2013, ഒക്‌ടോബർ 10, വ്യാഴാഴ്‌ച

വിദ്യാര്‍ഥികളുടെ മെസ് ഫീസ് കൂ'ി: മന്ത്രി അനില്‍കുമാര്‍


ആലുവ:പ്രീമെട്രിക് ഹോസ്റ്റലുകളിലേയും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേയും വിദ്യാര്‍ഥികള്‍ക്കുളള മെസ് ഫീസ് വര്‍ധിപ്പിച്ചതായി പ'ികവിഭാഗക്ഷേമമന്ത്രി ഏ.പി.അനില്‍കുമാര്‍. ആലുവയില്‍ പ'ിക ജാതി വികസന വകുപ്പിന്റെ പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുു അദ്ദേഹം.
'ികവിഭാഗ സമുദായങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ കുറേ നാളുകളായി ഉയര്‍ നിലവാരത്തിലേക്കെത്തികൊണ്ടിരിക്കുയാണ്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഈ വിഭാഗം വിദ്യാര്‍ഥികളുടെ വിജയശതമാനത്തിലുണ്ടായ വര്‍ധന ഇതിന് തെളിവാണെും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് പ'ിക ജാതി പ'ിക വര്‍ഗ സമുദായങ്ങളെ മറ്റ് വിഭാഗങ്ങള്‍ക്കൊപ്പം എത്തിക്കുവാനുളള ശ്രമങ്ങള്‍ ഇനിയും തുടരുമെും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ അന്‍വര്‍സാദത്ത് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ടി.യു.കുരുവിള എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡണ്ട് എല്‍ദോസ് കുപ്പിളളി, ആലുവ നഗരസഭാ ചെയര്‍മാന്‍ എം.ടി.ജേക്കബ്, വൈസ് ചെയര്‍മാന്‍ ലിസിഎബ്രഹാം, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ സി.ഓമന, ഫാസില്‍ഹുസൈന്‍, കൗസിലര്‍ ലോലിത ശിവദാസന്‍, 'ിക ജാതി വികസന വകുപ് ഡയറക്ടര്‍ പി.എം.അലി അസ്ഗര്‍ പാഷ,എന്‍.കെ.അനില്‍കുമാര്‍, കെ.വി.റീത്താമ്മ, മന്മഥന്‍ നായര്‍, കെ.എസ്.രാജു തുടങ്ങിയവരും സംസാരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ