2013, ഒക്‌ടോബർ 8, ചൊവ്വാഴ്ച

പയ്യന്മാര്‍ ഇനി ബസ്‌ ഓടിക്കേണ്ട

                   

25 വയസ്‌ കഴിഞ്ഞവര്‍ മാത്രം ബസ്‌ ഓടിച്ചാല്‍ മതിയെന്ന നിര്‍ദ്ദേശം നടപ്പിലാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്‌ ഒരുങ്ങുന്നു.ഇപ്പോള്‍ 18 ാം വയസില്‍ കാറുകള്‍ തുടങ്ങിയ ലൈറ്റ്‌ മോട്ടോര്‍ വാഹനങ്ങളും 20-ാംവയസില്‍ ബസ്‌,ലോറി തുടങ്ങിയ ഹെവിവാഹനങ്ങളും ഓടിക്കാനുള്ള ലൈസന്‍സ്‌ നല്‍കുന്നുണ്ട്‌ . ലൈസന്‍സ്‌ അനുവദിക്കുന്നതിനും നിലവിലുള്ള പ്രായപരിധി സെന്‍ട്രല്‍ മോട്ടോര്‍ വാഹന നിയമത്തിലാണ്‌ വ്യക്തമാക്കിയിട്ടുള്ളത്‌. ഇത്‌ ഭേദഗതി ചെയ്യാന്‍ വകുപ്പില്ലാത്തതിനാല്‍ ഡ്രൈവിങ്ങില്‍ അഞ്ചു വര്‍ഷം എങ്കിലും മുന്‍പരിചയമുള്ളവര്‍ക്കേ സ്വകാര്യ ബസ്‌ ഓടിക്കാന്‍ അര്‍ഹതയുള്ളുവെന്ന നിബന്ധന കൊണ്ടുവരാനാണ്‌ തീരുമാനം. എല്‍എംവി ,ഡ്രൈവിങ്ങ്‌ ലൈസന്‍സ്‌ എടുത്ത്‌ ഒരു വര്‍ഷം കഴിഞ്ഞ്‌ ഹെവിവാഹനങ്ങള്‍ ഓടിക്കാനുള്ള ലൈസന്‍സ്‌ ലഭിക്കും. ഹെവി ലൈസന്‍സ്‌ ലഭിച്ചാല്‍ ഒരു വര്‍ഷത്തിനകം ബാഡ്‌ജും ലഭിക്കും. അതോടെ ബസ്‌ ഉള്‍പ്പെടയുള്ള വാഹനങ്ങള്‍ ഓടിക്കാനുള്ള യോഗ്യതയായി.
ചുരുക്കത്തില്‍ 20 വയസ്‌ ആയല്‍ ബസ്‌ ഡ്രൈവര്‍ ആകാമെന്നതാണ്‌ ഇപ്പോഴത്തെ നിയമം .ഹെവി ലൈസന്‍സും ബാഡ്‌ജും ലഭിച്ചശേഷം കുറഞ്ഞത്‌ അഞ്ചുവര്‍ഷം എങ്കിലും ഡ്രൈവിങ്ങ്‌ പരിശാലനം ലഭിച്ചവര്‍ക്കുമാത്രമെ സ്വകാര്യ ബസ്‌ ഓടിക്കാനാകൂ എന്ന നിബന്ധനയാണ്‌ പുതിയതായി കൊണ്ടുവരുന്നത്‌. അതോടെ 25 വയസില്‍ താഴയുള്ളവര്‍ക്കു ബസ്‌ ഡ്രൈവര്‍മാരാകാന്‍ അര്‌ഹത ഉണ്ടാകില്ല. ഉന്നതതലത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ച പൂര്‍ത്തിയായി. ജില്ലാ തലത്തില്‍ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട അഥോറിറ്റിയെക്കൊണ്ട്‌ തീരുമാനം എടുപ്പിച്ചു പ്രബല്യത്തില്‍ കൊണ്ടുവരാനാണ്‌ ശ്രമം. കഴിഞ്ഞ വര്‍ഷം മലപ്പുറത്ത്‌ ഉണ്ടായ രണ്ട്‌ വലിയ ബസ്‌ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ്‌ പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നത്‌.
തീരെ പ്രായംകുറഞ്ഞവര്‍ അശ്രദ്ധമായും അമിതവേഗതയിലും ബസ്‌ ഓടിക്കുന്നതുമൂലം അപകടങ്ങള്‍ ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ