2013, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

ജീവനക്കാരുടെ പാര്‍ക്കിങ്ങ്‌ കടയുടമകളുടെ വയറ്റത്തടിച്ചു

         

പ്രധാന വ്യാപാരകേന്ദ്രമായ ബ്രോഡ്‌വെയിലെ അനധികൃത പാര്‍ക്കിങ്ങ്‌മൂലം പകുതിയിലേറെ കച്ചവടം നഷ്‌ടപ്പെടുകയാണെന്നു കടയുടമകള്‍. കഴിഞ്ഞ ഏതാനും വര്‍ഷമായി ഈ അവസ്ഥ തുടകുകയാണെന്നു അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ആറ്‌ വര്‍,ഷം മുന്‍പാണ്‌ എറണാകുളത്തിന്റെ പ്‌ശഥമ വ്യാപാര കേനദ്രമായ ബ്രോഡ്‌വെയെ നോ പാര്‍ക്കിങ്ങ്‌ ആക്കി മാറ്റിയത്‌. ഇതിനു കാരണമായത്‌ കാറകുളെട പാര്‍ക്കിങ്ങ്‌ ആണ്‌. എന്നാല്‍ ഇപ്പോള്‍ അതിലും വലിയ പ്രശ്‌നങ്ങളാണ്‌ ബ്രോഡ്‌വെയ ബാധിച്ചിരിക്കുന്നത്‌. കാര്‍പാര്‍ക്കിങ്ങിനു പുറമെ ഇരുചക്രവാഹനങ്ങലുടെ പാര്‍ക്കിങ്ങ്‌ ബ്രോഡ്‌വെയുടെ തെക്കു ഭാഗത്തെ പ്രവേശന കവാടം മുതല്‍ ചന്തക്കുളം വരെ ങാധിച്ചിരിക്കുകതയാണ്‌. റോഡിന്റെ ഇടതു വശം ചേര്‍ന്നുള്ള ഈ അനധികൃത പാര്‍ക്കിങ്ങ്‌ പ്രധാനമായും നടത്തുന്നത്‌ സമീപത്തുള്ള വ്യാപാര സമുച്ചയത്തിലെയും തെരുവോര കച്ചവടക്കാരും സമീപത്തെ മറ്റു സ്ഥാപനങ്ങലിലെ ജീവനക്കാരുമാണ്‌. രാവിലെ മുതല്‍ രാത്രിവരെ ഇടതു വശത്ത്‌ പാര്‍ക്ക്‌ ചെയ്‌തിരിക്കുന്ന ഈ ഇരു ചക്രവാഹങ്ങളുടെ ബാഹുല്യം കാരണം ബ്രോഡ്‌വെയില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്ന ഇരുചക്കവാഹനക്കാര്‍ക്ക്‌ വണ്ട്‌ പാര്‍ക്ക്‌ ചെയ്യാന്‍ മറ്റിടങ്ങളിലേക്ക്‌ പോകേണ്ടിവരുന്നു.ചില കടയുടമകള്‍ തങ്ങളുടെ ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നതിനായി കടയുടെ മുന്നിലെ സ്ഥലം സ്ഥിരമായി വളച്ചെടുത്തിരിക്കുകയാണ്‌. രാവിലെ 10 മണിക്കു ബ്രോഡ്‌വെ സജീവമാകുന്നതിനു മുന്‍പ്‌ തന്നെ ഈ കയ്യേറ്റം നടന്നു കഴിഞ്ഞിരിക്കും.
ഏറ്റവും സുരക്ഷിതമായി വാഹനങ്ങള്‍ ഇരിക്കുന്നതിനാല്‍ ഇവിടെ സ്ഥിരം പാര്‍ക്കിങ്ങ്‌ ഏരിയ ആയിമാറിക്കഴിഞ്ഞു. ജനബാഹുല്യം മൂലം പഴയ എറണാകുളത്തിന്റെ പ്രധാന വ്യാപാര മേഖലയായിരുന്നു ബ്രോഡ്‌വെ ഇപ്പോള്‍ ഇരു ചക്രവാഹനങ്ങലുടെ വീര്‍പ്പ്‌മുട്ടലിലാണ്‌. ഈ അശാസ്‌ത്രീയമായ പാര്‍ക്കിങ്ങും പരസ്യമായ കയ്യേറ്റങ്ങളും കാരണം കഴിഞ്ഞ ഓണം സീസണില്‍ 50 ശതമാനത്തിലേറെ കച്ചവടം നഷ്‌ടമായതായി കേരള മര്‍ച്ചന്റ്‌സ്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറി ജി. ഗോപാല്‍ ഷേണായി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ