ചിത്ര പ്രദര്‍ശനങ്ങള്‍ക്കു പുറമെ ചിത്രങ്ങള്‍ പൊതുജനങ്ങള്‍ക്കു വാങ്ങുന്നതിനും എറണാകുളം ഡര്‍ബാര്‍ഹാള്‍ വേദിയാകും.
ഇഷ്ടമുള്ള ചിത്രങ്ങള്‍ കലാകാരന്മാരുടെ പക്കല്‍ നിന്നും തന്നെ ഒര്‍ജിനല്‍ ആണെന്ന 100 ശതമാനം വിശ്വാസത്തോടെ വാങ്ങുവാന്‍ കേരള ലളിതകലാ അക്കാദമി ഡര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗാലറിയില്‍ അവസരം ഒരുക്കുന്നു.ഡര്‍ബാര്‍ ഹാള്‍ ആര്‍്‌ട്ട് ഗാലറിയിലും പരിസരത്തുമായി പ്രശസ്‌തരായ 75ഓളം ചിരകാരന്മാരുടെ വൈവിധ്യമാര്‍ന്ന ചിേേശ്രഖരങ്ങളുടെ പ്രദര്‍ശവും വില്‍പ്പനയും സെപ്‌തംബര്‍ 25 മുതല്‍ 28വരെ നടക്കും.
ഉല്‍സവ പറമ്പുകളിലേതെന്നു പോലുള്ള ചെറിയ സ്‌റ്റോളുകളിലാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ കലാകാരന്മാര്‍ തങ്ങളുടെ കലാസൃഷ്ടികള്‍ നിരത്തിവെക്കുക. ആസ്വാദകര്‍ക്ക് ഒരോ സ്‌റ്റോളുകളിലും കയറി ഇഷ്ടപ്പെട്ട ചിതങ്ങള്‍ വിലപേശി വാങ്ങാം.
വീട്ടില്‍ ഒരു ചി്‌ത്രം എങ്കിലും വേണമെന്നു മലയാളികള്‍ക്ക് അറിയാം എന്നാല്‍ ഒര്‍ജിനല്‍ ചിത്രങ്ങള്‍ക്കു തീ വില ആയതിനാല്‍ പലരും കലണ്ടര്‍ ചിത്രങ്ങളും പ്രിന്റുകളും ചില്ലിട്ടു വെയ്‌ക്കുകയാണ് പതിവ്. വീടുകളി്‌ല്‍ ഇല്ലാത്ത മൗലിക ചിത്രങ്ങള്‍ സ്വന്തം കീശയ്‌ക്ക് ഒത്ത് തെരഞ്ഞെടുത്തു വാങ്ങുവാനുള്ള അപൂര്‍വ അവസരമാണ് കേരള ലളിതകലാ അക്കാദമി ഒരുക്കുന്നത്. രേഖാ ചിത്രങ്ങള്‍ മുതല്‍ അത്യാധൂനിക പെയ്‌ന്റിങ്ങുകള്‍ വരെ പ്രദര്‍ശനത്തിനുണ്ടാകുമെന്നു സംഘാടകര്‍ പറയുന്നു.
കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ കെ.എ ഫ്രാന്‍സിസ്, സെക്രട്ടറി ശ്രീമുലനഗരം മോഹനന്‍ തുടങ്ങിയവര്‍ ആണീക്കാര്യം അറിയിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ