2013, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

കേശവദേവിന്റെ വീട്‌ സ്‌മാരകമാക്കും

നോവലിസ്റ്റ്‌ പി.കേശവദേവിന്റെ വീടും സ്ഥാലവും ഏറ്റെടുത്ത്‌ സ്‌മാരകം നിരമ്മിക്കുമെന്ന്‌ വി.ഡി സതീശന്‍ എംഎല്‍എ അറിയിച്ചു.മലയാളത്തിലെ നവോത്ഥാന നോവലിസ്റ്റുകളില്‍ പ്രമുഖനായ പി.കേശവദേവിനു ജന്മനാടായ പറവൂരില്‍ ആണ്‌ സ്‌മാരക നിര്‍മാണത്തിന്‌ വഴി ഒരുക്കുന്നത്‌.
മലയാളത്തിലെ നവോത്ഥാന നോവലിസ്റ്റുകളില്‍ പ്രമുഖനായ പി.കേശവദേവിന്‌ ജന്മനാടായ പറവൂരില്‍ സ്‌മാരകം നിര്‍മ്മിക്കുന്നതിനു വഴിതെളിയുന്നു. കേശവദേവിന്റെ മരണത്തിനു ശേഷം വീട്ടുകാര്‍ സര്‍ക്കാരിനു നല്‍കിയ കെടാമംഗലത്തുള്ള അദ്ദേഹത്തിന്റെ വീടും സ്ഥലവും ആരും സംരക്ഷിക്കാനില്ലാതെ നാശോത്മുഖമായി കിടക്കുകയായിരുന്നു. ഏത്‌ സമയവും നിലംപതിക്കാവുന്ന കേശവദേവിന്റെ വീട്‌ സര്‍ക്കാര്‍ സംരക്ഷിക്കണമെന്നത്‌ ഏറെക്കാലത്തെ പറവൂരുള്ള നാട്ടുകാരുടെ ആവശ്യമായിരുന്നു. കേരശവദേവിന്റെ പുരയിടം തന്നെ സ്‌മാരകം ആയി മാറ്റി അദ്ദേഹത്തിനു അര്‍ഹമായ ആദരവ്‌ നല്‍കണമെന്ന ആവശ്യം ശക്തമായിരുന്നു. മുസ്‌രിസ്‌ പൈതൃക പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുത്തിയാണ്‌ കേശവദേവിനു സ്‌മാരകം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്‌.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ