2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

സുപിം കോടിതി വിധി ലംഘിച്ചം പ്രവര്‍ത്തനം തുടരുന്ന മഴവില്‍ റസ്റ്റോറന്റ്‌ പൊളിച്ചു നീക്കുമെന്നു ബിജെപി




ആലുവ പെരിയാര്‍ തീരത്തു പ്രവര്‍ത്തിക്കുന്ന മഴവില്‍ റസ്റ്റോറന്റ്‌ പൊളിച്ചു നീക്കണമെന്നു ആവശ്യപ്പെട്ടു ബിജെപി മാര്‍ച്ച്‌ നടത്തി. കോടതി ഉത്തരവ്‌ ഉണ്ടായിട്ടും പൊളിക്കാന്‍ അധികൃതര്‍ തയാറാകാത്ത കെട്ടിടം ഒരു മാസത്തിനുള്ളില്‍ പോളിച്ചില്ലെങ്കില്‍ ബിജെപിയുടെ നേതൃത്വത്തില്‍ കെട്ടിടം പൊളിക്കുമെന്നു ബിജെപി സംസ്ഥാന സമിതി അംഗം പി.കൃഷ്‌ണദാസ്‌ പറഞ്ഞു.
മഴവില്‍ റസ്റ്റോറന്റ്‌ പൊളിച്ചു നീക്കണമെന്ന്‌ സുപ്രിംകോടതി വന്നിട്ടും ജില്ലാ ഭരണാധികാരികള്‍ നടപടി എടുത്തില്ലെന്നു ആരോപിച്ചാണ്‌ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച നടത്തിയത്‌. മഴവില്‍ റസ്റ്റോറന്റ്‌ പൊളിച്ചു നീക്കണമെന്ന വിധി ഒക്‌ടോബര്‍ രണ്ടിനു അവസാനിച്ചിട്ടും ഇതുമായി ബന്ധപ്പെട്ടു ജില്ലാ ഭരണാധികാരികള്‍ ഇടപെടാത്തതിനെ തുടര്‍ന്നാണ്‌ മാര്‍ച്ച്‌.ഇതുമായി ബന്ധപ്പെട്ട്‌ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകരും ഇതിനു മുന്‍പ്‌ സമരവുമായി രംഗത്തെത്തിയിരുന്നു.
പെരിയാര്‍ തീരത്തുള്ള ഈ റസ്റ്റോറന്റ്‌ തീരദേശത്ത്‌ പ്രവര്‍ത്തിക്കാനുള്ള ചട്ടങ്ങള്‍ ഒന്നും പാലിക്കാതെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌.ഇത്‌ പരിസ്ഥിതിക്കു ദോഷമാണെന്നും ജില്ലാ ഭരണാധികാരികള്‍ ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുമാണ്‌ ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയത്‌. റസ്റ്റോറന്റിന്റെ 100 മീറ്റര്‍ അകലെവച്ച്‌ മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ