2014, ഒക്‌ടോബർ 8, ബുധനാഴ്‌ച
2014, ജൂലൈ 4, വെള്ളിയാഴ്‌ച
2014, ജൂൺ 22, ഞായറാഴ്‌ച
ജ്രിസിഡിഎ നിര്‍മ്മിച്ചു ജിസിഡിഎ പൊളിക്കുന്നു
രണ്ട് കോടി രൂപ പാഴായി ,പൊതുമാര്‍ക്കറ്റ് ഇനി ഇല്ല
കൊച്ചി
വിശാല കൊച്ചി വികസന അതേറിറ്റി രണ്ട് കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച കലൂരിലെ പൊതുമാര്‍ക്കറ്റ് പൊളിച്ചു കളയാന്‍ ജിസിഡിഎ തന്നെ തീരുമാനിച്ചു.
വര്‍ഷങ്ങളായി ഉപയോഗ ശൂന്യമായി കിടക്കുന്ന കലൂര്‍ പൊതുമാര്‍ക്കറ്റ് ഇപ്പോള്‍ ശോചനീയമായ അവസ്ഥയിലാണ്. ഏതാനും ചില കച്ചവടക്കാര്‍ മാത്രമാണ് ഇവിടെയുള്ളത്. പ്രധാനമായും മാട്ടിറച്ചി, ഇറച്ചിക്കോഴി വില്‍പ്പനകള്‍ മാത്രം. . രാത്രി ഇവിടെ സാമൂഹ്യവിരുദ്ധരുടെ താവളമായിരിക്കുകയാണ്. ഇക്കാരണത്താല്‍ ജിസിഡിഎ സെക്യുരിറ്റി ജീവനക്കാരെ കൂടുതലായി നിയമിച്ചരിക്കുകയാണ്. ജിസിഡിഎയ്‌ക്കു അധികബാധ്യതയായി തീര്‍ന്നതോടെയാണ് രണ്ട് കോടി രൂപ മുടക്കി നിര്‍മ്മിച്ച ഈ പൊതു മാര്‍ക്കറ്റ് പൊളിച്ചു കളയാന്‍ തീരുമാനിച്ചതെന്ന് ജിസിഡിഎ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ പറഞ്ഞു.
1999 മെയ് 27നു അന്നത്തെ എംഎല്‍എ ആയിരുന്ന ഡോ.സെബാസ്‌റ്റിയന്‍ പോള്‍ ആയിരുന്നു നിര്‍മ്മാണോത്‌ഘാടനം നിര്‍വഹിച്ചത്..അന്നത്തെ മേയര്‍ കെ.കെ സോമസുന്ദരപണിക്കര്‍, ജിസിഡിഎയുടെ അന്നത്ത ചെയര്‍മാന്‍ കെ.ബാലചന്ദ്രന്‍, എംഎല്‍എ മാരായ എം.എ കുട്ടപ്പന്‍, ഡോമനിക് പ്രസന്റേഷന്‍ , കെ.ബാബു, എം.എ തോമസ് എന്നിവരെല്ലാം ഉദ്‌ഘാടന ചടങ്ങില്‍ സംബന്ധിച്ചുവെന്ന് ഇപ്പോഴും അവശേഷിക്കുന്ന ശിലാഫലകം പറയുന്നു. രണ്ട് വര്‍ഷത്തിനു ശേഷം 2001 ജനുവരി ഒന്നിനു അന്നത്തെ തദ്ദേശ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ്‌കുട്ടിയാണ് കെട്ടിടത്തിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ മേയര്‍ സി.എം ദിനേശ്‌മണി അധ്യക്ഷത വഹിച്ചു എം.വി എക്‌സ് ആന്റ് സണ്‍സിനായിരുന്നു കരാര്‍ . കോണ്‍ട്രാക്ട് എടുത്തിരുന്നത് എം.എക്‌സ് ജോര്‍ജും.
നിര്‍മ്മാണത്തിലെ അപാകത അല്ല സ്ഥലം തിരഞ്ഞെടുത്തതിലെ പാളിച്ചയായിരുന്നു ഇതുവരെയും ഈ മാര്‍ക്കറ്റ് ജനങ്ങള്‍ക്കു ഉപകാരം ഇല്ലാതെ പോയത്.
മാതൃഭൂമിയ്‌ക്കും ദേശാഭിമാനിയ്‌ക്കും മധ്യേയുള്ള നിലവിലുള്ള സ്വകാര്യ വ്യക്തിയുടെ പേരിലുള്ള ഇപ്പോഴത്തെ കലൂര്‍ മാര്‍ക്കറ്റ് ഇവിടേക്കു മാറ്റുകയായിരുന്നു ലക്ഷ്യം .എന്നാല്‍ നിലവിലെ കലൂര്‍ കലൂര്‍ മാര്‍ക്കറ്റിലെ വ്യാപാരികള്‍ ആരും പുതിയ മാര്‍ക്കറ്റിലേക്കു വരാന്‍ കൂട്ടാക്കിയില്ല. അതേപോലെ ഗതാഗത പ്രശ്‌നവും പൊതുമാര്‍ക്കറ്റിനു അന്ത്യം കുറിച്ചു. കലൂര്‍ ഭാഗത്തു നിന്നും വരുന്നവര്‍ക്ക് കലൂര്‍ പൊതുമാര്‍ക്കറ്റില്‍ എത്തുവന്‍ റോഡ് യു ടേണ്‍ എടുക്കണം . ഏറെ തിരക്കുള്ള കലൂര്‍ ഭാഗത്ത് ഇത് പോലീസ് അനുവദിക്കുകയുമില്ല. ഇതോടെ ആരും ഇവിടേക്കു വരാതെയായി. വേണ്ട ഗതാഗത സൗകര്യം ഒരുക്കുവാന്‍ അന്ന് പൊതുമാര്‍ക്കറ്റിനു രൂപകല്‍പ്പന ചെയ്‌ത ജിസിഡിഎ ചെയര്‍മന്‍ ബാലചന്ദ്രനു കഴിഞ്ഞില്ല.
ഇവിടെ കടമുറികള്‍ എടുത്തവരാണ് ഇതോടെ വെട്ടിലായത്. ജിസിഡിഎയുടെ പക്കല്‍ നിരന്തരം ഓടി നടന്നതല്ലാതെ ഇതിനു ഒരിക്കലും പരിഹാരവുമായില്ല. കച്ചവടം നടക്കാതെ ആയതോടെ പലരും സ്ഥലംവിട്ടു. ഇപ്പോള്‍ സാമൂഹ്യവിരുദ്ധരുടെ കൂത്തരങ്ങാണ്.
ഇവിടം പൊളിച്ചുമാറ്റി പകരം ജിസിഡിഎയുടെ 36 സെന്റില്‍ ഷോപ്പിംഗ് മാള്‍ നിര്‍മ്മിക്കാനാണ് തീരുമാനം.ഇപ്പോള്‍ പൊതുമാര്‍ക്കറ്റില്‍ കടമുറികളുള്ളവര്‍ക്കായിരിക്കും മുന്‍ഗണന.
ബജറ്റ് പ്രഖ്യാപനം പാഴ്‌വാക്കായി 29 പദ്ധതികള്‍ നഗരസഭ അടച്ചുപൂട്ടി
കൊച്ചി
ഏത് ബജറ്റും നടക്കാതെ പോകുന്ന ഏതാനും പദ്ധതികളുടെ പ്രഖ്യാപനവും വരുവാനിരിക്കുന്ന വിലക്കയറ്റത്തിന്റെ ചൂണ്ടുപലകയുമാണ്. . കൊച്ചി നഗരസഭയും ഇതില്‍ നിന്നും വ്യത്യസ്‌തമല്ല. എത്രയെത്ര പദ്ധതികളായിരുന്നു നഗരസഭ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചത് എന്നാല്‍ ഇപ്പോള്‍ ഇതൊന്നും മേയറും നഗരസഭയും അറിഞ്ഞമട്ടേ ഇല്ല. 29 ഓളം പദ്ധതികളാണ് കൊച്ചി നഗരസഭ എടുത്ത് ഷെല്‍ഫില്‍ വെച്ചുപൂട്ടിയിരിക്കുന്നത്.
മൊത്തം നാലു കോടി രൂപ ഇതിനുവേണ്ടി വകയിരുത്തുകയും ചെയ്‌തു. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം ഈ പദ്ധതികള്‍ ഒന്നും ആരംഭിക്കുവാന്‍ സാധിക്കില്ല. മാര്‍ച്ച് 31നു മുന്‍പ് ആരംഭിച്ചില്ലെങ്കില്‍ ഈ പദ്ധതികള്‍ക്കു വേണ്ടി നീക്കിവെച്ച തുക ലാപ്‌സാകും.
എറണാകുളം ടൗണ്‍ഹാളിന്റെ നവീകരണത്തിനുവേണ്ടി 1.30 കോടി രൂപയാണ് കണക്കാക്കിയിരുന്നത്.എന്നാല്‍ ഇനി നവീകരണം വേണ്ട , ടൗണ്‍ഹാള്‍ തന്നെ പൊളിച്ചു പുതിയ ടൗണ്‍ഹാള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചതോടെ ആ പദ്ധതി ഉപേക്ഷിച്ചു.
നഗരത്തിലെ കോളണികളില്‍ ടോയിലറ്റുകള്‍ നിര്‍മ്മിക്കുവാനായി 50 ലക്ഷം രൂപയാണ് വകയിരുത്തിയത് അതേപോലെ എസ്‌ബിഐ ജംക്‌ഷന്‍ മുതല്‍ ചെറളായികടവ് വരെ കാന നിര്‍മ്മിക്കുന്നതിനും 50 ലക്ഷം രൂപ വകയിരുത്തിയിരുന്നു. രണ്ട് പദ്ധതികളും പ്രഖ്യാപനങ്ങളില്‍ ഒതുങ്ങി.
വേളരേക്കാലമായി പറഞ്ഞുകൊണ്ടിരുന്ന പാളക്കണ്ടം മാര്‍ക്കറ്റിന്റെ നവീകരണത്തിനുുവേണ്ടി 20 ലക്ഷം രൂപയാണ് കണക്കാക്കിയിരുന്നത്.എന്നാല്‍ മാര്‍ക്കറ്റുകളുടെ നവീകരണം ഇനിയും കടലാസില്‍ അവശേശിക്കകയാണ്. പള്ളുരുത്തി ഗവണ്‍മന്റ് ഡിസ്‌പന്‍സറി (15ലക്ഷം), ഹെല്‍ത്ത് സര്‍ക്കിള്‍ ഓഫീസ് (എട്ട് ലക്ഷം), അമൃതകുടീരം കോളനി റോഡ് (9,80 ലക്ഷം), ചമ്പക്കര മഹിളാ മന്ദിരം (13ലക്ഷം),താന്തോന്നിതുരുത്തില്‍ ഫുട്‌പാത്തും ഡ്രെയ്‌നേജും (16ലക്ഷം ) എന്നിങ്ങനെ കൊച്ച നഗരസഭ ബജറ്റില്‍ പറഞ്ഞിരുന്ന നിരവധി പദ്ധതികളാണ് ഈ സാമ്പത്തിക വര്‍ഷം ആരംഭിക്കാന്‍ കഴിയാത്തതിനാല്‍ ഉപേക്ഷിക്കേണ്ടിവരുന്നത്.
കൊച്ചി നഗരത്തിലെ ഗതാഗത തിരക്കിനു പരിഹാരമാകുന്ന പൈപ്പ് ലൈന്‍ റോഡിലൂടെ വരുന്ന റിലേ റോഡ് ആണ് മറ്റൊരു പ്രധാന പദ്ധതിയായി ഉണ്ടായിരുന്നത്. കളമശേരി യില്‍ നിന്നും തമ്മനം -പുല്ലേപ്പടി റോഡ് വരെ എത്തിച്ചേരാന്‍ കഴിയുന്ന ഈ റോഡ് ടാറിങ്ങ് നടത്തിയാല്‍ മാത്രം മതി പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകും.കാക്കനാട് ഭാഗത്തു നിന്നുള്ളവര്‍ക്കു കളമശേരിയിലും എറണാകുളത്തും എത്തുവാന്‍ ഏറ്റവും തിരിക്കു കുറഞ്ഞ മാര്‍ഗമാണിത്.
ഈ റോഡിന്റെ ഭാഗമായി പാലാരിവട്ടം സൗത്ത് പൈപ്പ് ലൈന്‍ ജംഗ്‌ഷന്‍ മുതല്‍ പാടിവട്ടം സ്‌കൂള്‍ വരെ റോഡ് ടാര്‍ ചെയ്യാനും കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം ജലരേഖകളായി മാറിയിരിക്കുകയാണ്.
സിറ്റി ഗ്യാസ് പദ്ധതിയ്‌ക്കു വീണ്ടും ജീവന്‍വെച്ചു
കൊച്ചി
കൊച്ചിയിലെ നിര്‍ദ്ധിഷ്ട സിറ്റിഗ്യാസ് പദ്ധതിയ്‌ക്കു ജീവന്‍ വെച്ചു. കംപ്രസഡ് നാച്യുറല്‍ ഗ്യാസിനു (സിഎന്‍ജി) കിലോഗ്രാമിനു 15 രൂപയായും പൈപ്പ് ലൈന്‍ മാര്‍ഗമുള്ള ഗ്യാസിനു (പിഎന്‍ജി) അഞ്ച് രൂപയായും കുറച്ചതോടെയാണ് കൊച്ചി സിറ്റി ഗ്യാസ് പദ്ധതയ്‌ക്ക് ഉണര്‍വേകുന്നത്.
നിലവിലുള്ള എല്‍പിജിയുടെ ഉയര്‍ന്ന വില കണക്കിലെടുത്ത് പാചകവാതകം എല്‍പിജിയില്‍ നിന്നും എല്‍എന്‍ജിയിലേക്കുമാറ്റുവാനുള്ള പ്രധാന കടമ്പ നിലവില്‍ ഇറക്കുമതിചെയ്യുന്ന പ്രകൃതി വാതകത്തിനു വിലകൂടിയതാണ്. . വിവിധ സംസ്ഥാനങ്ങളില്‍ എന്‍എന്‍ജിയുടെ വിലയില്‍ വ്യത്യാസം ഉണ്ടായിരുന്നതും ഇതോടെ ഇല്ലാതാകും. രാജ്യമെങ്ങും എല്‍എന്‍ജിയ്‌ക്ക് ഇനി ഒരേ നിരക്ക് നല്‍കിയാല്‍ മതിയാകും.
ഇപ്പോള്‍ ഡല്‍ഹിയില്‍ നല്‍കുന്ന അതേ വിലയ്‌ക്ക് തന്നെ കൊച്ചിലും എല്‍എന്‍ജി ലഭ്യമാകും.. എന്നാല്‍ സംസ്ഥാന സര്‌ക്കാരാണ് ഇതു സംബന്ധിച്ച നിര്‍ണായക തീരുമാനം എടുക്കേണ്ടത്. എല്‍എന്‍ജിയുടെ സംസ്ഥാന സര്‍ക്കാരിന്റെ വകയായ തിരുവ ഇതോടെ വേണ്ടെന്നു വെക്കേണ്ടി വരും. എന്നാല്‍ മാത്രമെ ഡല്‍ഹിയിലെ അതേവിലയില്‍ കേരളത്തിലും ഉപഭോക്താവിനു എല്‍എന്‍ജി ലഭ്യമാകൂ. എന്നാല്‍ വാറ്റിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ണായ തീരുമാനം എടുത്താല്‍ മാത്രമെ ഇന്നു നിലവിലുള്ള എല്‍പിജി ഉപഭോക്താക്കള്‍ പ്രകൃതിവാതകം ഉപയോഗിക്കുവാന്‍ തയ്യാറാകുകയുള്ളു.
ഡല്‍ഹിയില്‍ പാചകവാതകത്തിലെ 80ശതമാനവും എല്‍എന്‍ജിയാണ്. വിലകുറക്കുന്നതോടെ ഇത് നൂറ് ശമാനമാക്കി ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷ..കെജ്‌രിവാള്‍ സര്‍ക്കാരിന്റെ പ്രധാന വാഗ്‌ദാനമായിരുന്നു പാചകവാതക വില കുറക്കുമെന്നത്
പുതുവൈപ്പിനില്‍ അടുത്തിടെ കമ്മീഷന്‍ ചെയ്‌ത എല്‍എന്‍ജി ടെര്‍മിനലിന്റെ സംഭരണ ശേഷിയുടെ എട്ട് ശതമാനം മാത്രമാണ് ഇപ്പോള്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടുള്ളു. സിറ്റി ഗ്യാസ് പദ്ധതി വന്നാല്‍ എല്‍എന്‍ജി ടെര്‍മിനലിന്റെ നൂറു ശതമാനം സംഭരണ ശേഷിയും പ്രയോജനപ്പെടുത്താനാകും. ഇപ്പോള്‍ ഉപയോഗം കുറവായതിനാല്‍ കൂടിയവിലയ്‌ക്കാണ് എല്‍എന്‍ജി നല്‍കിവരുന്നത്. കൂടുതല്‍ ഉപഭോക്താക്കാള്‍ എത്തുന്നതോടെ വിലകുറക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.
അതേസമയം കെഎസ്‌ഐഡിസിയുടേയും ഗെയിലിന്റെയും സംയുക്തസംരംഭമായ കേരള ഗെയില്‍ ഗ്യാസ് ലിമിറ്റഡ് സിറ്റിഗ്യാസ് പദ്ധതിയ്‌ക്കുവേണ്ടി ഒരു ഉപദേശകനെ നിയമിക്കുവാന്‍ തീരുമാനിച്ചു. സിറ്റിഗ്യാസ് വിതണം സംബന്ധിച്ച ടെന്‍ഡര്‍ അപേക്ഷകള്‍ ഈ കണ്‍സല്‍ട്ടന്റിനായിരിക്കും വിലയിരുത്തേണ്ട ചുമതല.
ഇതോടൊപ്പം നഗരത്തിലെ മാലിന്യങ്ങളില്‍ നിന്നും ബയോഗ്യാസ് ഉല്‍പ്പാദിപ്പിക്കുവാനും ദ്രവീകൃത പ്രകൃതി വാതകത്തോടൊപ്പം ചേര്‍ത്ത് സിറ്റി ഗ്യാസ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്ന കാര്യവും ആലോചിക്കുന്നുണ്ട്. ഈ പദ്ധതി വിജയകരമായാല്‍ പാചകവാതകത്തിന്റെ വില ഗണ്യമായി കുറക്കാനാകും.
അതേപോലെ നഗരത്തിലെ ഓട്ടോറിക്ഷകളിലും പ്രകൃതി വാതകം ഉപയോഗപ്പെടുത്തുന്ന കാര്യവും ആലോചനയിലുണ്ട്. കംപ്രസഡ് നാച്യുറല്‍ ഗ്യാസിലേക്കു വാഹനങ്ങളെ മാറ്റിയെടുക്കാനുള്ള സാങ്കേതിക വിദ്യ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാനും കേരള ഗെയില്‍ ഗ്യാസ് ലിമിറ്റഡ് ആലോചിക്കുന്നു.
210 കോടിയുടെ മരട് കുടിവെള്ള പദ്ധതി
2007ല്‍ ആരംഭിച്ച പദ്ധതി പൂര്‍ത്താക്കാന്‍ വേണ്ടി വന്നത് എട്ട് വര്‍ഷം
പശ്ചിമ കൊച്ചിയുടെ നീണ്ട നാളത്തെ കുടിവെള്ള സമരത്തിനു ഇതോടെ പര്യവസാനം
കൊച്ചി
കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായുള്ള 210 കോടി രൂപ ചെലവിട്ടു മരടില്‍ നിര്‍മ്മിക്കുന്ന കുടിവെള്ള പദ്ധതി അടുത്ത മാസം കമ്മീഷന്‍ ചെയ്യും.
ഏഴ് വര്‍ഷം മുന്‍പ് ആരംഭിച്ച പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ നഗരത്തിലും പരിസരങ്ങളിലെ മുന്‍സിപ്പാലിറ്റികളിലും പഞ്ചായത്തുകളിലുമായി പ്രതിദിനം 100ദശ ലക്ഷം ലിറ്റര്‍ അധികം കുടിവെള്ളം ലഭ്യമാകും. നിലവില്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി പ്രതിദിനം 240 ദശലക്ഷം ലിറ്ററാണ് ആവശ്യമായി വരുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും മറ്റു അനുബന്ധ പണികളും ഏകദേശേ 95 ശതമാനത്തോളം പൂര്‍ത്തിയാക്കി കഴിഞ്ഞതായി കേരള വാട്ടര്‍ അതോറിറ്റി അറിയിച്ചു.പദ്ധതിയുമായി ബന്ധപ്പെട്ട ട്രീറ്റ് മെന്റ് പ്ലാന്റിന്റെ പണികള്‍ മുഴുവനായും പൂര്‍ത്തിയാക്കാനായിട്ടുണ്ട്. ബാക്കിയുള്ള പണികള്‍ ഈ മാസം അവസാനത്തോടെ അല്ലെങ്കില്‍ മാര്‍ച്ച് ആദ്യത്തോടെ പൂര്‍ത്തിയാക്കാനാകുമെന്ന് വാട്ടര്‍ അതോറിറ്റി വ്യക്തമാക്കി.
നഗരത്തിലെ പ്രധാന കുടിവെള്ള സ്രോതസ് ആലുവയില്‍ നിന്നും ആണെങ്കില്‍ മരടിലേക്ക് കുടിവെള്ളം എത്തിക്കുന്നത് മൂവാറ്റുപുഴ ആറില്‍ നിന്നാണ്..മൂവാറ്റുപുഴ ആറില്‍ നിന്നും എടുക്കുന്ന വെള്ളം പാഴൂരില്‍ നിന്നും മരടിലേക്കു പമ്പ് ചെയ്യുകയാണ്. മരടിലെ പ്ലാന്റില്‍ കുടിവെള്ളം ട്രീറ്റ്‌പ്ലാന്റില്‍ ശുദ്ധീകരിച്ച കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിലേക്ക് എത്തിക്കും.
ഇതിന്റെ ഭാഗമായി 14 കിലോമീറ്റര്‍ ദൂരം വരുന്ന പൈപ്പ് ലൈന്‍ സ്ഥാപിക്കലായിരുന്നു പദ്ധതിയിലെ പ്രധാന ദൗത്യം.ഇത് പൂര്‍ണമായും പൂര്‍ത്തിയാക്കാനായെന്ന് സൂപ്രണ്ടന്റ് എന്‍ജിനിയര്‍ കെ.എസ് ബാബു പറഞ്ഞു.പദ്ധതിയുടെഭാഗമായി പുതിയ പൈപ്പ് ലൈന്‍ ചോറ്റാനിക്കര,കാക്കനാട്,വില്ലിങ്‌ടണ്‍ ഐലന്റ് എന്നിവടങ്ങളിലേക്ക് എന്നിവടങ്ങളിലേക്ക് പുതിയ പൈപ്പ് ലൈന്‍ വലിച്ചിട്ടുണ്ട്
പാഴൂരിലെ പമ്പ് ഹൗസില്‍ 40 ഹോഴ്‌സ് പവര്‍ മുതല്‍ 150 ഹോഴ്‌സ് പവര്‍ വരെ ശക്തിയുള്ള മോട്ടോറുകളാണ് സ്ഥാപിച്ചിട്ടുള്ളത്. മരടിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിനുപുറമെ കുമ്പളത്തും പമ്പ് ഹൗസ് സ്ഥാപിച്ചിട്ടുണ്ട്.
പദ്ധതി കമ്മീഷന്‍ ചെയ്യുന്നതോടെ പശ്ചിമകൊച്ചിയിലെ കുടിവെള്ളക്ഷാമത്തിനു പരിഹാരം ആകുമെന്നു കരുതുന്നു. കുമ്പളങ്ങി, ചെല്ലാനം , ഇടക്കൊച്ചി,ഫോര്‍ട്ട് കൊച്ചി, തേവര, നേവല്‍ബേസ് എന്നിവടങ്ങളിലേക്കുള്ള കുടിവെള്ള വിതരണം ഇതോടെ മരടില്‍ നിന്നും തിരിച്ചുവിടാന്‍ കഴിയും.നിലവില്‍ പശ്ചിമകൊച്ചിയിലേക്കു കുടിവെള്ളം വിതരണം നടക്കുന്നതിനാല്‍ കൊച്ചി നഗരത്തില്‍ ഇപ്പോള്‍ പലയിടങ്ങളും കുടിവെള്ള ക്ഷാമം അനുഭവപ്പെടുകയാണ്. പദ്ധതി കമ്മീഷന്‍ ചെയ്യുന്നതോടെ നഗരത്തിലേക്കു കൂടുതല്‍ കുടിവെള്ളം ലഭ്യമാകും. നിലവില്‍ നഗരത്തിലെ ഫ്‌ളാറ്റുകളും അപ്പാര്‍ട്ട്‌മെന്റുകളും കുടിവെള്ള ടാങ്കറുകളെയാണ് ആശ്രയിക്കുന്നത്. കൂടുതല്‍ കുടിവെള്ളം ലഭിക്കുന്നതോടെ വാട്ടര്‍ അതോറിറ്റിക്ക് ഈ നിയന്ത്രണം ഒഴിവാക്കാനാകും.
2007ല്‍ ജനറം പദ്ധതിയുടെ ഭാഗമായാണ് മരടിലെ കുടിവെള്ള പദ്ധതിയക്ക് തുടക്കം കുറിച്ചത്. 2009ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട പദ്ധതി പൂര്‍ത്തിയാകാന്‍ എട്ടു വര്‍ഷം വേണ്ടി വന്നു. യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്ന പദ്ധതി പാതിവഴിയില്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു.
പദ്ധതിയ്‌ക്ക് പ്രധാന തടസമായി നിന്നത് ദേശീയ ഹൈവേ അതോറിറ്റിയാണ്. പലയിടത്തും പൈപ്പ് ലൈന്‍ വലിക്കുന്നതിനും ഹൈവേ അതോറിറ്റി തടസമായി നിന്നു. അതേപോലെ വാട്ടര്‍ അതോറിറ്റി പൈപ്പ് ഇടുന്ന പണികള്‍ പഴഞ്ചന്‍ രീതികളില്‍ തന്നെ നടത്തിയതും പദ്ധതിയ്‌ക്ക് തടസമായി. പദ്ധതി വര്‍ഷങ്ങളോളം പാതി വഴയില്‍ കിടക്കുന്നതിനെതിരെ ജനങ്ങള്‍ സമരവുമായി രംഗത്തെത്തിയിരുന്നു.
കഞ്ചാവ് വില്‍പ്പന നിയന്ത്രിക്കുന്നത് നഗരത്തിലെ പ്രമുഖ കോളേജിലെ വിദ്യാര്‍ഥി
ഞ്ചാവ് ലോ
കൊച്ചി
കൊച്ചി നഗരത്തിലെ കഞ്ചാവ് വില്‍പ്പന നിയന്ത്രിക്കുന്നത് നഗരത്തിലെ പ്രമുഖ കോളേജിലെ വിദ്യാര്‍ഥിയെന്ന് പോലീസ്. .ആന്ധ്രയില്‍ നിന്നും ഇടുക്കിവഴി എത്തിക്കുന്ന കഞ്ചാവ് നഗരത്തിലെ കോളേജുകള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നതിലെ പ്രധാനി ഇയാളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എറണാകുളം ജില്ലയിലെ വൈപ്പിന്‍ ഭാഗത്തു നിന്നും രണ്ട് മാസത്തിനിടെ ഒന്‍പത് കിലോ കഞ്ചാവ് പിടികൂടിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കൊച്ചി നഗരത്തിലെ പേരുകേട്ട കോളേജിലെ വിദ്യാര്‍ഥിയുടെ നേതൃത്വത്തില്‍ നടക്കുന്ന കഞ്ചാവ് മാഫിയയെക്കുറിച്ച് പോലീസിനു വിവരം കിട്ടിയത്. കഞ്ചാവുമായി പിടികൂടിയ സ്‌കൂള്‍ വിദ്യാര്‍ഥികളെ ചോദ്യം ചെയ്‌തതോടെ ക്യാംപസ് കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയുടെ പ്രധാന ഉറവിടത്തെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചത്.
കഞ്ചാവ് ജില്ലയില്‍ മൊത്തം വിതരണം ചെയ്യുന്ന ഇയാളെക്കുറിച്ച് കൂടുതല്‍ പോലീസ് പറയാന്‍ തയ്യാറായില്ല. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ ലഭിച്ചശേഷം മാത്രം മതി അറസ്റ്റ് എന്നാണ് പോലീസിനു ലഭിച്ച നിര്‍ദ്ദേശം.
ആന്ധ്രയില്‍ നിന്നും ഇടുക്കിയില്‍ എത്തുന്ന കഞ്ചാവ് പിന്നീട് പല വഴികളിലൂടെയാണ് ജില്ലയില്‍ എത്തുന്നത്. ഇത് ഉപയോഗിക്കുന്നതില്‍ ഏറെയും സ്‌കൂള്‍ കുട്ടികളും. പലകേസുകളിലും അറസ്റ്റിലാകുന്ന കുട്ടികളെ ജാമ്യത്തില്‍ ഇറക്കിക്കൊണ്ടുപോകുന്ന മാതാപിതാക്കള്‍ ആകട്ടെ കുട്ടികള്‍ കഞ്ചാവിന്റെ അടിമകളാണെന്നു സമ്മതിക്കാന്‍ പോലും തയ്യാറാകുന്നില്ല. ഇടുക്കിയില്‍ നിന്നും കഞ്ചാവ് വാങ്ങി നഗരത്തില്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ച ഒരു വിദ്വാനും ഇക്കൂട്ടത്തിലുണ്ട്. നഗരത്തിലെ ഒരു പ്രമുഖ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഇയാള്‍.ഈ വിദ്യാര്‍ഥിയെ ജാമ്യത്തില്‍ എടുത്ത മാതാപിതാക്കള്‍ക്ക് മകന്‍ ഇപ്പോഴും കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന കാര്യം അറിയില്ല. കൂട്ടുകാരുടെ ഇടയില്‍ ചെത്താനാണ് ഈ വിദ്യാര്‍ഥി ആദ്യം കഞ്ചാവ് ഉപയോഗിച്ചത്. പിന്നീട് അതൊരു ശീലമായതോടെ ഇടപാടുകാരനുമായിരിക്കുന്നു.
പോലീസ് കഞ്ചാവ് കേസില്‍ പിടികൂടിയ കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചുവരുത്തുമ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ രക്ഷിക്കാന്‍ വേണ്ടി കഞ്ചാവ് ലോബിയുടെ ഇരയായി എന്ന വാദമുഖം ഉന്നയിക്കുന്നതും പോലീസിനെ കുഴക്കുന്നു.
മാരക രോഗങ്ങള്‍ക്കുള്ള ഗുളികകള്‍ ലഹരിയ്‌ക്കായി ഉപയോഗിക്കുന്നത് തിരിച്ചറിഞ്ഞിട്ടും പേരു മനസിലാകാത്ത വിധം കവര്‍ തുറന്നു കൊണ്ടുവരുന്നതിനാല്‍ നടപടി എടുക്കാനും പോലീസിനു കഴിയുന്നില്ല.
കൊച്ചി
കൊച്ചി നഗരത്തിലെ കഞ്ചാവ് വില്‍പ്പന നിയന്ത്രിക്കുന്നത് നഗരത്തിലെ പ്രമുഖ കോളേജിലെ വിദ്യാര്‍ഥിയെന്ന് പോലീസ്. .ആന്ധ്രയില്‍ നിന്നും ഇടുക്കിവഴി എത്തിക്കുന്ന കഞ്ചാവ് നഗരത്തിലെ കോളേജുകള്‍ കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നതിലെ പ്രധാനി ഇയാളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എറണാകുളം ജില്ലയിലെ വൈപ്പിന്‍ ഭാഗത്തു നിന്നും രണ്ട് മാസത്തിനിടെ ഒന്‍പത് കിലോ കഞ്ചാവ് പിടികൂടിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കൊച്ചി നഗരത്തിലെ പേരുകേട്ട കോളേജിലെ വിദ്യാര്‍ഥിയുടെ നേതൃത്വത്തില്‍ നടക്കുന്ന കഞ്ചാവ് മാഫിയയെക്കുറിച്ച് പോലീസിനു വിവരം കിട്ടിയത്. കഞ്ചാവുമായി പിടികൂടിയ സ്‌കൂള്‍ വിദ്യാര്‍ഥികളെ ചോദ്യം ചെയ്‌തതോടെ ക്യാംപസ് കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയുടെ പ്രധാന ഉറവിടത്തെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചത്.
കഞ്ചാവ് ജില്ലയില്‍ മൊത്തം വിതരണം ചെയ്യുന്ന ഇയാളെക്കുറിച്ച് കൂടുതല്‍ പോലീസ് പറയാന്‍ തയ്യാറായില്ല. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ ലഭിച്ചശേഷം മാത്രം മതി അറസ്റ്റ് എന്നാണ് പോലീസിനു ലഭിച്ച നിര്‍ദ്ദേശം.
ആന്ധ്രയില്‍ നിന്നും ഇടുക്കിയില്‍ എത്തുന്ന കഞ്ചാവ് പിന്നീട് പല വഴികളിലൂടെയാണ് ജില്ലയില്‍ എത്തുന്നത്. ഇത് ഉപയോഗിക്കുന്നതില്‍ ഏറെയും സ്‌കൂള്‍ കുട്ടികളും. പലകേസുകളിലും അറസ്റ്റിലാകുന്ന കുട്ടികളെ ജാമ്യത്തില്‍ ഇറക്കിക്കൊണ്ടുപോകുന്ന മാതാപിതാക്കള്‍ ആകട്ടെ കുട്ടികള്‍ കഞ്ചാവിന്റെ അടിമകളാണെന്നു സമ്മതിക്കാന്‍ പോലും തയ്യാറാകുന്നില്ല. ഇടുക്കിയില്‍ നിന്നും കഞ്ചാവ് വാങ്ങി നഗരത്തില്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ച ഒരു വിദ്വാനും ഇക്കൂട്ടത്തിലുണ്ട്. നഗരത്തിലെ ഒരു പ്രമുഖ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ഇയാള്‍.ഈ വിദ്യാര്‍ഥിയെ ജാമ്യത്തില്‍ എടുത്ത മാതാപിതാക്കള്‍ക്ക് മകന്‍ ഇപ്പോഴും കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന കാര്യം അറിയില്ല. കൂട്ടുകാരുടെ ഇടയില്‍ ചെത്താനാണ് ഈ വിദ്യാര്‍ഥി ആദ്യം കഞ്ചാവ് ഉപയോഗിച്ചത്. പിന്നീട് അതൊരു ശീലമായതോടെ ഇടപാടുകാരനുമായിരിക്കുന്നു.
പോലീസ് കഞ്ചാവ് കേസില്‍ പിടികൂടിയ കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചുവരുത്തുമ്പോള്‍ മാതാപിതാക്കള്‍ കുട്ടികളെ രക്ഷിക്കാന്‍ വേണ്ടി കഞ്ചാവ് ലോബിയുടെ ഇരയായി എന്ന വാദമുഖം ഉന്നയിക്കുന്നതും പോലീസിനെ കുഴക്കുന്നു.
മാരക രോഗങ്ങള്‍ക്കുള്ള ഗുളികകള്‍ ലഹരിയ്‌ക്കായി ഉപയോഗിക്കുന്നത് തിരിച്ചറിഞ്ഞിട്ടും പേരു മനസിലാകാത്ത വിധം കവര്‍ തുറന്നു കൊണ്ടുവരുന്നതിനാല്‍ നടപടി എടുക്കാനും പോലീസിനു കഴിയുന്നില്ല.
സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ -കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സര്‍ക്കാര് സ്ഥാപനങ്ങളം അവഗണിക്കുന്നു
കൊച്ചി
സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ഇന്റേണല്‍ കംപ്ലെയ്‌ന്റ്‌സ് കമ്മിറ്റി രൂപീകരിക്കണമെന്ന കേന്ദ്ര സര്‍ക്കാര് നിയമം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടക്കം അവഗണിക്കുന്നു.
സ്‌ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ എല്ലാം ഇത്തരത്തിലുള്ള സമിതികള്‍ രൂപീകരിക്കണമെന്നാണ് നിയമം. കൊച്ചിന്‍ കോര്‍പ്പറേഷന്‍ അടക്കമുള്ള തദ്ദേശസ്ഥാപനങ്ങളും സമിതി രൂപീകരിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.
വാക്കിലോ ,നോക്കിലോ പ്രവൃത്തിയിലോ സ്‌ത്രീ അപമാനിതയായാല്‍ ആദ്യം ഇടപെടല്‍ ഉണ്ടാകേണ്ടത് തൊഴില്‍ ഇടങ്ങളില്‍ തന്നെയാണ്. കേന്ദ്ര നിയമം ഇത് വ്യവസ്ഥ ചെയ്യുന്നു. പരാതി പരിശോധിച്ച് നിജസ്ഥിതി കണ്ടെത്തേണ്ടത് ഓരോ സ്ഥാപനങ്ങളിലും രൂപീകരിക്കുന്ന ഇന്റേണല്‍ കംപ്ലെയ്‌ന്റ് കമ്മിറ്റി ആയിരിക്കണം. പരാതി ശരിയെന്നു .തെളിഞ്ഞാല്‍ സമിതി സ്ഥാപനമേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വീസ് ചട്ടപ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ സ്ഥാപന മേധാവി ബാധ്യസ്ഥനാണ്. മാത്രമല്ല തുടര്‍ന്നുള്ള നിയമ നടപടികളും ഈ റിപ്പോര്‍ട്ടിനെ അധീകരിച്ചായിരിക്കും.
ഇത്തരം സമിതികള്‍ രൂപീകരിക്കാത്ത സ്ഥാപനങ്ങളില്‍ നിന്ന് 50,000 രൂപവരെ പിഴ ഈടാക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു.എന്നാല്‍ കൊച്ചി നഗരസഭ അടക്കം പല സര്‌ക്കാര്‍ സ്ഥാപനങ്ങളും ഇനിയും സമിതി രൂപീകരിച്ചിട്ടില്ല. 2013ലാണ് പാര്‍ലമെന്റ് ഇതു സംബന്ധിച്ച ഒരു നിയമം പാസാക്കിയത്. അതുവരെ സുപ്രിംകോടതി വിധി നടപ്പിലാക്കണമായിരുന്നു. അത് പലസ്ഥാപനങ്ങളും നടപ്പാക്കിയിട്ടില്ല എന്നുമാത്രമല്ല,2013ലെ പാര്‍ലമെന്റ് നിയമം പാസാക്കിയതിനു ശേഷവും ഈ സംവിധാനം നടപ്പിലാക്കാകന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പോലും തയ്യാറാകുന്നില്ല.
സ്ഥാപനത്തിലെ മുതിര്‍ന്ന വനിതാ ജീവനക്കാരിയായിരിക്കും സമിതിയുടെ അധ്യക്ഷ. അധ്യക്ഷയെ കൂടാതെ രണ്ടില്‍ കുറയാതെ സ്‌ത്രീ പ്രതിനിധികളും ഒരു സര്‍ക്കാര്‍ ഇതര സന്നദ്ധ സംഘടന പ്രതിനിധിയും സമിതിയില്‍ ഉണ്ടാകണം. സമിതിയിലെ പകുതി അംഗങ്ങള്‍ സ്‌ത്രീകള്‍ ആയിരിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
രാജസ്ഥാന്‍ സര്‍ക്കാരിനെതിരായ കേസില്‍ 1997ല്‍ സുപ്രിംകോടതി പുറപ്പെടുവിച്ച സുപ്രധാനമായ ഉത്തരവാണ് സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ഇത്തരം ഒരു സംവിധാനം ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
കിഴക്കും പടിഞ്ഞാറും സംഗമിക്കുന്നു , വരക്കാഴചകളിലൂടെ
ജോസഫ് റോയ്
പാശ്ചാത്യ ലോകത്തിനു ഇന്ത്യ എന്നും അത്ഭുത കാഴ്‌ചയാണ്. ഇന്ത്യയില്‍ നിന്നും പാശ്ചാത്യ ലോകത്തെത്തുന്നവര്‍ക്കു മറിച്ചും. കിഴക്കിന്റെയും പടിഞ്ഞാറിന്റെയും സംഗമത്തിലൂടെ വേറിട്ട ഒരു ചിത്രപ്രദര്‍ശനം എറണാകുളം ദര്‍ബാര്‍ഹാളില്‍ ആരംഭിച്ചു.. ഇന്ത്യയില്‍ നിന്നുള്ള ചിത്രകാരി എ.എം വിക്ടോറിയും ജര്‍മനിയിലെ ഓക്‌സ്‌ബര്‍ഗില്‍ നിന്നുള്ള വില്‍ഹെം ബ്രോണറും ചേര്‍ന്നു ഒരുക്കുന്ന ചിത്രപ്രദര്‍ശനം ഈസ്റ്റ് മീറ്റ്‌സ് വെസ്റ്റ്
16നു സമാപിക്കും.
കഴിഞ്ഞ കൊച്ചി ബിനാല നടക്കുന്നതിനിടെ ഡേവിഡ് ഹാളില്‍ വച്ചായിരുന്നു ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. അതിനു മുന്‍പ് വിക്ടോറിയ
കേരളത്തിലെ വനിതാ ചിത്രകാരികളുടെ കൂട്ടത്തിലെ സീനിയര്‍ തലമുറയുടെ പ്രതിനിധിയാണ് വിക്ടോറിയ എന്നു വേണമെങ്കില്‍ പറയാം. 1981 മുതല്‍ സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്നും ചിത്രകലാപഠനത്തിനുശേഷം പ്രദര്‍ശനങ്ങള്‍ ആരംഭിച്ചു. ഇതിനകം ഒന്‍പത് ഏകാംഗ പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി. ഇതില്‍ രണ്ട് രാജ്യാന്തര പ്രദര്‍ശനങ്ങളും ഉള്‍പ്പെടും 2004 ല്‍ അയര്‍ലണ്ടിലെ കോര്‍ക്ക് സിറ്റിയിലും 2011ല്‍ ബെര്‍ലിനിലെ എത്തനോളജിക്കല്‍ മ്യൂസിയത്തിലും വയനാട്ടില്‍ ആദിവാസി കുട്ടികള്‍ക്കു പണം ശേഖരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പ്രദര്‍ശനം നടത്തിയിരുന്നു. ഈ പ്രദര്‍ശനത്തിനെ തുടര്‍ന്നാണ് ബെര്‍ലിനില്‍ പ്രദര്‍ശനം നടത്തുന്നതിനും വിക്‌ടോറിയക്കു അവസരം ലഭിച്ചത്.
ജര്‍മനിയിലെ ഹൃസ്വസന്ദര്‍ശനത്തിനു പിന്നാലെ എത്തിയ കൊച്ചി ബിനാലയാണ്‌് ഈ ചിത്രപ്രദര്‍ശനത്തിനു വഴിയൊരുക്കയത്. . ഡേവിഡ് ഹാളില്‍ വച്ചു പരിചയപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ അതും തന്റെ നാടായ കൊച്ചിയില്‍ ഇരുവരും ചേര്‍ന്നുള്ള ഒരു പ്രദര്‍ശനം ഒരുക്കാന്‍ തയ്യാറാണെന്നു വിക്ടോറിയ പറഞ്ഞതോടെ വില്‍ഹെം ബ്രോണര്‍ പിന്നെ മറ്റൊന്നും ആലോചിച്ചില്ല..പക്ഷേ സമയവും സന്ദര്‍ഭവും ഒത്തുവന്നത് ഇപ്പോഴാണെന്നു മാത്രം.
അക്രിലിക്കില്‍ വരച്ച നാലു ചിത്രങ്ങളും മരത്തില്‍ അക്രിലിക്കില്‍ വരച്ച ഒരു ഇലസ്‌ട്രേഷനുമാണ് ജര്‍മനിയിലെ ഓക്‌സ്‌ബര്‍ഗ്‌് സ്വദേശിയായ വില്‍ഹെം ബ്രോണര്‍ കൊച്ചിയില്‍ എത്തിച്ചിരിക്കുന്നത്.
ജര്‍മനിയിലെ അത്യാധൂനികമായ ആര്‍ട്ട് ഗാലറികള്‍ മ്‌ാത്രം പരിചയിച്ച ബ്രോണറിനു ചൂടും ഈര്‍പ്പവും തങ്ങിനില്‍ക്കുന്ന ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗാലറി അമ്പരപ്പാണ്‌് ഉളവാക്കുന്നത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ചിത്രങ്ങള്‍ക്ക് ഇവിടെ കാവല്‍ക്കാരന്‍ പോലും ഇല്ലാത്തത് അദ്ദേഹത്തിനെ അത്ഭുതപ്പെടുത്തുന്നു.
ഇന്ത്യന്‍ സാംസ്‌കാരത്തിന്റെ സവിശേഷതകളോടൊപ്പം ഒട്ടം ശുചിത്വമില്ലാത്ത അന്തരീക്ഷം,ബഹളം നിറഞ്ഞ നഗരങ്ങള്‍, റോഡില്‍ തുപ്പുന്നതുപോലുള്ള ദുശ്ശീലങ്ങള്‍ എന്നിവയെല്ലാം വില്‍ഹെമിന്റെ ഇലസ്‌ട്രേഷന്‍ പ്രമേയമാക്കുന്നു. 1976 മുതല്‍ ഫ്രീലാന്‍സ് ചിത്രകാരനായിഅമേരിക്ക, ബ്രസീല്‍ .ചിലി തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കുപുറമെ ,സെര്‍ബിയ, ഇറ്റലി തുടങ്ങിയ നിരവധി രാജ്യങ്ങളിലും ബ്രോണര്‍ പ്രദര്‍ശനം നടത്തിയിട്ടുണ്ട്.
. വിക്ടോറിയയുടെ ചിത്രങ്ങളില്‍ നിഴലും നിലാവും എന്ന പേരിട്ടിരിക്കുന്ന ചിത്രമാണ് മാസറ്റര്‍ പീസ്. തന്റെ ശ്രീമൂലനഗരം ഗ്രാമത്തിലെ ചെറുപ്പകാലത്തെ ഓര്‍മ്മകളാണ് ഇവിടെ നിഴലും നിലാവുമായി ചിതറി കിടക്കുന്നത്. പെണ്‍കുട്ടിയുടെ ബാല്യവും യൗവ്വന വും പിന്നെ വിവാഹവും പ്രമേയമാകുന്നു. കുരങ്ങിന്റെ കയ്യില്‍ പൂമാല കിട്ടുന്നതുപോലെ പെണ്‍കുട്ടികളുടെ ജീവിതം വ്യര്‍ത്ഥമായി തീരുന്നതും ഇവിടെ കാണുവാനാകും..
ഈ ചിത്രത്തിനു പുറമെ ആറ് സെറ്റുകളിലായി 12 ചിത്രങ്ങളുമാണ് കലാസ്വാദകര്‍ക്കു മുന്നിലായി നിരത്തിയിരിക്കുന്നത്. ഇവയില്‍ കക്ക ശേഖരിക്കുന്നുവന്‍, അക്ഷരം, പ്രകൃതിയെ അടുത്തറിയികുക, ഭൂതം-വര്‍ത്തമാനം, ജലം തേടിയുള്ള യാത്ര,പഞ്ചഭൂതങ്ങളിലേക്കുള്ള മടക്കം എന്നിവ വേറിട്ട അനുഭവങ്ങളാകുന്നു.
വിക്‌ടടോറിയ ഭര്‍ത്താവിനും രണ്ട് കുട്ടികളോടൊപ്പം ഫോര്‍ട്ട് കൊച്ചി അമരാവതിയിലാണ് ഇപ്പോള്‍ താമസം..ഭര്‍ത്താവ് ബോണി ഫോട്ടോഗ്രാഫറാണ്. കാശി,കൊച്ചിന്‍ ആര്‍ട്ട് ഗാലറികളിലും അടുത്തിടെ ഡെല്‍റ്റ സ്‌കൂളില്‍ ഫെയറി ടെയില്‍ പെയിന്റുങ്ങും നടത്തിയിരുന്നു.
ഡാം ഡീ കമ്മീഷന്‍ അതോറിറ്റി രൂപീകരിക്കണം- പി.സി തോമസ്
കൊച്ചി
അമേരിക്കയിലടക്കം പലരാജ്യങ്ങളിലുമുള്ളതു പോലെ കാലഹരണപ്പെട്ടതും അപകടഭീഷണിയുള്ളതുമായ ഡാമുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനു ഡാം ഡീ കമ്മീഷന്‍ അതോറിറ്റി ഉണ്ടാക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി തോമസ് ആവശ്യപ്പെട്ടു.
മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ ഇനി നിയമപരമായി കേരളത്തിനു കാര്യമായി ഒന്നും ചെയ്യാനില്ല. സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ നല്‍കുന്ന റിവ്യുപെറ്റീഷനു ഇനി യാതൊരു സാധ്യതയുമില്ല. ഈ പെറ്റീഷന്‍ കേരളത്തിനെതിരെ വിധി പ്രഖ്യാപിച്ച സുപ്രിംകോടതിയുടെ മുന്നിലാകും വരുക. അതുകൊണ്ട് തന്നെ ഈ പരാതി ചവറ്റുകൊട്ടയിലേക്കായിരിക്കും പോകുകയെന്നും അഭിഭാഷകന്‍ കൂടിയായ പി.സി തോമസ് മുന്നറിയിപ്പ് നല്‍കി
ഈ സാഹചര്യത്തില്‍ ഡാം ഡീ കമ്മീഷന്‍ അതോറിറ്റി രൂപീകരണത്തിനാണ് കേരളം ആവശ്യം ഉന്നയിക്കേണ്ടത്.1975ല്‍ അമേരിക്കയിലെ ബാന്‍ക്വിയാവോ ഡാം പൊട്ടിയപ്പോള്‍ 12,600 പേര്‍ മരിച്ചു. പിന്നീട് സാംക്രമികരോഗങ്ങള്‍ മൂലം ഒന്നരലക്ഷം പേരോളം മരണമടഞ്ഞു. ഒരു കോടി 10ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. അതിനുശേഷം 20 വര്‍ഷം കൊണ്ട് ആയിരം ഡാമുകള്‍ അമേരിക്കയില്‍ പൊളിച്ചുനീക്കി.
ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട് ദുരന്തം 1979ല്‍ ഗുജറാത്തിലെ മോര്‍വി അണക്കെട്ട് തകര്‍ന്നതാണ്. അതിനുശേഷവും മുന്‍പുമായി ആറോളം അണക്കെട്ട് ദുരന്തങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് 50 വര്‍ഷം എന്ന ഡാമിന്റെ ഗ്യാരണ്ടി കാലാവധിയും പിന്നിട്ടു ഇപ്പോള്‍ 119 വര്‍ഷം കടന്നു.ഇനിയും ഈ അണക്കെട്ട് നിലനിര്‍ത്തുക 40 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവിതത്തിനു ഭീഷണിയാണെന്നു കോടതിയെ പറഞ്ഞു മനസിലാക്കാന്‍ കേരള സര്‍ക്കാരിനു കഴിഞ്ഞില്ലെന്നു പി.സി തോമസ് പറഞ്ഞു.
സൗത്ത് ഏഷ്യന്‍ നെറ്റ് വര്‍ക്ക് ഓണ്‍ ഡാംസ് ആന്റ് പീപ്പിള്‍ കോര്‍ഡിനേറ്റര്‍ ഹിമാംശു താക്കൂറിനെപ്പോലെ രാജ്യാന്തര തലത്തില്‍ ഡാമുകളെക്കുറിച്ചു ഗവേഷണങ്ങള്‍ നടത്തിയ വ്യക്തികളുടെ റിപ്പോര്‍ട്ടുകള്‍ സുപ്രിം കോടതിയുടെ മുന്നില്‍ വെക്കാന്‍ കഴിയാതെപോയതാണ് കേരളത്തിന്റെ പരാജയത്തിനു കാരണമായതെന്നു പി.സി തോമസ് വിലയിരുത്തി. മുല്ലപ്പെരിയാര്‍ ഡാം ഇപ്പോഴുള്ള വെള്ളമോ ,അതിന്റെ മര്‍ദ്ദമോ താങ്ങാനുള്ള കഴിവുള്ളതല്ലെന്നു ഹിമാംശു താക്കൂര്‍ 2012 ഫെബ്രുവരിയില്‍ നല്‍കിയ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യം കേരള സര്‍ക്കാര്‍ അറിഞ്ഞതേ ഇല്ല. ഇനി അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തിയാല്‍ അപകടം വളരെ വേഗത്തില്‍ എത്തുമെന്നും പി.സി തോമസ് മുന്നറിയിപ്പ് നല്‍കി.
സുപ്രിംകോടതിയില്‍ കേരളസര്‍ക്കാര്‍ സമര്‍പ്പിച്ച തെളിവുകള്‍ ദുര്‍ബലമായിരുന്നുവെന്നും പി.സി തോമസ് പറഞ്ഞു. തമിഴ്‌നാട് വളരെ മുന്നൊരുക്കത്തോടെ മുന്നോട്ടുപോയപ്പോള്‍ കേരളം വളരെ ലാഘവത്തോടെയാണ് കേസ് കൈകാര്യം ചെയ്‌തതെന്നു പി.സി തോമസ് കുറ്റപ്പെടുത്തി.
കേസില്‍ യഥാര്‍ത്ഥത്തില്‍ തമിഴ്‌നാട് കക്ഷിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1886ല്‍ അന്നത്തെ തിരുവിതാംകൂര്‍ രാജ്യത്തിനെ പ്രതീനിധീകരിച്ചു ദിവാനും ബ്രിട്ടീഷ് ഇന്ത്യയെ പ്രതിനിധീകരിച്ചു ഗവര്‍ണര്‍ ഓഫ് കൗണ്‍സിലും ആണ് കരാറില്‍ ഒപ്പുവെച്ചത്.കരാറിന്റെ കാര്യത്തില്‍ തമിഴ്‌നാടിനു പങ്കില്ലെന്നും പി.സി തോമസ് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇക്കാര്യത്തില്‍ കേരളം അലംഭാവം തുടരുകയാണന്നും അദ്ദേഹം ആരോപിച്ചു. തേനി,കമ്പം തുടങ്ങിയ മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചു കൃഷി ചെയ്യുന്ന തമിഴ്‌നാടിന്റെ ഭാഗത്തുവരുന്ന പ്രദേശങ്ങളില്‍ കേരളത്തിലെ നിരവധി രാഷ്‌ട്രീയ നേതാക്കള്‍ക്കു കൃഷിസ്ഥലങ്ങള്‍ ഉണ്ടെന്നു തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ചൂണ്ടിക്കാട്ടിയതും ഗൗരവമായി എടുക്കണമെന്നു പി.സി തോമസ് പറഞ്ഞു.
കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ ചിരിക്കൂട്ടത്തിനു ഇന്നു മൂന്നാം വാര്‍ഷികം
ഇന്ന്
കൊച്ചി
കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ചിരിക്കൂട്ടായ്‌മ ആയ കൊച്ചിന്‍ ലാഫ്‌റ്റര്‍ യോഗയുടെ മൂന്നാമത് വാര്‍ഷികവും കുടുംബ സംഗമ പരിപാടികളും ഇന്ന്
രണ്ട് സെഷനുകളിലായി സ്റ്റെല്ല മേരീസ് എന്ന നൗകയിലാണ് വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ഈ കൂട്ടായ്‌മയുടെ സ്ഥാപകനായ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കേക്ക് മുറിച്ച് വാര്‍ഷിക യോഗം ഉദ്‌ഘാടനം ചെയ്യും. 2011ല്‍ നാലു പേരുമായിട്ടായിരുന്നു കൊച്ചിന്‍ ലാഫ്‌റ്റര്‍ യോഗയുടെ തുടക്കം. മാളയില്‍ നിന്നും എത്തിയ ട്രെയ്‌നറുമായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി തുടക്കമിട്ട ഈ ചിരിക്കൂട്ടായ്‌മയ്‌ക്കു ഇന്ന് സമൂഹത്തിലെ വിവിധ തട്ടുകളില്‍ നിന്നും വിവിധ പ്രായത്തില്‍പ്പെട്ട ,പര്‍ദ അണിഞ്ഞ സ്‌ത്രികള്‍ അടക്കം നൂറിലേറെപ്പേരുണ്ട്.
നെഹ്‌റു സ്റ്റേഡിയത്തിലെ സ്ഥിരം ജോഗിങ്ങ് കാര്‍ക്കു ഇവര്‍ ആദ്യം അത്ഭുതവും പിന്നെ തമാശയുമായിരുന്നു. തുടക്കത്തില്‍ ഈ ചിരിക്കൂട്ടായ്‌മക്കെതിരെ പ്രതിഷേധക്കാരും തുടക്കത്തില്‍ ഉണ്ടായിരുന്നു. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി മാടിവിളിച്ചാണ് പലരേയും ഇതിലേക്കു അടുപ്പിച്ചത്. വിവിധ വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നും ഈ കൂട്ടായ്‌മയെക്കുറിച്ചു കേട്ടറിഞ്ഞതോടെയാണ് ജനങ്ങള്‍ ചിരിയുടെ ഔഷധഗുണത്തെക്കുറിച്ചു ബോധവാന്മാരായത്. ഇതോടെ സ്റ്റേഡിയത്തിനു ചുറ്റും നടക്കാന്‍ വന്ന പലരും ഇതില്‍ ചേര്‍ന്നു തുടങ്ങി.
ബ്രീത്തിങ്ങ് എക്‌സര്‍സൈസ് ആണ് ഇതിലെ മുഖ്യ ഇനം. അതേപോലെ പല തരം ചിരികളും സയലന്റ് ചിരി മുതല്‍ പൂരത്തിന്റെ അമിട്ടു പൊട്ടുന്നതുപോലുള്ള ചിരിയും ഒരു മണിക്കൂര്‍ നീളുന്ന ഈ യോഗയില്‍ വരുന്നു. ചാര്‍ലി ചാപ്ലിന്‍ ചിരി,വണ്‍മീറ്റര്‍ ചിരി, നമസ്‌തേ ചിരി, വില്ലന്‍ ചിരി,ഡമരു ചിരി, ചാമ്പ്യന്‍ ലാഫ്, ചെന്നായ് ലാഫ്, ഗുരു ലാഫ്, ഹിപ്പ് ലാഫ്, സ്വിമ്മിങ്ങ് ലാഫ്, ലയണ്‍ ലാഫ്,രാജസ്ഥാന്‍ മാര്‍ബിള്‍ ലാഫ്,ജപ്പാന്‍ ലാഫ്,സിംഗപ്പൂര്‍ ലാഫ് എന്നിങ്ങനെ വിവിധ തരം ചിരികള്‍ക്കു കൂട്ടായി ഡീപ് ബ്രീത്ത്, കരാട്ടെ,ഷോള്‍ഡര്‍ എക്‌സര്‍സൈസ്,നെക്ക് എക്‌സര്‍സൈസ് തുടങ്ങിയ നിരവധി വ്യായമമുറകളും ഒരുമണിക്കൂര്‍ നിളം വരുന്ന ഈ യോഗ ക്ലാസില്‍ വരുന്നു.
ചൊവ്വ,വ്യാഴം,ശനി ദിവസങ്ങളില്‍ രാവിലെ ഏഴുമുതല്‍ എട്ടുവരെ രാജ്യാന്തര സ്റ്റേഡിയത്തിലെ ഹെലിപാഡില്‍ ട്രെയ്‌നര്‍ പി.ആര്‍ നായര്‍ യോഗ ക്ലാസുകളും നടത്തുന്നു. കൊച്ചിന്‍ ലാഫ്‌റ്റര്‍ യോഗയുടെ ലോഗോ പ്രകാശനവും ലാഫ്‌റ്റര്‍ യോഗയുടെതായി പ്രത്യേകം ഡിസൈന്‍ ചെയ്‌തിട്ടുള്ള ടീ ഷര്‍ട്ടും ഇന്നലെ എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ലാഫ്‌റ്റര്‍ യോഗ പ്രസിഡന്റ് ബേബി കൊട്ടാരത്തില്‍ പുറത്തിറക്കി.
മെട്രോ നിര്‍മ്മാണം പാരയായി കൊച്ചി ഗതാഗതക്കുരുക്കില്‍
കൊച്ചി
കൊച്ചി മെട്രോ നിര്‍മ്മാണം ജനജീവിതത്തിനു തടസമായി. നിലവിലുള്ള റോഡുകല്‍ വീതികൂട്ടാതെയും ഫ്‌ളൈ ഓവറുകള്‍ പണിയാതെയും ആരംഭിച്ച മെട്രോ റെയില്‍ നിര്‍മ്മാണം മൂലം ജനം വലയുന്നു. രാവിലെ മുതല്‍ രാത്രി 10 മണിവരെ കൊച്ചി നഗരത്തില്‍ ഗതാഗതത്തിരക്ക് അസഹ്യമായി. പോലീസും ജില്ലാ ഭരണകൂടവുംഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കണമെന്നു അറിയാനാവാതെ കുഴങ്ങുന്നു. എല്ലാ തിങ്കളാഴ്‌ചകളിലും ശനിയാഴ്‌ചകളിലും ഗതാഗതക്കുരുക്ക് അതിന്റെ പാര്‌മ്യത്തില്‍ എത്തും. നിലവില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ഉപകരിക്കുമെന്നു കരുതിയ എഎല്‍ ജേക്കബ് മേല്‍പ്പാലവും പൊന്നുരുന്നി മേല്‍പ്പാലവും ഗുണം ചെയ്യുന്നില്ല. ഇതില്‍ എഎല്‍ ജേക്കബ് മേല്‍പ്പാലത്തിന്റെ പടിഞ്ഞാറുവശത്ത് പാലത്തിലേക്കു വരുന്ന പാതകളില്‍ ഒന്ന് പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടസപ്പെടുത്തയതോടെ ചിറ്റൂര്‍ റോഡില്‍ നിന്നും എഎല്‍ ജേക്കബ് റോഡിലേക്കുള്ള പ്രവേശനം തടസപ്പെട്ടിരിക്കുകയാണ്.
മെട്രോ റെയില്‍ നിര്‍മ്മണം നടക്കുന്ന മാര്‍ഗങ്ങളിലെല്ലാം വാഹനഗതാഗതം ഇഴഞ്ഞു നീങ്ങുമ്പോള്‍ ഗതാഗതം സുഗമാക്കാന്‍ നടപടികള് ഇല്ല. മെട്രോ നിര്‍മ്മാണം നടക്കുന്ന ഭാഗങ്ങളിലെ തടസങ്ങള്‍ മാറ്റി റോഡിനു വീതികൂട്ടി ഗതാഗത കുരുക്ക് ഒഴിവാക്കുമെന്നാണു ണേരത്തെ അറിയിച്ചതെങ്കിലും ഇപ്പോള്‍ അതൊന്നും അധികൃതരും ഡിഎംആര്‍സിയും അറിഞ്ഞമട്ടേ ഇല്ല. ഡിഎംആര്‍സിയുടെ ഇടനിലക്കാരായ കരാറുകാരാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.അതുകൊണ്ട് അവര്‍ക്കും ജനങ്ങളുടെ കഷ്‌ടപ്പാടില്‍ ഉത്‌കണ്‌ഠ ഇല്ല.
ഡിഎംആര്‍സിയും സിറ്റി ട്രാഫിക് പോലീസുമാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടികള്‍ എടുക്കേണ്ടതെന്നു കൊച്ചി നഗരസഭ ചൂണ്ടിക്കാട്ടുന്നു.
പുതിയ ട്രാഫിക് പരിഷ്‌കാരങ്ങള്‍ ജനങ്ങല്‍ക്കു വിനയായിരിക്കുന്നു. റോഡ് വികസനം നടത്താതെയുള്ള മെട്രോ നിര്‍മാണം മൂലം ജനം കുരുക്കിലാകുകയാണ്.
മദ്യത്തില്‍ നിന്നുള്ള വരുമാനം ഉപേക്ഷിക്കാന്‍ തയ്യാര്‍: ഉമ്മന്‍ ചാണ്ടി
കൊച്ചി:സംസ്ഥാന സര്‍ക്കാര്‍ മദ്യത്തില്‍ നിന്നുള്ള വരുമാനം ഉപേക്ഷിക്കാന്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എം.ഇ.എസ് ഗോള്‍ഡന്‍ ജൂബിലി ആഘോഷ പ്രഖ്യപനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യാസക്തി കുറയാതെ മദ്യനിരോധം സാധ്യമാകില്ലെന്നും സംസ്ഥാനത്ത് പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യത്തില്‍ നിന്ന് ലഭിക്കുന്നതിന്‍െറ ഇരട്ടിയാണ് സമൂഹത്തിന് അതിന്‍െറ തിക്ത ഫലത്തിലുടെ നഷ്ടമാകുന്നത്. മദ്യാസക്തി കുറക്കാതെ മദ്യനിരോധനത്തിലേക്ക് പോകാനാവില്ല. അത് കൂടുതല്‍ ഗുരുതരമായ ഭവിഷ്യത്ത് സൃഷ്ടിക്കും. മദ്യത്തിന്‍െറ ലഭ്യത കുറക്കുക എന്നതാണ് സര്‍ക്കാറിന്‍െറ ലക്ഷ്യം. ബോധവത്‌കരണത്തോടൊപ്പം ഘട്ടം ഘട്ടമായി മദ്യ നിരോധനം ഉണ്ടാക്കുകയാണ് വേണ്ടത്. നാടുനീളെ മദ്യം ഒഴുക്കിയിട്ട് മദ്യനിരോധനം പറഞ്ഞിട്ട് കാര്യമില്ല. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പുതുതായി ഒരു ബിവറേജസ് ഔട്ട്‌ലെറ്റുകളും തുടങ്ങിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇനി പുതുതായി ത്രീസ്‌റ്റാര്‍, ഫോര്‍ സ്‌റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് കൊടുക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫൈവ്‌സ്‌റ്റാര്‍ ബാറുകള്‍ അല്ലാതെ ഇനി ഒരു ബാറും അനുവദിക്കില്ല. ഫൈവ്‌സ്‌റ്റാര്‍ ബാറുകള്‍ക്ക് അംഗീകാരം കൊടുക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആയതിനാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ നിലപാട് പൂര്‍ണമായി വ്യക്തമാക്കികഴിഞ്ഞുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അറിവിലൂടെ മാത്രമേ സമൂഹത്തിന് പുരോഗതി കൈവരിക്കാനാകൂ. സൗജന്യങ്ങള്‍കൊണ്ടു മാത്രം ഒരിക്കലും ഒരു സമൂഹമോ സമുദായമോ ശാശ്വത പുരോഗതി നേടിയിട്ടില്ല. വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ അത് കൈവരിക്കാനാവൂ. 50 വര്‍ഷം മുമ്പ് അത് മനസിലാക്കി പ്രവര്‍ത്തിക്കാന്‍ എം.ഇ.എസിന് കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. എം.ഇ.എസ് പ്രസിഡന്‍റ് ഡോ.പി.എ. ഫസല്‍ഗഫൂര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി കെ. ബാബു, ജസ്‌റ്റിസ് സി.കെ. അബ്ദുല്‍ റഹീം, കൊച്ചി മേയര്‍ ടോണി ചമ്മിണി, എം.എല്‍.എമാരായ ബെന്നി ബഹനാന്‍, ഡൊമിനിക് പ്രസന്‍േറഷന്‍, ടി എം സക്കീര്‍ ഹുസൈന്‍, വി എസ് സെയ്‌തുമുഹമ്മദ്, എം എം അഷ്‌റഫ്, അഡ്വ. സി കെ ആരിഫ്, വി മൊയ്‌തുട്ടി, കെ എം ഖാലിദ്, അഡ്വ. അബു മൊയ്‌തീന്‍, കെ എസ് അബ്‌ദുല്‍ കരീം, പ്രൊഫസര്‍ പി ഒ ജെ ലബ്ബ, ടി പി ഇമ്പിച്ചഹമ്മദ്, എ എം അബൂബക്കര്‍, എം അലി, പുന്നല ശ്രീകുമാര്‍, സി ടി സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. എം ഇ എസ് എറണാകുളം ജില്ലാ കമ്മിറ്റി മറൈന്‍ഡ്രൈവില്‍ ഒരുക്കിയ അഖിലേന്ത്യാ വിദ്യാഭ്യാസ പ്രദര്‍ശനം ഇന്ന് സമാപിക്കും. മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, നയതന്ത്ര വിദഗ്‌ധന്‍ ടി പി ശ്രീനിവാസന്‍ എന്നിവര്‍ ഇന്ന് വിവിധ സെഷനുകളില്‍ പ്രസംഗിക്കും.
കേന്ദ്രസര്‍ക്കാര്‍ രഹസ്യമാക്കിയ കിട്ടാക്കടക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചു
കൊച്ചി
കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും രഹസ്യമായി വെച്ചിരുന്നു ബാങ്കുകളില്‍ നിന്നും വന്‍ വായ്‌പകള്‍ എടുത്തു അടക്കാത്ത വമ്പന്മാരുടെ പട്ടിക ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ പ്രസിദ്ധികരിച്ചു.
ബാങ്കുകളില്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കിട്ടാക്കടങ്ങള്‍ ഈടാക്കാനുള്‌ള അടിയന്തിര നടപടികള്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും മാനേജ്‌മെന്റുകളുടെ ഏകോപനത്തോടെ സ്വീകരിക്കണെന്ന് ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ആവശ്യപ്പെട്ടു. ഈ കടങ്ങളില്‍ ബഹുഭൂരിഭാഗവും അതിസമ്പന്ന കോര്‍പ്പേറേറ്റുകള്‍ മനഃപൂര്‍വം വരുത്തിയിട്ടുള്ളതാണ്. ചെറുകടിക്കാര്‍ക്ക് ജപ്‌തി വന്‍ കിടക്കാര്‍ക്ക് സ്വസ്‌തിയുമെന്ന രീതി അംഗീകരിക്കാനാവില്ല. 2013 മാര്‍ച്ച്# 31 രെയുള്ള 24 പൊതുമേഖല ബാങ്കുകളിലെ കേവലം 460 അക്കൗണ്ടുകളിലെ മാത്രം കിട്ടാക്കടം 70,300 കോടി രൂപയാണ്. അതിസമ്പന്ന ഇന്ത്യാക്കാരില്‍ അറുപതാം സ്ഥാനത്തുള്ള വിജയ് മല്യയുടെ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ കടം മാത്രം 2673 കോടിരൂപ വരും. വിന്‍സം ഡയമണ്ട് ആന്റ് ജ്യൂവല്‍സ് (3156കോടി രൂപ), സൂം ഡെവലപ്പേഴ്‌സ് (1810കോടിരൂപ), സ്റ്റെര്‍ലിംഗ് ഗ്രൂപ്പ് (3672കോടി രൂപ) എന്നിവയാണ് ബാങ്കുകളില്‍ വന്‍ കടബാധ്യത വരുത്തിയിട്ടുള്ള പ്രമുഖര്‍. ഈ വന്‍ കിട്ടാക്കടക്കാരുടെ പട്ടിക എഐബിഇഎ ആവര്‍ത്തിച്ചു ആവശ്യപ്പെട്ടിട്ടും കേന്ദ്ര ധനമനത്രാലയവും റിസര്‍വ്‌ബാങ്കും പേരുവിവരങ്ങള്‍ നല്‍കാന്‍ കൂട്ടാക്കിയിരുന്നില്ല. നേരത്തെ കഴിഞ്ഞ ഡിസംബറില്‍ എഐബിഇഎ 90 കമ്പനികളുടെ 40,528 കോടി രൂപയുടെ കിട്ടാക്കടങ്ങളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുന്നതിനു പകരം കണക്കു പുസ്‌തകത്തില്‍ തുക കുറച്ചു കാണിച്ചുകൊണ്ടുള്ള നടപടികള്‍ക്കാണ് അധികാരികള്‍ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.ഇത്തരത്തില്‍ ധനകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ 42,00 കോടി രൂപയുടെ കിട്ടാക്കടങ്ങളാണ് മാറ്റപ്പെട്ടത്. പൊതുജനങ്ങളെ കൊള്ളയടിക്കുന്ന ഈ സ്ഥിതി വിശേഷത്തിനു മാറ്റമുണ്ടാകണമെങ്കില്‍ ബാങ്കുകളുടെ ഓഡിറ്റിംഗ് ഓഡിറ്റര്‍ ജനറലിന്റെ പരിധിയില്‍ കൊണ്ടുവരണം.അതേപോലെ കിട്ടാക്കടങ്ങളുടെ ഉത്തരവാദികളക്കെതിരെ നിയമപരമായ നടപടികള്‍ കൈക്കൊള്ളണം,കമ്പനികളുടെ വായ്‌പകള്‍ക്ക് പ്രൊമോട്ടര്‍മാരുടെ വ്യക്തിഗത ഗ്യാരന്റി എടുക്കുന്നതിനുള്ള നിയമഭേദഗതി ഉണ്ടാകണം ഈ ആവശ്യങ്ങളുന്നയിച്ചു എഐബിഇഎ പ്രചാരണ പ്രക്ഷോഭം ശക്തമാക്കും.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിങ്ങ് സേവനങ്ങള്‍ റിലയന്‍സ് മണി ഇന്‍ഫ്രാസ്‌ട്രെക്‌ചര്‍ ലിമിറ്റഡുമായി ചേര്‍ന്നു പുറം കരാര്‍വല്‍ക്കരിക്കാനുള്ള തീരുമാനം ജനവിരുദ്ധമാണന്നും എഐബിഇഎ വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 26നു ഒപ്പുവെച്ച കരാറിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ പുറത്തുന്നതും ജുഗുപ്‌ത്സാവഹമാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ എഐബിഇഎ ജോയിന്റ് സെക്രട്ടരി വി.പി വര്‍ഗീസ്,എഐബിഇഎഫ് പ്രസിഡന്റ് കെ.മുരളീധരന്‍ പിളള ,ഡിഡി ജോസണ്‍,കെ.എസ് കൃഷ്‌ണ, മാത്യു ജോര്‍ജ് എന്നിവര്‍ പറഞ്ഞു.
കൊച്ചി മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനം തടസപ്പെടുത്തരുതെന്നും
കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനം
തടസപ്പെടുത്തരുതെന്നും സമരത്തില്‍ നിന്നും സി.പി.എം പിന്മാറണമെന്നും മന്ത്രി
ആര്യാടന്‍ മുഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മെട്രോ
നിര്‍മാണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഗതാഗത കരുക്ക് പരിഹരിക്കാന്‍ സര്‍ക്കാര്‍
ആവുന്നതൊക്കെ ചെയ്‌തിട്ടുണ്ട്. ഇനിയും ആവശ്യമായ നടപടി സ്വീകരിക്കാന്‍ തയാറാണ്.
വിഷയവുമായി ബന്ധപ്പെട്ട് സര്‍വ കക്ഷി യോഗം വിളിക്കാന്‍ തയാറാണെന്നും ആര്യാടന്‍
മുഹമ്മദ് പറഞ്ഞു. ഈ മാസം ഏഴിന് തിരുവനന്തപുരത്ത് ചേരുന്ന അവലോകന യോഗത്തില്‍
വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ കേരളത്തിന്റെ
മാതൃകാ പദ്ധതിയാണ്. ഇത് സമയബന്ധിതമായി തീര്‍ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍
നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ നിര്‍മാണം തടസപ്പെടുത്തുന്നത്‌്
ശരിയല്ല.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ അതിന്റെ ഭാഗമായി ജനങ്ങള്‍ക്കു
ബുദ്ധിമുട്ടുണ്ടാകുക സ്വാഭിവകമാണ്.ഇതിനോട് എല്ലാവരം സഹകരിക്കണം.ബുദ്ധിമുട്ടുകള്‍
പരമാവധി കുറയക്കാനുള്ള നടപടികള്‍ സര്‍ക്കാരും കെ.എം.ആര്‍.എല്ലും ചേര്‍ന്ന്
സ്വീകരിച്ചിട്ടുണ്ട്.നിര്‍മാണം പൂര്‍ണമായും തീരാതെ യാത്രാബുദ്ധിമുട്ട് ശ്വാശതമായി
പരിഹരിക്കാന്‍ കഴിയില്ലെന്നും ഇതിനോട് സഹകരിക്കുകയാണ് എല്ലാവരും ചെയ്യേണ്ടതെന്നും
മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. പദ്ധതി പൂര്‍ത്തിയാവാന്‍ നിലവില്‍
നിശ്ചയിച്ചിരിക്കുന്ന സമയക്രമത്തില്‍ നിന്നും നാലുമാസമെങ്കിലും താമസം ഉണ്ടാകും
പദ്ധതി നടപ്പിലാക്കുമ്പോള്‍ സുതാര്യത ആവശ്യമായതിനാല്‍ അതനുസരിച്ചുളള
നടപടിക്രമങ്ങളില്‍ താമസം നേരിടും റോളിംഗ് സ്‌റ്റോക്കിന്റെ കാര്യത്തില്‍ റീടെണ്ടര്‍
വിളിച്ചതും ഇതിന്റെ ഭാഗമാണ്. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ
നിര്‍ദേശാനുസരണമാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും ആര്യാടന്‍ മുഹമ്മദ്
പറഞ്ഞു.കൊച്ചി മെട്രോ പറഞ്ഞ കാലാവധിയില്‍ പൂര്‍ത്തിയായില്ലെങ്കിലും
പറ്റുന്നിടത്തോളം ചെയ്‌തെങ്കിലും മെട്രോ ഓടിക്കാനാണ് ശ്രമിക്കുന്നതെന്നും
ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മെട്രോയക്കായി 40 ഏക്കര്‍ സ്ഥലമാണ് വേണ്ടത് ഇതില്‍
32 ഏക്കര്‍ ഏറ്റെടുത്തുകഴിഞ്ഞു ശേഷിക്കുന്നത് എട്ട് ഏക്കറാണ്. മെയ് 16 ന് ശേഷം
ഇതിന് പരിഹാരമാകുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കേരളത്തില്‍
വികസനകാര്യത്തില്‍ ഭൂമി ലഭിക്കുകയെന്നത് വലിയ ബുദ്ധിമുട്ടാണ്. ഭൂമിയുടെ പ്രശ്‌നം
നിമിത്തം ശബരി പാത, കുറ്റിപ്പുറം-ഗുരൂവായൂര്‍ ദേശീയ പാത എന്നിവ വര്‍ഷങ്ങളായി
എങ്ങുമെത്താതെ കിടക്കുകയാണ്. എറണാകുളം-കായംകുളം റെയില്‍പാത ഇരട്ടിപ്പിക്കലും
പൂര്‍ത്തിയാകാത്തത് ഭൂമി കിട്ടത്തതിനാലാണ്. എല്ലാ പദ്ധതികളും ഇങ്ങനെയായാല്‍
കേരളത്തിന്റെ അവസ്ഥയെന്താകുമെന്നും ആര്യാടന്‍ മുഹമ്മദ് ചോദിച്ചു. മെട്രോയുടെ
നിര്‍മാണത്തിന്റെ ഭാഗമായുള്ള ഗതാഗതകുരുക്ക് പരിഹരിക്കാന്‍ തമ്മനം-പുല്ലേപ്പടി
റോഡ് വികസനത്തിനായി ഭുമി ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ കൊച്ചി നഗരസഭയക്ക് 50
കോടി രൂപ നേരത്തെ നല്‍കിയിട്ടുള്ളതാണ്. ഭൂമി ഏറ്റെടുക്കേണ്ടത് നഗരസഭയുടെ
ഉത്തരവാദിത്വമാണ്.നഗരസഭ ചെയ്യേണ്ട ജോലികള്‍ വരെ സംസ്ഥാന സര്‍ക്കാര്‍ മെട്രോയുടെ
ഭാഗമായി ചെയ്‌തിട്ടുണ്ട്. നഗരസഭയക്ക് ചെളിവാരാന്‍ വരെ 2.45 കോടി രൂപ സര്‍ക്കാര്‍
ചിലവഴിച്ചു. നഗരസഭ ചെയ്യേണ്ടതും കൂടി സംസ്ഥാന സര്‍ക്കാരിനെക്കൊണ്ട്
ചെയ്യിക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ആര്യാടന്‍ മുഹമ്മദ്
പറഞ്ഞു.
വരാപ്പുഴ ,കടമക്കുടി കെട്ട് കലക്ക് മേള
വരാപ്പുഴ ,കടമക്കുടി കെട്ട് കലക്ക് മേള 12,12
തീയതികളില്‍
കൊച്ചി
വരാപ്പുഴ ,കടമക്കുടി കെട്ട് കലക്ക് മേള 12,12 തീയതികളില്‍ നടക്കും. 12നു ഉച്ചയ്‌ക്ക് രണ്ടുമണിയോടുകൂടി വരാപ്പുഴ, കടമക്കുടി പഞ്ചായത്തുകളില്‍ നിന്നുള്ള ജനങ്ങള്‍ ഘോഷയാത്രയായി പുതുശേരി പാലത്തില്‍ സംഗമിക്കും. തുടര്‍ന്നു കെട്ടുകലക്കിന്റെ ജനകീയ ഉദ്‌ഘാടനം നടക്കും. നാടന്‍ ഭക്ഷ്യമേള,പട്ടംപറത്തല്‍,ഫോട്ടോഗ്രാഫി മത്സരം ,നാടന്‍ വഞ്ചി തുഴയല്‍ ഒട്ടക-കുതിര സവാരി ,പിടിക്കുന്ന മത്സ്യം അപ്പോള്‍ തന്നെ പാചകം ചെയ്‌തു കഴിക്കുവാനുള്ള സൗകര്യവും മേളയോടനുബന്ധിച്ചു നടത്തുന്നുണ്ട്. അരലക്ഷത്തോളം പേര്‍ മേളയില്‍ എത്തുമെന്നു കരുതുന്നു. നഗരത്തിനോട് അടുത്തു കിടന്നിട്ടും ഈ പ്രകൃതിരമണീയ മേഖലയിലേക്ക് ടൂറിസം എത്തിയിട്ടില്ല. അപൂര്‍വ ഇനം ദേശാടനപക്ഷികള്‍ എത്തുന്ന പൊക്കാളിപാടങ്ങളും മത്സ്യ -ചെമ്മീന്‍ കെട്ടുകളുമാണ് ഇവിടത്തെ പ്രത്യേകത. ഇമാജീനേഴ്‌സ് ഇവന്റ് ആണ് മേളയ്‌ക്ക് നേതൃത്വം നല്‍കുന്നത്.
കൊച്ചി
വരാപ്പുഴ ,കടമക്കുടി കെട്ട് കലക്ക് മേള 12,12 തീയതികളില്‍ നടക്കും. 12നു ഉച്ചയ്‌ക്ക് രണ്ടുമണിയോടുകൂടി വരാപ്പുഴ, കടമക്കുടി പഞ്ചായത്തുകളില്‍ നിന്നുള്ള ജനങ്ങള്‍ ഘോഷയാത്രയായി പുതുശേരി പാലത്തില്‍ സംഗമിക്കും. തുടര്‍ന്നു കെട്ടുകലക്കിന്റെ ജനകീയ ഉദ്‌ഘാടനം നടക്കും. നാടന്‍ ഭക്ഷ്യമേള,പട്ടംപറത്തല്‍,ഫോട്ടോഗ്രാഫി മത്സരം ,നാടന്‍ വഞ്ചി തുഴയല്‍ ഒട്ടക-കുതിര സവാരി ,പിടിക്കുന്ന മത്സ്യം അപ്പോള്‍ തന്നെ പാചകം ചെയ്‌തു കഴിക്കുവാനുള്ള സൗകര്യവും മേളയോടനുബന്ധിച്ചു നടത്തുന്നുണ്ട്. അരലക്ഷത്തോളം പേര്‍ മേളയില്‍ എത്തുമെന്നു കരുതുന്നു. നഗരത്തിനോട് അടുത്തു കിടന്നിട്ടും ഈ പ്രകൃതിരമണീയ മേഖലയിലേക്ക് ടൂറിസം എത്തിയിട്ടില്ല. അപൂര്‍വ ഇനം ദേശാടനപക്ഷികള്‍ എത്തുന്ന പൊക്കാളിപാടങ്ങളും മത്സ്യ -ചെമ്മീന്‍ കെട്ടുകളുമാണ് ഇവിടത്തെ പ്രത്യേകത. ഇമാജീനേഴ്‌സ് ഇവന്റ് ആണ് മേളയ്‌ക്ക് നേതൃത്വം നല്‍കുന്നത്.
വിജയ് റീ ട്രെഡ്‌സിന്റെ രണ്ടാമത് പ്ലാന്റ്
കളമശേരിയില്‍ ആരംഭിച്ചു
കൊച്ചി
കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രിക്യൂര്‍ഡ് ടയര്‍ റീട്രെഡിംഗ് അഗ്രഗാമിയായ ട്രെഡ്‌സ് ഡയറക്‌ടിന്റെ ഫ്രാഞ്ചൈസിയായ വിജയ് റീട്രെഡ്‌സിന്റെ രണ്ടാമത്തെ പ്ലാന്റ് കളമശേരിയില്‍ ആരംഭിച്ചു.
സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡിലെ പുതിയ പ്ലാന്റിന്റെ ഉദ്‌ഘാടനം ട്രെഡ്‌സ് ഡയറക്‌ട് ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ സുദര്‍ശന്‍ വരദരാജന്‍ നിര്‍വഹിച്ചു. റബര്‍ ഏഷ്യ ചീഫ് എഡിറ്റര്‍ കുര്യന്‍ എബ്രഹാം വിശിഷ്‌ടാതിഥിയായിരുന്നു. എല്‍ജി ട്രെഡ് മുന്‍ വൈസ് പ്രസിഡന്റ് പി.വി നാഥന്‍, വിജയ് റീട്രെഡ്‌സ് പാര്‍ട്‌ണര്‍ പി.വി വെങ്കടേഷ്, സിഇഒ വാസുദേവന്‍, ജനറല്‍ മാനേജര്‍ ശങ്കരവടിവേല്‍, മാര്‍ക്കറ്റിംഗ് ഹെഡ് രാമദൊരൈ എന്നിവര്‍ സംസാരിച്ചു.
35-40 ലക്ഷം രൂപ വിലവരുന്ന ആധൂനിക മെഷിനറിയാണ് പ്ലാന്റില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രതിമാസം ആയിരത്തോളം ടയര്‍ റീട്രെഡ് ചെയ്യാന്‍ പ്ലാന്റിനു ശേഷിയുണ്ട്.ഉപയോഗശൂന്യമായി ഉപേക്ഷിക്കപ്പെടുന്ന ടയറുകള്‍ പോലും പലപ്പോഴും റീട്രെഡ് ചെയ്‌തെടുക്കാന്‍ സാധിക്കുമെന്നു ചൂണ്ടിക്കാണിക്കുന്നു. ആറ് മണിക്കുറിനകം ടയറുകള്‍ റീട്രെഡ് ചെയ്‌തു നല്‍കാനുള്ള സംവിധാനം ആണ് ഒരുക്കിയിരിക്കുന്നത്.
തത്സമയ സേവനം നല്‍കുന്നതിനായി എല്ലാത്തരം റോഡുകള്‍ക്കുമിണങ്ങുന്ന ട്രെഡ് പാറ്റേണുകള്‍ ഇവിടെ സ്റ്റോക്ക് ചെയ്‌തിട്ടുണ്ട്. റേഡിയല്‍ ടയറുകളുടെ സവിശേഷത റീ ട്രെഡിംഗും ടയറുകളുടെ റിപ്പയറിംഗും ചെയ്യാന്‍ സൗകര്യമുണ്ട്. ട്രെഡ് വീതിയും റോഡുകള്‍ക്ക് അനുയോജ്യമായ പാറ്റേണുകളും നിര്‍ണായകമാണ്. ഓരോ 5-10 മില്ലി മീറ്റര്‍ വ്യത്യാസത്തിനും തക്ക വീതി നല്‍കാന്‍ ട്രെഡ്‌സ് ഡയറക്‌ടിന്റെ കൂള്‍ട്രെഡിനു സാധിക്കും.
കാര്‍ ,എല്‍സിവി വിഭാഗങ്ങളില്‍ കൊച്ചി വിപണി റേഡിയല്‍ ടയറിലേക്കു മാറിയിരിക്കുയാണ്. ട്രക്കുകളും ഇപ്പോള്‍ റേഡിയലിലേക്കു മാറുന്നു. കൂടുത് മൈലേജും പുതിയ ടയറിന്റെ മൈലേജോടെ റീട്രെഡ് ചെയ്യാമെന്നതാണ് റേഡയലിന്റെ സവിശേഷത. ചുരുങ്ങിയത് ഒരു ലക്ഷം കിലോമീറ്ററില്‍ അധികം ദൂരം റീ ഡ്രെഡ് ചെയ്യുന്നതോടെ ലഭിക്കും. റീ ട്രെഡിംഗ് എന്നാല്‍ റീ സൈക്ലിംഗ് ആണെന്നു പി.വി വെങ്കടേഷ് ചൂണ്ടിക്കാണിച്ചു.
ഒരു മൂശയില്‍ കയറ്റുകയില്ലെ എന്നതാണ് പ്രി ക്യുര്‍ഡ് റീ ട്രെഡിംഗിന്റെ സവിശേഷത.അതിനാല്‍ ക്യുറിംഗ് കഴിഞ്ഞുവരുന്ന ടയറിന് ആകൃതി മാറ്റം സംഭവിക്കുന്നില്ല. റബര്‍ സവിശേഷ ഗുണമേന്മ നിലനിര്‍ത്തിക്കൊണ്ട് ക്യര്‍ ചെയ്‌ത ശേഷം ശരിയായ മര്‍ദ്ദം ,ചൂട് എന്നിവ എല്‍പ്പിച്ച് ഇലക്‌ടിക്കലായി ടയറില്‍ ചേര്‍ക്കുന്നു. ബഫിംഗ്, ബില്‍ഡിംഗ് തുടങ്ങിയ എല്ലാ പ്രക്രീയകളും ടയറുകള്‍ റോഡില്‍ ഓടുകയാണെന്ന അതേ അവസ്ഥയിലാണ് പൂര്‍ത്തിയാക്കുന്നത്. പരമ്പരാഗത ഹോട്ട് പ്രോസസിംഗില്‍ ആണിപ്പഴുതുകള്‍ ഉണ്ടാകാനുള്ള സാധ്യത ധാരളമാണ്. എന്നാല്‍ പ്രിക്യൂര്‍ഡ് റീ ഡ്രെഡിംഗില്‍ ഇത് പൂര്‍ണമായും ഒഴിവാക്കാനാകും.
കോയമ്പത്തൂരും പാലക്കാടുമായി രണ്ട് പ്രധാന പ്ലാന്റുകള്‍ക്കു പുറമെ നാല് റീജ്യണല്‍ ഓഫീസുകളും എട്ട് മാര്‍ക്കറ്റിംഗ് ഓഫീസുകളും 300 ഓളം ഫ്രാഞ്ചൈസികളും പ്രവര്‍ത്തിക്കുന്നു. 24 മണിക്കൂര്‍ സേവനവും സ്‌പോട്ട് കളക്ഷനുമാണ് വിജയ് റീട്രെഡ്‌സിനെ മുന്നിലെത്തിച്ചതെന് വെങ്കടേഷ് പറഞ്ഞു.
യോട്ടിങ്ങ്, പവര്‍ ബോട്ടിങ്ങ് പരിശീലനം
തേവര കോളേജില്‍
കൊച്ചി
യോട്ടിങ്ങ് (പായവഞ്ചി) പവര്‍ബോട്ട് പരിശീലനം ഈ മാസം നാല്,10,24,28 തീയതികളിലായി തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ ആരംഭിക്കും. കേരള വാട്ടര്‍ സ്‌പോര്‍ട്‌സ് ആന്റ് സെയിലിങ്ങ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ യോട്ടിങ്ങ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. യോട്ടിങ്ങില്‍ ??ഒന്‍പത് വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും പവര്‍ബോട്ടിങ്ങില്‍ 18 വയസ് കഴിഞ്ഞവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം.
ഇതില്‍ പവര്‍ബോട്ടിങ്ങില്‍ നിലവില്‍ പ്രാഥമിക പരിശീലനം ആയിരിക്കും നല്‍കുക. പരിശീലനം തൃപ്‌തികരമായി പൂര്‍ത്തിയാക്കി കഴിവ് തെളിയിക്കുന്നവര്‍ക്ക് മെയ് അവസാന വാരത്തില്‍ സെക്കന്തരാബാദില്‍ ഇലക്‌ട്രോണിക് മെക്കാനിക്കല്‍ ഇലക്‌ട്രിക്കല്‍ സെയിലിങ്ങ് അസോസിയേഷനില്‍ ഉപരിപഠനം നടത്താന്‍ കഴിയും.
ജൂണ്‍ ആദ്യവാരത്തില്‍ പുനയിലെ നാഷനല്‍ ഡിഫെന്‍സ് അക്കാദമി സംഘടിപ്പിക്കുന്ന മുപ്പത്തി ഒന്നാമത് നാഷനല്‍ ഇന്‍ലാന്റ് എന്‍ട്രപ്രൈസസ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുവാനും അവസരം ലഭിക്കും.
പവര്‍ബോട്ട് പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് യാട്ടിങ്ങ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും. അഖിലേന്ത്യ തലത്തില്‍ പവര്‍ ബോട്ട് ഓടിക്കുവാനും വിവിധ വകുപ്പുകളില്‍ ജോലി നേടുവാനും ഈ സര്‍ട്ടിഫിക്കറ്റ് സഹായമാകും.
ആദ്യ ഘട്ടത്തില്‍ നല്‍കുന്ന നീന്തല്‍ പരിശീലനത്തോടൊപ്പം ബോട്ട് പ്രിപ്പറേഷന്‍,ഹാന്‍ഡിലിംഗ്, ബാലന്‍സിങ്ങ്, റോവിങ്ങ് എന്നിവയോടൊപ്പം റെസ്‌ക്യു എടുക്കുന്നതിനും റെസക്യു കൊടുക്കുന്നതിനും പ്രാപ്‌തരാക്കുക എന്നതാണ് മുഖ്യലക്ഷ്യം.
ഒളിമ്പിക്‌സില്‍ 33 മെഡലുകളുള്ള ഇനമായ യോട്ടിങ്ങില്‍ കേരളത്തിന്റെ തനതായ കായിക ശേഷി പ്രയോജനപ്പെടുത്തുകയാണ് പരിശീലന പദ്ധതി ലക്ഷ്യമാക്കുന്നത്. കേരളത്തില്‍ നടക്കുവാന്‍ പോകുന്ന വരുന്ന ദേശീയ ഗെയിംസിലേക്കുള്ള സംസ്ഥാന ടീമിനെ കണ്ടെത്തുകയും ഇതോടൊപ്പം കേരള വാട്ടര്‍ സ്‌പോര്‍ട്‌സ് ആന്റ് സെയിലിങ്ങ് ഓര്‍ഗനൈസേഷന്‍ ലക്ഷ്യമാക്കുന്നതായി ജോളി തോമസ് ,ഗിരിജ ഗോവിന്ദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വെള്ളപ്പൊക്കം ,സുനാമി പോലുള്ള അത്യാപല്‍ക്കരമായ അപകടഘട്ടങ്ങള്‍ സ്വയം തരണം ചെയ്യുവാനും രക്ഷാപ്രവര്‍ത്തനങ്ങല്‍ക്ക് നേതൃത്വം നല്‍കുവാനും ഈ പരിശീലന പരിപാടി ലക്ഷ്യമിടുന്നു. സ്‌പോര്‍ട്‌സിനു പുറമെ ടൂറിസത്തിനും ഉല്ലാസത്തിനും സ്വയം തൊഴില്‍ എന്ന ആശയം അന്വര്‍ത്ഥമാക്കുന്നതിനും ഈ പരിശീലനം സഹായിക്കുന്നു. ദുരെ നിന്നു വരുന്ന ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും താമസസൗകര്യം ലഭ്യമാണ്. ഫോണ്‍ 9846931780
പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടവും പോലീസും കൈകോര്‍ക്കുന്നു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന വരുന്നു
കൊച്ചി
എറണാകുളം ജില്ലയെ പുകയില ഉപയോഗത്തില്‍ നിന്നും മോചിപ്പിക്കുന്നതിനു ജില്ലാ ഭരണകൂടവും പോലീസും കൈകോര്‍ക്കുന്നു. കേരളത്തിലെയും ഇന്ത്യയിലേയും അര്‍ബുദത്തിന്റെ 40 ശതമാനവും പുകയിലയുടെ ഉപയോഗം മൂലമാണെന്ന പഠന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണിത്. പുകയില നിയന്ത്രണ നിയമം - കോട്‌പ 2003-ലെ വ്യവസ്ഥകള്‍ പ്രകാരം ജില്ലയെ പുകയില വിമുക്തമാക്കുന്നതിനുള്ള സമയബന്ധിത ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി ജില്ലാ കലക്‌ടര്‍ എം.ജി രാജമാണിക്യം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പുതിയ അധ്യായന വര്‍ഷം തുടങ്ങുന്നതോടെ പോലീസ്, വിദ്യാഭ്യാസ,ആരോഗ്യവകുപ്പുകളിലെ ഉദ്യഗസ്ഥനമാരടങ്ങുന്ന പ്രത്യേക സംഘങ്ങള്‍ സ്‌കൂളകളിലും മറ്റും മിന്നല്‍ പരിശോധനകള്‍ നടത്തുകയും 100 വാര ചുറ്റളവില്‍ നിയമം ലംഘിച്ച് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനനടപടികളെടുക്കുകയും ചെയ്യും.മുന്നറിയിപ്പ് ബോര്‍ഡുകള്‍ പോലുള്ള കോട്‌പയിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെ അധ്യക്ഷതയില്‍ സ്ഥലത്തെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉള്‍പ്പെടയുള്ളവര്‍ അംഗങ്ങളായുള്ള സ്‌കൂള്‍ പ്രോട്ടക്‌ഷന്‍ കമ്മിറ്റിയാണ് ഏറ്റവും താഴത്തെ നിലയിലുള്ള ഘടകം. ജില്ലാ പോലീസ് മേധാവിയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും ജില്ലാ മെഡിക്കല്‍ ഓഫീസറും അംഗങ്ങളായുള്ള ജില്ലാ തല മോണിട്ടറിംഗ് കമ്മിറ്റിയാണ് മധ്യതലത്തിലുള്ളത്.അഭ്യന്തര സെക്രട്ടറി അധ്യക്ഷത വഹിക്കുന്ന സമിതിയാണ് ഏറ്റവും മുകളില്‍ സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്നത്.
ജില്ലയെ പുകയിലരഹിതമാക്കുന്നതിനു എല്ലാ പിന്തുണയും നല്‍കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ കെ.ജി ജെയിംസും റൂറല്‍ എസ്‌പി സതീഷ് ബിനോയിയും ഉറപ്പുനല്‍കി.
പൊതുസ്ഥലങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളിലും സ്ഥാപനങ്ങള്‍ക്ക് അകത്തെ നിര്‍ദ്ദിഷ്‌ട സ്ഥലങ്ങളിലും നിശ്ചിത വലപ്പത്തിലും രീതിയിലുമുള്ള സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടതാണ്. സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കാതിരുന്നാല്‍ നടപടി എടുക്കുമെന്നു കമ്മീഷണര്‍ വെളിപ്പെടുത്തി. പോതുസ്ഥലങ്ങളില്‍ പുകവലിക്കുന്നവരില്‍ നിന്നും 200 രൂപ പിഴ ഈടാക്കും. പൊതു ഓഫീസുകള്‍, പൊതുഗതാഗത മാര്‍ഗങ്ങള്‍,വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,ആശുപത്രി മന്ദിരങ്ങള്‍,ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, കോഫീ ഹൗസുകള്‍, പബ്ബുകള്‍,ബാറുകള്‍ ,ജോലി സ്ഥലങ്ങള്‍, റെയില്‍വെ സ്റ്റേഷന്‍ തുടങ്ങിയവ പൊതുസ്ഥലങ്ങളില്‍പ്പെടും.
2013 ജനുവരി മുതല്‍ ഡിസംബര്‍ വരെ ജില്ലയില്‍ സിറ്റി പോലീസും റൂറല്‍ പോലീസും ചേര്‍ന്ന് 16,878പേര്‍ക്കെതിരെ നിയമലംഘനത്തിന്റെ പേരില്‍ പിഴ ചുമത്തുകയോ നടപടി എടുക്കുകയോ ചെയ്‌തിട്ടുണ്ട്.
2014, മാർച്ച് 11, ചൊവ്വാഴ്ച
നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ചുകൊണ്ട്‌്‌് അധികൃതരുടെ തട്ടിപ്പ്
നഗരത്തിലെ ഫ്‌ളാറ്റുകള്‍ക്ക് അനധികൃതമായി വെള്ളം എത്തിക്കുന്നതിനു വേണ്ടി പൊതുജനങ്ങള്‍ക്കുള്ള കുടിവെള്ള പൈപ്പിനകത്ത് ചാക്കില്‍ മരച്ചീളുകള്‍ നിറച്ചു കുത്തിക്കയറ്റിയത് കഴിഞ്ഞദിവസം കണ്ടെത്തി. സംശയം തോന്നി ജനങ്ങള്‍ വാട്ടര്‍ അഥോറിറ്റി ഓവര്‍സിയര്‍ വിനോദിനെക്കൊണ്ട് പൈപ്പ് മുറിച്ചു നോക്കിയപ്പോഴാണ് ഈ വഴിമുടക്കി കണ്ടുകിട്ടിയത്. നഗരത്തില്‍ ലക്ഷങ്ങളാണ് അനധികൃത വെള്ളം വിതരണത്തിലൂടെ ഉദ്യോഗസ്ഥന്മാര്‍ പോക്കറ്റിലാക്കുന്നത്
ഓവര്‍സിയര്‍ വിനോദ് ചാനലുകളുടെ മുന്നില്‍ പകച്ചു നില്‍ക്കുന്നു
2014, മാർച്ച് 10, തിങ്കളാഴ്‌ച
അമൃതാനന്ദമയി മഠത്തിനെ സംബന്ധിച്ച വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കും
കൊച്ചി
അമൃതാനന്ദമയി മഠത്തിലെ മുന്‍ ശിഷ്യ ഗെയില്‍ ട്രെഡ്‌വെലിന്റെ ആത്മകഥ സംബന്ധിച്ച വാര്‍ത്ത സംപ്രേഷണം ചെയ്‌ത ഇന്ത്യാവിഷന്‍,റി്‌പപോര്‍്‌ട്ടര്‍ ,മീഡിയ വണ്‍ എന്നീ മൂന്നു ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെയും മാധ്യമം ,തേജ് എന്നീ പത്രങ്ങള്‍ക്കെതിരെയും കേസ് എടുക്കാന്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
അമൃതാന്ദമയി മഠത്തില്‍ നടന്നതായി പറയുന്ന സംഭവങ്ങളുടെ അടിസ്ഥാന്തതില്‍ മതവികാരം വൃണപ്പെട്ടു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. അതേസമയം ഗെയില്‍ ട്രെഡ്‌വെലിന്റെ ജോണ്‍ ബ്രിട്ടാസുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്‌ത കൈരളി ചാനലിനെതിരെ ഇപ്പോള്‍ നടപടി ഇല്ല. ചാനലിനെതിരെ മഠത്തിലെ ഉന്നതര്‍ നേരത്തെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
അമൃതാനന്ദമയി മഠത്തില്‍ വെച്ച് താന്‍ ബലാല്‍സംഗത്തിനു വിധേയയായെന്നും മഠത്തില്‍ വന്‍ തോതില്‍ സാമ്പത്തിക തട്ടിപ്പ് നടക്കുന്നുണ്ടെന്നും ഗെയില്‍ എഴുതി വിശുദ്ധ നരകം എന്ന ആത്മകഥയില്‍ വ്യക്തമാക്കിയിരുന്നു. മതനിന്ദയുടെ പേരില്‍ ഇനി ഈ പുസ്‌തകം കോടതി നിരോധിക്കുമോ എന്നു വ്യക്തമല്ല.
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റുകള്‍ (Atom)