തേവര കോളേജില്‍
കൊച്ചി
യോട്ടിങ്ങ് (പായവഞ്ചി) പവര്‍ബോട്ട് പരിശീലനം ഈ മാസം നാല്,10,24,28 തീയതികളിലായി തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ ആരംഭിക്കും. കേരള വാട്ടര്‍ സ്‌പോര്‍ട്‌സ് ആന്റ് സെയിലിങ്ങ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ യോട്ടിങ്ങ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. യോട്ടിങ്ങില്‍ ??ഒന്‍പത് വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും പവര്‍ബോട്ടിങ്ങില്‍ 18 വയസ് കഴിഞ്ഞവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം.
ഇതില്‍ പവര്‍ബോട്ടിങ്ങില്‍ നിലവില്‍ പ്രാഥമിക പരിശീലനം ആയിരിക്കും നല്‍കുക. പരിശീലനം തൃപ്‌തികരമായി പൂര്‍ത്തിയാക്കി കഴിവ് തെളിയിക്കുന്നവര്‍ക്ക് മെയ് അവസാന വാരത്തില്‍ സെക്കന്തരാബാദില്‍ ഇലക്‌ട്രോണിക് മെക്കാനിക്കല്‍ ഇലക്‌ട്രിക്കല്‍ സെയിലിങ്ങ് അസോസിയേഷനില്‍ ഉപരിപഠനം നടത്താന്‍ കഴിയും.
ജൂണ്‍ ആദ്യവാരത്തില്‍ പുനയിലെ നാഷനല്‍ ഡിഫെന്‍സ് അക്കാദമി സംഘടിപ്പിക്കുന്ന മുപ്പത്തി ഒന്നാമത് നാഷനല്‍ ഇന്‍ലാന്റ് എന്‍ട്രപ്രൈസസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാനും അവസരം ലഭിക്കും.
പവര്‍ബോട്ട് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് യാട്ടിങ്ങ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും. അഖിലേന്ത്യ തലത്തില്‍ പവര്‍ ബോട്ട് ഓടിക്കുവാനും വിവിധ വകുപ്പുകളില്‍ ജോലി നേടുവാനും ഈ സര്‍ട്ടിഫിക്കറ്റ് സഹായമാകും.
ആദ്യ ഘട്ടത്തില്‍ നല്‍കുന്ന നീന്തല്‍ പരിശീലനത്തോടൊപ്പം ബോട്ട് പ്രിപ്പറേഷന്‍,ഹാന്‍ഡിലിംഗ്, ബാലന്‍സിങ്ങ്, റോവിങ്ങ് എന്നിവയോടൊപ്പം റെസ്‌ക്യു എടുക്കുന്നതിനും റെസക്യു കൊടുക്കുന്നതിനും പ്രാപ്‌തരാക്കുക എന്നതാണ് മുഖ്യലക്ഷ്യം.
ഒളിമ്പിക്‌സില്‍ 33 മെഡലുകളുള്ള ഇനമായ യോട്ടിങ്ങില്‍ കേരളത്തിന്റെ തനതായ കായിക ശേഷി പ്രയോജനപ്പെടുത്തുകയാണ് പരിശീലന പദ്ധതി ലക്ഷ്യമാക്കുന്നത്. കേരളത്തില്‍ നടക്കുവാന്‍ പോകുന്ന വരുന്ന ദേശീയ ഗെയിംസിലേക്കുള്ള സംസ്ഥാന ടീമിനെ കണ്ടെത്തുകയും ഇതോടൊപ്പം കേരള വാട്ടര്‍ സ്‌പോര്‍ട്‌സ് ആന്റ് സെയിലിങ്ങ് ഓര്‍ഗനൈസേഷന്‍ ലക്ഷ്യമാക്കുന്നതായി ജോളി തോമസ് ,ഗിരിജ ഗോവിന്ദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വെള്ളപ്പൊക്കം ,സുനാമി പോലുള്ള അത്യാപല്‍ക്കരമായ അപകടഘട്ടങ്ങള്‍ സ്വയം തരണം ചെയ്യുവാനും രക്ഷാപ്രവര്‍ത്തനങ്ങല്‍ക്ക് നേതൃത്വം നല്‍കുവാനും ഈ പരിശീലന പരിപാടി ലക്ഷ്യമിടുന്നു. സ്‌പോര്‍ട്‌സിനു പുറമെ ടൂറിസത്തിനും ഉല്ലാസത്തിനും സ്വയം തൊഴില്‍ എന്ന ആശയം അന്വര്‍ത്ഥമാക്കുന്നതിനും ഈ പരിശീലനം സഹായിക്കുന്നു. ദുരെ നിന്നു വരുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും താമസസൗകര്യം ലഭ്യമാണ്. ഫോണ്‍ 9846931780
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ