കൊച്ചി
പുതിയ ഗ്യാസ് കണക്ഷന്‍ എടുക്കാന്‍ എത്തുന്നവരില്‍ നിന്ന് ഗ്യാസ് ഏജന്‍സികള്‍ വന്‍ തുക പിടുങ്ങുന്നു.
ഓരോ പുതിയ കണക്ഷനും 2500 രൂപ മുതല്‍ 3000 രൂപവരെയാണ് ഇവര്‍ അനധികൃതമായി ഈടാക്കുന്നത്.
ഒരു സിലിണ്ടറോടുകൂടിയ പുതിയ കണക്ഷന് 2800രൂപയെന്ന് ഭാരത് ഗ്യാസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു. പക്ഷേ, ഒരു ഏജന്‍സിയും ഈ വിലയ്‌ക്ക ഗ്യാസ് കണക്ഷന്‍ തരില്ല.
കാരണം ലളിതം കണക്ഷന്‍ മാത്രം എടുത്താല്‍ പോര. സ്‌റ്റൗ ,ലൈറ്റര്‍, സിലിണ്ടര്‍ വെക്കാനുള്ള ട്രോളി ഇതെല്ലാം ഏജന്‍സിയില്‍ നിന്നും എടുത്താലെ കണക്ഷന്‍ തരുകയുള്ളു.
ഏജന്‍സികള്‍ക്കു വില്‍ക്കാനുള്ള സാധനങ്ങള്‍ കുക്കര്‍ മുതല്‍ വാക്വം ക്ലീനര്‍,വാട്ടര്‍ പ്യുരിഫയറും ഒക്കെ ആകുന്നതിനുസരിച്ച് ഗ്യാസ് കണക്ഷന്‍ കിട്ടാനുള്ള മുതല്‍ മുടക്ക് 6500 രൂപവരെയാകും. ഗ്യാസ സ്റ്റൗ സ്വന്തമായി ഉണ്ടെങ്കിലും രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ പഴയതാകരുതെന്നാണ് കലൂരിലെ എച്ച് പി ഗ്യാസ് ഏജന്‍സിക്കാര്‍ മറുപടി നല്‍കിയത്. മാത്രമല്ല അത് പരിശോധിക്കാന്‍ വീട്ടില്‍ ആളുവരും. അതിനു ശേഷമേ കണ്‌ക്ഷന്‍ തരുകയുളളു. ഇത് നിയമമാണത്രെ.
എന്നാല്‍ ഇത്തരത്തില്‍ ഒരു നിയമവും ഇല്ലെന്നും കണക്ഷന്‍ എടുക്കുമ്പോള്‍ മറ്റെന്തെങ്കിലും നിര്‍ബന്ധിച്ചു അടിച്ചേല്‍പ്പിക്കാന്‍ ഏജന്‍സിക്കാര്‍ക്ക് അവകാശമില്ലെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ പറഞ്ഞു.
ചുരുക്കത്തില്‍ 2800 രൂപയ്‌ക്ക് സര്‍ക്കാര്‍ നല്‍കാന്‍ പറയുന്ന കണക്ഷന് ഏജന്‍സിക്കാര്‍ പിടുങ്ങുന്നത് 5400 രൂപ. അങ്ങനെ ഗ്യാസ് ഏജന്‍സികള്‍ സാധാരണക്കാരന്റെ കീശയില്‍ നിന്നും കയ്യിട്ടുവാരുന്നത് 3700 രൂപവരെയാണ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ