വൈപ്പിന്‍ സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്
പ്രവര്‍ത്തനം നിലച്ചു. ഏറെ പരാതികളും നിവേദനങ്ങളും നടത്തിയതിനെ തുടര്‍ന്നാണ്
വൈപ്പിന്‍ സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്.
എന്നാല്‍ കംഫര്‍ട്ട് സ്റ്റേഷനിലേക്കുള്ള വൈദ്യുതി നിലച്ചതിനെ തുടര്‍ന്നാണ്
പ്രവര്‍ത്തനം വീണ്ടും മുടങ്ങിയിരിക്കുന്നത്. എന്നാല്‍ കംഫര്‍ട്ട് സ്റ്റേഷനായി
വൈദ്യുതി പ്രത്യേകം എടുത്തിട്ടില്ല എന്നും മുന്‍പ് ഉണ്ടായിരുന്ന കുടിശ്ശിക
അടക്കാതിരുന്നതിനാലാണ് ഇത് വിഛേദിക്കേണ്ടി വന്നതെന്നും വൈദ്യുതി ബോര്‍ഡ്
പറയുന്നു. ഉടന്‍ കംഫര്‍ട്ട് സ്റ്റേഷന് നടത്തുന്ന വ്യക്തി വൈദ്യുതി കണക്ഷന്
എടുക്കുകയാണെങ്കില്‍ ഉടന്‍ തന്നെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്നും ബോര്‍ഡ്
അറിയിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ