17 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ബസുകള്‍ നല്‍കുന്ന പി.രാജീവ് എംപിയുടെ പദ്ധതി റീച്ച് ടു സ്‌കൂള്‍ സിനിമാ താരം സുരേഷ് ഗോപി ഉദ്‌ഘാടനം ചെയ്‌തു..
ജിപിആര്‍എസ് സൗകര്യങ്ങളും വേഗപ്പൂട്ടുകള്‍ സജ്ജമാക്കിയിട്ടുള്ള ഈ വാഹനങ്ങള്‍ സര്‍ക്കാരിനുള്ള ചൂണ്ടു പലകയാണെന്നു സുരേഷ് ഗോപി പറഞ്ഞു.
കുട്ടികള്‍ക്ക് സുരക്ഷിത ബസുകള്‍ നല്‍കുന്നതിനോടൊപ്പം അവരെ ട്രാഫിക് അവബോധം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പി.രാജീവ് എംപിയുടെ പദ്ധതിയാണ് റീച്ച് ടു സ്‌കൂള്‍. പി.രാജീവിന്റെ എംപി ഫണ്ടില്‍ നിന്നും 17 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ബസുകള്‍ അനുവദിക്കുന്ന പദ്ധതിയാണിത്. ബസുകളുടെ താക്കോല്‍ ദാനവും ഫ്‌ളാഗ് ഓഫും സിനിമാ നടന്‍ സുരേഷ് ഗോപി നിര്‍വഹിച്ചു. സുരക്ഷാ സംവിധാനങ്ങളുള്ള ഈ 17 ബസുകള്‍ സര്‍ക്കാരിനുള്ള ചൂണ്ടു പലകയാണെന്ന് ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം ഉദ്‌ഘാടനം വചെയ്‌തുകൊണ്ട് സുരേഷ് ഗോപി പറഞ്ഞു.
കേഎസ്‌ആര്‍ടിസി ബസുകളിലും ജീവനു സംരക്ഷണം നല്‍കുന്ന സംവിധാനങ്ങള്‍ വേണമെന്ന് അദ്ദേഹം അഭിപ്രായപ്പൈട്ടു. ഉന്നതമായ വ്യക്തിത്വമുള്ള പൗരന്മാരെ ലഭി്‌ക്കാന്‍ ഇത്തരം പദ്ധതികള്‍ ഉപകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഋഷിരാജ് സിംഗിനെപ്പോലുള്ള ഉദ്യോഗസ്ഥര്‍ സാധാരണക്കാരുടെ ജീവനു വേണ്ടിയാണ് ശക്തമായ നടപടികള്‍ എടുക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
അതോടൊപ്പം ജനങ്ങളില്‍ നിന്നും പണം പിരിക്കുന്ന സര്‍ക്കാരിനു നല്ല റോഡ് ഉണ്ടാക്കിക്കൊടുക്കാന്‍ സര്‍ക്കാരിനു കഴിയണമെന്നും അദ്ദേഹം ഓര്‍മ്മപ്പിച്ചു.
ഇടപ്പള്ളി കുന്നുംപുറം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഹൈബി ഈഡന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.. എംപി ഫണ്ട് കൃത്യമായി ഉപയോഗിക്കുന്ന കേരളത്തില്‍ നിന്നുള്ള എംപിയാണ് പി.രാജീവ് എന്ന് ഹൈബി പറഞ്ഞു.ഭാവനാ പൂര്‍ണമായ പദ്ധതികളാണ് പി.രാജീവ് എംപി ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതെന്നും ഹൈബി ഈഡന്‍ കൂട്ടിച്ചേര്‍ത്തു..ചടങ്ങില്‍ മെയര്‍ ടോണി ചമ്മിണി,സംവിധായകന്‍ അമല്‍ നീരദ് കൗണ്‍സിലര്‍ മഹേഷ് എന്നിവര്‍ പങ്കെടുത്തു.
പിരാജീവ് എംപി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ദഥി നടപ്പിലാക്കുന്നതെന്നും പി.രാജീവ് എംപി പറഞ്ഞു.കേന്ദ്രീകൃത കണ്‍ട്രോളിങ്ങ് സംവിധാനമുള്ള ഇത്തരം സുരക്ഷാ ബസുകള്‍ ഇന്ത്യയില്‍ ആദ്യമായിട്ടാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഓവര്‍ സ്‌പീഡ് ,അശ്രദ്ധമായ ഡ്രൈവിങ്ങ് ,സഡന്‍ ബ്രേക്കിങ്ങ്, എന്നിവ തടയുന്ന സംവിധാം ഈ ബസില്‍ ഉണ്ടായിരിക്കുന്നതാണ്.ജിപിആര്‍എസ് സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.ഡ്രൈവിങ്ങ് രീതി അളന്ന് ഡ്രൈവറെ വിലയിരുത്തുന്ന സംവിധാനവും ഉണ്ടായിരിക്കും ഇതു കൂടാതെ അടിയന്തിര ഘട്ടത്തില്‍ സ്‌കൂള്‍ അധികൃതരെയും പോലീസ് , ഫയര്‍ ഫോഴ്‌സ് എന്നിങ്ങനെ എല്ലാ വിഭാഗങ്ങളെയും ഉടന്‍ വിവരം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ