പൈപ്പ് ലൈനിലെ ചോര്‍ച്ച തടയാന്‍ അവിദഗ്‌ധ തൊഴിലാളികളെ നിയോഗിച്ച വാട്ടര്‍ അഥോറിറ്റിയുടെ നീക്കം സമ്പൂര്‍ണ പരാജയം. ശുദ്ധവെള്ള പൈപ്പ്‌ലൈനില്‍ ദേശീയ പാതയില്‍ മുനമ്പം കവലയില്‍ ഉണ്ടായ ചോര്‍ച്ച തടയാന്‍ അവിദഗ്‌ധ തൊഴിലാളികളെ ഉപയോഗിച്ചു വാട്ടര്‍ അതോറിറ്റി നടത്തിയ പണികള്‍ അവതാളത്തിലായി.
പൈപ്പ് ലൈനില്‍ അറ്റകുറ്റ പണികള്‍ക്കായി എടുത്ത കുഴി റോഡിന്റെ മുക്കാല്‍ ഭാഗത്തോളം വ്യാപിച്ചു. . ഇതിനെ തുടര്‍ന്നു ദേശീയ പാതയിലെ വാഹനഗതാഗതം താറുമാറായി. . വടക്കേക്കര-ചിറ്റേത്തുകര പ്രദേശങ്ങളിലായി ജനം ശുദ്ധജലത്തിനായി നെട്ടോട്ടം ഓടുകയാണ്. .പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായിട്ട് ഒരാഴ്‌ചയോളമായി. ഇക്കാര്യം ചിറ്റാട്ടുകരയിലെ പ്രതിനിധികള്‍ പലതവണ ഉദ്യോഗസ്ഥരോടു പറഞ്ഞിട്ടും യാതൊരു പ്രതീകരണവും ഉണ്ടായില്ല. ചോര്‍ച്ച വ്യാപിച്ചതോടെ സാധാരണ തൊഴിലാളികളുമായി എത്തി കുഴിയെടുത്തു പണിതുടങ്ങി.
വാട്ടര്‍ അഥോറിറ്റിയുടെ അസിസ്റ്റന്റ് എഞ്ചിനിയറാണ് ഇതിനു മേല്‍നോട്ടം വഹിച്ചത്. പമ്പിങ്ങ് മുടങ്ങിയതോടെ വടക്കേക്കര ,ചിറ്റാട്ടുകര മേഖലയില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളം വിതരണം ചെയ്‌തു.
അധികൃതരുടെ ഇടപെടലിനെ തുടര്‍ന്നു ഗതാഗതം പുനസ്ഥാപിക്കുന്നതിനായി കുഴിമൂടിയെങ്കിലും ഇപ്പോഴും പൈപ്പ് ലൈനിലെ ചോര്‍ച്ച പൂര്‍ണമായും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ