2013, ഒക്‌ടോബർ 8, ചൊവ്വാഴ്ച

രണ്ടു വിദ്യാര്‍ഥികള്‍ മു്‌ങ്ങി മരിച്ച തോട്ടുമുഖം കടവില്‍ മുന്നറിയിപ്പ്‌ സ്ഥാപിച്ചു



കഴിഞ്ഞ ദിവസം രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച കീഴ്‌മാട്‌ തോട്ടുമുഖം കടവില്‍ അപകടസൂചന നല്‍കുന്ന തൂണുകള്‍ സ്ഥാപിച്ചു. പത്ത്‌ മീറ്റര്‍ ദുരത്തിലാണ്‌ തൂണുകള്‍ സ്ഥാപിക്കുന്നത്‌. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലൈസ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ കടവ്‌ സന്ദര്‍ശിച്ച സംഘമാണ്‌ തൂണുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്‌.
തോട്ടുമുഖം കടവ്‌ സ്ഥിരം അപകടവേദിയാകുകയാണ്‌. കഴിഞ്ഞവര്‍ഷം ഇതേ സമയത്ത്‌ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചിരുന്നു. ഇതേ തുടര്‍ന്നു നാട്ടുകാര്‍ ഈ ഭാഗത്ത്‌ മുന്നറിയിപ്പ്‌ ബോര്‍ഡ്‌ സ്ഥാപിച്ചിരന്നു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ