2014, ജൂൺ 22, ഞായറാഴ്‌ച

കിഴക്കും പടിഞ്ഞാറും സംഗമിക്കുന്നു , വരക്കാഴചകളിലൂടെ



ജോസഫ്‌ റോയ്‌

പാശ്ചാത്യ ലോകത്തിനു ഇന്ത്യ എന്നും അത്ഭുത കാഴ്‌ചയാണ്‌. ഇന്ത്യയില്‍ നിന്നും പാശ്ചാത്യ ലോകത്തെത്തുന്നവര്‍ക്കു മറിച്ചും. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സംഗമത്തിലൂടെ വേറിട്ട ഒരു ചിത്രപ്രദര്‍ശനം എറണാകുളം ദര്‍ബാര്‍ഹാളില്‍ ആരംഭിച്ചു.. ഇന്ത്യയില്‍ നിന്നുള്ള ചിത്രകാരി എ.എം വിക്ടോറിയും ജര്‍മനിയിലെ ഓക്‌സ്‌ബര്‍ഗില്‍ നിന്നുള്ള വില്‍ഹെം ബ്രോണറും ചേര്‍ന്നു ഒരുക്കുന്ന ചിത്രപ്രദര്‍ശനം ഈസ്റ്റ്‌ മീറ്റ്‌സ്‌ വെസ്റ്റ്‌
16നു സമാപിക്കും.

കഴിഞ്ഞ കൊച്ചി ബിനാല നടക്കുന്നതിനിടെ ഡേവിഡ്‌ ഹാളില്‍ വച്ചായിരുന്നു ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്‌. അതിനു മുന്‍പ്‌ വിക്ടോറിയ
കേരളത്തിലെ വനിതാ ചിത്രകാരികളുടെ കൂട്ടത്തിലെ സീനിയര്‍ തലമുറയുടെ പ്രതിനിധിയാണ്‌ വിക്ടോറിയ എന്നു വേണമെങ്കില്‍ പറയാം. 1981 മുതല്‍ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സില്‍ നിന്നും ചിത്രകലാപഠനത്തിനുശേഷം പ്രദര്‍ശനങ്ങള്‍ ആരംഭിച്ചു. ഇതിനകം ഒന്‍പത്‌ ഏകാംഗ പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി. ഇതില്‍ രണ്ട്‌ രാജ്യാന്തര പ്രദര്‍ശനങ്ങളും ഉള്‍പ്പെടും 2004 ല്‍ അയര്‍ലണ്ടിലെ കോര്‍ക്ക്‌ സിറ്റിയിലും 2011ല്‍ ബെര്‍ലിനിലെ എത്തനോളജിക്കല്‍ മ്യൂസിയത്തിലും വയനാട്ടില്‍ ആദിവാസി കുട്ടികള്‍ക്കു പണം ശേഖരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രദര്‍ശനം നടത്തിയിരുന്നു. ഈ പ്രദര്‍ശനത്തിനെ തുടര്‍ന്നാണ്‌ ബെര്‍ലിനില്‍ പ്രദര്‍ശനം നടത്തുന്നതിനും വിക്‌ടോറിയക്കു അവസരം ലഭിച്ചത്‌.
ജര്‍മനിയിലെ ഹൃസ്വസന്ദര്‍ശനത്തിനു പിന്നാലെ എത്തിയ കൊച്ചി ബിനാലയാണ്‌്‌ ഈ ചിത്രപ്രദര്‍ശനത്തിനു വഴിയൊരുക്കയത്‌. . ഡേവിഡ്‌ ഹാളില്‍ വച്ചു പരിചയപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ അതും തന്റെ നാടായ കൊച്ചിയില്‍ ഇരുവരും ചേര്‍ന്നുള്ള ഒരു പ്രദര്‍ശനം ഒരുക്കാന്‍ തയ്യാറാണെന്നു വിക്ടോറിയ പറഞ്ഞതോടെ വില്‍ഹെം ബ്രോണര്‍ പിന്നെ മറ്റൊന്നും ആലോചിച്ചില്ല..പക്ഷേ സമയവും സന്ദര്‍ഭവും ഒത്തുവന്നത്‌ ഇപ്പോഴാണെന്നു മാത്രം.
അക്രിലിക്കില്‍ വരച്ച നാലു ചിത്രങ്ങളും മരത്തില്‍ അക്രിലിക്കില്‍ വരച്ച ഒരു ഇലസ്‌ട്രേഷനുമാണ്‌ ജര്‍മനിയിലെ ഓക്‌സ്‌ബര്‍ഗ്‌്‌ സ്വദേശിയായ വില്‍ഹെം ബ്രോണര്‍ കൊച്ചിയില്‍ എത്തിച്ചിരിക്കുന്നത്‌.
ജര്‍മനിയിലെ അത്യാധൂനികമായ ആര്‍ട്ട്‌ ഗാലറികള്‍ മ്‌ാത്രം പരിചയിച്ച ബ്രോണറിനു ചൂടും ഈര്‍പ്പവും തങ്ങിനില്‍ക്കുന്ന ദര്‍ബാര്‍ഹാള്‍ ആര്‍ട്ട്‌ ഗാലറി അമ്പരപ്പാണ്‌്‌ ഉളവാക്കുന്നത്‌. ലക്ഷങ്ങള്‍ വിലമതിക്കുന്ന ചിത്രങ്ങള്‍ക്ക്‌ ഇവിടെ കാവല്‍ക്കാരന്‍ പോലും ഇല്ലാത്തത്‌ അദ്ദേഹത്തിനെ അത്ഭുതപ്പെടുത്തുന്നു.
ഇന്ത്യന്‍ സാംസ്‌കാരത്തിന്റെ സവിശേഷതകളോടൊപ്പം ഒട്ടം ശുചിത്വമില്ലാത്ത അന്തരീക്ഷം,ബഹളം നിറഞ്ഞ നഗരങ്ങള്‍, റോഡില്‍ തുപ്പുന്നതുപോലുള്ള ദുശ്ശീലങ്ങള്‍ എന്നിവയെല്ലാം വില്‍ഹെമിന്റെ ഇലസ്‌ട്രേഷന്‍ പ്രമേയമാക്കുന്നു. 1976 മുതല്‍ ഫ്രീലാന്‍സ്‌ ചിത്രകാരനായിഅമേരിക്ക, ബ്രസീല്‍ .ചിലി തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കുപുറമെ ,സെര്‍ബിയ, ഇറ്റലി തുടങ്ങിയ നിരവധി രാജ്യങ്ങളിലും ബ്രോണര്‍ പ്രദര്‍ശനം നടത്തിയിട്ടുണ്ട്‌.
. വിക്ടോറിയയുടെ ചിത്രങ്ങളില്‍ നിഴലും നിലാവും എന്ന പേരിട്ടിരിക്കുന്ന ചിത്രമാണ്‌ മാസറ്റര്‍ പീസ്‌. തന്റെ ശ്രീമൂലനഗരം ഗ്രാമത്തിലെ ചെറുപ്പകാലത്തെ ഓര്‍മ്മകളാണ്‌ ഇവിടെ നിഴലും നിലാവുമായി ചിതറി കിടക്കുന്നത്‌. പെണ്‍കുട്ടിയുടെ ബാല്യവും യൗവ്വന വും പിന്നെ വിവാഹവും പ്രമേയമാകുന്നു. കുരങ്ങിന്റെ കയ്യില്‍ പൂമാല കിട്ടുന്നതുപോലെ പെണ്‍കുട്ടികളുടെ ജീവിതം വ്യര്‍ത്ഥമായി തീരുന്നതും ഇവിടെ കാണുവാനാകും..
ഈ ചിത്രത്തിനു പുറമെ ആറ്‌ സെറ്റുകളിലായി 12 ചിത്രങ്ങളുമാണ്‌ കലാസ്വാദകര്‍ക്കു മുന്നിലായി നിരത്തിയിരിക്കുന്നത്‌. ഇവയില്‍ കക്ക ശേഖരിക്കുന്നുവന്‍, അക്ഷരം, പ്രകൃതിയെ അടുത്തറിയികുക, ഭൂതം-വര്‍ത്തമാനം, ജലം തേടിയുള്ള യാത്ര,പഞ്ചഭൂതങ്ങളിലേക്കുള്ള മടക്കം എന്നിവ വേറിട്ട അനുഭവങ്ങളാകുന്നു.
വിക്‌ടടോറിയ ഭര്‍ത്താവിനും രണ്ട്‌ കുട്ടികളോടൊപ്പം ഫോര്‍ട്ട്‌ കൊച്ചി അമരാവതിയിലാണ്‌ ഇപ്പോള്‍ താമസം..ഭര്‍ത്താവ്‌ ബോണി ഫോട്ടോഗ്രാഫറാണ്‌. കാശി,കൊച്ചിന്‍ ആര്‍ട്ട്‌ ഗാലറികളിലും അടുത്തിടെ ഡെല്‍റ്റ സ്‌കൂളില്‍ ഫെയറി ടെയില്‍ പെയിന്റുങ്ങും നടത്തിയിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ