റീജണല്‍ സ്‌പോര്‍ട് സെന്ററില്‍ മിനി സിന്തറ്റിക് ട്രാക്ക് അവസാനഘട്ടത്തില്‍ നഗരത്തില്‍ ഇനി ഒരു സിന്തറ്റിക് ട്രാക്ക് കൂടി. 200 മീറ്റര്‍ മാത്രം നീളം വരുന്ന മിനി സിന്തറ്റിക് ട്രാക്കിന്റെ അവസാ} ഘട്ട പണികള്‍ കടവന്ത്ര റീജണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ പുരോഗമിക്കുന്നു.
വിദേശത്തു നിന്നും ഇറക്കുമതി ചെയ്‌ത സിന്തറ്റിക് ഗ്രാന്യൂളുകള്‍ വിരിച്ചു മിനുക്കുപണികള്‍ തുടങ്ങി.
മലേഷ്യയില്‍ നിന്നെത്തിയ വിദഗ്‌ധ സംഘം ആണു ഗ്രാന്യുളുകള്‍ വിരിക്കുന്നത്. മഴമൂലം പണികള്‍ വേഗത്തില്‍ പുരോഗമിക്കാന്‍ തടസം നേരിടുന്നുണ്ട്. പ്രത്യേക സംവിധാ}ം ഉപയോഗിച്ചു ഗ്രാന്യൂളുകള്‍ സ്‌പ്രേ ചെയ്‌തു പിടിപ്പിക്കുകയാണ് ചെയ്യുന്നത്. ആറുമാസം നീണ്ട പണികള്‍ക്കു ശേഷമാണു ട്രാക്കിന്റെ അടിത്തറ നിര്‍മാണം പൂര്‍ത്തിയായത്. ജോഗിങ്ങ് ട്രാക്കിനുവേണ്ടി മണ്ണിട്ട് ഒരടി പൊക്കിയശേഷം ബേസ് ഇട്ടശേഷം ബിറ്റുമിന്‍ വിരിക്കുകയായിരുന്നു.അതിനു ശേഷം മുകളില്‍ ചുവന്ന മണ്ണ് വിരിച്ച ശേഷം ഹെവി റോളര്‍ ഉപയോഗിച്ചു റോഡ് പോലെ ഉറപ്പാക്കി.മണ്ണിലൂടെ വെള്ളം ചോര്‍ന്നു പോകുന്നതിനുവേണ്ടി ഡ്രെയ്‌നേജ് സംവിധാനങ്ങളും ഒരുക്കി ബേസ് ഉറപ്പിച്ചശേഷം അതിനുശേഷമാണ് ടര്‍ഫ് വിരിച്ചത്.മാജിക് ടര്‍ഫ് എന്നു വിളിക്കുന്നാതാണീ സിന്തറ്റിക് ട്രാക്.മഴപെയ്‌താല്‍ 19 മിനിറ്റിനകം വെള്ളം പൂര്‍ണമായും വാര്‍ന്നുപോകുന്ന രീതിയിലാണു ഡ്രെയ്‌നേജ് ഒരുക്കിയിരിക്കുന്നത്.
200 മീറ്റര്‍ ട്രാക്കില്‍ നാലുവരി സ്‌പ്രിന്റ് ട്രാക്കും മുന്നുവരി റൗണ്ട് ട്രാക്കുമാണ് നിര്‍മിക്കുന്നത്. രണ്ടുതട്ടായി 14 മില്ലിമീറ്റര്‍ ക}ത്തിലാണ് ഗ്രാന്യുളുകള്‍ വിരിക്കുന്നത്.
ജോഗിങ് ട്രാക്കിനു പുറമെ ഫുട്‌സാല്‍ മത്സരങ്ങള്‍ നടത്താന്‍ കഴിയുന്ന ഫ്‌ളഡ്‌ലിറ്റ് സൗകര്യത്തോടുകൂടിയ ഫുട്‌ബോള്‍ ടര്‍ഫും ഇതോടൊപ്പം നിര്‍മിക്കുന്നുണ്ട്‌്. ഇതോടെ ട്രാക്കും ടര്‍ഫും രാത്രിയും പകലും മത്സരങ്ങള്‍ക്കു പ്രയോജനപ്പെടുത്താ}ാകും. സിന്തറ്റിക് ജോഗിങ്ങ് ട്രാക്കി}കത്താണ് ആര്‍ട്ടിഫിഷ്യല്‍ ഫുട്‌ബോള്‍ ടര്‍ഫും സ്ഥാപിക്കുന്നത്. ഇതോടെ റീജ്യണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ മണല്‍ സ്‌പര്‍ശം ഇല്ലാതാകും. ഒന്നേകാല്‍ കോടി രൂപ മുടക്കിയാണ് സിന്തറ്റിക് ട്രാക്കിന്റെയും കൃത്രിമ പുല്‍ത്തകിടിയുടേയും പണികള്‍ പൂര്‍ത്തിയാകുക.
ഇറ്റലിയില്‍ നിന്നും ഇറക്കുമതി ചെയ്‌ത ലിമാന്‍ഡ എന്ന കൃത്രിമ പുല്ലാണ് ടര്‍ഫായി വെച്ച്‌ുപിടിപ്പിക്കുന്നത്. അറ്റകുറ്റപ്പണികള്‍ വേണ്ട എന്നതാണിതിന്റെ പ്രത്യേകത. 15 വര്‍ഷമാണ് സിന്തറ്റിക് ട്രാക്കി}ും കൃത്രിമ പുല്‍ത്തകിടിയ്‌ക്കും വാഗ്‌ധാനം ചെയ്‌തിരിക്കുന്നത്.കൃത്രിമ പുല്‍ത്തകിടി വിരിക്കാ}ുള്ള വിദഗ്‌ധ സംഘം ഇറ്റലിയില്‍ നിന്നും എത്തും.
ഇതി}ു പുറമെ `ഗോള്‍ഫ് പട്ടിങ്ങ് ' പരിശീല}ത്തിനുള്ള കോഴ്‌സും ഒരുക്കുന്നുണ്ട്,പവര്‍ലിഫ്‌റ്റിങ്ങില്‍ ആധൂനിക സംവിധാനങ്ങളും റൈഫിള്‍ ഷൂട്ടിങ് അക്കാദമിയും ആര്‍എസ്‌്‌സിയുടെ ഭാഗമായി സജ്ജമാക്കുന്നുണ്ട്. കേരളം ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസിലെ നിരവധി മത്സരങ്ങള്‍കൂടി ലക്ഷ്യമാക്കിയാണ് ടര്‍ഫും ട്രാക്കും ഒരുക്കിയിരിക്കുന്നത്.
2010, നവംബർ 17, ബുധനാഴ്‌ച
നഗരത്തില്‍ ഇനി ഒരു സിന്തറ്റിക് ട്രാക്ക് കൂടി.
ഹാര്‍ബര്‍ പാലം ഇനി എത്രനാള്‍ ?
പശ്ചിമ കൊച്ചിയുടെ ട്രേഡ് മാര്‍ക്കായ ബ്രിസ്‌റ്റോ സായിപ്പ് നിര്‍മിച്ച ഇന്നും എന്‍ജിനിയറിങ്ങ് മികവിന്റെ ഉദാഹരണമായ ഹാര്‍ബര്‍ പാലത്തിനു അടിയന്തിരമായി സെക്യുരിറ്റി ഏര്‍പ്പെടുത്തണം .അല്ലെങ്കില്‍ പാലം തന്നെ അടുത്തു തന്നെ അപ്രത്യക്ഷമായേക്കും.
തുറുമുഖത്തു കിടക്കുന്ന കപ്പലുകളുടെ റോപ്പും നങ്കൂരം വരെ അടിച്ചുമാറ്റുന്ന കള്ളന്മാരെ കുറിച്ചാണു ഇതുവരെ കേട്ടിട്ടുള്ളതെങ്കില്‍ ഇതാ ചരിത്രപ്രസിദ്ധമായ ഹാര്‍ബര്‍ പാലം തന്നെ പാര്‍ട്‌സ് പാര്‍ട്‌സായി മുറിച്ചു മാറ്റുകയാണു ചില വിദഗ്‌ധന്മാര്‍.
പാലത്തിനടിയിലായി ഇരുവശങ്ങളും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന ഉരുക്കിന്റെ ഏതാനും ആങ്കളയറുകള്‍ മുറിച്ചു കടത്തിയ നിലയിലാണ്. ഇതൊരു തുടക്കമാണെന്നു വേണം കരുതാന്‍. ബന്ധപ്പെട്ടവര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ ഭാവിയില്‍ പാലത്തിനു ബലക്ഷയം ഉണ്ടാാക്കത്തക്കവിധത്തില്‍ ഉരുക്കിന്റെ ബീമുകള്‍ വരെ മുറിച്ചു കൊണ്ടുപോകാന്‍ സാധ്യതയുണ്ട്.
ഹാര്‍ബര്‍ പാലം ഇരുചക്രവാഹ}ങ്ങള്‍ക്കു മാത്രമായി ചുരുക്കിയതോടെ ആള്‍ സഞ്ചാരം കുറഞ്ഞതാണു മോഷ്ടാക്കള്‍ക്കു രാപ്പകല്‍ വിഹരിക്കാന്‍ വഴിയൊരുക്കിയിരിക്കുന്നത്. പട്ടാപ്പകല്‍ പോലും ആരും അറിയില്ല എന്നതാണ് വാസ്‌തവം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണു അങ്കളയറുകള്‍ മുറിച്ചു മാറ്റിയതെന്നു അനുമാനിക്കണം.
ഹാര്‍ബര്‍ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുകയാണെന്നു മാത്രമെ കരുതുകയുള്ളു. കഴിഞ്ഞയാഴ്‌ച പൊലീസും സംഘവും മയക്കു മരുന്നു സംഘങ്ങളെ തേടി പാലത്തിനടിയില്‍ റെയ്‌ഡ് നടത്തിയപ്പോഴാണ് മോഷണ വിവരം ശ്രദ്ധയില്‍പ്പെട്ടത്.
2010, നവംബർ 10, ബുധനാഴ്‌ച
2010, നവംബർ 9, ചൊവ്വാഴ്ച
ഫുട്‌പാത്തുകള്‍ ,അപകടക്കെണികള്‍
എറണാകുളം സൗത്ത് ഓവര്‍ബ്രിഡ്‌ജിനു മുകളിലെ കാല്‍നടയാത്രക്കാര്‍ക്കുള്ള ഫുട്‌പാത്തുകള്‍ തകര്‍ന്നു യാത്രചെയ്യാനവാത്ത നിലയില്‍. മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ ഇതു കണ്ടിില്ലെന്നു നടിക്കുകയാണ്.
http://nerumnerium.blogspot.com
എറണാകുളം സൗത്ത് ഓവര്‍ബ്രിഡ്‌ജിനു മുകളിലൂടെ കാല്‍നടയാത്രക്കാര്‍ക്കു വിലക്ക്.ഫുട് പാത്ത് കേബിളിടുന്നതിനായി പൊളിച്ച അധികൃതര്‍ ആറുമാസത്തിലേറെ കഴിഞ്ഞിട്ടും കണ്ടില്ലെന്ന മട്ടാണ്.ഇതോടെ കാല്‍നട യാത്രക്കാര്‍ക്ക് ഓവര്‍ബ്രിഡ്‌ജിനു മുകളിലുടെ മറുവശത്തേക്കു പോകാനാവാതെയായി.
കൊച്ചി നഗരത്തിലെ തകര്‍ന്ന ഫുട്‌പാത്തുകള്‍ കാല്‍നടയാത്രക്കാര്‍ക്കു ഒരുക്കുന്നത് അപകടക്കെണികള്‍. കാനകള്‍ക്കു മുകളിലെ തകര്‍ന്ന കവറിങ്ങ് സ്ലാബുകള്‍ പരാതി കിട്ടി 24 മണിക്കൂറിനകം മാറ്റിയിടുമെന്ന കഴിഞ്ഞ നഗരസഭ ബജറ്റ് പ്രസംഗത്തിലെ പ്രസംഗം ഇന്നും കടലാസില്‍ ഒതുങ്ങുകയാണ്.
കാല്‍നടയാത്രക്കാര്‍ക്കു അപകടകെണികള്‍ ഒരുക്കുന്ന വിധം പൊട്ടിതകര്‍ന്നു കുഴികളായി രൂപാന്തരപ്പെട്ട നിരവധി ഫുട്‌പാത്ത് സ്ലാബുകള്‍ കൊച്ചി നഗരത്തിലെ പ്രധാന റോഡുകളോട് ചേര്‍ന്നു എല്ലാമുണ്ട് ജിസിഡിഎ,പിഡബ്ലിയുഡി എന്നിവയുടെ സഹായത്തോടെയും എംഎല്‍എ ഫണ്
്‌് ഉപയോഗിച്ചും നഗരത്തിലെ പ്രധാന റോഡുകളില്‍ ഫുട്‌പാത്തുകള്‍ യൂണികോണ്‍ ടൈല്‍സ് വിരിച്ചു മനോഹരമാക്കിയെന്നു നഗരസഭ അവകാശപ്പെടുമ്പോഴാണ് ഫുട്‌പാത്തുകളുടെ ദുരവസ്ഥ .
എറണാകുളം സൗത്ത് ഓവര്‍ബ്രിഡ്‌ജിലെ ഫുട്‌പാത്ത് സ്ലാബുകള്‍ പൊട്ടിതകര്‍ന്നിട്ടു മാസങ്ങള്‍ കഴിഞ്ഞു. ഇതില്‍ നല്ലൊരുഭാഗം അധികൃതരും പൊളിച്ചിട്ടുണ്ട്. ഒരുഭാഗത്തു ഫുട്‌പാത്ത് ആക്കി റോഡിനു വീതി കൂട്ടണമെന്ന നിര്‍ദേശവും സൗത്ത് ഓവര്‍ ബ്രിഡ്‌ജിലെ ഫുട്‌പാത്തിലെ നിലവിലെ അവസ്ഥ ശോചനീയമായി തുടരുകയാണ്. തകര്‍ന്ന സ്ലാബുകള്‍ പരാതി കിട്ടുന്നതിനനുസരിച്ചു മാറ്റിയിടാന്‍ കൊച്ചി നഗരസഭയുടെ എല്ലാ സോണല്‍ ഓഫീസുകളിലും കവറിങ്ങ് സ്ലാബുകള്‍ വാര്‍ത്തവെച്ചിട്ടുെണ്ടെന്നു ബജറ്റ് പ്രസംഗത്തില്‍ പറയുന്നു എന്നാല്‍ നഗരത്തിലെ ഫുട്‌പാത്തുകള്‍ അപകടകെണികള്‍ ഒരുക്കി തകര്‍ന്നിരിക്കുന്നതായും ഇതു ഉടന്‍ മാറ്റി പുതിയ സ്ലാബുകള്‍ ഇടുവാ}ുള്ള നടപടി സ്വീകരിക്കണമെന്നും റെസിഡന്‍സ് അസോസിയേഷ}ുകള്‍ ആവശ്യപ്പെട്ടു.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നൂറുകണക്കിനു ആളുകള്‍ ദിവസവും യാത്രചെയ്യുന്ന നഗരത്തിലെ ഫുട്‌പാത്തുകളില്‍ രൂപപ്പെട്ട വലിയ ദ്വാരങ്ങള്‍ നിരവധി അപകടങ്ങള്‍ക്കും വഴിവെക്കുകയാണ്. മഴക്കാലമായതിനാല്‍ കുഴയില്‍ വെള്ളം കെട്ടിക്കിടക്കുന്നതോടെ അപകടക്കെണികള്‍ കാല്‍നടയാത്രക്കാര്‍ക്കു മനസിലാക്കാനും കഴിയുന്നില്ല. സ്ലാബുകള്‍ക്കിടയിലും സ്ലാബിലെ തകര്‍ന്ന ഭാഗങ്ങളിലും കാലുകള്‍ കുടുങ്ങുന്നതും നിരപ്പായ ഭാഗത്ത് ചില ഭാഗങ്ങളില്‍ നിരത്തിവെച്ചിരിക്കുന്ന സ്ലാബില്‍ തട്ടി ആളുകള്‍ വീഴുന്നതും പതിവായിട്ടുണ്ട്. ചെയ്‌തു തീര്‍ത്ത വര്‍ക്കുകളുടെ തുക }ഗരസഭ കോണ്‍ട്രാക്‌റ്റര്‍മാര്‍ക്കു കുടിശിക ആയതി}ാല്‍ ഫുട്‌പാത്തുകളുടെ ഉള്‍പ്പെടെ പുതിയ വര്‍ക്കുകള്‍ ഒന്നും കോണ്‍ട്രാക്‌റ്റര്‍മാര്‍ ഏറ്റെടുക്കുന്നില്ല.
പോട്ടിപ്പൊളിഞ്ഞ റോഡുകളുടെ കാര്യത്തില്‍ പൊതുമരാമത്ത് മന്ത്രി പ്രഖ്യാപിച്ചതുപോലെ തകര്‍ന്ന സ്ലാബുകളെക്കുറിച്ചുള്ള പരാതികളും ജ}ങ്ങള്‍ക്കു അറിയിക്കാന്‍ പ്രത്യേക പരാതി പരിഹാര ഫോണ്‍ നമ്പരുകള്‍ പ്രസിദ്ധപ്പെടുത്തുകയും പരാതി കിട്ടിയാല്‍ സമയബന്ധിതമായി തകര്‍ന്ന സ്ലാബുകള്‍ മാറ്റിയിടാനുള്ള നടപടി സ്വീകരിക്കുകയും വേണം.
തകര്‍ന്നു കിടക്കുന്ന കാനകള്‍ക്കു മുകളിലെ സ്ലാബുകള്‍ നഗരത്തിനു നല്‍കുന്നതു അവികസിത മുഖഛായയാണ്.ഒപ്പം കാല്‍നാടയാത്രക്കാര്‍ക്ക് അപകടം കാത്തുവെച്ചു കെണികള്‍ കൂടിയായി മാറുകയാണീ തകര്‍ന്ന ഫുട്‌പാത്തുകള്‍.
2010, നവംബർ 5, വെള്ളിയാഴ്‌ച
കൊച്ചി ......ഒച്ചുകളുടെ പഗോഡ ?
വേണ്ട നടപടികള്‍ ആരോഗ്യ വകുപ്പില്‍ നിന്നും എടുക്കാത്തതില്‍ പ്രതിഷേധം ഉയരുന്നു.
ചെറളായി ടി.ഡി ക്ഷേത്രപരിസരം ,കൂവപ്പാടം എന്നിവടങ്ങളിലാണ് രാക്ഷസ ഒച്ചുകള്‍ എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ ഒച്ചുകളുടെ വിളയാട്ടം രൂക്ഷമായിരിക്കുന്നത്. മൂന്നു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണു മട്ടാഞ്ചേരി - ഫോര്‍ട്ട് കൊച്ചി മേഖലയില്‍ രാക്ഷസ ഒച്ചിന്റെ ആക്രമണം രൂക്ഷമായിരിക്കുന്നത്. ചതുപ്പു പ്രദേശങ്ങളും ഒഴിഞ്ഞു കിടക്കുന്ന കാടുപിടിച്ച പറമ്പുകളുമാണ് ആഫ്രിക്കന്‍ ഒച്ചിന്റെ വിഹാര കേന്ദ്രങ്ങള്‍.
സന്ധ്യയാകുന്നതോടെ ഒച്ചുകള്‍ പരിസര പ്രദേശങ്ങളിലെ വീടുകളില്‍ എത്തുന്നു എന്നതാണ് പ്രശ്‌നം സൃഷ്ടിക്കുന്നത്.ഇതിനു പുറമെ കൃഷിയിടങ്ങളും ആഫ്രിക്കന്‍ ഒച്ചിന്റെ ആക്രമണങ്ങള്‍ക്കു ഇരയാകുന്നുണ്ട്‌്.
തെങ്ങിന്റെ ഓലയിലും മറ്റും തൂങ്ങിക്കിടക്കുന്ന ഒച്ചുകള്‍ മറ്റു സസ്യങ്ങളുടെ ഇലകളും തിന്നു നശിപ്പിക്കുന്നു. പലയിടത്തും ഒച്ചുകള്‍ വീടിന്റെ അകത്തുവരെയും എത്തുന്നു.
കോര്‍പ്പറേഷന്‍ അധികൃതര്‍ താല്‍ക്കാലിക നടപടിയായി ഉപ്പുവാരി വിതറി നോക്കിയെങ്കിലും ഫലം ഒന്നും ഉണ്ടായിട്ടില്ല. രാത്രി ഏഴുമണിയോടെയാണു ഇതു വീടുകളിലേക്കു കയറി വരുന്നത്.മഴയുള്ളപ്പോഴാണ് ഇവയുടെ വരവ് കൂടുതലാകുന്നത്.
ചെടികളും പച്ചക്കറികളും തിന്നു നശിപ്പിക്കുന്ന ഒച്ചുകളെ നിര്‍മാര്‍ജ}ം ചെയ്യാന്‍ കഴിയാതെ പ്രദേശവാസികള്‍ കുഴങ്ങുകയാണ്. ആഫ്രിക്കന്‍ ഒച്ചുകളുടെ സാന്നിധ്യം മസ്‌തിഷ്‌ക ജ്വരം പടരാന്‍ ഇടയാകുമെന്നാണു ആരോഗ്യ രംഗത്തെ വിദഗ്‌ധര്‍ പറയുന്നത്. ഇവയെ തൊട്ടാല്‍ ചൊറിച്ചിലിനും തടിച്ചു പൊങ്ങുന്നതിനും കാരണമാകുമെന്നു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉപ്പ് ഉപയോഗിച്ചാണു ഇവയെ നശിപ്പിക്കുന്നത് .എന്നാല്‍ എണ്ണം വര്‍ധിച്ചതോടെ ഇതിനും കഴിയാത്ത അവസ്ഥയിലായിട്ടുണ്ട്. ആഫ്രിക്കന്‍ ഒച്ചുകളെ നശിപ്പിക്കാന്‍ ആരോഗ്യ വകുപ്പു ഇടപെടണമെന്നാണു പശ്ചിമകൊച്ചിയിലെ ജനപ്രതിനിധികള്‍ ആവശ്യപ്പെടുന്നത്.
ഇതിനു മുന്‍പ് 2007 സെപ്‌തംബറിലാണ് പശ്ചിമ കൊച്ചിയില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമായത്.തുടര്‍ച്ചയായി മൂന്നു വര്‍ഷം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മാത്രമെ ഇതിന്റെ ശല്യം പൂര്‍ണമായി അവസാനിപ്പിക്കാന്‍ കഴിയുകയുള്ളുവെന്നാണ് ഇതിനെക്കുറിച്ചു പഠനം നടത്തിയവര്‍ പറയു്‌്‌ന്നത്.

കായലോന്നു ചിരിച്ചാല്‍
കേരള വാട്ടര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് സെയ്‌ലിങ്ങ് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യാട്ടിങ് ട്രെയ്‌നിങ്ങ് ക്യാപ്‌സ്യുള്‍ എന്ന പരിശീല പരിപാടി യുകെയില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്കു കൗതുകമായി.
യുകെയിലെ ടൗണ്‍ ബ്രിഡ്‌ജ് സ്‌കൂളില്‍ നിന്നുള്ള 17ഓളം വിദ്യാര്‍ഥികളാണ് തേവര സേക്രഡ് ഹാര്‍ട്ട് കോളെജില്‍ നടന്ന യാട്ടിങ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി വിദ്യാഭവനില്‍ എത്തിയ വിദേശ വിദ്യാര്‍ഥികള്‍ക്കു കായലിലെ യോട്ടിങ്ങിന്റെ ബാലപാഠങ്ങള്‍ ശ്രദ്ധയോടെ ചോദിച്ചു മനസിലാക്കി. കേരള വാട്ടര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് സെയ്‌ലിങ്ങ് ഓര്‍ഗനൈസേഷന്റെ ക്യാപ്‌റ്റന്‍ ജോളി തോമസാണ് കുട്ടികള്‍ക്കു പരിശീലനത്തിനു നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ നേവിയിലെ യോട്ടിങ് പരിശീലകരായ മിഥുന്‍,അജയ്‌കുമാര്‍ എന്നിവരും ക്ലാസുകള്‍ നയിക്കുന്നു. ഇന്ത്യയിലേയും വിദേശത്തു നിന്നുള്ള സ്‌കൂളുകളിലെ രണ്ടു കൂട്ടികള്‍ക്കു വിതം സൗജന്യ പരിശീലനം നല്‍കുവാന്‍ തീരുമാനിച്ചതായി ജോളി തോമസ് അറിയിച്ചു.
ഇന്നലെ ആരംഭിച്ച പരിശീലനപരിപാടിയില്‍ 25 വിദേശ വിദ്യാര്‍ഥികള്‍ അടക്കം 35 കുട്ടികളാണു പങ്കെടുക്കന്നത്.ഇതിനകം 40ഓളം കുട്ടികള്‍ യോട്ടിങ്ങ് പരിശീലനം നേടി. വരുന്ന ദേശീയ ഗെയിംസില്‍ കേരളത്തിനു മെഡല്‍ നേടിക്കൊടുക്കുക കൂടി ലക്ഷ്യമാക്കിയാണ് പരിശീലനം. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും കുട്ടികള്‍ക്കു പരിശീലനം നല്‍കും.ഒരു സ്‌കൂളില്‍ നിന്നും എഴു വയസിനു മുകളില്‍ പ്രായമുള്ളരണ്ടുു കുട്ടികള്‍ക്കു വീതമാണ് പരിശീലനം. 30മണിക്കൂര്‍ കായലിലും 30 മണിക്കൂര്‍ തീയറി ക്ലാസുമാണ് നല്‍കുക. ദേശീയ ഗെയിംസിനു മുന്‍പ് 500ഓളം കുട്ടികള്‍ക്കു പരിശീലനം നല്‍കുവാനും അതില്‍ നിന്നും 50ഓളം കുട്ടികളെ വിദഗ്‌ധ പരിശീല}ത്തിനു തെരഞ്ഞെടുക്കാനുമാണ് ലക്ഷ്യമാക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്ക് ഇന്ത്യയിലെ വിവിധ യോട്ടിങ് ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരമൊരുക്കും. യോട്ടിങ്ങിനു ഉപയോഗിക്കുന്ന കുട്ടികളുടെ പരിശീല}ത്തിനുവേണ്ട ഉപകരണങ്ങളും ചെറു പായ വഞ്ചികള്‍ അടക്കമുള്ളവ വാങ്ങുന്നതിനും സ്‌പോണ്‍സര്‍മാരെ തേടുന്നതായി ജോളി തോമസ്.
കേരളം ആതിഥേയത്വം വഹിക്കുന്ന മുപ്പത്തിഅഞ്ചാമത് ദേശീയ ഗെയിംസ് ലക്ഷ്യമാക്കിയാണു പരിശീലന പരിപാടികള്‍ക്കു തുടക്കം കുറിച്ചിരിക്കുന്നത്. ലേസര്‍ റേഡിയല്‍ ക്ലാസില്‍ വരുന്ന പായവഞ്ചികള്‍ ആദ്യമായി ദേശീയ ഗെയിംസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതു പ്രയോജ നപ്പെടുത്തുവാന്‍ കഴിയുമെന്നും ജോളി തോമസ് പറഞ്ഞു.കായിക ഇനമായി കേരളത്തില്‍ യോട്ടിങിനു വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ല.സംസ്ഥാനകായിക മന്ത്രാലയം,സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയ്‌ക്കു പുറമെ സംസ്ഥാനത്തെ പ്രമുഖ കമ്പനികളെയും സമീപിച്ചിട്ടുണ്ട്
ദേശിയ യാട്ടിങ്ങില്‍ വോള്‍വോ,കിംഗ് ഫിഷര്‍ തുടങ്ങിയ 21ഓളം സ്‌പോണ്‍സര്‍മാരാണു രംഗത്തുള്ളത്. വഞ്ചി തുഴച്ചിലിനു പ്രചാരമുള്ള കേരളത്തില്‍ നിന്നും യാട്ടിങ്ങില്‍ മികച്ച താരങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരള വാട്ടര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് സെയ്‌ലിങ്ങ് ഓര്‍ഗനൈസേഷന്‍.

2010, നവംബർ 3, ബുധനാഴ്‌ച
അഴിമതി = കെ എസ ആര്‍ ടി സി
http://royjournalist.blogspot.com
നഷ്ടം നികത്താനെന്ന പേരില്‍ കൊച്ചി നഗരത്തിലെ കോടികള്‍ വിലമതിക്കുന്ന ഏക്കര്‍ കണക്കിനുള്ള ഭൂമി വില്‍ക്കാന്‍ കെഎസ്‌ആര്‍ടിസി ശ്രമം .
നഷ്ടം നികത്താനെന്ന പേരില്‍ കൊച്ചി നഗരത്തിലെ കോടികള്‍ വിലമതിക്കുന്ന ഏക്കര്‍ കണക്കിനുള്ള ഭൂമി വില്‍ക്കാന്‍ കെഎസ്‌ആര്‍ടിസി ശ്രമം .
കെഎസ്‌ആര്‍ടിസി ജീവ}ക്കാരുടേയും എംഡിയുടേയും എതിര്‍പ്പിനെ അവഗണിച്ചാണ് നിസാരവിലക്ക് ഭൂമി വില്‍ക്കാനുുള്ള അണിയറ നീക്കങ്ങള്‍ നടത്തുന്നത്.ചതുരശ്ര അടിക്കു ആയിരങ്ങള്‍ വിലമതിക്കുന്നതാണീ ഭൂമി.
കെഎസ് ആര്‍ ടിസിയുടെ നഷ്ടക്കണക്കുകള്‍ നിരത്തി ഇതിന്റെ പേരില്‍ ഭൂമി കച്ചവടമാക്കാനുള്ള നീക്കങ്ങളാണു നടത്തുന്നത്.
എറണാകുളം കെഎസ്‌ആര്‍ടിസി മെയിന്‍സ്റ്റാന്‍ഡിനോടു ചേര്‍ന്നുള്ള ഗ്യാരേജിനു അടുത്ത് മുല്ലശേരി കനാല്‍ റോഡിലുള്ള ആറ് ഏക്കര്‍ഭൂമിയും തേവരയിലുള്ള രണ്ട് ഏക്കര്‍ ഭൂമിയും വിറ്റ് നഷ്ടം കുറക്കാമെന്നാണ് ധനകാര്യ വകുപ്പിന്റെ കണക്കുകൂട്ടല്‍. സെന്റിനു 15-20 ലക്ഷം വരെ വിലയുള്ള ഭൂമിയാണിത്. 1500 കോടിയോളം രൂപ ഇന്നത്തെ നിലയില്‍ ഈ ഭൂമിയ്‌ക്കു വിലമതിക്കും. എന്നാല്‍ ഇതു ചുരുങ്ങിയ വിലക്ക് വില്‍ക്കാനാണു ശ്രമം.
കെഎസ്‌ആര്‍ടിസിയുടെ പേരിലുള്ള സംസ്ഥാ}ത്തെ വിവിധ ഭാഗങ്ങളിലുള്ള സ്വത്തുക്കള്‍ വിറ്റ് കെഎസ്‌ആര്‍ടിസിക്കു മുതല്‍കൂട്ടുക എന്ന നിര്‍ദേശം മുന്നോട്ടുവെക്കുകയും ഇതി}ായി സമ്മര്‍ദ്ദം ചെലുത്തുന്നതും ധ}കാര്യ വകുപ്പാണ്. കെഎസ്‌ആര്‍ടിസി സാമ്പത്തിക സഹായം ആവശ്യപ്പെടുമ്പോഴാണ് ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ഇത്തരം നിര്‍ദേശം മുന്നോട്ടുവെക്കുന്നത്.എന്നാല്‍ കെഎസ്‌ആര്‍ടിസി എംഡി സെന്‍കുമാറിന്റെ കടുത്ത എതിര്‍പ്പി}െ തുടര്‍ന്നാണു സ്ഥലം വില്‍ക്കാ}ുള്ള നടപടികള്‍ നീണ്ടുുപോയത്.എന്നാല്‍ എംഡി നീണ്ട അവധി എടുക്കുകയും ഗതാഗത മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ചുമതല ഒഴിഞ്ഞേക്കുമെന്നുള്ള സാഹചര്യത്തില്‍ ഭൂമി വില്‍ക്കാനുള്ള നീക്കം ശക്തമാകുമെന്നു ചൂണ്
ിക്കാണിക്കപ്പെടുന്നു.
എറണാകുളം ജട്ടി ബസ് സ്റ്റാന്‍ഡിന്റെ സ്ഥിതിയും ശോചനിീയമാണ്. കാലങ്ങളായി കെഎസ്‌ആര്‍ടിസിയും ഗതാഗതവകുപ്പും ബസ്‌്‌സ്റ്റാന്‍ഡിനോടു കടുത്ത അവഗണനയാണു പുലര്‍ത്തുന്നത്.ദിവസേന ആയിരത്തോളം സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന ഇവിടെ ബസ് യാത്രക്കാര്‍ക്ക് ബസ് കാത്തുനില്‍ക്കാന്‍ ഷെല്‍ട്ടര്‍ പോലുമില്ല.കംഫര്‍ട്ട് സ്റ്റേഷന്‍ ഇല്ലാത്തതനാല്‍ സ്‌ത്രീകളടക്കമുള്ള യാത്രക്കാരും ബുദ്ധിമുട്ടുകയാണ്.അവഗണനയിലൂടെ ജട്ടി സ്റ്റാന്‍ഡ് ഇല്ലാതാക്കുകയും ഇവിടെ നിന്നും ഓപ്പറേറ്റ് ചെയ്യുന്നു ബസുകള്‍ കെഎസ്‌ആര്‍ടിസി മെയിന്‍ ബസ്‌്‌സ്റ്റാന്‍ഡിലേക്കു മാറ്റി ഈ സ്ഥലം മറ്റാവശ്യങ്ങള്‍ക്കു വി}ിയോഗിക്കുമെന്നും സൂചനയുണ്ട്‌്.ജട്ടി കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡും വില്‍പനയ്‌ക്കുള്ള നീക്കം ശക്തമായി കഴിഞ്ഞു.
നഷ്ടം നികത്താനുള്ള നീക്കം എന്ന പേരില്‍ കെഎസ്‌ആര്‍ടിസി ഭൂമിവില്‍ക്കാ}ുള്ള നീക്കം അംഗീകരിക്കാ}ാവില്ലെന്നു ബസ് ജീവ}ക്കാര്‍ പറഞ്ഞു.കെഎസ്‌ആര്‍ടിസി മെയിന്‍ സ്‌റ്റാന്‍ഡിനോടു ചേര്‍ന്നുള്ള ആറ് ഏക്കര്‍ ഭൂമി ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ കെഎസ്‌ആര്‍ടിസിയുടെ വികസ}ത്തിനും വിപുലീകരണത്തിനും തന്നെ ഉപയോഗിക്കാമെന്നിരിക്കെയാണ് ഭൂമി വിറ്റു പണം കണെ്
ത്താനുള്ള നീക്കം.നഗരഹൃദയത്തില്‍ കോടികള്‍ വിലമതിക്കുന്ന ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി കെഎസ്‌ആര്‍ടിസിയുടെ ഓഫിസ് ആവശ്യങ്ങള്‍ക്കു ഉപയോഗിക്കാമെന്നും ഗ്യാരേജ് വികസിപ്പിക്കണമെന്നും തുടങ്ങിയ ആവശ്യങ്ങള്‍ നിലവിലുണ്
ഭൂമി.വില്‍പന ശ്രമങ്ങള്‍ ഒരുഭാഗത്തു നടക്കുമ്പോള്‍ എസി ബസുകളുടെ പാര്‍ക്കിങ്ങിനായി ഗ്രാവലും മെറ്റലും ഉപയോഗിച്ചു ഭൂമി നിരപ്പാക്കാനുള്ള പ്രവര്‍ത്ത}ങ്ങളും നടക്കുന്നു.22 ലക്ഷം രൂപ മുടക്കിയുള്ള ഈ താല്‍ക്കാലിക സംവിധാനത്തിലൂടെ കെഎസ്‌ആര്‍ടിസി നഷ്ടപ്പെടുത്തുന്നതു ലക്ഷങ്ങളാണ്.കൂടിയ തുകയ്‌ക്കാണു കരാര്‍ നല്‍കിയിട്ടുള്ളതെന്നു യൂണിയന്‍ രംഗത്തുള്ളവര്‍ പറയുന്നു.നഷ്ടക്കണക്കുകള്‍ മുന്നോട്ടു വെച്ചു കുറഞ്ഞ വിലയ്‌ക്കു ഭൂമിവില്‍ക്കാനുള്ള ശ്രമമാണ ്‌നടന്നുവരുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

2010, നവംബർ 2, ചൊവ്വാഴ്ച
കൊച്ചിയുടെ നിത്യ ശാപമായ ഇടപ്പള്ളി ഗേറ്റ് വീണ്ടും അടഞ്ഞു
ദേശീയ പാത 17ലെ ഇടപ്പള്ളി റെയ്‌ല്‍വെ ഗേറ്റിന്റെ തകരാര്‍ പരിഹരിച്ചു. നൂറുകണക്കിനു വാഹനങ്ങളെ കുടുക്കിയ തകരാര്‍ മണിക്കൂറുകള്‍ക്കു ശേഷമാണു പരിഹരിക്കാനായത്.
ഇതോടെ തടസപ്പെട്ട വാഹനഗതാഗതം പുനഃസ്ഥാപിച്ചു. തിങ്കളാഴ്‌ച രാത്രി ഒന്‍പതുമണിയോടെയാണു നൂറുകണക്കിനു വാഹനങ്ങളെയും യാത്രക്കരെയും ദുരിതത്തിലാക്കി ഗേറ്റ് പണിമുടക്കിയത്. ഇതേ തുടര്‍ന്നു ഗേറ്റിനിരുവശവും വാഹനങ്ങള്‍ തിങ്ങിനിറഞ്ഞു.ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനില്‍ നിന്നും പൊലീസ് എത്തിയാണ് ഗതാഗതം തിരിച്ചുവിട്ടത്. ഗതാഗതക്കുരുക്കിനിടയില്‍പ്പെട്ട് യാത്രക്കാരും വാഹനങ്ങളുംനട്ടംതിരിഞ്ഞു.
ഇവിടെ ആഴ്‌ചയില്‍ ഒരു തവണയെങ്കിലും ഏതെങ്കിലും കാരണത്താല്‍ ഗേറ്റ് പ്രവര്‍ത്തന രഹിതമാകുന്നതു പതിവായിരിക്കുകയാണ്. മണിക്കൂറുകളാണു ഇതോടെ യാത്രക്കാര്‍ കുരുക്കിലാകുന്നത്. ആലുവയില്‍ നിന്നും എത്തിയ റെയ്‌ല്‍വെ എന്‍ജിനിയറിങ്ങ് ജീവനക്കാരാണ് രാത്രി വൈകി ഗേറ്റിന്റെ തകരാര്‍ പരിഹരിച്ചത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റുകള്‍ (Atom)