2014, ജൂൺ 22, ഞായറാഴ്‌ച

മെട്രോ നിര്‍മ്മാണം പാരയായി കൊച്ചി ഗതാഗതക്കുരുക്കില്‍


കൊച്ചി
കൊച്ചി മെട്രോ നിര്‍മ്മാണം ജനജീവിതത്തിനു തടസമായി. നിലവിലുള്ള റോഡുകല്‍ വീതികൂട്ടാതെയും ഫ്‌ളൈ ഓവറുകള്‍ പണിയാതെയും ആരംഭിച്ച മെട്രോ റെയില്‍ നിര്‍മ്മാണം മൂലം ജനം വലയുന്നു. രാവിലെ മുതല്‍ രാത്രി 10 മണിവരെ കൊച്ചി നഗരത്തില്‍ ഗതാഗതത്തിരക്ക്‌ അസഹ്യമായി. പോലീസും ജില്ലാ ഭരണകൂടവുംഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കണമെന്നു അറിയാനാവാതെ കുഴങ്ങുന്നു. എല്ലാ തിങ്കളാഴ്‌ചകളിലും ശനിയാഴ്‌ചകളിലും ഗതാഗതക്കുരുക്ക്‌ അതിന്റെ പാര്‌മ്യത്തില്‍ എത്തും. നിലവില്‍ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാനായി ഉപകരിക്കുമെന്നു കരുതിയ എഎല്‍ ജേക്കബ്‌ മേല്‍പ്പാലവും പൊന്നുരുന്നി മേല്‍പ്പാലവും ഗുണം ചെയ്യുന്നില്ല. ഇതില്‍ എഎല്‍ ജേക്കബ്‌ മേല്‍പ്പാലത്തിന്റെ പടിഞ്ഞാറുവശത്ത്‌ പാലത്തിലേക്കു വരുന്ന പാതകളില്‍ ഒന്ന്‌ പോലീസ്‌ ബാരിക്കേഡ്‌ ഉപയോഗിച്ചു തടസപ്പെടുത്തയതോടെ ചിറ്റൂര്‍ റോഡില്‍ നിന്നും എഎല്‍ ജേക്കബ്‌ റോഡിലേക്കുള്ള പ്രവേശനം തടസപ്പെട്ടിരിക്കുകയാണ്‌.
മെട്രോ റെയില്‍ നിര്‍മ്മണം നടക്കുന്ന മാര്‍ഗങ്ങളിലെല്ലാം വാഹനഗതാഗതം ഇഴഞ്ഞു നീങ്ങുമ്പോള്‍ ഗതാഗതം സുഗമാക്കാന്‍ നടപടികള്‌ ഇല്ല. മെട്രോ നിര്‍മ്മാണം നടക്കുന്ന ഭാഗങ്ങളിലെ തടസങ്ങള്‍ മാറ്റി റോഡിനു വീതികൂട്ടി ഗതാഗത കുരുക്ക്‌ ഒഴിവാക്കുമെന്നാണു ണേരത്തെ അറിയിച്ചതെങ്കിലും ഇപ്പോള്‍ അതൊന്നും അധികൃതരും ഡിഎംആര്‍സിയും അറിഞ്ഞമട്ടേ ഇല്ല. ഡിഎംആര്‍സിയുടെ ഇടനിലക്കാരായ കരാറുകാരാണ്‌ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌.അതുകൊണ്ട്‌ അവര്‍ക്കും ജനങ്ങളുടെ കഷ്‌ടപ്പാടില്‍ ഉത്‌കണ്‌ഠ ഇല്ല.
ഡിഎംആര്‍സിയും സിറ്റി ട്രാഫിക്‌ പോലീസുമാണ്‌ ഗതാഗതക്കുരുക്ക്‌ ഒഴിവാക്കാന്‍ നടപടികള്‍ എടുക്കേണ്ടതെന്നു കൊച്ചി നഗരസഭ ചൂണ്ടിക്കാട്ടുന്നു.
പുതിയ ട്രാഫിക്‌ പരിഷ്‌കാരങ്ങള്‍ ജനങ്ങല്‍ക്കു വിനയായിരിക്കുന്നു. റോഡ്‌ വികസനം നടത്താതെയുള്ള മെട്രോ നിര്‍മാണം മൂലം ജനം കുരുക്കിലാകുകയാണ്‌. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ