ഒന്‍പത് ദിവസം വീടുകളില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കിയാണ് ബ്രാഹ്മണകുടുംബങ്ങള്‍ നവരാത്രിയെ വരവെല്‍ക്കുന്നത്. ഹൈന്ദവ ദൈവങ്ങളുടെ ബൊമ്മക്കൊലുകള്‍ പ്രധാനമായും തമിഴ്‌നാട് ഉള്‍പ്പെടയെുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്.
ഒന്‍പതു ദിവസം നീണ്ടു നില്‍ക്കുന്ന നവരാത്രി ആഘോഷത്തില്‍ വിവിധ പരിപാടികളാണ് ബ്രാഹ്മണകുടുംബാംഗങ്ങളില്‍ ഉണ്ടാകുക .അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഹൈന്ദവ ദൈവങ്ങളുടെ ബൊമ്മക്കൊലുകള്‍ ഒരുക്കുന്നത്. മൂന്നോ അഞ്ചോ ഏഴോ ഒന്‍പതോ തട്ടുകളില്‍ ഈ ബൊമ്മക്കൊലുകള്‍ ഒരുക്കിവെച്ചുകൊണ്ട് കന്നി മാസത്തിലെ അമാവാസി ദിവസം മുതല്‍ ബ്രാഹ്മണ കുടുംബങ്ങളില്‍ നവരാത്രി വൃതം ആരംഭിക്കും
രാവണ നിഗ്രഹത്തിനായി ശ്രീരാമന്‍ ശക്തി നേടിയത് ഒന്‍പതു ദിവസം നീണ്ടു നിന്ന ദേവി ആരാധനയിലൂടെയാണെന്നതാണ് ഇതിന്റെ പിന്നിലെ ഐതീഹം.. വടക്കേ ഇന്ത്യയില്‍ രാംലീല എന്നപേരില്‍ ആരാധിക്കുന്നത് ഇവിടെ ദേവിയുേെട ആരാധനയാണ് . ദേവിയുടെ രൂപങ്ങളായ ദുര്‍ഗ,ലക്ഷ്‌മി,സരസ്വതി എന്നിവ ഒന്‍പതു ദിവസവും ഒന്‍പത് രൂപങ്ങളില്‍ ആരാധിക്കുന്നു. ബാല സരസ്വതി തൊട്ട് വിജയദശമി ദിവസം ദഷ്ടനിഗ്രഹം നടത്തിയതുവരെയുള്ള ദിനങ്ങളില്‍ വീടുകളില്‍ ദേവിയുടെ രൂപങ്ങള്‍ വെച്ചു ആരാധിക്കുന്നു.
ശ്രീകൃഷ്‌ണ ലീലയില്‍ ഭാഗവതത്തിലുള്ള ഓരോ ഭാഗങ്ങളും ഇവിടെ വെച്ചിട്ടുണ്ട്.
വീടുകളില്‍ സുമംഗലികളെയും കന്യകളെയും ദേവിയായി കണ്ടുകൊണ്ടുള്ള ആറാധനകളും ആഘോഷങ്ങളുമാണ് കുടംബങ്ങളില്‍ ഉണ്ടാകുക. വീടുകളില്‍ ഒരുക്കുന്നതിനുള്ള ബൊമ്മ്‌ക്കൊലുമകള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് കൊണ്ടുവരുന്നത്. പല വിലയിലും പല വലുപ്പത്തിലുമുള്ള ബൊമ്മക്കൊലുകള്‍ കളിമണ്ണ് , പശപ്പ് എന്നിവകൊണ്ടാണ് നിര്‍മ്മിക്കുന്നത്
200 ഓളം തരം ബൊമ്മക്കൊലുകള്‍ ആണ് ഇത്തവണ കൊണ്ടു വന്നിരിക്കുന്നത്. 50 രൂപ മുതല്‍ 5000 രൂപവരെയുള്ള ബൊമ്മകള്‍ ഇവിടെ എത്തിയിട്ടുണ്ട്. ആയിരിക്കണക്കിനാളുകള്‍ വന്നു ഓര്‍ഡര്‍ നല്‍കി വാങ്ങിക്കാറുണ്ട്.
എറണാകുളം ശിവക്ഷേത്രത്തിനടുത്തുള്ള ബ്രാഹ്മജന സമൂഹ മഠത്തിന്റെ ഹാളില്‍ ബൊമ്മക്കൊലുകളുടെ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. നിരവധിപേരാണ് ബൊമ്മക്കൊലുകള്‍ വാങ്ങാനും പ്രദര്‍ശനം കാണുവാനും ഇവിടെ എത്തുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ