രണ്ട് കോടി രൂപ പാഴായി ,പൊതുമാര്‍ക്കറ്റ് ഇനി ഇല്ല
കൊച്ചി
വിശാല കൊച്ചി വികസന അതേറിറ്റി രണ്ട് കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച കലൂരിലെ പൊതുമാര്‍ക്കറ്റ് പൊളിച്ചു കളയാന്‍ ജിസിഡിഎ തന്നെ തീരുമാനിച്ചു.
വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്ന കലൂര്‍ പൊതുമാര്‍ക്കറ്റ് ഇപ്പോള്‍ ശോചനീയമായ അവസ്ഥയിലാണ്. ഏതാനും ചില കച്ചവടക്കാര്‍ മാത്രമാണ് ഇവിടെയുള്ളത്. പ്രധാനമായും മാട്ടിറച്ചി, ഇറച്ചിക്കോഴി വില്‍പ്പനകള്‍ മാത്രം. . രാത്രി ഇവിടെ സാമൂഹ്യവിരുദ്ധരുടെ താവളമായിരിക്കുകയാണ്. ഇക്കാരണത്താല്‍ ജിസിഡിഎ സെക്യുരിറ്റി ജീവനക്കാരെ കൂടുതലായി നിയമിച്ചരിക്കുകയാണ്. ജിസിഡിഎയ്‌ക്കു അധികബാധ്യതയായി തീര്‍ന്നതോടെയാണ് രണ്ട് കോടി രൂപ മുടക്കി നിര്‍മ്മിച്ച ഈ പൊതു മാര്‍ക്കറ്റ് പൊളിച്ചു കളയാന്‍ തീരുമാനിച്ചതെന്ന് ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ പറഞ്ഞു.
1999 മെയ് 27നു അന്നത്തെ എംഎല്‍എ ആയിരുന്ന ഡോ.സെബാസ്‌റ്റിയന്‍ പോള്‍ ആയിരുന്നു നിര്‍മ്മാണോത്‌ഘാടനം നിര്‍വഹിച്ചത്..അന്നത്തെ മേയര്‍ കെ.കെ സോമസുന്ദരപണിക്കര്‍, ജിസിഡിഎയുടെ അന്നത്ത ചെയര്‍മാന്‍ കെ.ബാലചന്ദ്രന്‍, എംഎല്‍എ മാരായ എം.എ കുട്ടപ്പന്‍, ഡോമനിക് പ്രസന്റേഷന്‍ , കെ.ബാബു, എം.എ തോമസ് എന്നിവരെല്ലാം ഉദ്‌ഘാടന ചടങ്ങില്‍ സംബന്ധിച്ചുവെന്ന് ഇപ്പോഴും അവശേഷിക്കുന്ന ശിലാഫലകം പറയുന്നു. രണ്ട് വര്‍ഷത്തിനു ശേഷം 2001 ജനുവരി ഒന്നിനു അന്നത്തെ തദ്ദേശ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ്‌കുട്ടിയാണ് കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ മേയര്‍ സി.എം ദിനേശ്‌മണി അധ്യക്ഷത വഹിച്ചു എം.വി എക്‌സ് ആന്റ് സണ്‍സിനായിരുന്നു കരാര്‍ . കോണ്‍ട്രാക്ട് എടുത്തിരുന്നത് എം.എക്‌സ് ജോര്‍ജും.
നിര്‍മ്മാണത്തിലെ അപാകത അല്ല സ്ഥലം തിരഞ്ഞെടുത്തതിലെ പാളിച്ചയായിരുന്നു ഇതുവരെയും ഈ മാര്‍ക്കറ്റ് ജനങ്ങള്‍ക്കു ഉപകാരം ഇല്ലാതെ പോയത്.
മാതൃഭൂമിയ്‌ക്കും ദേശാഭിമാനിയ്‌ക്കും മധ്യേയുള്ള നിലവിലുള്ള സ്വകാര്യ വ്യക്തിയുടെ പേരിലുള്ള ഇപ്പോഴത്തെ കലൂര്‍ മാര്‍ക്കറ്റ് ഇവിടേക്കു മാറ്റുകയായിരുന്നു ലക്ഷ്യം .എന്നാല്‍ നിലവിലെ കലൂര്‍ കലൂര്‍ മാര്‍ക്കറ്റിലെ വ്യാപാരികള്‍ ആരും പുതിയ മാര്‍ക്കറ്റിലേക്കു വരാന്‍ കൂട്ടാക്കിയില്ല. അതേപോലെ ഗതാഗത പ്രശ്‌നവും പൊതുമാര്‍ക്കറ്റിനു അന്ത്യം കുറിച്ചു. കലൂര്‍ ഭാഗത്തു നിന്നും വരുന്നവര്‍ക്ക് കലൂര്‍ പൊതുമാര്‍ക്കറ്റില്‍ എത്തുവന്‍ റോഡ് യു ടേണ്‍ എടുക്കണം . ഏറെ തിരക്കുള്ള കലൂര്‍ ഭാഗത്ത് ഇത് പോലീസ് അനുവദിക്കുകയുമില്ല. ഇതോടെ ആരും ഇവിടേക്കു വരാതെയായി. വേണ്ട ഗതാഗത സൗകര്യം ഒരുക്കുവാന്‍ അന്ന് പൊതുമാര്‍ക്കറ്റിനു രൂപകല്‍പ്പന ചെയ്‌ത ജിസിഡിഎ ചെയര്‍മന്‍ ബാലചന്ദ്രനു കഴിഞ്ഞില്ല.
ഇവിടെ കടമുറികള്‍ എടുത്തവരാണ് ഇതോടെ വെട്ടിലായത്. ജിസിഡിഎയുടെ പക്കല്‍ നിരന്തരം ഓടി നടന്നതല്ലാതെ ഇതിനു ഒരിക്കലും പരിഹാരവുമായില്ല. കച്ചവടം നടക്കാതെ ആയതോടെ പലരും സ്ഥലംവിട്ടു. ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ കൂത്തരങ്ങാണ്.
ഇവിടം പൊളിച്ചുമാറ്റി പകരം ജിസിഡിഎയുടെ 36 സെന്റില്‍ ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കാനാണ് തീരുമാനം.ഇപ്പോള്‍ പൊതുമാര്‍ക്കറ്റില്‍ കടമുറികളുള്ളവര്‍ക്കായിരിക്കും മുന്‍ഗണന.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ