കറുകൂറ്റി എസ്‌ഡിഎംഎസ് എന്‍ജിനിയറിംഗ് കോളേജ് സംഘടിപ്പിച്ച ഓട്ടോ എക്‌സപോ ശ്രദ്ധേയമായി. കൊച്ചിയിലെ ഹാര്‌ലി മോട്ടോര്‍ ബൈക്കുകാരുടെ സംഘടനയായ ഹോഗിന്റെ 25ഓളം ബൈക്കുകളുമായി എറണാകുളത്തു നിന്നും കറുകൂറ്റിയിലേക്കു റാലിസംഘടിപ്പിച്ചത് കുട്ടികളുടെ ആവേശം വര്‍ധിപ്പിച്ചു.
ഇറ്റാലിയന്‍ നിര്‍മ്മിത മിസോറിട്ടി, റേഞ്ചോവര്, ടൊയോട്ട ,എംആര്‍എഫ്,ഡുക്കാട്ടി,ഹാര്‍ലി ഡേവിഡസണ്‍ ബൈക്കുകളും പ്രദര്‍ശനത്തിനുണ്ടായിരുന്നു. 10ഓളം മോഡിഫൈഡ് കാറുകളും ബൈക്കുകളും പ്രദര്‍ശനത്തില്‍ പങ്കെടുത്തു. കൊച്ചിയിലെ മറ്റൊരു സംഘടനയായ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ബൈക്കുകള്‍ കൊച്ചിയില്‍ നിന്നും കറുകൂറ്റിയിലേക്കു റാലി നടത്തി. എസ്‌ഡിഎംഎസ് ഓട്ടോമൊബൈല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കേരളത്തില്‍ ആദ്യമായി ഒരു ഓഫ് റോഡ് വെഹിക്കിള്‍ ക്യാംപസ് നിര്‍മ്മിച്ചിട്ടുണ്ട്. ഏകദേശം ഒരു കിലോമീറ്ററോളം വരുന്ന ട്രാക്കില്‍ കുഴികളും മരക്കഷണങ്ങളും ചെളിയും വെള്ളവും നിറച്ചും റബര്‍ തോട്ടത്തിലെ കയറ്റിറക്കങ്ങളും ഉപയോഗിച്ചുമാണ് ഓഫ് റോഡ് നിര്‍മ്മിച്ചിട്ടുള്ളത്. ദേശീയ മോട്ടോക്രോസ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച വാഹനങ്ങള്‍ ഓഫ് റോഡ് മത്സരത്തില്‍ മാറ്റുരച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ