എറണാകുളം ട്രാന്‍സ്‌പോര്‍ട്ട് സ്‌റ്റാന്‍ഡിനു സമീപത്തെ അംബേദ്‌കര്‍ സ്റ്റേഡിയം. പല
പദ്ധതികളും വര്‍ഷങ്ങളായി പറയുന്നുണ്ടെങ്കിലും ജിസിഡിഎ യുടെ പക്കലുള്ള ഈ സ്റ്റേഡിയം
ഇന്നും മാലിന്യങ്ങള്‍ കൊണ്ടു വന്നു തള്ളാനുള്ള വേദിയായി കിടക്കുന്നു. കൊച്ചിയിലെ
ആദ്യ ഏകദിന ക്രിക്കറ്റ് മത്സരം (ചോയിസ് കപ്പ് ) അടക്കം നിരവധി മത്സരങ്ങള്‍ ഇവിടെ
നടന്നിട്ടുണ്ട്. എംആര്‍എഫ് നടത്തിയ ഒരു ബൈക്ക് റേസ് ആണ് സ്‌റ്റേഡിയത്തിന്റെ
ചരമഗീതം പാടിയത്. സ്‌റ്റേഡിയത്തിനകത്ത് കുഴിയും കുന്നും കൂട്ടിയാണ് എംആര്‍എഫ്
റേസ് നടത്തിയത്.അതിനു ശേഷം ഗ്രൗണ്ട് ഉപയോഗിക്കാനാവാത്ത വിധം മോശമായി
മാറുകയായിരുന്നു..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ