2013, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

തന്നെ മാത്രം തഴഞ്ഞതായി പറവൂര്‍ ഭരതന്‍



ഇന്ത്യന്‍ സിനിമയുടെ ശതാബ്ദി ചെന്നൈയില്‍ ആഘോഷിച്ചപ്പോള്‍ ഫോണില്‍ക്കൂടി പോലും തനിക്ക്‌ ക്ഷണം ലഭിച്ചില്ലെന്ന്‌ മലയാള സിനിമയിലെ കാരണവരായ പറവൂര്‍ ഭരതന്‍.
ചെന്നൈയില്‍ ഇന്ത്യന്‌ സിനിമയുടെ 100-ാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ തന്നെ മാത്രം തഴഞ്ഞതായി പറവൂര്‍ ഭരതന്‍ പറഞ്ഞു. 1951ല്‍ രക്തബന്ധത്തിലാണ്‌ ആദ്യമായി സിനിമയില്‍ എത്തിയത്‌. അനശ്വര നടന്‍ സത്യന്റെ അച്ഛനായി അഭിനയിച്ചു. താന്‍ സിനിമ അഭിനയം തുടങ്ങിയതിനു ശേഷമാണ്‌ പ്രേംനസീര്‍ രംഗത്തെത്തിയത്‌. വില്ലനായും ഹാസ്യനടനായും നിരവധി കഥാപാത്രങ്ങള്‍ക്കു ജീവന്‍ നല്‍കിയ പറവൂര്‍ ഭരതന്‌ ഇപ്പോള്‍ 85 വയസായി.. ചെന്നൈയിലേക്കു ആഘോഷത്തിനു പോകുവാനുള്ള ആരോഗ്യ സ്ഥിതി ഇല്ല. എങ്കിലും ഫോണിലൂടെ ഒരു ക്ഷണം പ്രതീക്ഷിച്ചു. അതും ഉണ്ടായില്ല.
എണീറ്റു നടക്കാന്‍ പ്രയാസമുണ്ടെങ്കിലും ഇരുന്ന്‌ അഭിനയിക്കാന്‍ ഇപ്പോഴും തയാറാണ്‌ ഈയിടെ സലിംകുമാറിന്റെ ഒരു പടത്തില്‍ അത്തരത്തില്‍ ഒരു റോളില്‍ അഭിനയിച്ചതായി പറവൂര്‍ ഭരതന്‍ പറഞ്ഞു. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ