2007ല്‍ ആരംഭിച്ച പദ്ധതി പൂര്‍ത്താക്കാന്‍ വേണ്ടി വന്നത് എട്ട് വര്‍ഷം
പശ്ചിമ കൊച്ചിയുടെ നീണ്ട നാളത്തെ കുടിവെള്ള സമരത്തിനു ഇതോടെ പര്യവസാനം
കൊച്ചി
കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായുള്ള 210 കോടി രൂപ ചെലവിട്ടു മരടില്‍ നിര്‍മ്മിക്കുന്ന കുടിവെള്ള പദ്ധതി അടുത്ത മാസം കമ്മീഷന്‍ ചെയ്യും.
ഏഴ് വര്‍ഷം മുന്‍പ് ആരംഭിച്ച പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ നഗരത്തിലും പരിസരങ്ങളിലെ മുന്‍സിപ്പാലിറ്റികളിലും പഞ്ചായത്തുകളിലുമായി പ്രതിദിനം 100ദശ ലക്ഷം ലിറ്റര്‍ അധികം കുടിവെള്ളം ലഭ്യമാകും. നിലവില്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി പ്രതിദിനം 240 ദശലക്ഷം ലിറ്ററാണ് ആവശ്യമായി വരുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും മറ്റു അനുബന്ധ പണികളും ഏകദേശേ 95 ശതമാനത്തോളം പൂര്‍ത്തിയാക്കി കഴിഞ്ഞതായി കേരള വാട്ടര്‍ അതോറിറ്റി അറിയിച്ചു.പദ്ധതിയുമായി ബന്ധപ്പെട്ട ട്രീറ്റ് മെന്റ് പ്ലാന്റിന്റെ പണികള്‍ മുഴുവനായും പൂര്‍ത്തിയാക്കാനായിട്ടുണ്ട്. ബാക്കിയുള്ള പണികള്‍ ഈ മാസം അവസാനത്തോടെ അല്ലെങ്കില്‍ മാര്‍ച്ച് ആദ്യത്തോടെ പൂര്‍ത്തിയാക്കാനാകുമെന്ന് വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി.
നഗരത്തിലെ പ്രധാന കുടിവെള്ള സ്രോതസ് ആലുവയില്‍ നിന്നും ആണെങ്കില്‍ മരടിലേക്ക് കുടിവെള്ളം എത്തിക്കുന്നത് മൂവാറ്റുപുഴ ആറില്‍ നിന്നാണ്..മൂവാറ്റുപുഴ ആറില്‍ നിന്നും എടുക്കുന്ന വെള്ളം പാഴൂരില്‍ നിന്നും മരടിലേക്കു പമ്പ് ചെയ്യുകയാണ്. മരടിലെ പ്ലാന്റില്‍ കുടിവെള്ളം ട്രീറ്റ്‌പ്ലാന്റില്‍ ശുദ്ധീകരിച്ച കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് എത്തിക്കും.
ഇതിന്റെ ഭാഗമായി 14 കിലോമീറ്റര്‍ ദൂരം വരുന്ന പൈപ്പ് ലൈന്‍ സ്ഥാപിക്കലായിരുന്നു പദ്ധതിയിലെ പ്രധാന ദൗത്യം.ഇത് പൂര്‍ണമായും പൂര്‍ത്തിയാക്കാനായെന്ന് സൂപ്രണ്ടന്റ് എന്‍ജിനിയര്‍ കെ.എസ് ബാബു പറഞ്ഞു.പദ്ധതിയുടെഭാഗമായി പുതിയ പൈപ്പ് ലൈന്‍ ചോറ്റാനിക്കര,കാക്കനാട്,വില്ലിങ്‌ടണ്‍ ഐലന്റ് എന്നിവടങ്ങളിലേക്ക് എന്നിവടങ്ങളിലേക്ക് പുതിയ പൈപ്പ് ലൈന്‍ വലിച്ചിട്ടുണ്ട്
പാഴൂരിലെ പമ്പ് ഹൗസില്‍ 40 ഹോഴ്‌സ് പവര്‍ മുതല്‍ 150 ഹോഴ്‌സ് പവര്‍ വരെ ശക്തിയുള്ള മോട്ടോറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. മരടിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിനുപുറമെ കുമ്പളത്തും പമ്പ് ഹൗസ് സ്ഥാപിച്ചിട്ടുണ്ട്.
പദ്ധതി കമ്മീഷന്‍ ചെയ്യുന്നതോടെ പശ്ചിമകൊച്ചിയിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരം ആകുമെന്നു കരുതുന്നു. കുമ്പളങ്ങി, ചെല്ലാനം , ഇടക്കൊച്ചി,ഫോര്‍ട്ട് കൊച്ചി, തേവര, നേവല്‍ബേസ് എന്നിവടങ്ങളിലേക്കുള്ള കുടിവെള്ള വിതരണം ഇതോടെ മരടില്‍ നിന്നും തിരിച്ചുവിടാന്‍ കഴിയും.നിലവില്‍ പശ്ചിമകൊച്ചിയിലേക്കു കുടിവെള്ളം വിതരണം നടക്കുന്നതിനാല്‍ കൊച്ചി നഗരത്തില്‍ ഇപ്പോള്‍ പലയിടങ്ങളും കുടിവെള്ള ക്ഷാമം അനുഭവപ്പെടുകയാണ്. പദ്ധതി കമ്മീഷന്‍ ചെയ്യുന്നതോടെ നഗരത്തിലേക്കു കൂടുതല്‍ കുടിവെള്ളം ലഭ്യമാകും. നിലവില്‍ നഗരത്തിലെ ഫ്‌ളാറ്റുകളും അപ്പാര്‍ട്ട്‌മെന്റുകളും കുടിവെള്ള ടാങ്കറുകളെയാണ് ആശ്രയിക്കുന്നത്. കൂടുതല്‍ കുടിവെള്ളം ലഭിക്കുന്നതോടെ വാട്ടര്‍ അതോറിറ്റിക്ക് ഈ നിയന്ത്രണം ഒഴിവാക്കാനാകും.
2007ല്‍ ജനറം പദ്ധതിയുടെ ഭാഗമായാണ് മരടിലെ കുടിവെള്ള പദ്ധതിയക്ക് തുടക്കം കുറിച്ചത്. 2009ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട പദ്ധതി പൂര്‍ത്തിയാകാന്‍ എട്ടു വര്‍ഷം വേണ്ടി വന്നു. യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന പദ്ധതി പാതിവഴിയില്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു.
പദ്ധതിയ്‌ക്ക് പ്രധാന തടസമായി നിന്നത് ദേശീയ ഹൈവേ അതോറിറ്റിയാണ്. പലയിടത്തും പൈപ്പ് ലൈന്‍ വലിക്കുന്നതിനും ഹൈവേ അതോറിറ്റി തടസമായി നിന്നു. അതേപോലെ വാട്ടര്‍ അതോറിറ്റി പൈപ്പ് ഇടുന്ന പണികള്‍ പഴഞ്ചന്‍ രീതികളില്‍ തന്നെ നടത്തിയതും പദ്ധതിയ്‌ക്ക് തടസമായി. പദ്ധതി വര്‍ഷങ്ങളോളം പാതി വഴയില്‍ കിടക്കുന്നതിനെതിരെ ജനങ്ങള്‍ സമരവുമായി രംഗത്തെത്തിയിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ