌ആര്‍ടിസിയുടെ ടാങ്കര്‍ ലോറികള്‍ കട്ടപ്പുറത്തായിരിക്കുന്ന അവസ്ഥായാണിപ്പോള്‍ . പത്തോളം ടാങ്കര്‍ ലോറികളാണ് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലായി കിടക്കുന്നത്. എറണാകുളം ജില്ലയില്‍ ഏഴെണ്ണവും തിരുവനന്തപുരത്തും കോഴിക്കോടുമായി മൂന്നു ടാങ്കര്‍ ലോറികളാണ് തുരുമ്പുപിടിച്ചു നശിച്ചുകൊണ്ടിരിക്കുന്നത്.
ടാങ്ക്രര്‍ ലോറികള്‍ ഐഒസിക്കു തന്നെ വാടകയ്‌ക്കു നല്‍കി നശിച്ചുകൊണ്ടിരിക്കുന്ന ലോറികളെ സംരക്ഷിക്കണമെന്ന് കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ പറയുന്നു. ലോറികളുടെ ബാറ്ററികളെല്ലാം നശിച്ചു. ടയര്‍ മോശമായിക്കൊണ്ടിരിക്കുന്നു. ലോറികളെല്ലാം തുരുമ്പുപിടിച്ചു തുടങ്ങി.
കെഎസ്‌ആര്‍ടിസിക്കു വേണ്ടി ഡീസല്‍ അടിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഈ ലോറികളിലെ ജീവനക്കാര്‍ക്ക് ശമ്പളം ഐഒസി തന്നെയാണ് കൊടുത്തുകൊണ്ടിരുന്നത്. .ഈ അവസ്ഥയില്‍ ഈ ടാങ്കര്‍ ലോറികള്‍ ഐഒസികകു തന്നെ വാടകയ്‌ക്ക് കൊടുക്കാവുന്നതാണെന്നു ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ലക്ഷങ്ങളുടെ വരുമാനം ഇതില്‍ നിന്നും കെഎസ്‌ആര്‍ടിസിക്കു ലഭിക്കും. ഇതിനുവേണ്ടി കരാര്‍ ഉണ്ടാക്കാന്‍ കെഎസ്‌ആര്‍ടിസി അധികൃതര്‍ മുന്നോട്ടുവരണമെന്നു ജീവനക്കാര്‍ വ്യക്തമാക്കി. നിലവില്‍ ഉണ്ടായിരുന്ന കരാര്‍ പുതുക്കി പുതിയ കരാര്‍ ഉണ്ടാക്കേണ്ടി വരും.
ഇതുവരെ ഇന്ധന നീക്കത്തിന് ടാങ്കര്‍ ലോറികള്‍ക്ക് കിലോമീറ്റര അടിസ്ഥാനത്തില്‍ വാടകയും ഡ്രൈവരമാരുടെയും ക്ലീനര്‍മാരുടെയും ശമ്പളവും ഐഒസി നല്‍കി വന്നിരുന്നു.
കട്ടപ്പുറത്തു കിടിക്കുന്ന ടാങ്കറുകള്‍ ഐഒസിയെ തന്നെ ഏല്‍പ്പിച്ചാല്‍ കെഎസ്‌ആര്‍ടിസിക്കു വരുമാന മാര്‍ഗം ആകുന്നതോടൊപ്പം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ