2013, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

എരുമ പാവല്‍ അപൂര്‍വ പച്ചക്കറി, ഗുണം അതിഗംഭീരം

അപൂര്‍വമായി കണ്ടുവരാറുള്ളതും നിരവധി ഔഷധഗുണമുള്ളതുമായ പാവല്‍ വര്‍ഗത്തിലെ ഇനമാണ്‌ എരുമപാവല്‍. ഇതിന്റെ സവിശേഷതകള്‍ തിരിച്ചറിഞ്ഞ്‌ തന്റെ കൃഷിയിടത്തില്‍ പ്രത്യേക സ്ഥാനം നല്‍കിയിരിക്കുകയാണ്‌ തൃപ്പൂണിത്തുറ ശൂരക്കാട്‌ സ്വദേശിയായ സുനില്‍കുമാര്‍ പ്രമേഹം ,ആസ്‌മ തുടങ്ങിയ അസുഖങ്ങള്‍ക്ക്‌ എരുമ പാവല്‍ കിഴങ്ങ്‌ പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്‌. എരുമപാവലിന്റെ കിഴങ്ങാണ്‌ നടാന്‍ ഉപയോഗിക്കുന്നതെന്ന്‌ സുനില്‍കുമാര്‍ പറയുന്നു. കാടുകളില്‍ നിന്നും തപ്പിയെടുത്തുകൊണ്ടുവന്നാണ്‌ സുനില്‍ എരുമപാവല്‍ നട്ടത്‌. കുറെയെണ്ണം നട്ടാല്‍ അതില്‍ നിന്നും ഫലം തരുന്ന പെണ്‍ ചെടി ചെടി കിട്ടുകയുള്ളു.. പാമ്പ്‌ കടിമൂലം ഉണ്ടാകുനന വൃണങ്ങള്‍ ഉണങ്ങുന്നതിനും എരുമ പാവല്‍ ഉപയോഗിക്കന്നു.
കാര്‍ഷിക സര്‍വകലാശാലയില്‍ പോലും ഇതിന്റെ ലഭ്യത ഇല്ല. ഭക്ഷണത്തിനായി ഉപയോഗിക്കാവുന്ന എരുമപാവല്‍ വിപണയില്‍ സുലഭമല്ല. സുനല്‍ കുമാറിന്റെ വീടിന്റെ മട്ടുപ്പാവില്‍ ഇതേപോലെ അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ മറ്റു കൃഷികളുമുണ്ട്‌. കഴിഞ്ഞ അഞ്ചുവര്‍ഷമായിട്ടും തുടരുന്ന കൃഷിയില്‍ നിന്നും വീട്ടാവശ്യങ്ങള്‍ക്കുള്ള പച്ചക്കറി ലഭിക്കുന്നുണ്ടെന്ന്‌ സുനില്‍ അവകാശപ്പെടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ