കൊച്ചി
കൊച്ചിയിലെ നിര്‍ദ്ധിഷ്ട സിറ്റിഗ്യാസ് പദ്ധതിയ്‌ക്കു ജീവന്‍ വെച്ചു. കംപ്രസഡ് നാച്യുറല്‍ ഗ്യാസിനു (സിഎന്‍ജി) കിലോഗ്രാമിനു 15 രൂപയായും പൈപ്പ് ലൈന്‍ മാര്‍ഗമുള്ള ഗ്യാസിനു (പിഎന്‍ജി) അഞ്ച് രൂപയായും കുറച്ചതോടെയാണ് കൊച്ചി സിറ്റി ഗ്യാസ് പദ്ധതയ്‌ക്ക് ഉണര്‍വേകുന്നത്.
നിലവിലുള്ള എല്‍പിജിയുടെ ഉയര്‍ന്ന വില കണക്കിലെടുത്ത് പാചകവാതകം എല്‍പിജിയില്‍ നിന്നും എല്‍എന്‍ജിയിലേക്കുമാറ്റുവാനുള്ള പ്രധാന കടമ്പ നിലവില്‍ ഇറക്കുമതിചെയ്യുന്ന പ്രകൃതി വാതകത്തിനു വിലകൂടിയതാണ്. . വിവിധ സംസ്ഥാനങ്ങളില്‍ എന്‍എന്‍ജിയുടെ വിലയില്‍ വ്യത്യാസം ഉണ്ടായിരുന്നതും ഇതോടെ ഇല്ലാതാകും. രാജ്യമെങ്ങും എല്‍എന്‍ജിയ്‌ക്ക് ഇനി ഒരേ നിരക്ക് നല്‍കിയാല്‍ മതിയാകും.
ഇപ്പോള്‍ ഡല്‍ഹിയില്‍ നല്‍കുന്ന അതേ വിലയ്‌ക്ക് തന്നെ കൊച്ചിലും എല്‍എന്‍ജി ലഭ്യമാകും.. എന്നാല്‍ സംസ്ഥാന സര്‌ക്കാരാണ് ഇതു സംബന്ധിച്ച നിര്‍ണായക തീരുമാനം എടുക്കേണ്ടത്. എല്‍എന്‍ജിയുടെ സംസ്ഥാന സര്‍ക്കാരിന്റെ വകയായ തിരുവ ഇതോടെ വേണ്ടെന്നു വെക്കേണ്ടി വരും. എന്നാല്‍ മാത്രമെ ഡല്‍ഹിയിലെ അതേവിലയില്‍ കേരളത്തിലും ഉപഭോക്താവിനു എല്‍എന്‍ജി ലഭ്യമാകൂ. എന്നാല്‍ വാറ്റിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ണായ തീരുമാനം എടുത്താല്‍ മാത്രമെ ഇന്നു നിലവിലുള്ള എല്‍പിജി ഉപഭോക്താക്കള്‍ പ്രകൃതിവാതകം ഉപയോഗിക്കുവാന്‍ തയ്യാറാകുകയുള്ളു.
ഡല്‍ഹിയില്‍ പാചകവാതകത്തിലെ 80ശതമാനവും എല്‍എന്‍ജിയാണ്. വിലകുറക്കുന്നതോടെ ഇത് നൂറ് ശമാനമാക്കി ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷ..കെജ്‌രിവാള്‍ സര്‍ക്കാരിന്റെ പ്രധാന വാഗ്‌ദാനമായിരുന്നു പാചകവാതക വില കുറക്കുമെന്നത്
പുതുവൈപ്പിനില്‍ അടുത്തിടെ കമ്മീഷന്‍ ചെയ്‌ത എല്‍എന്‍ജി ടെര്‍മിനലിന്റെ സംഭരണ ശേഷിയുടെ എട്ട് ശതമാനം മാത്രമാണ് ഇപ്പോള്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടുള്ളു. സിറ്റി ഗ്യാസ് പദ്ധതി വന്നാല്‍ എല്‍എന്‍ജി ടെര്‍മിനലിന്റെ നൂറു ശതമാനം സംഭരണ ശേഷിയും പ്രയോജനപ്പെടുത്താനാകും. ഇപ്പോള്‍ ഉപയോഗം കുറവായതിനാല്‍ കൂടിയവിലയ്‌ക്കാണ് എല്‍എന്‍ജി നല്‍കിവരുന്നത്. കൂടുതല്‍ ഉപഭോക്താക്കാള്‍ എത്തുന്നതോടെ വിലകുറക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.
അതേസമയം കെഎസ്‌ഐഡിസിയുടേയും ഗെയിലിന്റെയും സംയുക്തസംരംഭമായ കേരള ഗെയില്‍ ഗ്യാസ് ലിമിറ്റഡ് സിറ്റിഗ്യാസ് പദ്ധതിയ്‌ക്കുവേണ്ടി ഒരു ഉപദേശകനെ നിയമിക്കുവാന്‍ തീരുമാനിച്ചു. സിറ്റിഗ്യാസ് വിതണം സംബന്ധിച്ച ടെന്‍ഡര്‍ അപേക്ഷകള്‍ ഈ കണ്‍സല്‍ട്ടന്റിനായിരിക്കും വിലയിരുത്തേണ്ട ചുമതല.
ഇതോടൊപ്പം നഗരത്തിലെ മാലിന്യങ്ങളില്‍ നിന്നും ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കുവാനും ദ്രവീകൃത പ്രകൃതി വാതകത്തോടൊപ്പം ചേര്‍ത്ത് സിറ്റി ഗ്യാസ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്ന കാര്യവും ആലോചിക്കുന്നുണ്ട്. ഈ പദ്ധതി വിജയകരമായാല്‍ പാചകവാതകത്തിന്റെ വില ഗണ്യമായി കുറക്കാനാകും.
അതേപോലെ നഗരത്തിലെ ഓട്ടോറിക്ഷകളിലും പ്രകൃതി വാതകം ഉപയോഗപ്പെടുത്തുന്ന കാര്യവും ആലോചനയിലുണ്ട്. കംപ്രസഡ് നാച്യുറല്‍ ഗ്യാസിലേക്കു വാഹനങ്ങളെ മാറ്റിയെടുക്കാനുള്ള സാങ്കേതിക വിദ്യ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാനും കേരള ഗെയില്‍ ഗ്യാസ് ലിമിറ്റഡ് ആലോചിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ