2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

മത്സ്യം പിടിച്ചയാള്‍ക്ക്‌ 50 ഇടനിലക്കാരന്‌ 200




ഒരു കിലോ വറ്റ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുമ്പോള്‍ ഓര്‍ക്കുക അതിനെ പിടിച്ച മത്സ്യതൊഴിലാളിക്കും മത്സ്യംപിടിച്ച ബോട്ടിന്റെ ഉടമയ്‌ക്കും ലഭിച്ചത്‌ വെറും 50 രൂപ . ബാക്കി തുക ഇടനില്‌കാരന്റെ കീശയിലേക്ക്‌. ഇടനിലക്കാരുടെ കഴുത്തറപ്പ്‌ മത്സ്യമേഖയുടെ നട്ടെല്ല്‌ ഒടിക്കുന്നു.
മത്സ്യമേഖലയില്‍ പ്രതിസന്ധി തുടരുന്നു. മത്സ്യലേലത്തിന്റെ പേരില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധി പരിഹരിക്കണമെന്നു ആവശ്യപ്പട്ട്‌ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചു.
മത്സ്യലേലത്തിന്റെ പേരില്‍ ഇടത്തട്ടുകാരുടെ ചൂഷണം വര്‍ധിച്ച സാഹചര്യത്തിലാണ്‌ തൊഴിലാളികള്‍ സമരം ശക്തമാക്കുന്നത്‌.
ബോട്ടുടമകളും മത്സ്യതൊഴിലാളികളും അടങ്ങുന്ന കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ്‌ പണിമുടക്കിനു നേതൃത്വം നല്‍കുന്നത്‌.
ഇടത്തട്ടുകാരുടെ മൃഗീയമായ ചൂഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്‌ മത്സ്യവിപണി. ലേലക്കിഴിവ്‌ എന്ന പേരിലാണ്‌ ഈ ചൂഷണം. 20 ശതമാനം വരെയാണ്‌ ഒരു പണിയും എടുക്കാതെ മത്സ്യം വില്‍ക്കാന്‍ ഏറ്റെടുക്കുന്നവര്‍ സ്വന്തമാക്കുന്നത്‌.
വൈപ്പിനിലെ കാളമുക്ക്‌ ഫിഷ്‌ ലാന്റിങ്ങ്‌ സെന്ററില്‍ മത്സ്യകച്ചവടക്കാര്‍ ലേലം വിളിച്ചെടുക്കുന്ന മത്സ്യത്തിനു 20 ശതമാനം ലേലക്കിഴിവ്‌ നല്‍കണമെന്ന ആവശ്യമാണ്‌ പ്രക്ഷോഭത്തിനിറങ്ങാന്‍ തൊഴിലാളികളെ പ്രേരിപ്പിച്ചത്‌. ചില ദിവസങ്ങളില്‍ വള്ളങ്ങളില്‍ നിന്നും മത്സ്യം എടുക്കാതെ കൂട്ടത്തോടെ പിന്മാറുകയും ചെയ്യുന്നു. മറ്റു ഹാര്‍ബറുകളില്‍ കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ചാല്‍ വള്ളങ്ങളെ അവിടെയും
തുടര്‍ന്നു എസ്‌.ശര്‍മ്മയും ജില്ലാ കലക്‌ടറും വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിഷയത്തെ സംബന്ധിച്ചു ഒരു മാസത്തിനകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. അതുവരെ ലേലക്കിഴിവായി 10ശതമാനം തുടരാനും തീരുമാനിച്ചു. എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെ തീരുമാനങ്ങളെ പരസ്യമായി ധിക്കരിക്കുന്ന നിലപാടാണ്‌ കച്ചവടക്കാരുടെ സംഘടനകള്‍ നടത്തുന്നത്‌. ഈ സാഹചര്യത്തിലാണ്‌ മത്സ്യതൊഴിലാളികള്‍ പണിമുടക്ക്‌ അടക്കമുള്ള പ്രക്ഷോഭപരിപാടികള്‍ക്കു തുടക്കമിട്ടിരിക്കുന്നത്‌.
മത്സ്യമേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മത്സ്യതൊഴിലാളികള്‍ കണയന്നൂര്‍ താലൂക്ക്‌ ഓഫീസിലേക്കു മാര്‍ച്ചു ധര്‍ണയും നടത്തി.
മത്സ്യലേലത്തിന്റെ പേരില്‍ ഉടലെടുത്തിരിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കണമെന്നു സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടുകൊണ്ട്‌ ഹൈക്കോടതി ജംക്‌ഷനില്‍ നിന്നാരഭിച്ച മാര്‍ച്ചിനു കോ ഓര്‍ഡനേഷന്‍ കമ്മിറ്റി ജില്ലാ ചെയര്‍മാന്‍ പി.കെ ഗോപാലന്‍,കണ്‍വീനര്‍ ചാള്‍സ്‌ ജോര്‍ജ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.







അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ