2013, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

കോതമംഗലം മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മാണം ദ്രുതഗതിയില്‍ മുന്നേറുന്നു

കോതമംഗലം മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മാണം ദ്രുതഗതിയില്‍ മുന്നേറുന്നു. ഇതിനകം നാല നിലകളുടെ കോണ്‍ക്രീറ്റിങ്ങ്‌ പൂര്‍ത്തിയായി. മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനു ഒരു വരഷം
മുന്‍പ്‌ ഹൈറേഞ്ച്‌ ബസ്‌ സ്റ്റാന്‍ഡിനു സമീപം നിര്‍മാണം ആരംഭിച്ച മിനി സിവില്‍ സ്റ്റേഷന്‍ മൂന്നു നിലകളില്‍ എത്തിയപ്പോള്‍ കരാറുകാരന്‍ നിര്‍മാണ പ്രവര്‍തതനങ്ങള്‍ നിര്‍ത്തിവക്കുകയായിരുന്നു. ഒരു വര്‍ഷത്തോളം മുടങ്ങിക്കിടന്ന മിനി സിവില്‍ സ്റ്റേഷന്റെ നിര്‍മാണം നിലവിലുള്ള എസ്റ്റിമേറ്റില്‍ നിന്നും 60 ശതമാനം തുക കൂട്ടിക്കൊടുക്കാമെന്ന കരാറിലാണ്‌ നിര്‍മാണം പുനരാരംഭിക്കുന്നത്‌. ഏഴു നിലകളിലായി നിര്‍മിക്കുന്ന മിനി സിവില്‍ സ്റ്റേഷന്റ ആദ്യ എസ്റ്റിമേറ്റ്‌ ആറു കോടി രൂപയായിരുന്നു. മുടങ്ങിക്കിടന്ന നിര്‍മാണ ജോലികള്‍ പുനഃരാരംഭിച്ചതോടെ മിനി സിവില്‍ സ്റ്റേഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ്‌ നാട്ടുകാര്‍. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ