ബോഡി ബില്‍ഡിംഗ് രംഗത്ത് നേട്ടങ്ങള്‍ കൊയ്‌ത് ശ്രദ്ധേയനാകുകയാണ് 20 കാരനായ വിപിന്‍ ചാക്കോ. ചെറുപ്പത്തിന്റെ ഇശിരും കഠിനാധ്വാനത്തിന്റെ പ്രതീകവുമായ വിപിന്‍ ഇതിനോടകം മത്സരിച്ച എല്ലാ ചാമ്പ്യന്‍ഷിപ്പുകളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചുകഴിഞ്ഞു.
പാലാരിവട്ടം തമ്മനം കെ.സി ചാക്കോയുടേ മകനാണ് വിപിന്‍. 20 കാരനായ വിപിന്‍ ബോഡിബില്‍ഡിംഗ് രംഗത്തേക്ക് പ്രവേശിച്ചിട്ട് കേവലം മൂന്നു വര്‍ഷമേ ആയിട്ടുള്ളു. കഴിഞ്ഞവര്‍ഷം മുതലാണ് ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുത്ത് തുടങ്ങിതതു തന്നെ. എന്നാല്‍ പങ്കെടുത്ത മത്സരങ്ങളില്‍ എല്ലാം വിപിന്‍ ശ്രദ്ധേയനാകുകയാണ്. ജില്ലാതലത്തില്‍ തുടങ്ങി മിസ്റ്റര്‍ കേരളം ,മിസ്റ്റര്‍ സൗത്ത് ഇന്ത്യ എന്നീ ചാമ്പ്യന്‍ഷിപ്പുകളിലെ വിജയം ചിലത് മാത്രം. തൃശ്‌നാപ്പള്ളിയില്‍ നടന്ന അണ്ണാ യൂണിവേഴ്‌സിറ്റി മിസറ്റര്‍ തമിഴ്‌നാട് മത്സരത്തിലാണ് വിപിന്‍ അവസാനമായി മത്സരിച്ചത്. ഇതില്‍ സ്വര്‍ണമെഡല്‍ നേടുകയും ചെയ്‌തു. 85 കിലോഗ്രാം ശരീരഭാരവിഭാഗത്തില്‍ നടന്ന ഈ മത്സരത്തില്‍ 28 പേര്‍ പങ്കെടുത്തിരുന്നു. അടുത്ത വര്‍ഷം വിശാഖപട്ടണത്തു നടക്കുന്ന ആള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി മത്സരത്തില്‍ പങ്കെടുക്കുവാനുള്ള തയാറെടുപ്പിലാണ്
മാതാപിതാക്കള്‍ നല്‌കുന്ന പിന്തുണയാണ് തന്നെ ഈ നേടേടങ്ങല്‍ക്ക് അര്‍ഹനാക്കിയതെന്ന്#ു#ം രാജ്യാന്ത്ര തലത്തില്‍ ഇന്ത്യയ്‌ക്കുവേണ്ടി സ്വര്‍ണമെഡല്‍ നേടുകയാണ് തന്റെ ലക്ഷ്യമെന്നും വിപിന്‍ പറഞ്ഞു.
കലൂര്‍ ദേശാഭിമാനി ജംഗ്‌ഷനിലെ ലൈപ് ലോങ് ജിം സെന്ററിലാണ് പരിശീലനം നടത്തുന്നത്. മുന്‍ മിസ്റ്റര്‍ ഇതന്യ ശിഹാബിന്റെ കീഴിലാണ് പരിശീലനം.. വിപിന്‍ ഇപ്പോള്‍ കോയമ്പത്തൂര്‍ സിഎംഎസ് കോളെജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ